Wednesday, July 18, 2012

സീലകാന്ത്:പരിണമിക്കാത്ത മത്സ്യം!

പരിണാമ വാദ പ്രകാരം ജീവികള്‍ നിരന്തരം മാറ്റങ്ങള്‍ക്കു  വിധേയമാകുന്നു എന്നാണ്. എന്നാല്‍ പരിണാമത്തെ ബലപ്പെടുത്തുന്ന തരത്തില്‍ കൃത്യമായി മൂര്‍ത്തമായ ഒരു തെളിവ് പോലും മുന്നോട്ടു വെക്കാന്‍ പരിണാമ വാദത്തിനു കഴിഞ്ഞിട്ടില്ല. ഒരു ജീവി ഏതൊക്കെ ഘട്ടത്തിലൂടെ പരിണമിച്ചു വന്നു എന്ന് തെളിയിക്കാന്‍ ഉതകുന്ന തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് മാത്രമല്ല ഇപ്പോള്‍ കാണുന്നത് പരിണാമത്തെ നിരാകരിക്കുന്ന തെളിവുകളുടെ പ്രത്യക്ഷപെടല്‍ ആണ്. സീലകാന്ത് മല്‍സ്യം അത്തരം ഒരു തെളിവാണ്.

 Coelacanth ( സീലകാന്ത്)

ഈ മത്സ്യത്തെ കുറിച്ച് വിക്കിപീടിയ പരിചയപ്പെടുത്തുന്നത് കാണുക:

പ്രാചീനകാലത്തു തന്നെ ഉള്ളതും ഇന്നും അവശേഷിക്കുന്നതുമായ ഒരു മത്സ്യ ഓഡറാണ് സീലകാന്ത് (Coelacanth). 40കോടി വർഷങ്ങൾക്ക് മുൻപ് ഡിവോണിയൻ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഇവ ഏതാണ്ട് ആറരക്കോടി വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ചു പോയി എന്നു കരുതപ്പെട്ടിരുന്നെങ്കിലും 1938-ൽ ദക്ഷിണാഫ്രിക്കയിലുംതുടർ‌ന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ പലയിടങ്ങളിലും ഇവയെ കാണുകയുണ്ടായി.അത്യന്തം അപകടകരമായ വിധത്തിൽ വംശനാശത്തിന്റെ വക്കിലാണിവ (വിക്കിപീഡിയ)


ഫോസ്സലുകളും ജീവിക്കുന്ന മത്സ്യവും മനുഷ്യനും


ആധുനിക മനുഷ്യന്‍റെയും ചിമ്ബന്സികളുടെയും പൊതു പൂർവ്വികൻ  എന്ന് കരുതപ്പെടുന്ന ജീവി വര്ഗ്ഗം ജീവിച്ചിരുന്നത്  ഏകദേശം 15 Million -20 Million വര്‍ഷങ്ങള്‍ക്കു മുന്‍പാണ് (വിക്കി പീഡിയ). എന്നാല്‍ വംശ നാശം സംഭവിച്ചു എന്ന് കരുതിയിരുന്ന  സീലാകാന്ത് മല്‍സ്യം ജീവിച്ചത് ഏകദേശം 410 Million വര്‍ഷങ്ങള്‍ക്കു  മുന്‍പാണ്. അതായത്‌ മനുഷ്യന്‍റെ പൂര്‍വ്വികര്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന കാല ഘട്ടത്തിന്‍റെ ഏതാണ്ട്‌ 27 ഇരട്ടിയോളം കാലപ്പഴക്കം സീലാകാന്ത് മല്‍സ്യങ്ങള്‍ക്ക്‌ ഉണ്ട്. ഇത്രയധികം കാലം ഇവ ഭൂമിയില്‍ ജീവിച്ചിട്ടും   ഒരു  പരിണാമവും അവയ്ക്ക് സംഭവിച്ചില്ല. അതേ സമയം കേവലം 15 Million വര്‍ഷങ്ങള്‍ കൊണ്ട്  പൊതു പൂർവ്വികനിൽ   നിന്ന് മനുഷ്യന്‍ പരിണമിച്ചുണ്ടായി ഇന്നീ കാണുന്ന വിധം വികസിച്ചു. ഏകദേശം 27 പ്രാവശ്യം മനുഷ്യന്‍ പരിണമിച്ച് ഉണ്ടാകേണ്ട സമയമായിട്ടും സീലകാന്ത് മത്സ്യത്തിന് ഒരു ചെറിയ പരിണാമം പോലും ഉണ്ടായിട്ടില്ല!

പരിണാമ വാദ പ്രകാരം ജീവികള്‍ ക്രമാനുഗതമായ മാറ്റങ്ങള്‍ക്കു നിരന്തരം വിധേയമായാണ് ഇന്ന് കാണുന്ന വിധത്തില്‍ പരിണമിച്ചുണ്ടായത്. ഫോസ്സിലുകള്‍ കണ്ടെടുക്കപ്പെടുകയാണെങ്കില്‍ അവയുടെ ഇക്കാര്യം വ്യക്തമാകും എന്നാണല്ലോ വാദിക്കപ്പെടുന്നത്.സ്ഥൂല പരിണാമം പ്രകൃതിയില്‍ നടക്കുന്നുണ്ടെങ്കില്‍ നിരീക്ഷിക്കാന്‍ സാധ്യമല്ല; കാരണം കോടാനു കോടി വര്‍ഷങ്ങള്‍ കഴിയണം അത് പ്രകടമാകാന്‍ എന്നാണ് പലപ്പോഴും ഒഴിഞ്ഞു മാറാനായി പരിണാമ വാദികള്‍ പറയാറുള്ളത്. എങ്കില്‍ കോടാനു കോടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു തരിമ്പും മാറ്റമില്ലാത്ത സീലാകാന്ത് മത്സ്യത്തിന്‍റെ  ഫോസ്സിലും  അവയുടെ ഇപ്പോഴത്തെ രൂപവും പരിണാമത്തെ നിരാകരിക്കുകയല്ലേ?

കേവലം കുറഞ്ഞ കാലയളവില്‍ മനുഷ്യന്‍ ഇക്കാണുന്ന രൂപത്തിലേക്ക് പരിണമിച്ച് മാറി എന്ന് പറയുന്നത് എത്ര മാത്രം വിഡ്ഢിത്തമാണ്?



33 comments:

  1. പ്രിയപ്പെട്ട നസറുദ്ദീന്‍,

    പരിണാമ സിദ്ധാന്തം അടിമുടി തെറ്റാണെന്നാണല്ലോ താങ്കള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ശരി. പരിണാമ സിദ്ധാന്തം തെറ്റാണെന്നു തന്നെയിരിക്കട്ടെ. അങ്ങനെയാണെങ്കില്‍ ജീവജാലങ്ങളുടെ ഉല്പത്തിയെക്കുറിച്ച് താങ്കള്‍ക്ക് മുന്നോട്ട് വെക്കാനുള്ള സിദ്ധാന്തം എന്താണെന്ന് അറിയാന്‍ താല്പര്യമുണ്ട്. അത് ശരിയാണെന്ന് തെളിയിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞാല്‍ പിന്നെ ഡാര്‍‌വിന്‍റെ പരിണാമ സിദ്ധാന്തത്തിനു പിറകെ ആരും പോകില്ലല്ലോ. അതുകൊണ്ട്, ദയവുചെയ്ത് പരിണാമ സിദ്ധാന്തത്തിനു പകരം വെക്കാനുള്ള താങ്കളുടെ സിദ്ധാന്തം ഇവിടെ വിവരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

    ReplyDelete
    Replies
    1. പരിണാമ സിദ്ധാന്തം തെറ്റാണ് എന്ന് ഞാന്‍ സ്ഥാപിക്കേണ്ട കാര്യമില്ല. അത് ശാസ്ത്ര വികാസത്തില്‍ കാലാന്തരത്തില്‍ സ്വയം തകര്‍ന്നടിയും. അതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വികസിത രാജ്യങ്ങള്‍ ആയ യൂറോപ്പിലും അമേരിക്കയിലും വരെ പരിണാമത്തെ മാറ്റി നിറുത്തി ആസൂത്രണ വാദം സിലബസ്സില്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.താങ്കള്‍ അറിഞ്ഞു കാണും എന്ന് കരുതുന്നു. ഈ സംവിധാനത്തിനു പിന്നില്‍ ഒരു സൂപ്പര്‍ ഇന്‍റെലിജന്‍സ്‌ ഉണ്ടെന്ന് പഠനങ്ങളിലൂടെ ബോധ്യപ്പെടും. ആ ശക്തിയെ താങ്കള്‍ക്കു എന്ത് പേരിട്ടും വിളിക്കാം.

      Delete
    2. പരിണാമത്തിന്റെ തെളിവുകള്‍ ആയി കൊണ്ട് നടക്കുന്ന ബാലിശമായ തെളിവുകളുടെ (?)അനേകം ഇരട്ടി സോളിഡ് തെളിവുകള്‍ പരിണാമത്തെ നിരാകരിക്കുന്നുണ്ട്. പിന്നെ പ്രശ്നം സമയത്തിന്‍റെ മാത്രാമാണ്. ഒന്നര നൂറ്റാണ്ടുകാലം മുഖ്യ ശാസ്ത്രവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ച ഒരു വാദം പൂര്‍ണ്ണമായും രീപ്ലൈസ്ചെയ്യാനുള്ള അനിവാര്യമായ ഒരു ഗ്യാപ്‌. അത്ര മാത്രം.

      Delete
    3. Salim P M നോട് സൂപ്പൻ ഇന്റലിജൻസിനെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കാനുള്ള ശ്രമം ചിരിക്കു വക നൽകുന്നതാണ്.

      Delete
    4. ഏതെങ്കിലും ജീവി കുറെകാലമായിട്ടും പരിണമിച്ചിട്ടില്ല എന്നത് പരിണാമശാസ്ത്രത്തിന് വിരുദ്ധമാണെന്ന് വാദിക്കുന്നത് തികച്ചും ബാലിശമാണ്. അപ്രകാ‍രത്തിൽ ഭൂമിയിലെ ആദിമ ഏകകോശജീവികൾ ഇന്നും നിലനിൽക്കുന്നില്ലേ എന്ന ഒരൊറ്റ ചോദ്യം പോരേ പരിണാമം തെറ്റാണെന്ന് സ്ഥാപിക്കാൻ!! എന്തിനിത്രയൊക്കെ റിസ്ക് എടുക്കുന്നു!!! പരിണാമത്തിന്റെ തെറ്റുകൾ കണ്ടെത്താൻ “ശാസ്ത്രീയ ഗവേഷണം“ നടത്തുന്നവർ സ്വന്തം സൃഷ്ടിവിശ്വാസത്തിന്റെ കാര്യത്തിൽ ഈയൊരു രീതി പിന്തുടരാനുള്ള ബോധം ഇനിയും പരിണമിച്ചുവരാത്തതെന്തെന്നാണ് എന്നെ അൽഭുതപ്പെടുത്തുന്നത്.

      Delete
    5. ചിരിക്കാന്‍ വക നല്‍ക്കുന്നത് എന്താണ് എന്ന് എന്‍റെ പ്രിയ സുഹൃത്തും, ഫേസ് ബുക്കും ഫ്രണ്ടുമായ ശ്രീ. സുശീല്‍ കുമാര്‍ ഒന്ന് വ്യക്തമാക്കി തന്നാല്‍ എനിക്കും കൂടി ആ ചിരി മധുരം നുകരാമായിരുന്നു.

      Delete
    6. സുശീല്‍ കുമാര്‍July 20, 2012 10:26 AM
      ഏതെങ്കിലും ജീവി കുറെകാലമായിട്ടും പരിണമിച്ചിട്ടില്ല എന്നത് പരിണാമശാസ്ത്രത്തിന് വിരുദ്ധമാണെന്ന് വാദിക്കുന്നത് തികച്ചും ബാലിശമാണ്. >>>ഇത് ഏതെങ്കിലുംഒരു ജീവിയുടെ മാത്രം വിഷയമല്ല എന്നോര്‍ക്കുക.ഒരു ജീവിയുടെ പോലും പരിണാമം വ്യക്തമായ രേഖകളോടെ ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഞാന്‍ പറയുന്നതല്ല:

      "In fact,the fossil record does not convincingly document a single transition from one species to another." Steven M. Stanley, The New Evolutionary Timetable (New York: Basic Books, 1981) p. 95

      മറിച്ച് ഇത് പോലെയുള്ള അനേകം ജീവികളുടെ ഫോസ്സില്‍ രേഖകള്‍ പരിണാമത്തിനു വിരുദ്ധമാണ് എന്നും ഓര്‍ക്കുക. അപ്പോള്‍ പരിണാമത്തിനു വിരുദ്ധമായ ഇത്തരം പ്രതിഭാസങ്ങളെ ഈ ജീവി പരിണമച്ചില്ല; പരിനമിക്കേണ്ട ആവശ്യം ഉണ്ടായില്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞു മാറ്റി നിറുത്തും. എന്നാല്‍ പരിണമിച്ചു എന്നു പറയുന്ന ജീവികള്‍ പരിണമിച്ചു ഇത് പോലെ കൊണ്ക്രീറ്റ്‌ ആയ തെളിവ് വല്ലതും ഉണ്ടോ? ഇല്ലെന്നു നൂറു കണക്കിന് പരിണാമ വാദികളായ ശാസ്ത്രഞ്ജര്‍ തന്നെ പറയുന്നു. പറയുന്ന തെളിവുകളുടെ ബലാബലം നോക്കിയാല്‍ പരിണാമം സംഭവിച്ചിട്ടില്ല എന്ന വാദത്തിനു തന്നെയല്ലേ മുന്‍ തൂക്കം?

      Delete
    7. ഇനി ഈ മത്സ്യത്തിന്റെ കാര്യമെടുക്കാം. ഈ മത്സ്യം പരിണമിച്ചില്ല; അതിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല എന്ന് ലാഘവത്തോടെ ഒരു പരിണാമ വാദിക്ക് പറയാന്‍ ആവില്ല. കാരണം ഏറെ കാലം ഈ മത്സ്യം പരിണാമത്തിന്റെ തെളിവായിരുന്നു. മത്സ്യത്തില്‍ നിന്ന് ഉഭയ ജീവികളിലേക്കുള്ള മദ്ധ്യ വര്‍ഗ്ഗമായി വംശ നാശം സംഭവിച്ചു എന്ന് കരുതപ്പെട്ടിരുന്ന ഈ മത്സ്യത്തെ കണക്കു കൂട്ടിയിരുന്നു. ഈ മത്സ്യത്തെ കണ്ടെടുത്തതിനെ കുറിച്ച് പരിണാമ വിദഗ്ദന്‍ ആയ J. L. B. Smith പറയുന്നത് കാണുക:

      "If I'd met a dinosaur in the street I wouldn't have been more astonished." (Jean-Jacques Hublin, The Hamlyn Encyclopædia of Prehistoric Animals, New York: The Hamlyn Publishing Group Ltd., 1984, p. 120)

      ഒരു ദിനോസറിനെ ഒരു തെരുവില്‍ ഞാന്‍ കണ്ടു മുട്ടിയാല്‍ ഇത്ര അത്ഭുതപ്പെടില്ലായിരുന്നു എന്നദ്ദേഹം പറയുമ്പോള്‍ താങ്കള്‍ ചിരിച്ചു തള്ളിയത് പോലെ അത്ര നിസ്സാരം അല്ല കാര്യം എന്ന് വ്യക്തമല്ലേ?

      Delete
    8. “നസറുദീന്‍ മണ്ണാര്‍ക്കാട്July 20, 2012 8:21 PM

      ചിരിക്കാന്‍ വക നല്‍ക്കുന്നത് എന്താണ് എന്ന് എന്‍റെ പ്രിയ സുഹൃത്തും, ഫേസ് ബുക്കും ഫ്രണ്ടുമായ ശ്രീ. സുശീല്‍ കുമാര്‍ ഒന്ന് വ്യക്തമാക്കി തന്നാല്‍ എനിക്കും കൂടി ആ ചിരി മധുരം നുകരാമായിരുന്നു.“>>>>>>>> തീർച്ചയായും. സലിം പി എം എന്നത് ഞാൻ ഉദ്ദേശിക്കുന്നയാളാണെങ്കിൽ, അദ്ദേഹവുമായി നിരന്തരമായി ബ്ലൊഗുകളിലൂടെ സംവാദങ്ങൾ നടത്തിയിരുന്ന ആളായിരുന്നു ഈയുള്ളവൻ. ഒരു തികഞ്ഞ മതവിശ്വാസിയായിരുന്ന അദ്ദേഹം പൂർണ സഹിഷ്ണുതയോടെ സംവാദങ്ങളിൽ പങ്കെടുത്തു. പക്ഷേ, പരിണാമത്തെ പൂർണമായും തള്ളിക്കളയാൻ അദ്ദേഹം തയ്യാറായില്ല എന്നു മാത്രമല്ല, ദൈവം പരിണാമം വഴിയാണ് സൃഷ്ടി നടത്തിയത് എന്ന് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചു. ദൈവത്തിന്റെ തീരുമാനമനുസരിച്ച് പരിണാമം നടന്നോ അതോ നാച്ചുറൽ സെലക്ഷനാണൊ എന്ന കാര്യത്തിൽ ഞങ്ങൾ തമ്മിൽ അഭിപ്രായവ്യതാസമുണ്ടായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിൽ ചില കാതലായ മാറ്റങ്ങൾ ഞാൻ കണ്ടു. ഇപ്പോൾ ഈ ബ്ലൊഗിൽ അദ്ദേഹത്തിന്റെ കമന്റ് വീണ്ടും കാണുന്നു. അത് എന്നെ സംബന്ധിച്ച് വളരെ ശുഭ സൂചകമാണ്. അദ്ദേഹത്തോട് സൂപ്പൻ ഇന്റലിജൻസിനെക്കുറിച്ച് സംസാരിക്കുന്നത് എന്നെ സംബന്ധിച്ച് ചിരിക്ക് വക നൽകുന്നതുതന്നെ. തുറന്ന മനസ്സോടെയും മുൻ വിധികൾ ഇല്ലാതെയും പരിണാമത്തെ സമീപിച്ചാൽ നാളെ നസറുദീനെക്കുറിച്ചും, ഇന്ന് സലീമിനെക്കുറിച്ച് പറഞ്ഞതുപോലെ പറയേണ്ടി വരുമെന്ന് എനിക്കുറപ്പുണ്ട്. സൃഷ്ടിവാദമാണ് ശരി എന്ന് എന്നെ ബോധ്യപ്പെടുത്താൽ നസറുദ്ദീനു കഴിഞ്ഞാൽ തീർച്ചയായും ഞാനും മാറിയേ തീരൂ. കാരണം ഞാൻ ഒരു യുക്തിവാദിയാണ്.

      Delete
    9. പ്രിയപ്പെട്ട നസറുദ്ദീന്‍,

      ഞാന്‍ ചോദിച്ച ചോദ്യത്തിനു താങ്കള്‍ വ്യക്തമായ മറുപടി നല്‍കിക്കണ്ടില്ല. 'ജീവജാലങ്ങളുടെ ഉല്പ്പത്തിയെക്കുറിച്ച് താങ്കള്‍ക്ക് മുന്നോട്ട് വെക്കാനുള്ള സിദ്ധാന്തം' എന്താണ് എന്നാണ് ഞാന്‍ ചോദിച്ചത്. ഒരു കാര്യം തെറ്റാണെന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഇതാണ് ശരി എന്നു പറഞ്ഞ ഒരു 'ശരി' മുന്നോട്ട് വെക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.

      എന്തുതന്നെയായാലും, ജീവജാലങ്ങള്‍ ഭൂമിയില്‍ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് താങ്കള്‍ക്ക് ഒരു വീക്ഷണം ഉണ്ടാകുമല്ലോ? അതെന്താണ് എന്നാണ് ഞാന്‍ ചോദിച്ചത്. അല്ലാതെ പരിണാമ സിദ്ധാന്തം തെറ്റാണോ ശരിയാണോ എന്നല്ല. ദയവുചെയ്ത് അത് വ്യക്തമാക്കുക.

      Delete
    10. പ്രിയപ്പെട്ട സുശീല്‍,

      ഇതു ഞാന്‍ തന്നെയാണ് (കല്‍ക്കി) 'കല്‍ക്കി' എന്നുള്ള പേര് ഡിസ്പ്ലെയില്‍ ഇപ്പോള്‍ വരുന്നില്ല. എന്താണെന്നറിയില്ല. സുഖം തന്നെയല്ലേ? ഈയിടെയായി ബ്ലോഗില്‍ അത്ര സജീവമല്ല. തങ്കളെയും കാണാറില്ലല്ലോ. കുറേക്കാലത്തിനു ശേഷം ഇപ്പോഴാണ് താങ്കളുടെ ഒരു പോസ്റ്റ് കാണുന്നത്. വായിച്ചുകൊണ്ടിരിക്കുന്നു.

      Delete
  2. മനുഷ്യന്‍ കണ്ടെത്തിയാലും ഇല്ലെങ്കിലും പ്രകൃതി നിയമങ്ങള്‍ പ്രകൃതിയുടെ നിയമങ്ങള്‍ ആണ്. അത് ആരുടേയെങ്കിലും പ്രവചനത്തിന് അടിസ്ഥാനമായിയുണ്ടായവയല്ല.
    പരിണാമ വാദ പ്രകാരം ജീവികള്‍ ക്രമാനുഗതമായ മാറ്റങ്ങള്‍ക്കു നിരന്തരം വിധേയമായാണ്. പക്ഷേ അത് നിര്‍ബന്ധപൂര്‍വ്വമല്ല. ഒരു ജീവിക്ക് അനുകൂല സാഹചര്യമുണ്ടെങ്കില്‍ അത് എന്തിന് പ്രകൃതി നിര്‍ദ്ധാരണം നടത്തണം? അത് തന്നെയാണ് താങ്കളുടെ സീലകാന്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ആ ജീവിമാത്രമല്ല, Living fossil എന്ന് തിരഞ്ഞാല്‍ ആത്തരത്തിലുള്ള മറ്റ് ജീവികളേയും കാണാന്‍ കഴിയും.
    ഓരോ ജീവിയും അവരവരുടെ ജീവിതമാണ് ജീവിക്കുന്നത്. അല്ലാതെ അയ്യോ മനുഷ്യ കുരങ്ങ് അതാ മാറി, വേഗം നമുക്കും മാറാം എന്ന രീതിയിലല്ല പ്രകൃതി.

    ReplyDelete
    Replies
    1. ഏതാണ്ട് ആറരക്കോടി വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ചു പോയി എന്നു കരുതപ്പെട്ട ഈ ഈ ജീവി ഇന്നും ഏറ്റവും അപകടകരമായ വംശ നാശ ഭീഷണിയില്‍ ആണ്.അതായത്‌ പ്രതി കൂല സാഹചര്യത്തില്‍ ആയിരുന്നു കഴിഞ്ഞ കോടാനു കോടി വര്‍ഷങ്ങളില്‍ ഈ ജീവി. താന്കള്‍ പറഞ്ഞതനുസരിച്ച് പരിണമിക്കേണ്ട ജീവി. 100% പരിണമിച്ചിട്ടില്ല എന്ന് തെളിയിക്കപ്പെട്ട ജീവികളെ ലിവിംഗ് ഫോസ്സില്‍ എന്ന ഓമന പേരിട്ടു മാറ്റി നിറുത്തുക,എന്നിട്ട് ബാക്കി ജീവികള്‍ക്ക്‌ പരിണാമം സംഭവിച്ചു എന്ന് ബാലിശമായ തെളിവുകള്‍ ഉണ്ടാക്കി സ്ഥാപിച്ചെടുക്കുക.ഒരു ജീവിയുടെ പോലും പരിണാമ ശ്രേണി കൃത്യമായ ഫോസ്സില്‍ രേഖകളോടെ സ്ഥാപിക്കാന്‍ കഴിയുന്നില്ല എന്നത് വ്യക്തമാണ്. അതെ സമയം പരിണാമത്തെ നിരാകരിക്കുന്ന സോളിഡ് ആയ ഇത്തരം തെളിവുകളെ മുടന്തന്‍ ന്യായം പറഞ്ഞു തള്ളിക്കളയുക!

      Delete
  3. പരിണാമ വാദ പ്രകാരം ജീവികള്‍ ക്രമാനുഗതമായ മാറ്റങ്ങള്‍ക്കു നിരന്തരം വിധേയമായാണ്. പക്ഷേ അത് നിര്‍ബന്ധപൂര്‍വ്വമല്ല.
    അതേ പ്രതികൂല സാഹചര്യത്തെ നേരിടുന്നു. ശരിയാണ്. ഈ സമയത്ത് അനുകൂല വ്യതിയാനങ്ങള്‍ ഉള്ള മ്യൂട്ടേഷന്‍ ഈ ജീവിക്ക് ഉണ്ടാകുകയാണെങ്കില്‍ തീര്‍ച്ചയായും അത് പ്രകൃതി നിര്‍ദ്ധാരണം ചെയ്യപ്പെടുകയും ചെയ്യും. എന്നാല്‍ ഇത് തികച്ചും യാദൃശ്ഛികമായ സംഭവമാണ്. പരിണാമം നടത്തിയേ തീരൂ എന്ന് പ്രകൃതിക്ക് വാശിയൊന്നുമില്ല. കൂടാതെ ജീവിക്ക് സ്വയം മാറ്റം വരുത്താനുമാവില്ല.

    പിന്നെ ഈ ജീവി മാത്രമല്ല വംശനാശ ഭീഷണിയില്‍. ഭൂമിയുടെ ചരിത്രത്തിലെ ആറാമത്തെ ഭീമന്‍ ഉന്‍മൂലനമാണ് (Mass extinction) ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2007 ലെ IUCN കണക്കനുസരിച്ച് ലോകം മൊത്തം 16,000 സ്പീഷീസുകള്‍ ഉന്‍മൂലന ഭീഷണിയിലാണ്.. മുമ്പുണ്ടായിരുന്ന 5 ഉമന്‍മൂലനങ്ങളും പ്രകൃതിയെ മാറ്റങ്ങളുടെ ഫലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഉന്‍മൂലനത്തിന്റെ കാരണക്കാര്‍ മനുഷ്യരാണ്. ശാസ്ത്രബോധമില്ലതെ, മത-ജാതി അന്ധവിശ്വാസങ്ങല്‍ക്കടിമപ്പെട്ട വിവരംകെട്ട മനുഷ്യര്‍ നടത്തുന്ന ശാസ്ത്ര-സാങ്കേതികവിദ്യയുടെ തെറ്റായ ഉപയോഗമാണ് ഇതിന് അടിസ്ഥാന കാരണം.

    "നിര്‍ബന്ധപൂര്‍വ്വമല്ല, യാദൃശ്ഛികമായ സംഭവമാണ്" ഇതിനൊക്കെ വേറെ അര്‍ത്ഥങ്ങളുണ്ടോ?

    ReplyDelete
    Replies
    1. എല്ലാ ജീവികളും നിർബന്ധപൂർവ്വം പരിണമിച്ചിരിക്കണം എന്നും ഇത്ര കാലപരിധിവെച്ച് പരിണമിച്ചുകൊണ്ടിരിക്കണം എന്നുമൊക്കെ പറയുന്നത് എന്താണ് പരിണാമം എന്നും അത് എങ്ങനെ നടക്കുന്നു എന്നുമുള്ള പ്രാഥമിക വിവരത്തിന്റെ അപര്യാപ്തതതന്നെയാണ്.

      Delete
    2. എല്ലാ ജീവിയും പരിണമിക്കണം എന്ന് ആര്‍ക്കാണ് നിര്‍ബന്ധം. എനിക്ക് യാതൊരു നിര്ബന്ധവുമില്ല. ഒരു ജീവിയുടെ പോലും പരിണാമം തെളിയിക്കാന്‍ സാധിക്കാത്ത നിലയ്ക്ക് ബാലിശമായ തെളിവുകളുമായി പരിണാമം സ്ഥാപ്പിക്കാന്‍ പെടാ പാട് പെടുന്നതല്ലേ നിര്‍ബന്ധ ബുദ്ധി ?

      Delete
  4. “ആധുനിക മനുഷ്യന്‍റെ പൂര്‍വ്വികര്‍ എന്ന് പരിണാമ വാദികള്‍ വിശേഷിപ്പിക്കുന്ന Hominids ജീവിച്ചിരുന്നത് ഏകദേശം 15 Million -20 Million വര്‍ഷങ്ങള്‍ക്കു മുന്‍പാണ് (വിക്കി പീഡിയ). “>>>>>>>>>>>>>>>> ഹോമിനിഡുകൾ(Hominids)എന്നു വിശേഷിപ്പിക്കുന്നത് “ആധുനികമനുഷ്യന്റെ പൂർവ്വികരെ“യല്ല. വംശനാശം വന്നവയും ഇന്ന് ജീവിച്ചിരിക്കുന്നവയുമായ മനുഷ്യപൂർവികരും മനുഷ്യരും ചിമ്പാൻസികളും ഗോറില്ലകളും ഒറാങ്ങ് ഊട്ടാൻ എന്നിവയുമെല്ലാം ഉൾപ്പെടുന്ന ഹോമിനിഡെ എന്ന കുടുംബത്തിലെ അംഗങ്ങളെയാണ് ഹോമിനിഡുകൾ എന്ന് വിശേഷിപ്പിക്കുന്നത്. ജിവിച്ചിരിക്കുന്ന പ്രമേറ്റുകളിൽ വലിപ്പം കൂടിയവയെല്ലാം ഹോമിനിഡുകൾ ആണ്. ഫോസിൽ പഠനങ്ങളുടെയും തന്മാത്രാ ഘടികാരത്തിന്റെയും അടിസ്ഥാനത്തിൽ ഹോമിനിഡുകൾ ഏതാണ്ട് 17 ദശലക്ഷം വർഷം മുമ്പാണ് ഉൽഭവിച്ചതെന്ന് കണക്കാക്കിയിട്ടുണ്ട്.

    ReplyDelete
  5. പരിണാമമെന്നത് എല്ലാ ജീവികള്‍ക്കും നിര്‍ബ്ബന്ധമായി നടക്കേണ്ട ഒന്നാണ് എന്നും ഒരു ജീവിയ്ക്ക് പരിണാമം സംഭവിച്ചാല്‍ ഉടനേ ഒറിജിനല്‍ സ്പീഷിസ് ഇല്ലാതാകും എന്നും ഒക്കെയാണ് പരിണാമസിദ്ധാന്തം എന്നതുകൊണ്ട് ഈ സൃഷ്ടിവാദികള്‍ വിചാരിച്ച് വച്ചിരിക്കുന്നതെന്ന് തോന്നുന്നു. തോന്നുന്നതൊക്കെ സ്വയം പറഞ്ഞ് സ്വന്തം തോന്നലുകളെ തന്നെ വിമര്‍ശിച്ച് ആത്മരതിയടയുകയാണ് ഇവര്‍.

    പരിണാമമെന്നത് യാദൃശ്ചികമായി സംഭവിക്കുന്നതാണ്. അല്ലാതെ ആരെങ്കിലും സ്വന്തം ഇഷ്ടപ്രകാരം നിര്‍ബ്ബന്ധപൂര്‍വ്വം എല്ലാ ജീവികളിലും അടിച്ചേല്‍പ്പിക്കുന്നതല്ല. പരിണമിച്ചുണ്ടായ പുതിയ സ്പീഷിസുകള്‍ എന്നെന്നേയ്ക്കും നിലനില്‍ക്കണമെന്നില്ല. അവ നിലനിന്നാലും ഇല്ലെങ്കിലും ഒറിജിനല്‍ സ്പീഷിസ് ഇല്ലാതാകണമെന്നുമില്ല. ഒരു ഫോസില്‍ സ്പീഷിസിനോട് രൂപം കൊണ്ടോ ശാരീരികപ്രവര്‍ത്തനങ്ങള്‍ കൊണ്ടോ സദൃശ്യത ഉള്ളതും വംശനാശത്തെ അതിജീവിച്ച് അനേകകാലമായി ജീവിക്കുന്നതും അടുത്ത ബന്ധമുള്ള മറ്റ് വര്‍ഗ്ഗങ്ങള്‍ കാണപ്പെടാത്തവയുമായ ജീവികളാണ് ലിവിങ്ങ് ഫോസിലുകള്‍. ലിവിങ്ങ് ഫോസില്‍ എന്ന പദം രൂപപ്പെടുത്തിയത് തന്നെ ഡാര്‍വിനാണ്. അതും The Origin of Speciesല്‍. അല്ലാതെ അത് ഇവര്‍ വിചാരിക്കുന്നതുപോലെ ഡാര്‍വിന്റെ പരിണാമവാദത്തിനെതിരായിത്തീര്‍ന്ന ഒരു പുതിയ കണ്ടുപിടുത്തമല്ല.

    “And it is in fresh water that we find seven genera of Ganoid fishes, remnants of a once preponderant order: and in fresh water we find some of the most anomalous forms now known in the world, as the Ornithorhynchus and Lepidosiren, which, like fossils, connect to a certain extent orders now widely separated in the natural scale. These anomalous forms may almost be called living fossils; they have endured to the present day, from having inhabited a confined area, and from having thus been exposed to less severe competition.”

    — Charles Darwin , The Origin of Species

    ReplyDelete
  6. Coelacanth എന്ന ജീവി ഒരു ദിവസമങ്ങ് പ്രത്യക്ഷപ്പെട്ട് ജീവശാസ്ത്രജ്ഞര്‍ക്ക് തെളിയിപ്പിക്കാന്‍ പറ്റാതെ ശാസ്ത്രത്തെ തകര്‍ത്ത ഒന്നാണ് എന്ന് ഈ ചര്‍ച്ച വായിക്കുന്ന ഇതുമായി ബന്ധമില്ലാത്ത ആളുകള്‍ക്ക് ചിലപ്പോള്‍ തോന്നാം. ആത്മീയ-രാഷ്ട്രീയവാദികളുടെ ലക്ഷ്യവും അത് തന്നെയാണ്. എന്നാല്‍ ഈ ജീവി എന്നല്ല ഒരു ജീവിയും പെട്ടന്ന് ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടായതല്ല. എല്ലാ ജീവികളും 350 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന എക കോശ ജീവികളുടെ പരിണാമത്തിന്റെ തുടര്‍ച്ച മാത്രമാണ്. കാരണം നമ്മളിലുള്‍പ്പടെ എല്ലാ ജീവികളിലും അവയുടെ ജീന്‍ അടയാളം കണ്ടെത്താനാവും.

    ReplyDelete
  7. പ്രിയപ്പെട്ട നസറുദ്ദീന്‍,

    ഞാന്‍ ചോദിച്ച ചോദ്യത്തിനു താങ്കള്‍ വ്യക്തമായ മറുപടി നല്‍കിക്കണ്ടില്ല. 'ജീവജാലങ്ങളുടെ ഉല്പ്പത്തിയെക്കുറിച്ച് താങ്കള്‍ക്ക് മുന്നോട്ട് വെക്കാനുള്ള സിദ്ധാന്തം' എന്താണ് എന്നാണ് ഞാന്‍ ചോദിച്ചത്. ഒരു കാര്യം തെറ്റാണെന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഇതാണ് ശരി എന്നു പറഞ്ഞ ഒരു 'ശരി' മുന്നോട്ട് വെക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.

    എന്തുതന്നെയായാലും, ജീവജാലങ്ങള്‍ ഭൂമിയില്‍ എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് താങ്കള്‍ക്ക് ഒരു വീക്ഷണം ഉണ്ടാകുമല്ലോ? അതെന്താണ് എന്നാണ് ഞാന്‍ ചോദിച്ചത്. അല്ലാതെ പരിണാമ സിദ്ധാന്തം തെറ്റാണോ ശരിയാണോ എന്നല്ല. ദയവുചെയ്ത് അത് വ്യക്തമാക്കുക.

    ReplyDelete
  8. പ്രിയപ്പെട്ട സുശീല്‍,

    ഇതു ഞാന്‍ തന്നെയാണ് (കല്‍ക്കി) 'കല്‍ക്കി' എന്നുള്ള പേര് ഡിസ്പ്ലെയില്‍ ഇപ്പോള്‍ വരുന്നില്ല. എന്താണെന്നറിയില്ല. സുഖം തന്നെയല്ലേ? ഈയിടെയായി ബ്ലോഗില്‍ അത്ര സജീവമല്ല. തങ്കളെയും കാണാറില്ലല്ലോ. കുറേക്കാലത്തിനു ശേഷം ഇപ്പോഴാണ് താങ്കളുടെ ഒരു പോസ്റ്റ് കാണുന്നത്. വായിച്ചുകൊണ്ടിരിക്കുന്നു.

    ReplyDelete
  9. ജീവോല്‍പ്പത്തിയെ കുറിച്ച് ഞാന്‍ മറ്റൊരു പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. ആകസ്മികമായി ഭൂമിയില്‍ ജീവന്‍ ഉരുത്തിരിയാന്‍ സാധ്യതയില്ലെന്ന് ഏറ്റവും പുതിയ ശാസ്ത്ര ലേഖനങ്ങള്‍ ഉള്കൊള്ളിച്ചു വ്യക്തമായി തന്നെ യൂരെ മില്ലര്‍ പരീക്ഷണത്തെ കുറിച്ചുള്ള പോസ്റ്റില്‍ പോസ്റ്റില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കാണുമല്ലോ? ലാബില്‍ ജീവന്‍ ഉണ്ടാക്കി ദൈവത്തെ തോല്‍പ്പിച്ചു എന്ന് വരെ എഴുതിപ്പിടിപ്പിച്ചു തെറ്റിദ്ധാരണ പരത്തിയ യുക്തിവാദികളുടെ നാടാണ് ഇത്. എന്നാല്‍ യാഥാര്‍ത്ഥ്യം കൂടുതല്‍ ചികഞ്ഞാല്‍ അനുകൂല സാഹചര്യത്തില്‍ പോലും ഭൂമിയില്‍ ജീവന്‍ ആകസ്മികമായി ഉണ്ടാവാന്‍ ഇടയില്ലെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഓരോ പുതിയ അറിവും ഒരായിരം അറിവില്ലായ്മയുടെ സത്യങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു ദൈവ കണമോ (അതിനെ കുറിച് വേറെ പോസ്റ്റ്‌ ഇടാം)ഒരു പ്രോടീണോ കണ്ടെതുംബോഴെക്ക് ജീവന്‍ ഉണ്ടാക്കി അല്ലെങ്കില്‍ ദൈവത്തെ തോല്‍പ്പിച്ചു എന്ന തരത്തിലുള്ള വീര വാദങ്ങള്‍ ആണ് ഉയരാരുള്ളത്. മുന്നോട്ടു പോകുന്ന പരീക്ഷണങ്ങള്‍ പിന്നീട് ആ പരീക്ഷണങ്ങളെ പൂര്‍ണ്ണമായും നിരാകരിച്ചു വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരുമ്പോള്‍ ശാസ്ത്രം സ്വയം തിരുത്തുന്ന നിരന്തര ഗവേഷണ മേഖലയാണ് എന്ന മുടന്തന്‍ ന്യായങ്ങളുമായി മുന്‍പ് ദൈവത്തെ തോല്‍പ്പിച്ചു എന്ന് ബ്ലോഗ്ഗ് എഴുതിയവര്‍ ജാള്യത മറക്കാന്‍ പാട് പെടുന്നു. ഒരു കാര്യം ഞാന്‍ പറയട്ടെ, ഭൂമിയില്‍ ജീവന്‍റെ സൃഷ്ടിപ്പിന് പിന്നില്‍ ഒരു ശക്തി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ ശക്തിയാണ് ഈ കാണുന്നതല്ലാം സംവിധാനിച്ചത്. ആ ശക്തി ഒരു അബോധ മണ്ഡലമല്ല. ആ ശക്തിയുടെ സാനിധ്യമില്ലാതെ ഭൂമിയില്‍ ജീവന്‍ അസാധ്യമാവുമായിരുന്നു.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട നസറുദ്ദീന്‍,

      താങ്കള്‍ക്ക് എന്‍റെ ചോദ്യം മനസ്സിലാകാഞ്ഞിട്ടാണോ അതോ മനസ്സിലാകാത്തതുപോലെ ഭാവിക്കുന്നതാണോ എന്നെനിക്കറിയില്ല. ചോദ്യം ഞാന്‍ ഒന്നു കൂടി വ്യക്തമാക്കാം.

      ജീവോല്പ്പത്തിയെക്കുറിച്ച് പ്രധാനമായും മൂന്നു തരം വാദഗതികളാണ് നിലവിലുള്ളത്.

      ഒന്ന്, യാദിച്ഛികാമായുണ്ടാകുന്ന പരിണാമത്തിലൂടെയും മ്യൂട്ടേഷനിലൂടെയും ജീവിവര്‍ഗ്ഗങ്ങള്‍ പരിണമിച്ചുണ്ടായി. ഇതിനുപിന്നില്‍ ഒരു വിധത്തിലുള്ള ആസൂത്രണമോ പ്ലാനിങ്ങോ വിശേഷ ബുദ്ധിയുടെ പ്രവര്‍ത്തനമോ ഇല്ല.

      രണ്ടാമത്തെത് സൃഷ്ടി വാദമാണ്. ബൈബിളിന്‍റെ അടിസ്ഥാനത്തിലുള്ള സൃഷ്ടി വാദമാണ് ഇതില്‍ പ്രധാനം. ഈ വാദമനുസരിച്ച് ഏതാണ്ട് ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളും ദൈവം സൃഷ്ടിച്ചത്.

      മൂന്നാമത്തെ വാദഗതി, ജീവി വര്‍ഗ്ഗങ്ങള്‍ പരിണമിച്ചാണുണ്ടായതെങ്കിലും, ആ പരിണാമം തികച്ചും യാദിച്ഛികമല്ല എന്നതാണ്. ഒരു ബുദ്ധിമാനായ ഒരു ആസൂത്രകന്‍റെ (Intelligent Designer) ആസൂത്രണ പാടവം ഇതിനു പിന്നില്‍ പ്രവത്തിക്കുന്നുണ്ട്.

      ഇതില്‍ ഏതാണ് താങ്കള്‍ അംഗീകരിക്കുന്ന സിദ്ധാന്തം? അതിനുള്ള താങ്കളുടെ തെളിവുകള്‍ എന്തൊക്കെയാണ്? (word verification ഒഴിവാക്കിയാല്‍ നന്നായിരുന്നു)

      Delete
    2. വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഉള്ള വിവരം അറിഞ്ഞിരുന്നില്ല. ക്ഷമിക്കുക.നീക്കിയിട്ടുണ്ട്.

      Delete
    3. സ്രിഷ്ടിവാദം. അത് ആറായിരം വര്ഷം മുന്‍പ്‌ നടന്നതല്ല. ഇന്നും അജ്ഞാതമായ ഒരു കാലഘട്ടത്തില്‍ ആന് അത് നടന്നത്. മനുഷ്യന്‍ ഭൂമിയില്‍ വൈകി വന്ന ഭൂതല വാസിയാണ്. മനുഷ്യന് മുന്‍പ് പല തറമ ജീവികള്‍ ഇവിടെയുണ്ടായിരിക്കാം. നിയാണ്ടെര്‍ താല്‍ മനുഷ്യനും മറ്റും ജീവിച്ചു മന്നടിഞ്ഞിരിക്കാം.അതൊന്നും എന്‍റെ വിശ്വാസത്തെ ബാധിക്കുന്നില്ല. അവ മനുഷ്യന്‍റെ പൂര്‍വ്വികര്‍ അല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദിനോസര്‍ ദിനോസരായും മനുഷ്യന്‍ മനുഷ്യനായും മല്‍സ്യം മല്സ്യമായും തന്നെ ഇവിടെ നില നിന്നിരുന്നു. അല്ലെങ്കില്‍ നില നില്‍ക്കുന്നു.

      Delete
  10. ഇപ്പോള്‍ ഏതാണ്ട് വ്യക്തമാണ് താങ്കളുടെ മറുപടി. അപ്പോഴും പല സംശയങ്ങളും നിലനില്‍ക്കുന്നു.

    വിശുദ്ധ ഖുര്‍‌ആന്‍റെ അടിസ്ഥാനത്തിലുള്ള ഈ സൃഷ്ടിവാദമായിരിക്കുമല്ലോ താങ്കള്‍ അംഗീകരിക്കുന്നത്. അപ്പോള്‍ താങ്കളുടെ വിശ്വാസമനുസരിച്ച് ആദം ആയിരിക്കണം ആദ്യത്തെ മനുഷ്യന്‍. ആദം മുതല്‍ മുഹമ്മദ് നബി (സ) വരെ 21 തലമുറയാണ് എന്നാണ് പൊതുവെ മുസ്‌ലിംകള്‍ കണക്കാക്കി വരുന്നത് (http://en.wikipedia.org/wiki/Family_tree_of_Muhammad). ഇതനുസരിച്ച് എത്ര വലിച്ച് നീട്ടിയാലും ആദം മുതല്‍ മുഹമ്മദു നബി വരെയുള്ള കാലഘട്ടം ഏതാനും ആയിരം വര്‍ഷങ്ങള്‍ക്കപ്പുറം പോകില്ല. ഇത് താങ്കള്‍ക്ക് അംഗീകരിക്കാന്‍ സാധ്യമാണോ? ഇല്ലെങ്കില്‍ താങ്കള്‍ അംഗീകരിക്കുന്ന ആ കാലഗണന ഏതാണ്?

    ReplyDelete
  11. താങ്കള്‍ തന്ന ലിങ്ക് ഇപ്രകാരമാണ്:

    570 CE – Muhammad
    545 CE – `Abd Allah
    497 CE – Abd al-Muttalib
    464 CE – Hashim
    439 CE – `Abd Manaf
    406 CE – Qusai
    373 CE – Kilab
    340 CE – Murrah
    307 CE – Ka'ab
    274 CE – Lu'ayy
    241 CE – Ghalib
    208 CE – Fihr
    175 CE – Malik
    142 CE – an-Nadr
    109 CE – Kinanah
    76 CE – Khuzaimah
    43 CE – Mudrikah
    10 CE – Elias
    23 BCE – Mudar
    56 BCE – Nizar
    89 BCE – Ma'ad
    122 BCE – Adnan

    ഇത് മുഹമ്മദ്‌ നബി (സ) യും അദ്നാന്‍ എന്നവരും വരെയുള്ള തലമുറയാണ്.അല്ലാതെ ആദം നബിയും പ്രവാചകനും വരെയുള്ള പരമ്പരയല്ല. ഇത് ഖുറൈശികളുടെ കുടുംബ പരമ്പര മാത്രമാണ്. അല്ലാതെ മനുഷ്യാരംഭം മുതല്‍ പ്രവാചകന്‍ വരെയുള്ള കുടുംബ പരമ്പരയല്ല. അതെ ലിങ്കില്‍ പോയി ഒന്ന് കൂടി സൂക്ഷമമായി വായിച്ചാലും താങ്കള്‍ക്കു മനസ്സിലാവും.

    ReplyDelete
  12. ആദം നബി മുതല്‍ പ്രവാചകന്‍ വരെ എത്ര തലമുറയാണ് എന്ന് വ്യക്തമല്ല. ആ പരമ്പരയില്‍ പെട്ട 1,24,OOO പ്രവാചകന്മാര്‍ മാത്രം അവതരിക്കപ്പെട്ടിട്ടുണ്ടെന്നു പ്രബലമായ ഹദീസ്‌ രേഖകളില്‍ കാണാം. എന്നിരുന്നാലും ആ പരമ്പര എങ്ങനെയായിരുന്നു എന്ന് കൃത്യമായും വ്യക്തല്ല. ഖുറാനില്‍ പരാമര്ഷിക്കപ്പെട്ടിരിക്കുന്നത്‌ പ്രമുഖരായ 25 പ്രവാചകന്മാരുടെ പേര് മാത്രമാണ്. അത് വെച്ച് ഒരു കാല ഗണനം നടത്തിയാല്‍ എങ്ങും എത്തില്ല. ആ പ്രവാച്ചകന്മാര്‍ക്കിടയിലും തലമുറകളും മനുഷ്യ വര്‍ഗ്ഗങ്ങളും വന്നു പോയിട്ടുണ്ട്. അത് കൊണ്ടാണ് ഞാന്‍ പറഞ്ഞത് അജ്ഞാതമായ ഒരു കാലം എന്ന്.

    ReplyDelete
    Replies
    1. 1,24,OOO പ്രവാചകന്മാര്‍ അവതരിച്ചിട്ടുണ്ട് എന്നത് കാലഗണനയ്ക്ക് ഒരു വിധത്തിലും സഹായകമല്ല. ഭൂമിയില്‍ വിവിധ പ്രദേശങ്ങളില്‍ പ്രവാചകന്മാര്‍ അവതരിച്ചിട്ടുണ്ടല്ലോ. ഒരേ കാലഘട്ടത്തില്‍ തന്നെ നിരവധി പ്രവാചകന്മാര്‍ ഭൂമിയില്‍ പല ഭാഗത്തും അവതരിച്ചിട്ടുണ്ടായിരിക്കും. ഒരു ജനവിഭാഗത്തിലേക്കു തന്നെ ഒരു സമയത്ത് ഒന്നിലധികം പ്രവാചകന്മാര്‍ അവതരിച്ചിട്ടുള്ളതായി വിശുദ്ധ ഖുര്‍‌ആനില്‍ നിന്നു വ്യക്തമാകുന്നുണ്ട്.

      ഞാന്‍ തന്ന ലിങ്കില്‍ അദ്നാന്‍ വരെയുള്ളവരുടെ പരമ്പരയേ ഉള്ളൂ എന്നതു ശരിയാണ്. അദ്നാനു മുമ്പുള്ളവരുടെ പരമ്പരയും ഗണിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം എങ്ങനെ കൂട്ടിക്കിഴിച്ചാലും അന്‍പതില്‍ കൂടില്ല. പിന്നെ താങ്കള്‍ പറയുന്ന അജ്ഞാതമായ കാലഘട്ടത്തിന്‍റെ കണക്ക് എവിടെ നിന്നു കിട്ടി? ഇത് താങ്കളുടെ മാത്രം കണ്ടു പിടിത്തമാണോ? ഇതിനു മുമ്പ് ഏതെങ്കിലും ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ടോ? അറിയാന്‍ താല്പര്യമുണ്ട്.

      Delete
  13. ഇസ്ലാമിക പണ്ടിതാഭിപ്രായം ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇനി താന്കള്‍ പറഞ്ഞ സ്ഥിതിക്ക് പ്രവാചക പരമ്പര പരിശോധിച്ചാലും താന്കള്‍ പറയുന്ന തരത്തില്‍ ഒരു കാല പ്പഴക്കം അല്ല കിട്ടുക. കാരണം ഖുറാനില്‍ പരാമര്‍ശിച്ച 25 പ്രവാചകന്മാരെ ബന്ധിപ്പിക്കുന്ന ഒരു ശ്രേണിയാണ് സാധാരണ കാണാറുള്ളത്. അത് പൂര്‍ണ്ണമല്ല കാരണം അവര്‍ക്കിടയിലും നിരവധി തലമുറ കടന്നു പോയിട്ടുണ്ട്. ഉദാഹരണം ഇബ്രാഹീം നബിയെ നേരിട്ട് നൂഹു നബിയിലേക്ക് ബന്ധിപ്പിക്കുന്നതാണ് ഈ പരമ്പര. നൂഹു നബിയുടെ പുത്രനല്ല ഇബ്രാഹീം നബി എന്നോര്‍ക്കുക. അതെ സമയം ഇബ്രാഹീം നബിയുടെ പിതാവായ അസര്‍ എന്നയാളെ എവിടെയും ഈ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. അവരുടെ പിതാ മഹാന്മാരെ കുറിച്ചും പരാമര്‍ശമില്ല. അത് പോലെ നൂഹു നബിയെ നേരിട്ട് ആദം നബിയുമായി ബന്ധിപ്പിക്കുന്നതും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ആദം നബിയുടെ നേരിട്ടുള്ള പുത്രനല്ല നൂഹു നബി എന്നോര്‍ക്കുക. മാത്രമല്ല, ആദം നബിക്ക് ശേഷം തലമുറകള്‍ക്ക് ശേഷം വിഗ്രഹാരാധന ആരംഭിച്ചപ്പോഴാണ് നൂഹു നബി നിയുക്തനാവുന്നത്. നൂഹു നബിയുടെ മുന്‍ തല മുറയില്‍ പെട്ട വദ്, സുവാഹ് തുടങ്ങിയ അക്കാലത്തെ പ്രമുഖരുടെ ഓര്‍മ്മ പുതുക്കാന്‍ അവരുടെ പ്രതിമകള്‍ നിരമ്മിച്ചു പിന്നീട് കാലാന്തരത്തില്‍ ആ പ്രതിമകളെ ആരാധിക്കാന്‍ തുടങ്ങിയപ്പോഴാണ് നൂഹു നബി പ്രബോധനം ഏറ്റെടുക്കുന്നത്. നൂഹു നബി മാത്രം 960 വര്‍ഷംപ്രബോധനം നടത്തിയിട്ടുണ്ട്.ഇനി താന്കള്‍ പറഞ്ഞ മറ്റൊരു കാര്യം, പല പ്രവാചകന്മാരും സമ കാലികര്‍ ആയിരുന്നു എന്ന കാര്യം. ശരിയാണ്, പക്ഷെ അങ്ങനെ എത്ര പേര്‍ കാണും. ഖുറാനില്‍ പരാമര്‍ശിച്ച 25 പേരില്‍ ഒരു നാലോ അഞ്ചു പേര്‍ മാത്രം. ബാക്കി 20 പ്രവാച്ചകന്മാരോളം വ്യത്യസ്ത കാല ഘട്ടത്തില്‍ അവതരിച്ചതാണ്. ഉദാഹരണം ഈസാ നബിയും മുഹമ്മദു നബിയും തമ്മില്‍ 600 വര്‍ഷത്തോളം ഗ്യാപ്‌ ഉണ്ടായിരുന്നു. ഇനി താന്കള്‍ പറഞ്ഞ ലോജിക്‌ അന്ഗീകരിച്ചാല്‍ തന്നെ 25000 പ്രവാചകന്മാര്‍ സമകാലികര്‍ ആണെന്നിരിക്കട്ടെ, അപ്പോഴും ബാക്കി വരുന്ന ഒരു ലക്ഷത്തോളം വരുന്ന പ്രവാചകന്മാര്‍ പല തലമുറയില്‍ പെട്ടവര്‍ ആയിരിക്കും. വേണ്ട ഭൂരി പക്ഷം പ്രവാചകന്മാരും അതായത് 75000 പ്രവാചകന്മാര്‍ സമകാലികര്‍ ആയിരുന്നു എന്ന് കൂട്ടുക. ബാക്കി വരുന്ന 50000 ത്തോളം വരുന്ന പ്രവാച്ചകന്മാര്‍ക്കിടയില്‍ എത്ര ചുരുങ്ങിയ ഗ്യാപ്‌ കണക്കാക്കിയാലും നമ്മുടെ കണക്ക് കൂട്ടലുകള്‍ ഒന്നര ലക്ഷം വര്‍ഷത്തിനു മുകളില്‍ പോകും. ചുരുങ്ങിയ കണക്കാണ്. ഇതിനിടയില്‍ 500-600 വര്ഷം ഗ്യാപ്‌ ഉണ്ടായിരുന്ന പ്രവാചകന്മാരും ഉണ്ടായിരുന്നു എന്നും ഓര്‍ക്കുക. എന്തായാലും മനുഷ്യോല്‍പ്പതി മുതല്‍ പ്രവാചകന്മാര്‍ ഉണ്ടായിരുന്നു എന്നതിനെ നിരാകരിക്കാന്‍ ഒരു കണക്ക് കൂട്ടലുകള്‍ക്കും കഴിയില്ല.

    ReplyDelete
  14. സീലാകാന്ത് എന്ന് പറയുന്നത് കാര്നിവോര എന്ന് പറയുന്നത് പോലെയാണ്. കാര്നിവോരയില്‍ ഏതു ജീവിയെപട്ടിയാണ് പറയുന്നതെന്ന് പറയണ്ടേ. അല്ലാതെ കടുവയെ പട്ടി ആണോ, കരടിയ പറ്റിയാണോ എന്നെങ്ങനെ കേക്കുന്ന ആള്‍ക്ക് മനസിലാവും. ഏതു സ്പീശ്യസ്സിന്റെ കാര്യമാണ് ഇവിടെ പറഞ്ഞത്

    ReplyDelete
  15. ഇവയൊന്നും കണ്ടിട്ട് ഒരു മത്സ്യം തന്നെയാണെന്ന് തോന്നുന്നില്ല. എല്ലാം സീലാകാന്ത് ഒര്ടെരിലും ഉള്ളതാ. ഇതില്‍ ഏതാണ് ഇത്രയും വര്‍ഷമായിട്ടും ഒരു മാറ്റവും സംഭാവിക്കാതതെന്നു പറയൂ. എ ബി സി മൂന്നു ഓപ്ഷന്‍ മാത്രമേ ഇവിടെയുള്ളൂ. അതുകൂടാതെയും കാണും. അത് ഉറപിച്ച ശേഷം കൂടുതല്‍ സംസാരിക്കാംhttp://img209.imageshack.us/img209/4935/clipimage003.png

    ReplyDelete
  16. ഇവിടെ സീലാകാന്ത് എന്നുദ്ദേശിച്ചത് ഇന്നുള്ള വരഗ്ത്തെ മാത്രമാണ്. ഇന്ന് തന്നെ രണ്ടു വ്യത്യസ്ത സ്പീശ്യസ് ഉള്ളതായി അറിയാം. ഇത് അവയെ ഉദ്ദേശിച്ചാണ് എഴുതിയത്. സയന്റിഫിക് അമേരികനില്‍ നിന്നും കോപി പേസ്റ്റ്


    But the truth is that evolution leaves no fish behind. Coelacanths are as much affected by evolution as finches, ferns and flying lemurs. They have their own evolutionary history – we only need to look for it. This is what Japanese and African coelacanth researchers did not long ago when they took stock of the genetic diversity amongst coelacanths in the Indian Ocean. Through their research, they uncovered a small part of the coelacanth’s history of change.
    http://blogs.scientificamerican.com/thoughtomics/2012/02/06/coelacanths-are-not-living-fossils-like-the-rest-of-us-they-evolve/

    ReplyDelete