Saturday, June 30, 2012

യുക്തി വാദികളേ, ഒരു കഥ പറയാം ....

ഇനി നമുക്ക് ഒരു കഥ പറയാം...

ഒരു ഗ്രാമത്തില്‍ ഒരു നിരീശ്വര  വാദി ഉണ്ടായിരുന്നു .  ദൈവം ഇല്ലെന്നു നിരന്തരം വാദിച്ചിരുന്ന ഇദേഹം ഗ്രാമത്തിലെ ഒരു പണ്ഡിതനെ ദൈവം ഉണ്ടെന്നു തെളിയിക്കാന്‍ വെല്ലു വിളിച്ചു .സമയവും വേദിയും
നിശ്ച്ചയിക്കപ്പെട്ടു. വിവരം എല്ലാവരെയും അറിയിച്ചു . സംവാദത്തിന്റെ  വേദിയും  തയ്യാറായി.

ജനങ്ങള്‍ സമ്മേളിച്ചു .  സംവാദത്തിനു  തയ്യാറായി  യുക്തി വാദിയും നേരത്തെ തന്നെ വേദിയില്‍  എത്തി ചേര്‍ന്നു . നേരത്തെ നിശ്ചയിക്കപ്പെട്ട സമയമായിട്ടും ദൈവ  വാദിയായ പണ്ഡിതന്‍ എത്തിയില്ല . സമയം  ഇഴഞ്ഞു  കൊണ്ടിരുന്നു . അക്ഷമരായി ജനങ്ങളും  യുക്തി വാദിയും കാത്തിരിക്കുമ്പോള്‍ ഓടി കിതച്ചു കൊണ്ട് ദൈവ വാദിയായ പണ്ഡിതന്‍ എത്തി  ചേര്‍ന്നു .എല്ലാവരോടും  ക്ഷമാപണങ്ങളോടെ  പണ്ഡിതന്‍ മൈക്കിന്   മുന്‍പില്‍ എത്തി .

"പ്രിയമുള്ളവരേ , വൈകിയതിന്  മാപ്പ് !  ഞാന്‍ ഇങ്ങോട്ട് വരുമ്പോള്‍ ശക്തമായി  മഴ  പെയ്യുന്നുണ്ടായിരുന്നു.നമ്മുടെ  ഗ്രാമത്തിലെ  നദിയാവട്ടെ  കര കവിഞ്ഞൊഴുകുന്നു.പുഴയ്ക്കു  കുറുകെ കെട്ടിയ  തടിപ്പാലം  വെള്ളത്തില്‍ ഒലിച്ചു  പോയ കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ ?  എന്ത് ചെയ്യണമെന്നു ഒരു തീര്ച്ചയുമില്ലാതെ ഞാന്‍   നില്‍കുമ്പോള്‍ എന്‍റെ  ഭാഗ്യത്തിന് പുഴക്കരയിലെ  വലിയ മരം കട  പുഴകി  നദിയിലേക്ക്  വീണു .ഞാന്‍   നോക്കി നില്‍ക്കുമ്പോള്‍  അതിന്‍റെ ശിഖിരങ്ങള്‍  സ്വയം മുറിഞ്ഞു വേര്‍പ്പെട്ടു പോയി . ഉടന്‍  തന്നെ ആ  മരത്തടി സ്വയം പിളര്‍ന്ന് പലകകളായി .ആ പലകകളില്‍ സ്വയം സുഷിരങ്ങള്‍ വീഴുകയും ആ പലകകങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു ബോട്ടായി മാറുകയും ചെയ്തു .ആ ബോട്ടില്‍ നദി കടന്നാണ്  ഞാന്‍ വരുന്നത് .വൈകിയതിനു  എന്നോട് ക്ഷമിക്കൂ ..."

ദൈവ വാദിയുടെ വാക്കുകള്‍  കേട്ട യുക്തിവാദിയും ആബാലവൃദ്ധം   ഗ്രാമീണരും ആര്‍ത്തലച്ചു  ചിരിച്ചു .ചിരിയടക്കാന്‍  പാട് പെട്ട് കൊണ്ട് യുക്തിവാദി   വിളിച്ചു പറഞ്ഞു :

" ഇയാള്‍ക്ക്  ഭ്രാന്താണ്! ഒരു  മരം ആരുടേയും  സഹായമില്ലാതെ  സ്വയം ഒരു ബോട്ടായി മാറുമെന്നോ ? വട്ടന്‍ !"

ഗ്രാമീണര്‍ വീണ്ടും ആര്‍ത്തു  ചിരിച്ചു .

"ഇയാള്‍ക്ക് ഭ്രാന്താണ് " ചിലര്‍   വിളിച്ചു പറഞ്ഞു .

ചിരിയും ബഹളങ്ങളും അടങ്ങിയപ്പോള്‍ ദൈവ വാദിയായ പണ്ഡിതന്‍  വീണ്ടും സംസാരിക്കാന്‍  തുടങ്ങി:

"ഒരു ബോട്ട്  സ്വയം  ഉണ്ടാവില്ലെന്ന്  നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍  
 എങ്ങനെയാണ്  ഈ കാണുന്നവയെല്ലാം ഇത്ര കണിശമായ  കൃത്യതയോടെ  സ്വയം ഉണ്ടായത് ?പൂവും  പൂമ്പാറ്റയും  തേനും  തേനീച്ചയും  ആണും പെണ്ണും മഴയും  വെയിലും താരങ്ങളും  താരാപഥങ്ങളും  പുല്ലും  പുല്‍ച്ചാടിയും   എന്ന് വേണ്ട ഇക്കാണുന്ന എല്ലാം സ്വയം ഉണ്ടായതാണോ?"

ജനങ്ങള്‍ നിശബ്ദരായി ! യുക്തിവാദിയും !!

**************************************


ശാസ്ത്രം തെളിയിച്ചുവോ ?

 ദൈവ വാദത്തെ നിരാകരിച്ചും പരിഹസിച്ചുമിടുന്ന പോസ്റ്റുകള്‍  പരിണാമ  വാദത്തെ ഉയര്തിക്കാട്ടുന്നവയാണ് മൊത്തത്തില്‍.ഇത്തരം പോസ്റ്റുകള്‍ കണ്ടാല്‍ സ്വാഭാവികമായും പരിണാമം സൃഷ്ടി വാദത്തിനു ബദല്‍  ആയി വികസിച്ചു കാണും എന്ന   തെറ്റിദ്ധാരണ ഉണ്ടാവാനിടയുണ്ട് .   പരിണാമം  ഒരു ശാസ്ത്ര ശാഖയാണോ  എന്ന തര്‍ക്കം പരിണാമ വാദികള്‍ക്കിടയില്‍  തന്നെ  ശക്തമാകുന്ന സവിശേഷകരമായ സാഹചര്യത്തില്‍ പരിണാമത്തെ എതിര്‍ക്കുന്നവരെ മുഴുവന്‍  ശാസ്ത്ര വിരോധികള്‍ എന്ന് വിളിച്ച് പരിഹസിക്കുമ്പോള്‍ പരിണാമ വാദം അന്യൂനമാണെന്നു  കരുതുന്ന ഒരു കൂട്ടം പരിനാമാന്ധവിശ്വാസികളെയാണ് കാണാന്‍ കഴിയുന്നത്‌ .

പരിണാമ വാദിയായ  കാള്‍ പോപ്പര്‍ തന്നെ പരിണാമം ഒരു  ശാസ്ത്രമല്ലെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട് .( Evolution is not a testable scientific theory but a metaphysical research program-Sir Karl Popper.  ഇന്നും തെളിയിക്കാനാവാത്ത ഒരു പിടി നിഗമനങ്ങളാണ് പരിണാമ വാദത്തിന്‍റെ  കൈമുതല്‍ .

ഒരു സ്പീഷിസിനു അകത്ത്  നടക്കുന്ന സൂക്ഷ്മ പരിണാമങ്ങള്‍  ആ സ്പീഷിസിന്‍റെ അതിരുകള്‍ വിട്ടു ആ ജീവിയെ മറ്റൊരു ജീവിയാക്കുന്ന തരത്തില്‍ മാറ്റുമെന്ന് ഇന്ന് വരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല . മാത്രമല്ല ഇത്തരം ജനിതക മാറ്റങ്ങള്‍  അത്തരം പരിനാമാങ്ങളിലേക്ക് നടക്കില്ലെന്ന് വരെ അഭിപ്രായം ശക്തമാകുന്നുണ്ട്. .പരിണാമത്തെ സഹായിക്കുന്ന പോസിടീവ് മ്യൂട്ടേഷനുകള്‍ നടക്കാനുള്ള  സാധ്യതകള്‍ ഏറെ ശുഷ്കമാണെന്നും പ്രകൃതിയില്‍ ഏറെയും  നടക്കുന്നത് അപകടകരമായ നെഗടീവ് മ്യൂട്ടെഷനുകളാണെന്നും  ഇന്ന് തെളിയിക്കപ്പെട്ടതാണ് . നമ്മുടെ ചുറ്റുപാടുകളിലെക്ക് കണ്ണോടിച്ചാല്‍ നമുക്ക് തന്നെ ബോധ്യമാവുന്ന വസ്തുതയാണിത് .

     
Cystic Fibrosis, muscular dystrophy, hemophilia, leukemia, and sickle-celled anemia  തുടങ്ങി അറിയപ്പെട്ടിടത്തോളം നാലായിരം രോഗങ്ങളും ഇതുവരെയും അജ്ഞാതമായി തുടരുന്നവയും  കൂട്ടിയാല്‍ മൊത്തം  ആരായിരത്തോളം രോഗങ്ങള്‍ ഇത്തരം  നെഗടീവ് മ്യൂട്ടെഷനുകളുടെ ഫലമായി ഇന്നുണ്ട് . മാത്രമല്ല , ഉല്‍ പരിവര്‍ത്തനങ്ങളില്‍ 99 % ല്‍ അധികവും ഹാനികരമാണെന്ന് നോബല്‍ സമ്മാന ജേതാവായ Hermann J Muller അഭിപ്രായപ്പെടുന്നുണ്ട്. മാത്രമല്ല ഉല്‍ പരിവര്‍ത്തന വിധേയമാകുന്ന ഘടകം ഉടന്‍ തന്നെ മറ്റു ഘടകങ്ങളുമായി സംവേദനം നടത്തേണ്ടതും അല്ലാത്ത പക്ഷം സ്വയം നശിപ്പിക്കപ്പെടുന്നതുമാണ് എന്ന് ജനിതക ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നു. ഒരു ജീവിയെ  മറ്റൊരു ജീവിയാക്കി മാറ്റാന്‍ പ്രകൃതിയില്‍ നിരന്തരം പോസിടീവ്  ഉല്പരിവര്‍ത്തനം നടന്നു കൊണ്ടിരിക്കണം എന്നിരിക്കെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു പോസിടീവ് ഉല്‍പരിവര്‍ത്തനത്തെ പേരെടുത്തു പരാമര്‍ശിക്കാന്‍  റിച്ചാര്‍ഡ്‌ ഡോക്കിന്സിനു  പോലും കഴിഞ്ഞിട്ടില്ല . പോസിടീവ് ഉല്‍ പരിവര്‍ത്തനങ്ങളുടെ വിരള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്ന ആറ്റോമിക് ശാസ്ത്രഞ്ഞരുടെ അഭിപ്രായം   കൂടി കാണുക :

"It is entirely in line with the accidental nature of mutations that extensive tests have agreed in showing the vast majority of them detrimental to the organism in its job of surviving and reproducing -- good ones are so rare we can consider them all bad." (Bulletin of the Atomic Scientists 11:331)


തെളിയിക്കപെടാത്ത ഒരു  പിടി നിഗമനങ്ങളുടെ മാത്രം ബലത്തിലാണ് യുക്തിവാദികളുടെ പരിഹാസ പോസ്റ്റുകള്‍ വെളിച്ചം കാണാറുള്ളത്‌ .ചില കാര്യങ്ങളെ പെരുപ്പിച്ചു  എഴുതിയത് കണ്ടാല്‍  എല്ലാം ശാസ്ത്രത്തിന്റെ പകല്‍ വെളിച്ചത്തില്‍ തെളിഞ്ഞതാണെന്ന് തോന്നിക്കും .ഉള്ളറകള്‍  ചികഞ്ഞാല്‍ കാര്യം വിപരീത ഫലമായിരിക്കും . 

4 comments:

 1. അളിയോ തരക്കേടില്ല. ഞാനും നിങ്ങളുടെ ചിന്താഗതിക്കാരനാണ്. എന്റെയൊരു സംശയം ഞാനിവിടെ കുറിക്കട്ടെ;
  താങ്കള്‍ മൂന്നാറില്‍ പോയിട്ടുണ്ടോ? 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്നതാണെങ്കിലും ഏതു വര്‍ഷം പോയാലും നീലക്കുറിഞ്ഞി പൂത്തതായി കാണാം.കാരണം ഏതെങ്കിലും ഒരു പൂവിന്റെ പിരീഡ് ആ വര്‍ഷം കഴിഞ്ഞത് കൊണ്ട്.
  പരിണാമശാസ്ത്രപ്രകാരം കുരങ്ങന്‍ മനുഷ്യനായി മാറിയതല്ലേ? എന്റെ സംശയപ്രകാരം ഈ കാലഘട്ടത്തില്‍ പരിണാമം കഴിയുന്ന ഏതെങ്കിലും ഒരു കുരങ്ങനെ മനുഷ്യരൂപത്തില്‍ നാം നേരില്‍ കാണേണ്ടതല്ലേ?
  അങ്ങനെയൊന്ന് ഇത് വരെ സംഭവിച്ചിട്ടില്ല.

  ReplyDelete
 2. പൂ പൂയ്
  പൂ പൂയ്
  പൂ പൂയ്

  ReplyDelete
 3. ദൈവത്തിനും മരണാനന്തര ജീവിതത്തിനും ആർക്കും നിഷേധിക്കാനാവാത്ത, യുക്തിപരമായ(Rational) തെളിവുകൾ. വീഡിയോ കാണുക: https://youtu.be/svTuGeN6Moo

  ReplyDelete
 4. ഈ ഭൂമിയിലെ ജീവിതത്തിൽ ദൈവത്തെ അംഗീകരിക്കാനും നിഷേധിക്കാനും ഒരുപോലെ സ്വാതന്ത്ര്യം ദൈവം തന്നെ മനുഷ്യന് നല്കിയിട്ടുള്ളതാണ്. അതുകൊണ്ട് ദൈവത്തെ നിഷേധിച്ചതുകൊണ്ടു ദൈവത്തിന് ഒരു കുഴപ്പവും വരാനില്ല; നഷ്ടം നമുക്ക് മാത്രം.
  അതുപോലെ ആർക്ക് ദൈവിക സന്ദേശം ലഭിച്ചില്ലയോ അവരെ ദൈവം ശിഷിക്കുന്നതല്ല എന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട് .

  എഴുത്തും വായനയും അറിയാത്ത മുഹമ്മദ് നബി(സ)ക്കു ഖുർആൻ രചിക്കാൻ സാധ്യമായിരുന്നെങ്കിൽ നബിയുടെ കാലത്ത് തന്നെ ആളുകൾ അതിനെ തള്ളിപ്പറയുമായിരുന്നില്ലേ? അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായിരുന്ന അദ്ദേഹത്തിന്റെ എതിരാളികൾക്ക് -ബഹുദൈവാരാധകർക്കും ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും-പണവും സ്വാധീനവും ഉപയോഗിച്ച് ഖുർആനിനേക്കാളും മികച്ച ഒരു സാഹിത്യ കൃതി ഉണ്ടാക്കി മുഹമ്മദ് നബി(സ) നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു.

  മാത്രമല്ല 'നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക.''(ഖുര്‍ആന്‍ 2: 23) എന്ന വിശുദ്ധ ഖുർആന്റെ വെല്ലുവിളിക്ക് മുമ്പിൽ അവർ മുട്ടുമടക്കുകയും പല വട്ടം പ്രവാചകനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. വിശുദ്ധ ഖുർആനെ വിമർശിക്കുന്നവർ മുഹമ്മദ് നബിയുടെ കാലം തൊട്ടു ഉണ്ടായിട്ടുണ്ട്. അതിനെയല്ലാം അതിജീവിച്ചുകൊണ്ടാണ് ഇസ്ലാം 1400 വർഷങ്ങൾക്കിപ്പുറത്തും വളർന്നു കൊണ്ടേയിരിക്കുന്നത്. കാരണം ലളിതം; " സത്യമേവ ജയതേ"(സത്യം മാത്രമേ ജയിക്കൂ).


  ReplyDelete