Sunday, July 22, 2012

പക്ഷിക്കൂടും പരിണാമവും

പരിണാമ വാദത്തിന് ഏറ്റവും വലിയ പ്രതിസന്ധിയാണ് പക്ഷിക്കൂട്.ഒന്ന് കൂടി ഊന്നി പറഞ്ഞാല്‍ പരിണാമ വാദത്തെ തകര്‍ത്തു തരിപ്പണമാക്കും പക്ഷികളുടെ കൂട്. പ്രകൃതി നിര്‍ദ്ദാരണം എന്ന തീര്‍ത്തും ദുര്‍ബലമായ സങ്കല്‍പ്പത്തിന് പക്ഷികളുടെ കൂട് എങ്ങനെ ജൈവ  പരിണാമത്തോടൊപ്പം വികസിച്ചുണ്ടായി എന്ന് കൃത്യമായി വിശദീകരിക്കാന്‍ കഴിയുമോ? സൂക്ഷ്മമായി വീക്ഷിച്ചാല്‍ നമ്മുടെ സാമാന്യ യുക്തിക്ക് പോലും ചിന്തിക്കാന്‍ കഴിയാത്ത ഒന്നാണ് പക്ഷികളുടെ കൂടിന്‍റെ പരിണാമ വികാസങ്ങള്‍.....


ആകെപ്പാടെ കാര്യമായ തെളിവുകള്‍ ഒന്നും മുന്നോട്ടു വെക്കാത്ത ചില അനുമാനങ്ങള്‍ അല്ലാതെ കൂടുതല്‍ ഒന്നും പരിണാമ വാദം പക്ഷികൂടുകളെ കുറിച്ച് വിഷധീകരിക്കുന്നില്ല.പരിണാമ വാദം പക്ഷി കൂടുകളെ കുറിച്ച് ഏറെയൊന്നും പറയുന്നില്ല.  Theropod വിഭാഗത്തില്‍ പെട്ട ദിനോസറുകള്‍  കാല ക്രമേണ പരിണമിച്ചാണ് പക്ഷികള്‍ ഉണ്ടായത്‌ എന്നാണു പരിണാമ വാദം  പറയുന്നത്. ഈ വാദം പരിണാമ വാദികളായ ശാസ്ത്രഞ്ജര്‍ തന്നെ നിരാകരിക്കുന്നുണ്ട്. അത് വേറെ പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം.


പരിണാമ വാദ പ്രകാരം ആദ്യമായി മരത്തിന്‍റെ പൊത്തുകളില്‍ ആണ് പക്ഷികള്‍ കൂട് കൂട്ടി തുടങ്ങിയത്. പിന്നീടാണ് മരത്തിന്‍റെ ശിഖിരങ്ങളില്‍ കൂട് കൂട്ടി തുടങ്ങിയത്. യുക്തി പൂര്‍വ്വം ചിന്തിച്ചാല്‍ മരത്തിന്‍റെ പൊത്തിനോളം സുരക്ഷിതമല്ല ചില്ലയിലെ  കൂടുകള്‍.... താരതമ്യേന സുരക്ഷിതമായ മരപ്പൊത്തുകള്‍ വിട്ടു അത്ര തന്നെ സുരക്ഷിതമല്ലാത്ത ചില്ലകളിലേക്ക് പക്ഷികള്‍ മാറാന്‍ കാരണം എന്തെന്ന് പ്രകൃതി നിര്‍ദാരണത്തിന് കൃത്യമായി വിശദീകരിക്കാന്‍ ആവുന്നില്ല.


നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ആണ് പക്ഷികളുടെ കൂടുകളുടെ എന്ജിനീയറിംഗ്. ശരാ ശരി ഏഴു ദിവസമാണ് പക്ഷിക്കൂടുകളുടെ   നിര്‍മ്മാണത്തിന് വേണ്ട സമയം.ചില പക്ഷികള്‍  21 മുതല്‍ മുപ്പത് ദിവസം വരെ എടുക്കാറുണ്ട്.അതി സൂക്ഷ്മവും സന്കീര്‍ന്നവുമാണ് പക്ഷിക്കൂടിന്‍റെ നിര്‍മ്മാണം.ഒരു മനുഷ്യന് പോലും നിര്‍മ്മിക്കാന്‍ ആവാത്തത്ര സൂക്ഷ്മമായ ഡിസൈനാണ് ഓരോ പക്ഷിക്കൂടിനും.ഒരു ട്രെയിനിങ്ങും കിട്ടാതെ ആണ് ഓരോ പക്ഷിയും അതിന്‍റെ കൂട് ഉണ്ടാക്കുന്നത്‌...പക്ഷികളുടെ പരിണാമവും സമാന്തരമായി പക്ഷിക്കൂടിന്‍റെ വികാസവും വിഷധീകരിക്കുന്നതില്‍ പരിണാമ വാദം അമ്പേ പരാജയമാണ്.ചില കാര്യങ്ങള്‍ നോക്കാം:
  • തീര്‍ത്തും ബാഹ്യമായ ഒരാവശ്യമായ കൂട് നിര്‍മ്മാണം പക്ഷികള്‍ എങ്ങനെ സ്വായത്തമാക്കി?
  • താരതമ്യേന ഏറെ സുരക്ഷിതമായ മരപ്പൊത്തുകള്‍ വിട്ടു ദുര്‍ബലമായ ചില്ലകളിലേക്ക് മാറാന്‍ പക്ഷികള്‍  എന്ത് കൊണ്ട് സാഹസപ്പെട്ടു?
  • ചുള്ളികമ്പുകളും നാരുകളും ഉപയോഗിച്ച് തീര്‍ത്തും ലളിതമായ കൂടുകള്‍ ആയിരിക്കുമല്ലോ ആദ്യം ഉണ്ടാക്കിയിരിക്കുക. ഒന്നോ രണ്ടോ ചുള്ളി കമ്പുകളില്‍ കൂടുണ്ടാക്കി തുടങ്ങിയ പക്ഷി ദുര്‍ബലമായ ഈ ചെറിയ കൂട്ടില്‍ മുട്ടയിട്ടു അടയിരിക്കാനും  ആ മുട്ടകള്‍ എന്ജിനീയറിംഗ് മികവില്ലാത്ത ആദ്യ കാലത്തെ കൂടുകളില്‍ നിന്ന് താഴെ വീണ് പൊട്ടിയിരിക്കാനും സാധ്യതയുണ്ട്. തന്‍റെ വംശത്തിന്‍റെ തന്നെ നില നില്‍പ്പിന് ഭീഷണിയായ ഈ ഞാണിന്മേല്‍ കളിക്ക് ഈ പക്ഷി മുതിരുമോ?
  • ഇന്നത്തെ പോലെ കൂട് കെട്ടാന്‍ അറിയാത്ത പക്ഷി കൂട് കെട്ടണം എന്ന് തീരുമാനിച്ച ആന്തരികമായ ത്വര എന്തായിരിക്കും? കൂട് കെട്ടിയാല്‍ ആദ്യം ചില മുട്ടകള്‍ വീണ് പൊട്ടിയാലും കുഴപ്പമില്ല അവസാനം വാസ യോഗ്യമായ കൂട് ഉണ്ടാകും എന്ന് ഈ പക്ഷിയെങ്ങനെ മനസ്സിലാക്കി?
  • ആദ്യ തലമുറകളിലെ പക്ഷികള്‍ കൂടുണ്ടാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.നിരന്തരം വീണ്ടും ശ്രമിച്ചപ്പോള്‍ ഒന്നോ രണ്ടോ ചുള്ളി കമ്പുകള്‍ ചേര്‍ത്ത് വെക്കാന്‍ പഠിച്ചു എന്ന് വെക്കുക. അടുത്ത തലമുറയിലെ പക്ഷികള്‍ എങ്ങനെ ആ സാങ്കേതിക വിദ്യ  ജനിതക പരമല്ലെങ്കില്‍ എങ്ങനെ സ്വായത്തമാക്കി?
  • ജനിതക പരമല്ലാത്ത കഴിവുകള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നു കിട്ടില്ല എന്നിരിക്കെ  തീര്‍ത്തും ബാഹ്യമായ ആവശ്യമായ കൂട് കെട്ടല്‍ എന്ന കഴിവ് ജീനുകളിലേക്ക് എങ്ങനെ പകര്‍ന്നു കിട്ടി?
  • ഇനി ജനിതക പരം ആണെങ്കില്‍ ഒരു കൂടുകളുടെയും പൂര്തീകരിക്കപ്പെട്ട ഘട്ടം അപ്പപ്പോള്‍ ജീനുകളിലേക്ക് പകര്‍ത്തപ്പെട്ടിരുന്നോ?
  • പരിണാമ വാദ പ്രകാരം ഘട്ടം ഘട്ടമായാണല്ലോ കൂടുകള്‍ വികസിക്കുക. ആദ്യ  തലമുറയിലെ പക്ഷികള്‍ കൂട് നിര്‍മ്മാണത്തിന്‍റെ ഒരു പ്രാരംഭ ഘട്ടം മാത്രമായിരിക്കും ഉണ്ടാക്കിയിക്കുക. അടുത്ത തലമുറയിലെ പക്ഷികള്‍ അല്ലെങ്കില്‍ അനേകം തല മുറകള്‍ക്ക് ശേഷം വരുന്ന പക്ഷികള്‍ ആ സാങ്കേതിക വിദ്യയുടെ തുടര്‍ച്ച എങ്ങനെ മനസ്സിലാക്കി?
ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ പ്രകൃതി നിര്‍ദാരണത്തിനു നല്‍കപ്പെട്ട  വ്യാഖ്യാനങ്ങള്‍ മതിയാകാതെ വരും. ചിന്തിക്കുന്നവര്‍ക്ക് കാര്യം ബോധ്യപ്പെടാന്‍ പ്രയാസമുണ്ടാകില്ല.
പ്രകൃതിയിലെ മികവുറ്റ എന്‍ജിനീയര്‍മാര്‍ ആണ് പക്ഷികള്‍.. എന്നാല്‍ അവര്‍ എന്ജിനീയരിംഗ് പരിശീലിക്കുന്നുമില്ല. ഓരോ പക്ഷി കുഞ്ഞും അതിന്‍റെ സമയമായാല്‍ കൂട് നിര്‍മ്മിക്കാന്‍ ഇറങ്ങി തിരിക്കുന്നു. മറ്റു പക്ഷികളുടെ സഹായം തേടുകയോ മറ്റു കൂടുകളുടെ സാങ്കേതിക വിദ്യ നോക്കി പഠിക്കുകയോ ചെയ്യുന്നില്ല. ബോധ പൂര്‍വ്വമായ ഒരു പരിശ്രമമല്ല ആ പക്ഷി നടത്തുന്നത്. എന്നാല്‍ ആക്സ്മികവുമല്ല.ഒരു സാങ്കേതിക വിദ്യയുടെ തുടര്ച്ചയുമല്ല അവ പൂര്‍ത്തിയാക്കുന്നത്. ഒരേ തരം കൂടുകള്‍ തന്നെയാണ് ഓരോ വര്‍ഗ്ഗത്തിലെ പക്ഷികളും നിര്‍മ്മിക്കുന്നത്.അവര്‍ പറക്കുന്നത് പോലെ, ഇര തേടുന്നത് പോലെ തീര്‍ത്തും സ്വാഭാവികമായ ഒരു ജീവത് പ്രക്രിയയാണ് കൂട് നിര്‍മ്മാണം. ശാരീരികമായ ജൈവ പരിണാമം പോലെ കൂട് നിര്‍മ്മാണവും അതെ പ്രകാരം പരിണമിച്ചു വികസിച്ചു എന്ന് ചിന്തിക്കാന്‍ പോലും നമുക്കാവുന്നില്ല. 

പരിണാമ വാദം അനുസരിച്ച് ഒരു പക്ഷിയുടെ അല്ലെങ്കില്‍ ഒട്ടനവധി തലമുറകളുടെ ആയുസ്സില്‍ ഈ സാങ്കേതിക വിദ്യ പൂര്‍ണ്ണമായും വികസിച്ചു കാണില്ല. അതിനാല്‍ തന്നെ അപകടകരമായ കൂടുകളുടെ പ്രാരംഭ അവസ്ഥയില്‍ തന്നെ മുട്ടയിടാന്‍ തീരുമാനിച്ചു കാണും ഈ പക്ഷികള്‍. തലമുറകള്‍കഴിഞ്ഞാല്‍ ശക്തമായ സാങ്കേതിക വിദ്യ കൈവരിക്കും എന്ന് പക്ഷി എങ്ങനെ മനസ്സിലാക്കി എന്നൊന്നും ചോദിക്കരുത്. ആ പക്ഷി അതൊന്നും മനസ്സിലാക്കിയിരുന്നില്ല.മനസ്സിലാക്കല്‍ നിര്‍ബന്ധവുമില്ല. ആ പക്ഷിയുടെ നില നില്‍പ്പ് പ്രകൃതിയുടെ ആവശ്യമായിരുന്നില്ല. എങ്കിലും മുട്ടകള്‍ വീണുടഞ്ഞു തന്‍റെ വംശത്തിന്‍റെ നില നില്‍പ്പ് തന്നെ ഇല്ലാതാക്കുന്ന ഉദ്യമത്തില്‍ നിരന്തരം ഈ പക്ഷി മുഴുകി. ആ പക്ഷി കൂടിന്‍റെ വികാസ ഘട്ടങ്ങള്‍ നമുക്ക് ഇങ്ങനെ മനസ്സിലാക്കാം:
  • കോടാനു കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ്  ദിനോസറുകളുടെ പിന്‍ തലമുറക്കാര്‍   (?)  ആയ പക്ഷികള്‍ ആദ്യം ഭൂ നിരപ്പില്‍ കൂടുണ്ടാക്കാന്‍ ആരംഭിച്ചു. പുല്ലിലും മണ്ണിലും ആയിരുന്നു ആദ്യത്തെ കൂടുകള്‍. . . മരത്തില്‍ കൂട് കൂട്ടുന്ന സാങ്കേതിക വിദ്യയും അതിന്‍റെ വിശാലമായ സാധ്യതയും ഈ  പക്ഷികള്‍ക്ക് അറിയില്ലല്ലോ?
  • ഭൂ നിരപ്പിലെ കൂടുകള്‍ അത്ര സുരക്ഷിതമല്ലെന്നു ചില പക്ഷികള്‍ മനസ്സിലാക്കി. അവ മരപ്പൊത്തുകളിലേക്ക് ചേക്കേറി. ഉയര്‍ന്ന മരപ്പോതുകളിലെ കൂടുകള്‍ ഏറെ സുരക്ഷിതം ആണെന്ന് അവ മനസ്സിലാക്കി. അത് വഴി ഭൂ നിരപ്പിലെ കൂടുകളെക്കാള്‍ സുരക്ഷിതമായി മുട്ടകള്‍ സംരക്ഷിക്കാം എന്ന് അവ പഠിച്ചു (?).
  • കാല ചക്രം കറങ്ങി.പരുഷമായ പ്രതലങ്ങള്‍ ഉള്ള മരപ്പൊത്തുകള്‍ മുട്ടകള്‍ ഉടയാന്‍ കാരണമാകുന്നു എന്ന് ഒരു തല മുറയിലെ പക്ഷികള്‍ മനസ്സിലാക്കി. ഈ തിരിച്ചറിവുകള്‍ ഓരോന്നും ജീനുകളിലേക്ക് അപ്പപ്പോള്‍    പകര്‍ത്തപ്പെടുന്നുണ്ടായിരുന്നു എന്ന് മനസ്സിലാക്കുമല്ലോ?
  • അതിനാല്‍ ചെറിയ നാരുകള്‍ ഉപയോഗിച്ച് മരപ്പൊത്തുകള്‍ക്കുള്ളില്‍ കുഷ്യന്‍ ഒരുക്കാന്‍ ഒരു തല മുറയില്‍ പെട്ട പക്ഷികള്‍ ആരംഭിച്ചു.അത്തരം നാരുകള്‍ മുട്ടകളെ സംരക്ഷിക്കും എന്ന് അവ മനസ്സിലാക്കി.
  • നാരുകളെ  കുറിച്ചുള്ള വിവരങ്ങള്‍ ഡീ എന്‍ എ യിലേക്ക് പകര്‍ത്തപ്പെട്ടു.തദനുസരിച്ചുള്ള ഉല്‍പ്പരിവര്‍ത്തനം ജീനുകളില്‍ നടന്നു.
  • മരപ്പൊത്തുകള്‍ തികയാതെ വന്നപ്പോള്‍ ചില പക്ഷികള്‍ ചില്ലകളിലേക്ക്  താമസം മാറി.ചില്ലകളില്‍ നാരു പടലങ്ങള്‍ കൊണ്ട് കൂട് കൂട്ടാന്‍ പരിശീലിച്ചു.
  • ദുര്‍ബലമായ കൂടുകളില്‍ നിന്നു മുട്ടകള്‍ വീണു ഉടഞ്ഞപ്പോള്‍ കൂടുതല്‍ ബാലവത്തായ കൂടുകള്‍ കെട്ടിയാല്‍ മുട്ടകള്‍ സംരക്ഷിക്കാം എന്ന് പക്ഷികള്‍ മനസ്സിലാക്കി.പിന്നീടുള്ള തലമുറകള്‍ ബലവത്തായ കൂടുകള്‍ നിര്‍മ്മിക്കാനുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നു.
  • ചില പക്ഷികളുടെ ജീനില്‍ ഉല്‍പ്പരിവര്‍ത്തനം നടന്നു അവയുടെ ഉമിനീരില്‍ പശിമ കൈവന്നു. ജീനിന് അറിയുമായിരുന്നില്ല ചുള്ളി കമ്പുകള്‍ ഒട്ടിക്കാന്‍ പശിമയുള്ള ഉമിനീര്‍ സഹായിക്കുമെന്ന്. പക്ഷിക്ക് അറിയുമായിരുന്നില്ല തന്‍റെ ഉള്ളില്‍ പശിമയുള്ള ഉമിനീര്‍ രൂപം കൊള്ളാനുതകുന്ന ഉല്‍പരിവര്‍ത്തനം നടക്കുന്നുണ്ടെന്ന്; ആ ഉമിനീര്‍ നാരുകളെയും ചുള്ളി കമ്പുകളെയും ചേര്‍ത്ത് വെച്ച് ഒട്ടിക്കാന്‍ ഉപകരിക്കുമെന്ന്. ഒന്നിനും ഒന്നും അറിയുന്നുണ്ടായിരുന്നില്ല. എങ്കിലും യാന്ത്രികമായി എല്ലാം സംഭവിച്ചു. ചുള്ളി കമ്പുകള്‍ ഒട്ടിക്കാന്‍ ഈ പശിമയുള്ള ദ്രാവകം ഉപയോഗിച്ച് തുടങ്ങി. ബാഹ്യമായ ചുറ്റുപാടില്‍ ഇങ്ങനെ ഒരു ആവശ്യം ഉണ്ടെന്ന് മനസ്സിലാക്കി ഉമിനീരിലെ പശിമ എന്ന പോസ്ടീവ് മ്യൂട്ടേഷന്‍  ജീനില്‍ നില നിന്നു (എങ്ങനെ മനസ്സിലാക്കി നില നിന്നു എന്നത് നമ്മുടെ വിഷയമല്ല).
  • ചില പക്ഷികള്‍ കിഴുക്കാം തൂക്കായി ശിഖിരങ്ങളില്‍ കൂട് കൂട്ടാന്‍ സാധ്യത മനസ്സിലാക്കി അതിനുള്ള ശ്രമങ്ങളില്‍ വ്യാപൃതരായി.ശിഖിരങ്ങളില്‍ നാരുകള്‍ തൂക്കിയിടാനുള്ള വിദ്യ അവ ആകസ്മികമായി മനസ്സിലാക്കി ജീനുകളിലേക്ക് ആ വിദ്യ പകര്‍ത്തപ്പെട്ടു. ദുര്‍ബലമായ അത്തരം കൂടുകളില്‍ താമസിക്കാന്‍ അവ സാഹസപ്പെട്ടു. സാങ്കേതിക വിദ്യ പുരോഗമിച്ചാല്‍ ഇതിനേക്കാള്‍ നല്ല കൂടുകള്‍ ഉണ്ടാകും എന്ന് ആ പക്ഷികള്‍ക്ക് അറിയാമായിരുന്നില്ല. എങ്കിലും തങ്ങളുടെ ജീവനും വംശത്തിന്‍റെ നില നില്‍പ്പും തൃണവല്ക്കരിച്ചു തീര്‍ത്തും യാന്ത്രികമായി അവ സാഹസങ്ങള്‍  തുടര്‍ന്നു.അടുത്ത തലമുറകളിലെ പക്ഷികള്‍ ആ സാങ്കേതിക വിദ്യ പൂര്‍ത്തിയാക്കാന്‍ ഇത്തരം സാഹസങ്ങള്‍ തുടര്‍ന്നു. ചിലര്‍ ഈ സഹാസതിനിടയില്‍ ജീവന്‍ വെടിഞ്ഞു, മുട്ടകള്‍ പൊട്ടി! എന്നാലും പരിശ്രമങ്ങള്‍ മുറ പോലെ തുടര്‍ന്നു.
  • ഇന്ന് കാണുന്ന തരത്തില്‍ കൂടുകള്‍ ഉണ്ടായി
ഓരോ കൂടും ഇന്ന് കാണുന്ന തരത്തില്‍ വികസിച്ചത് ഈ പറയുന്ന ഘട്ടങ്ങളിലൂടെയാണ്. പരിണാമ വാദത്തില്‍ ഉടനീളം കാണുന്ന സാഹസങ്ങളിലൂടെയാണ് കൂടുകളും വികസിച്ചത്. കടല്‍ ജീവി കരയിലെക്കും കരയിലെ ജീവി കടലിലേക്കും ചില ജീവികള്‍ മരത്തിലെക്കും സാഹസപ്പെട്ടു നീങ്ങിയാണ് ഈ വൈവിധ്യങ്ങള്‍ ഉണ്ടായത്. ഒരു ജീവിക്കും ഒന്നും അറിയുന്നുണ്ടായിരുന്നില്ല.എങ്കിലും എല്ലാം യാന്ത്രികമായി ഈ മാറ്റങ്ങളുടെ ഭാഗമായി പരിണമിച്ചുണ്ടായി. 

Irreducible  Complexity 

പക്ഷി കൂടുകളുടെ ഏറ്റവും സവിശേഷകരമായ പ്രത്യേകത അതിന്‍റെ  Irreducible  Complexity അഥവാ വിട്ടു വീഴ്ച ചെയ്യാനാവാത്ത സങ്കീര്ന്നതയാണ്.ആദ്യം ഒരു ചുള്ളി കമ്പും പിന്നെ രണ്ടു ചുള്ളി കമ്പുകളും പിന്നെ മൂന്നു ചുള്ളി കമ്പുകളും എന്ന ക്രമാനുഗതമായ  ഒരു വികാസം പക്ഷി കൂടുകളില്‍ സാധ്യമല്ല തന്നെ.ഇന്ന് കാണുന്ന സങ്കീര്‍ണ്ണ ഘടനയില്‍ വിട്ടു വീഴ്ച ചെയ്തു കൊണ്ട് ഒട്ടുമിക്ക കൂടുകള്‍ക്കും നില നില്‍പ്പ് ഇല്ല തന്നെ.ഇന്ന് കാണുന്ന ഘടനെയക്കാള്‍ ലളിതമായ ഒരു ഘടന ആ കൂടിനു സങ്കല്‍പ്പിക്കാന്‍ പോലും ആവില്ല. അതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ARBOREAL കൂടുകള്‍...

ചിത്രത്തില്‍ കാണുന്ന തരത്തില്‍ ഒരു കൂടുണ്ടാക്കാന്‍ ആകസ്മികമായി ഒരു  പക്ഷി സാഹസപ്പെടും എന്ന് കരുതാമോ? ഇത്തരം ഒരു കൂടുണ്ടാക്കാന്‍ മുതിരുന്ന ഒരു   പക്ഷി ആ കൂടിന്‍റെ പരിസമാപ്തിയെ കുറിച്ച് ബോധ്യമില്ലാതെ തുനിഞ്ഞിറങ്ങുമോ? ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വൃക്ഷ ശിഖിരത്തില്‍ നിന്നും കിഴുക്കാം തൂക്കായി ഒരു കൂട് കെട്ടാം എന്ന് പക്ഷിക്ക് തോന്നാന്‍ എന്തായിരിക്കാം കാരണം ? ആദ്യമായിട്ട് ഇത്തരം കൂടുണ്ടാക്കുമ്പോള്‍  കൂട് പണി എങ്ങനെ തീര്‍ക്കാം എന്ന  ജനിതകമായ വിവരങ്ങള്‍ പോലും ഈ പക്ഷിക്ക് ഉണ്ടായി കാണില്ല.എന്നിട്ടും കിഴുക്കാം തൂക്കായി ദുര്‍ബലമായ നാരുകള്‍ ചേര്‍ത്ത് വെച്ച് കൂട് കെട്ടാന്‍ ഈ പക്ഷി തീരുമാനിച്ചു!! ഈ സങ്കീര്‍ണ്ണമായ ഘടനയെക്കാള്‍ ലളിതമായ ഒരു രൂപം ഈ കൂടുകള്‍ക്ക് സാധ്യമല്ലെന്നിരിക്കെ എങ്ങനെ ഈ കൂടുകളുടെ വികാസം പരിണാമത്തിലൂടെ സാധ്യമായി? 


Douglas Causey , Harvard University’s Museum of Comparative Zoology അഭിപ്രായപെട്ട പോലെ  എല്ലാം റോബോട്ടിക് ആയി സംഭവിച്ചു (“sort of like robots.”). 


ബോധപൂര്‍വ്വമായിരുന്നില്ല പക്ഷികള്‍ ഇത് ചെയ്തത്. എന്നിട്ടും ഇങ്ങനെയൊക്കെയായി. ആര്‍ക്കും ഒന്നുമറിയില്ലായിരുന്നു. എന്നിട്ടും എല്ലാം സംഭവിച്ചു. അതാണ്‌ പരിണാമ വികാസങ്ങള്‍. !!! കൂടുതല്‍ കാര്യങ്ങള്‍ ചികയാന്‍ നിങ്ങള്‍ എന്താ പരിണാമ വിരുദ്ധന്‍ ആണോ ?  ശാസ്‌ത്ര വിരുദ്ധനാണോ?  


'സംഭവാമി യുഗേ യുഗേ..'









6 comments:

  1. താരതമ്യേന സുരക്ഷിതമായ മരപ്പൊത്തുകള്‍ വിട്ടു അത്ര തന്നെ സുരക്ഷിതമല്ലാത്ത ചില്ലകളിലേക്ക് പക്ഷികള്‍ മാറാന്‍ കാരണമെന്തെന്ന ചോദ്യത്തിന് എന്റെ ഉത്തരം. പക്ഷികളില്‍ ചില സ്പീഷീസുകള്‍ മാത്രമാണ് ഇങ്ങനെ മാറിയിട്ടുള്ളത്. ധാരാളം പക്ഷി സ്പീഷീസുകള്‍ ഇപ്പോഴും മരപ്പൊത്തിലും മണ്‍പൊത്തിലും തന്നെയാണ് മുട്ടയിടുന്നത്. കൂടുവെയ്ക്കാന്‍ ആവശ്യമായത്ര മരപ്പൊത്തുകള്‍ കിട്ടാത്തതാവാം ഒരു കാരണം. അപ്പോള്‍ ചില പക്ഷികള്‍ക്ക് മരപ്പൊത്തുകളില്‍ നിന്ന് പിന്‍വാങ്ങി മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവന്നതാവും കാരണം.

    പക്ഷികള്‍ ഭൂനിരപ്പിലും മരപ്പൊത്തിലും ചില്ലകളിലുമായി പലയിടങ്ങളില്‍ കൂടുകെട്ടുന്നുണ്ടല്ലോ, ഇതില്‍ മരപ്പൊത്തിലെ കൂട് മറ്റുള്ളവയേയ്ക്കാള്‍ സുരക്ഷിതമാണെന്ന് പറയാനും സാധ്യമല്ല. നേരത്തെ പറഞ്ഞപോലെ മരപ്പൊത്തിനു വേണ്ടിയുള്ള മത്സരം ഒരു കാരണം. പുറത്തിറങ്ങി മരപ്പൊത്തില്‍ കൂടുകെട്ടുന്ന പക്ഷികളെ നിരീക്ഷിച്ചാല്‍ പലപ്പോഴും ഇതേ ആവശ്യമുള്ള മറ്റു പക്ഷികള്‍ ഇവയെ കുടിയിറക്കുന്നതായിക്കാണാം. വേഴാമ്പലും തത്തയും മൈനയും ഒക്കെ ഈ ഗണത്തില്‍ പെടും.

    മരപ്പൊത്തിലെ കൂടുകള്‍ സസ്തനികള്‍ക്ക് എളുപ്പം കൈവശപ്പെടുത്താന്‍ കഴിയുന്നവയാണ്. ദുര്‍ബലമോ ഉയര്‍ന്നതോ ആയ ചില്ലകളിലെ കൂടുകള്‍ തന്നെയാണ് ചില കാര്യങ്ങളില്‍ മെച്ചം.

    അസ്വാഭാവികമെന്ന് നമുക്ക് തോന്നുന്ന സംഭവങ്ങളില്‍ കൂടിയാണ് പരിണാമം പലപ്പോഴും മുന്നേറുക. കുയില്‍ വര്‍ഗക്കാരുടെ കൂടുകള്‍ തന്നെ എടുക്കുക. ഇന്ത്യയില്‍ ഈ വര്‍ഗത്തില്‍ ചെമ്പോത്ത് ഒഴികെയുള്ള ഒരു പക്ഷിക്കും കൂടു കെട്ടാന്‍ തന്നെ അറിയില്ല. മറ്റുള്ള പക്ഷികളുടെ കൂട്ടില്‍ മുട്ടയിടുന്ന പരഭൃതങ്ങളാണ് അവ.

    (തുടരുന്നു)

    ReplyDelete
  2. കരിങ്കുയില്‍ കാക്കയുടെ കൂട്ടില്‍ മുട്ടയിടുന്നു. പേക്കുയില്‍ കരിയിലക്കിളികളുടെ കൂട്ടിലാണ് മുട്ടയിടുക. കരിയിലക്കിളികളേക്കാള്‍ ഏറെ വലുതായ പേക്കുയിലിന്റെയും കരിയിലക്കിളികളുടേയും മുട്ടകള്‍ തമ്മില്‍ അധികം വലിപ്പവ്യത്യാസമില്ല എന്നതാണ് അതിലെ മറ്റൊരു തമാശ. എങ്ങനെയിത് സംഭവിച്ചു എന്ന് ചോദിച്ചാല്‍ വലിപ്പവ്യത്യാസം വളരെയധികം ഉള്ള മുട്ടകള്‍ കരിയിലക്കിളി നിഷ്കരുണം പുറന്തള്ളി എന്നതുകൊണ്ട് എന്നു തന്നെ പറയാം. കുഞ്ഞുമുട്ടക്കാര്‍ മാത്രമേ നില നിന്നുള്ളൂ എന്ന് സാരം. നാളെ കാക്കയോ കരിയിലക്കിളിയോ മറ്റു പക്ഷികളുടെ മുട്ടകള്‍ തിരിച്ചറിയാനുള്ള കഴിവ് ആര്‍ജിച്ചാല്‍ കുയില്‍ വംശം നശിക്കാന്‍ സാധ്യത അത്ര ഏറെ ആയിട്ടും അവ ഈ സ്വഭാവം കൊണ്ടുനടക്കുന്നു. കാരണം അവ ആശ്രയിക്കുന്നത് ശീലങ്ങളെ ആണെന്ന് തന്നെ കാരണം. സ്വന്തം കാലില്‍ മുട്റ്റ വെച്ച് വിരിയുക്കുന്നവയാണ് പെന്‍ഗ്വിനുകള്‍. അവയ്ക്ക് ഏറ്റവും സുരക്ഷിതമായ മാര്‍ഗം അതാണ്

    ReplyDelete
  3. നന്ദി. എന്നിട്ടും കൂടുകളുടെ പരിണാമത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.

    ReplyDelete
  4. എന്തിനാ പക്ഷികൂട് ? പരിണാമ വാദം എട്ടുകാലിയുടെ വലപോലെ ദുര്ഭാലമാനെന്നു വെറും എട്ടുകാലി വല തന്നെ സാക്ഷ്യം അല്ലെ ???

    ReplyDelete
  5. മരപ്പൊത്തിൽ വസിക്കുന്ന പക്ഷികൾ, മരച്ചില്ലകളിൽ വസിക്കുന്ന പക്ഷികൾ എന്നിങ്ങനെ പക്ഷികളുടെ പട്ടിക തയ്യാറാക്കിയാൽ നന്നായിരുന്നു.

    ReplyDelete