Friday, July 6, 2012

ഒട്ടക പക്ഷിയും യുക്തിവാദികളും .....

ഒട്ടക പക്ഷിയുടെ കഥ കേട്ടിട്ടില്ലേ. പ്രതികൂല സാഹചര്യങ്ങളില്‍ പൂഴി മണലില്‍ തലപൂഴ്ത്തി ഒളിക്കാന്‍ ശ്രമിക്കുന്ന ഒരു ജീവിയാണ് ഒട്ടക പക്ഷി. തലമൂടിയാല്‍ എല്ലാം മറഞ്ഞു എന്ന മൂഡ ധാരണയാണ് ഈ വിചിത്ര സ്വഭാവത്തിന്റെ അടിസ്ഥാനം. പച്ചയായാ യാഥാര്‍ത്യങ്ങളും ശരീരത്തിന്റെ സിംഹ ഭാഗവും വെളിയില്‍ തന്നെയാണ് എന്നീ പാവം അറിയുന്നില്ല. ഇത് പോലെ തന്നെയാണ് യുക്തി വാദികളുടേയും കഥ. അനിവാര്യമായ യാഥാര്‍ത്യങ്ങളില്‍ നിന്നു ഒളിച്ചോടാന്‍ ശ്രമിക്കുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം യുക്തി വാദികള്‍ എല്ലാവരും വല്ലാത്ത സന്ദേഹത്തില്‍ ആണ്. 
ദൈവം എന്ന യാഥാര്‍ത്യത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം ദൈവം ഇല്ലാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പൂഴി മണലില്‍ തല പൂഴ്ത്തിയ കേവലം ഒട്ടക പക്ഷികള്‍. ഇനി അഥവാ ദൈവം ഉണ്ടെങ്കിലോ എന്ന സന്ദേഹവും ഇല്ലായിരുന്നെങ്കില്‍ എന്ന തീവ്രമായ ആഗ്രഹവും കൂടി ചേര്‍ന്ന് വല്ലാത്ത ഒരു ആത്മ സംഘര്‍ഷത്തിന്റെ എവെരെസ്റ്റ് കൊടുമുടിയില്‍ ഒറ്റകാലില്‍ ആണ് ഇവര്‍. ദൈവം ഉണ്ടോ എന്ന് അന്വേഷിക്കാതെ ദൈവം ഇല്ല എന്ന് അന്വേഷിക്കുന്ന എട്ട് digit മെമ്മറികള്‍.
 ഒരു പുല്‍ കൊടിയുടെ പോലും ഉത്ഭവവും വളര്‍ച്ചയും വികാസവും ഇന്ന് വരെ ശാസ്ത്രീയമായി വിഷധീകരിക്കപെട്ടിട്ടില്ല എന്നതു നഗ്നയാഥാര്‍ത്ഥ്യം. നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് ഗോചരമല്ലാത്ത സൂക്ഷ്മ ജീവികള്‍/ ഏകകോശജീവികളില്‍ നിന്ന് കോടാനുകോടി കോശങ്ങള്‍ ഉള്ള വമ്പന്‍ ദിനോസറുകള്‍, തിമിഗലങ്ങള്‍, ആനകള്‍ പരിണമിച്ചുണ്ടായി എന്നത് വിശ്വസിക്കാന്‍ ഇവര്‍ക്ക് പ്രയാസം ഇല്ല. (ഒരുതരത്തില്‍ ഇവരും വിശ്വാസികള്‍ ആണ്. നിരന്തരം തിരുത്തി കൊണ്ടിരിക്കുന്ന ചില നിഗമനങ്ങളില്‍ വിശ്വസിക്കുന്നവര്‍. അവിടെയും യുക്തിക്ക് വലിയ പ്രാധാന്യം ഇല്ല തന്നെ. കേട്ട് കേള്‍വികള്‍ തന്നെ അടിസ്ഥാനം). ഏക കോശത്തില്‍ നിന്ന് ഭീമാകാരമായ കോശ കൂമ്പാരങ്ങള്‍ അര്‍ബുദ കോശങ്ങള്‍ പോലെ ക്രമം ഇല്ലാതെ ഉണ്ടായി എന്ന് പറഞ്ഞാല്‍ അല്പം യുക്തി (അല്പം മാത്രം) അതിലുണ്ടെന്നു നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ഇത്ര കണിശമായ, സങ്കീര്‍ണ്ണമായ കൃത്യതയോടെ ഈ ഭീമാകാര രൂപങ്ങള്‍ സ്വയം പരിണമിച്ചുണ്ടായി എന്ന് വിശ്വസിക്കല്‍ ഒട്ടക പക്ഷിയുടെ ഒളിച്ചോട്ടം തന്നെ. ചെറിയ മാറ്റങ്ങള്‍ക്കു പോലും കോടാനു കോടി വര്‍ഷങ്ങള്‍ വേണമെന്നിരിക്കെ ഇത്ര വലിയ ഭീമാകാര സങ്കീര്‍ണ്ണ രൂപങ്ങള്‍ ക്രമാനുഗതമായി ഇത്ര കൃത്യതയോടെ ഉണ്ടായി എന്ന് സങ്കല്‍പ്പിച്ചാല്‍ ഈ പ്രപഞ്ചത്തിന്റെ കാല പഴക്കം പോലും മതിയാവില്ല പരിണാമം പൂര്‍ത്തിയാവാന്‍. അല്ലെങ്കില്‍ മായാവി കഥകള്‍ പോലെ അരൂപിയായ രൂപങ്ങള്‍ ശൂന്യതയില്‍ പരിണാമം ആരംഭിച്ചു എന്ന് വേണം അനുമാനിക്കാന്‍.
അമിനോ ആസിഡുകള്‍ രൂപം കൊള്ളാന്‍ കോടാനുകോടി വര്‍ഷങ്ങള്‍, ഏക കോശ ജീവിയ്ക്കു കോടാനു കോടി വര്‍ഷങ്ങള്‍, അവ ഇരട്ടിച്ച് സങ്കീര്‍ണ്ണം അല്ലാത്ത ബഹു കോശ ജീവി ഉണ്ടാകാന്‍ പിന്നെയും കോടി വര്‍ഷങ്ങള്‍, കണ്ണുകള്‍ രൂപ പെടാന്‍ കോടി വര്‍ഷങ്ങള്‍, സങ്കീര്‍ണ്ണ ഘടനയോടു കൂടിയ നൂറു നൂറു അവയവങ്ങള്‍ രൂപ പെടാന്‍ കോടാനു കോടി വര്‍ഷങ്ങള്‍, അവ പരിസ്ഥിതിയുമായി താദാത്മ്യം പ്രാപിക്കാനും അനുകൂലകങ്ങള്‍ രൂപം കൊള്ളാനും പിന്നെയും വര്‍ഷങ്ങള്‍ അനേകം. ആലോചിച്ചാല്‍ ഇത്ര യുക്തി ഹീനമായ ഒരു ആശയം വേരെയുണ്ടാവുമോ. ഒന്നാലോചിച്ചു നോക്കൂ. ഹൃദയത്തില്‍ നിന്ന് തുടങ്ങി ഹൃദയത്തിലേക്ക് തന്നെ മടങ്ങുന്ന രക്ത ചംക്രമണ വ്യവസ്ഥ!!! നാരു പടലങ്ങളെക്കാള്‍ അതി സൂക്ഷ്മമായ രക്തത വാഹിനി കുഴലുകള്‍ (ജീവനുള്ള എല്ലാ കോശങ്ങളിലേക്കും അന്നവും വായുവും എത്തിക്കുന്ന സങ്കീര്‍ണ്ണ വ്യവസ്ത്ഥിതി) സൂക്ഷ്മ തലങ്ങളിലേക്ക് വരെ സന്ദേശങ്ങള്‍ പ്രവഹിക്കുന്ന തരത്തില്‍ നാഡീ വ്യവസ്ത്ഥിതി. എല്ലാം എങ്ങനെ സ്വയം ഇത്ര കൃത്യതോടെ രൂപപെട്ടു? ഒരു നാഡീയും നമ്മുടെ ശരീരത്തില്‍ ഇല്ല സുശുംനയിലൂടെ തലച്ചോറിലേക്ക് ബന്ധപെട്ടിട്ടല്ലാതെ. ഒരു രക്ത കുഴലും ഇല്ല, ഹൃദയത്തിലേക്ക് ബന്ധം ഇല്ലാതെ. ഹൃദയത്തിനു വേണ്ടി രക്ത കുഴലുകളും, രക്ത കുഴലുകള്‍ക്ക് വേണ്ടി ഹൃദയവും, രക്ത കുഴലുകളില്‍ നിറയ്ക്കാന്‍ രക്തവും, രക്തം ഒഴുകാന്‍ രക്ത കുഴലുകളും, കോശങ്ങള്‍ക്ക് ഊര്‍ജ്ജം എത്താന്‍ രക്തവും, ഊര്‍ജ്ജത്തിന് വേണ്ടി കാത്തിരിക്കുന്ന കോശങ്ങളും...... പരസ്പര പൂരകമായ ഈ സൃഷ്ടിപ്പ് എങ്ങനെയുണ്ടായി.
ഇനി വേരെയൊരു കോണില്‍ നിന്ന് ചിന്തിച്ചു നോക്കൂ. ഈ പ്രത്യേകതകള്‍ (ശ്വസനം,ദഹനം,രക്ത ചംക്രമണം.സംവേദനം,കാഴ്ച,പ്രത്യുല്പാദനം) എല്ലാം സമ്പൂര്‍ണ്ണമായി പരിണമിച്ചുന്ടായത്തിനു ശേഷം ആണോ ജൈവ വര്‍ഗ്ഗങ്ങള്‍ ഏക കോശ ജീവിയില്‍ നിന്ന് ഒട്ടനവധി ബഹു കോശ ജീവികളിലേക്ക് വേര്‍തിരിഞ്ഞു പരിണാമം പൂര്‍ത്തിയാക്കിയത്? അല്ലെങ്കില്‍ എങ്ങനെ സമാന്തര സവിശേഷതകള്‍ ഉള്ള വിവിധ തരം ജീവികള്‍ ഉണ്ടായത്. ഇനി എല്ലാതരം സവിശേഷതകളും സംവിധാനിക്കപെട്ടതിനു ശേഷം പരിണമിച്ചു എന്ന് കരുതിയാല്‍ ജീവികള്‍ തമ്മില്‍ ഇത്ര വലിയ അന്തരം ഉണ്ടാവാനും ഇടയില്ല. ഇതിനെല്ലാം ഇടയില്‍ കണ്ണുകള്‍ ഇല്ലാത്ത ജീവികളും രക്തം ഇല്ലാത്ത ജീവികളും ഉത്തരം കിട്ടാത്ത സമസ്യകള്‍ തന്നെ. ഇക്കൂട്ടര്‍ ഊറ്റം കൊള്ളുന്ന ഫോസിലുകളുടെ പഠനവും എങ്ങുമെത്തുന്നില്ല. ഓരോ ജീവികളും പെടുന്നനെ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയത് പോലെയാണ് ഫോസിലുകള്‍ കണ്ടെടുക്കപെടുന്നത് എന്ന് ഫോസില്‍ വിദഗ്ധര്‍ തന്നെ കൈമലര്‍ത്തി പറയുന്നു. പരിണാമ ശ്രേണികളെ ബന്ധിപ്പിക്കുന്ന ലിങ്കുകള്‍ ഇന്നും കണ്ടെടുത്തിട്ടില്ല. അവ മിസ്സിംഗ്‌ ലിങ്കുകള്‍ എന്ന പേരില്‍ അറിയപെടുന്നു.
വേറെയൊന്നു ചിന്തിച്ചു നോക്കൂ.. തെനീച്ചയ്ക്ക് വേണ്ടി തേനോ അല്ലെങ്കില്‍ തേനിനു വേണ്ടി തേനിച്ചയോ, രക്തത്തിന് വേണ്ടി കൊതുകോ അല്ലെങ്കില്‍ കൊതുകിനു വേണ്ടി രക്തമോ.... എങ്ങനെയാണ് ഇത് പോലെയുള്ള പരസ്പര പൂരകമായ പരിണാമങ്ങള്‍ അല്ലെങ്കില്‍ അനുകൂലകങ്ങള്‍ ഉണ്ടായി. എല്ലാം പ്രകൃതി സംവിധാനിച്ചു എന്ന് പറയണോ. എങ്കില്‍ എന്താണ് പ്രകൃതി? മണ്ണ്, കല്ല്‌, മൂലകങ്ങള്‍, നക്ഷത്രങ്ങള്‍,ആകാശം, താര പഥങ്ങള്‍ തുടങ്ങീയ അബോധ വസ്തുകള്‍ അല്ലെങ്കില്‍ അവയുടെ സാന്നിധ്യം രൂപപെടുത്തിയ വ്യവസ്ഥിതി. ഈ അബോധ വ്യവസ്ഥിതിക്കു ഇത്ര കണിശമായ, തുടരെയുള്ള, സങ്കീര്‍ണ്ണമായ പരിണാമത്തെ തെറ്റുകള്‍ വരുത്താതെ നിയന്ത്രിക്കാന്‍ കഴിഞ്ഞുവോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഒരു പാട് ഉണ്ട്.

അമ്പൊഴിയാത്ത ചോദ്യങ്ങളുടെ ആവനാഴിയില്‍ നിന്ന് ചോദ്യ ശരങ്ങള്‍ മത വിശ്വാസികള്‍ക്ക് നേരെ തൊടുത്തു വിടുമ്പോള്‍ നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുക. ഉത്തരം തേടാന്‍ ഒരുങ്ങിയാല്‍ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ഉണ്ട്. സ്വന്തം അസ്ത്വിതത്തെ കുറിച്ച് പോലും ഉത്തരം കണ്ടത്താന്‍ ആവാതെ ശര ശയ്യയില്‍ ആണ് നിങ്ങളുടെ കിടപ്പ് തന്നെ. ഈ സങ്കീര്‍ണ്ണമായ പ്രകൃതിയ്ക്ക് പിന്നില്‍ കേവലം ബോധം പോലും ഇല്ലാത്ത കല്ലും മണ്ണും അടങ്ങിയ വ്യവസ്ഥിതി മാത്രം ആണെന്ന് വിശ്വസിക്കുന്നതിനേക്കാള്‍ ഉന്നതവും ശ്രെഷ്ടവുമാണ് ഒരു ബോധവും സര്‍വ്വ ശക്തിയും ഉള്ള ഒരു ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ട് എന്ന് വിശ്വസിക്കല്‍. ആ ശക്തിയെ നമുക്ക് എന്ത് പേരിലും വിളിക്കാം, ആ ശക്തിയില്‍ ഉള്ള വിശ്വാസം ശാസ്ത്ര പഠനങ്ങളെ തടസ്സപെടുതുകയും വേണ്ട. പഠനങ്ങള്‍ തുടരട്ടെ. അത് തന്നെയാണ് ഖുറാനും പറയുന്നത്. ഭൂമിയില്‍, ആകാശത്തില്‍,നക്ഷത്രങ്ങളില്‍, പുല്‍ നാമ്പുകളില്‍, തേനീച്ചയില്‍, ഒട്ടകത്തില്‍, നാല്‍ കാലികളില്‍, പക്ഷികളില്‍, മഴയില്‍, ഭ്രമണ മണ്ഡലങ്ങളില്‍.... ചിന്തിക്കുന്നവര്‍ക്ക് ദ്രിഷ്ടാന്തങ്ങള്‍ ഉണ്ടെന്നു ഖുറാന്‍ നിരന്തരം ഓര്‍മ്മപെടുത്തുന്നു. ആ ചിന്തകള്‍ തീര്‍ച്ചയായും ഒരു അബോധ വ്യവസ്ഥിതിലേക്ക് അല്ല നമ്മെ എത്തിക്കുക.
നഗ്നയാഥാര്‍ത്യങ്ങളില്‍ നിന്നു പൂഴി മണലില്‍ തല പൂഴ്ത്തി കിടക്കുന്ന ഒട്ടകപക്ഷികള്‍ ആവണോ നാം?

 

8 comments:

 1. കോടികണക്ക് രൂഫാ ചെലവാക്കി ചില മണ്ടൻ പരീക്ഷണങ്ങൾ നടത്തുന്ന ഇവന്മാർക്ക് ആ പൊത്തകം ഒരാവർത്തി വായിക്കാൻ തോന്നിയില്ലല്ലോ റബ്ബേ..

  ReplyDelete
 2. യഥാര്‍ഥ ദൈവകണം കണ്ടെത്തിയിട്ട് വേണം യുക്തിവാദികള്‍ക്ക് ഒന്ന് നിശ്വസിക്കാന്‍ ... ഞങ്ങളപ്പോഴേ പറഞ്ഞല്ലേ ദൈവമില്ലെന്ന് ചോദിച്ചുകൊണ്ട്...

  ReplyDelete
 3. അജ്ഞതയെ അലങ്കാരമാക്കിയ പോസ്റ്റ്.വേവിച്ചതല്ലേ വിളമ്പാന്‍ പറ്റൂ.നാറാണത്തു മാമന്‍ വീണ്ടും മലമുകളില്‍.

  ReplyDelete
  Replies
  1. പേരിനു ശേഷം ബ്രാക്കറ്റില്‍ യുക്തി എന്നെഴുതിയാല്‍ യുക്തി ഉണ്ടാവണമെന്നില്ല. യുക്തി പൂര്‍വ്വം ചിന്തിക്കുമ്പോള്‍ മാത്രമാണ് യുക്തിമാന്‍ ആവൂ..

   Delete
  2. Daivam ellannu പറഞ്ഞു നടക്കുന്ന ഇവരോട് ethellam paranjittu valla കാര്യവുമുണ്ടോ

   Delete
 4. ഇതു വയ്ച്ചപ്പോള്‍ യുക്തി ചിന്ത എന്തെന്നോ , പരിണാമം എന്തെന്നോ പുള്ളിക്ക് മനസിലായില്ല എന്ന് മനസിലായി



  പാവം...

  ReplyDelete
 5. This comment has been removed by the author.

  ReplyDelete