ബ്രിട്ടീഷുകാരനായ പ്രകൃതി നിരീക്ഷകനായ ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍
(AD 1809 – 1882 ) ആണ് ജൈവ പരിണാമ വാദത്തിന്‍റെ പിതാവ്. തന്‍റെ വിഖ്യാതമായ
പരിണാമ വാദത്തിലൂടെ ജീവി വര്‍ഗ്ഗങ്ങള്‍ എല്ലാം ഒരേ പൊതു പൂര്‍വ്വികനില്‍
നിന്നാണ് ഉത്ഭവിച്ചതെന്നും അവ പിന്നീട് പ്രകൃതി നിര്‍ദ്ദാരണം വഴി ( natural selection) വൈവിധ്യമാര്‍ന്ന ജൈവ വര്‍ഗ്ഗങ്ങള്‍ ആയി വളര്‍ന്നു വികസിക്കുകയും നില നില്‍ക്കുകയും ചെയ്തു എന്നും അദ്ദേഹം വാദിച്ചു.
പ്രകൃതി നിരീക്ഷണത്തില്‍ അതീവ താല്‍പര്യം പ്രകടിപ്പിചിരുന്നതിനാല്‍ അദേഹത്തിന്റെ മെഡിസിന്‍ പഠനം പാതി വഴിയില്‍ മുടങ്ങുകയും പിന്നീട് പിതാവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ആര്‍ട്സില്‍ ബിരുദം നേടുകയും ചെയ്തു.ബീഗിള്‍ എന്ന കപ്പലിലെ അഞ്ചു വര്‍ഷത്തെ തുടര്‍ യാത്രകളും അക്കാലത്തെ നിരീക്ഷണ കുറിപ്പുകളും ഡാര്‍വിനെ ശ്രദ്ദേയനാക്കുകയും അക്കാലത്തെ പ്രകൃതി നിരീക്ഷണങ്ങള്‍ അദ്ദേഹത്തെ പരിണാമ വാദത്തിലേക്ക് നയിക്കുകയും ചെയ്തു. ദീർഘമായ ഈ യാത്രയിൽ കണ്ടുമുട്ടിയ ജീവമാതൃകകളുടേയും ഫോസിലുകളുടെയും (fossils) ഭൂമിശാസ്ത്രപരമായ വിതരണം(Geographic distribution) ഉണർത്തിയ കൗതുകം, ജീവജാലങ്ങളുടെ വർഗപരിവർത്തനത്തെക്കുറിച്ചന്വേഷിക്കാൻ ഡാർവിനെ പ്രേരിപ്പിച്ചു. ഈ അന്വേഷണമാണ് പ്രകൃതിനിർദ്ധാരണം എന്ന സിദ്ധാന്തത്തിലേക്ക് നയിച്ചത്.
ഒറിജിന്‍ ഓഫ് സ്പീഷ്യസ് (ജീവിവർഗ്ഗങ്ങളുടെ ഉല്പത്തി):
1859 ല്‍ ആണ് പരിണാമ വാദവും പ്രകൃതി നിര്‍ദാരണവും ഉള്‍കൊള്ളിച്ചു കൊണ്ട് തന്റെ വിഖ്യാതമായ ഒറിജിന്‍ ഓഫ് സ്പീഷ്യസ് എന്ന കൃതി ഡാര്‍വിന്‍ പ്രസിദ്ധീകരിച്ചത് .ഈ പുസ്തകമാണ് പരിണാമ വാദത്തിന്റെയും പ്രകൃതി നിര്‍ദാരണ സിദ്ധാന്തത്തിന്റെയും അടിസ്ഥാനം.തന്‍റെ വാദങ്ങള്‍ക്ക് ഉപോല്‍ബലകമായി ആയിരത്തിഎണ്ണൂറ്റി മുപ്പതുകളില്‍ താന്‍ നടത്തിയ കപ്പല്‍ യാത്രകളില്‍ ശേഖരിച്ച വിവരങ്ങളും തന്‍റെ നിരീക്ഷണ പരീക്ഷണങ്ങളും ഈ പുസ്തകത്തില്‍ അദ്ദേഹം ഉള്‍കൊള്ളിച്ചു .
പ്രകൃതി നിര്‍ദാരണം:
ചുരുങ്ങിയ വാക്കുകളില്‍ പ്രകൃതി നിര്‍ദാരണം ഇങ്ങനെ വിവക്ഷിക്കാം. പ്രകൃതിയുമായും ആവാസ പരിസ്ഥിതിയുമായും ഇണങ്ങി ജീവിക്കുവാന്‍ കഴിയുന്ന ജീവ ജാലങ്ങള്‍ മാത്രം നില നില്‍ക്കുകയും അവയുടെ ജനിതക സവിശേഷതകള്‍ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും അല്ലാത്തവ നാമാവശേഷമാവുകയും ചെയ്യുന്നു.ഇതിനെ അര്‍ഹത ഉള്ളവയുടെ അതിജീവനം അഥവാ survival of the fittest എന്ന് വിളിക്കപ്പെടുന്നു. പരിണാമം എന്ന പ്രക്രിയ വഴി ജീവ ജാലങ്ങള്‍ നിരന്തരമായ മാറ്റങ്ങള്‍ക്കു വിധേയമാവുകയും ഗുണപരമല്ലാത്ത മാറ്റങ്ങള്‍ കാലാന്തരത്തില്‍ പ്രകൃതി നിര്‍ദാരണം വഴി തിരുത്തപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യുകയും ഗുണപരമായ മാറ്റങ്ങള്‍ക്കു അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരം ക്രമാനുഗതമായ മാറ്റങ്ങളിലൂടെ ഒരു ജീവി കാല ക്രമേണ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ജീവിവര്‍ഗ്ഗമായി പരിണമിക്കുന്നു. ചുരുക്കത്തില്‍ ഇന്ന് ഭൂമിയില്‍ കാണുന്ന ജീവ ജാലങ്ങള്‍ക്കെല്ലാം പൊതു ഉത്ഭവമായിരുന്നു എന്നും നിരന്തരമായ പരിണാമ പ്രക്രിയ വഴി ഇന്ന് കാണുന്ന തരത്തില്‍ വിവിധ ജീവ വര്‍ഗ്ഗങ്ങള്‍ ആയി മാറുകയാണ് ഉണ്ടായത് അദേഹം എന്നും വാദിച്ചു.
പ്രകൃതി ശാസ്ത്രഞ്ജന്‍ ആയിരുന്ന ഡാര്‍വിന്‍; തോമസ് മാല്‍താസ് (Thomas Malthus,)എന്ന സാമ്പത്തിക ശാസ്ത്രന്ജന്റെ in An Essay on the Principle of Population എന്ന ലേഖനം വായിക്കാനിടയാവുകയും അതിലെ ചിന്തകള്‍ തന്‍റെ നിരീക്ഷണങ്ങളോട് ബന്ധിപ്പിക്കുകയും ചെയ്യുകയാനുണ്ടായത്. ഈ സാമ്പത്തിക ലേഖന പ്രകാരം ജന സംഖ്യ സ്ഫോടനാത്മകമായ നിരക്കില്‍ ആണ് വളരുന്നതെങ്കില്‍ വിഭവങ്ങളുടെ വളര്‍ച്ച നിരക്ക് അതിനേക്കാള്‍ ഗണ്യമായ തോതില്‍ വളരെ കുറച്ചു മാത്രമാണ് . ഭക്ഷണ വിഭവങ്ങളുടെ സ്രോതസ്സുകള്‍ വളരെ ചുരുങ്ങിയതിനാല്‍ ജന സംഖ്യാ വളര്‍ച്ചക്കനുസരിച്ച് ഭക്ഷണത്തിനായി പോരാട്ടം നില നില്‍ക്കുന്നു എന്ന സാമ്പത്തിക ശാസ്ത്ര സിദ്ധാന്തം ഡാര്‍വിനെ വലിയ തോതില്‍ സ്വാധീനിക്കുകയുണ്ടായി. ഇത്തരം ഒരു അതിജീവനത്തിനുള്ള പോരാട്ടം പ്രകൃതിയില്‍ നില നില്‍ക്കുന്നു എന്നദേഹം മനസ്സിലാക്കുകയും തന്‍റെ ചിന്തകള്‍ ആ ദിശയിലേക്കു തിരിച്ചു വിടുകയും ചെയ്തു.
ഡാര്‍വിന്റെ പരിണാമ വാദത്തെ ഇങ്ങനെ സംഗ്രഹിക്കാം:
ജീവോല്‍പത്തിയും ജീവ വര്‍ഗ്ഗോല്‍പത്തിയും (Origin of Life & Origin of species ) രണ്ടാണെങ്കിലും ചര്‍ച്ച വേദികളില്‍ രണ്ടും ഒന്നിച്ചു ചര്‍ച്ച ചെയ്യപ്പെടെണ്ടി വരുന്നു. ജീവന്‍റെ ആവിര്‍ഭാവം ചര്‍ച്ച ചെയ്യുന്ന ജീവോല്‍ പത്തിയും ജീവികളുടെ വളര്‍ച്ചാ വികാസങ്ങളും വര്‍ഗ്ഗീകരണവും ചര്‍ച്ച ചെയ്യുന്ന പരിണാമ വാദവും ഒന്നിച്ചു ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കില്‍ ആണ് അത്ഭുതം.പരിണാമ ചര്‍ച്ചകള്‍ പലപ്പോഴും എങ്ങുമെത്താത്ത ജീവോല്‍പത്തി ചര്‍ച്ചകളില്‍ മുട്ടി നില്‍ക്കുകയാണ് പതിവ് എന്നതിനാല്‍ മിക്ക പരിണാമ വാദികളും ജീവോല്‍പത്തി ചര്‍ച്ചകള്‍ക്ക് മുതിരാതെ നേരെ പരിണാമ വാദത്തിലേക്ക് കടക്കുകയാണ് പതിവ്. സാങ്കേതികമായി ജീവോല്‍പത്തിയും ജീവ വര്‍ഗ്ഗോല്‍പത്തിയും രണ്ടാണെങ്കിലും ജീവോല്‍പത്തിയുടെ തുടര്‍ച്ചയാണ് ജീവ വര്‍ഗ്ഗോല്‍പത്തി.
ജീവോല്‍പത്തിയെ കുറിച്ച് വിശദമായി വേറെ പോസ്റ്റുകളില്‍ നമുക്ക് ചര്‍ച്ച ചെയ്യാം.
പരിണാമ വാദത്തിന്‍റെ തെളിവുകള്‍ :
പരിണാമ വാദത്തിന്‍റെ തെളിവുകള്‍ ആയി താഴെ പറയുന്ന വിവിധ മേഖലകളിലെ ചില ഉദാഹരണങ്ങള്‍ ഉദ്ദരിക്കപ്പെടാറുണ്ട്:
1. Evolution reproduced in the lab or documented in nature.
2. Fossil evidence.
3. Genetic evidence.
4. Molecular evidence (DNA).
5. Evidence from proteins
6. Vestigial and atavistic organs.
7. Embryology (how embryos develop).
8. Biogeography (locations of species on the planet).
9. Homology.
10. Bacteriology, virology, immunology, pest-control
ഈ തെളിവുകളിലേക്ക് വിമര്‍ശനാത്മകമായ ഒരെത്തി നോട്ടം നമുക്ക് തുടര്‍ പോസ്റ്റുകളിലൂടെ നടത്താം.
വംശ വൃക്ഷം (Phylogenetic tree /Evolution tree)
അനേകം ശാഖോപശാഖകളും അവയ്ക്കെല്ലാം ആധാരമായി ഒരൊറ്റ തായ്ത്തടിയുമുള്ള ഒരു രേഖാചിത്രമായാണു് വംശവൃക്ഷം അഥവാ വംശജനിതകവൃക്ഷം. പരിണാമ വാദത്തിന്റെ അടിസ്ഥാന ആശയങ്ങളുടെ രേഖാ ചിത്രമാണ് പരിണാമ വൃക്ഷം . ചാള്‍സ് ഡാര്‍വിന്റെ 'ജീവന്‍റെ വൃക്ഷം' എന്നാ അടിസ്ഥാന ആശയത്തില്‍ നിന്നാണ് വംശ ജനിതക വൃക്ഷം വികസിച്ചത്.
ശാഖകള്‍ പിരിയുന്ന ഭാഗം ആ വര്‍ഗ്ഗങ്ങളുടെ തൊട്ടടുത്ത പൊതു പൂര്‍വ്വികനും ശാഖകളുടെ ആഗ്ര ഭാഗം ആ ജീവി വര്‍ഗ്ഗത്തിലെ നിലവിലെ അവസാനത്തെ കണ്ണിയുമാകുന്നു. പൊതു പൂര്‍വ്വികനിലേക്ക് ഒരു ജീവിയെ ബന്ധിപ്പിക്കുന്ന ശിഖിര ഭാഗം ഇട ജീവികളെ (transitional fossils ) സൂചിപ്പിക്കുന്നു. ശാസ്ത്രം വികസിക്കുമ്പോള്‍ ഇത്തരം ജീവികളുടെ ഫോസിലുകള്‍ കണ്ടെടുക്കുമെന്നും അതോടൊപ്പം പരിണാമത്തിന്റെ കുരുക്കുകള്‍ അഴിയുമെന്നും ഡാര്‍വിന്‍ കണക്കു കൂട്ടി. ചുരുക്കത്തില്‍ ഇന്ന് ഭൂമിയില്‍ കാണപ്പെടുന്ന ജീവി വര്‍ഗ്ഗങ്ങളെ സാങ്കല്‍പ്പിക രേഖകളിലൂടെ പൊതു പൂര്‍വികരിലെക്കും അത് വഴി പൊതു ഉത്ഭവത്തിലേക്കും സാങ്കല്‍പ്പികമായി ബന്ധിപ്പിക്കുകയായിരുന്നു വംശ വൃക്ഷത്തിന്‍റെ ഉദേശം.
ഇക്കാലത്ത് Rooted trees , Unrooted trees ,Bifurcating tree,Special trees എന്നീ വ്യത്യസ്ത മാതൃകകളില്‍ ആയി ഇത്തരം ചിത്രങ്ങള്‍ നിലവില്‍ ഉണ്ട്.
പിന്‍ കുറിപ്പ്:
പരിണാമ വാദത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ പങ്കു വെക്കുകയായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശം. തുടര്‍ പോസ്റ്റുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് ഈ പോസ്റ്റ് തയ്യാറാക്കിയത്. പരിണാമ വാദത്തിന്‍റെ ഉള്ളറകളിലേക്ക് തുടര്‍ പോസ്റ്റുകളിലൂടെ നമുക്ക് ഇറങ്ങി ചെല്ലാം.

- ജീവ ജാലങ്ങള്‍ പൊതു ഉത്ഭവം പങ്കിടുന്നു.
- അവ മുന്‍ തലമുറയിലെ ജീവി വര്‍ഗ്ഗവുമായി സ്വഭാവ സവിശേഷതകളില്‍ വ്യതിരിക്തത പുലര്‍ത്തുന്നു.
- പ്രകൃതി നിര്‍ദാരണ സിദ്ധാന്ത പ്രകാരം :
- പരിമിത വിഭവങ്ങള്‍ ഉപയോഗിച്ച് അതി ജീവിക്കാന്‍ കഴിയുന്നതിനേക്കാള്‍ ജന്തു ജാലങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു
- ആയതിനാല്‍ ജീവികള്‍ പരിമിത വിഭവങ്ങള്‍ക്കായി അതി ജീവന പോരാട്ടങ്ങളില്‍ ആണ്
- ജന്തു ജാലങ്ങള്‍ അവയുടെ
സ്വഭാവ സവിശേഷതകളില്‍ പരസ്പരം വ്യത്യാസം പുലര്‍ത്തുന്നു.ഈ സ്വഭാവ
സവിശേഷതകളില്‍ ചിലത് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതും മറ്റു ചിലത്
കാല ക്രമേണ ഇല്ലാതാവുന്നതുമാണ്.
- സ്വഭാവ സവിശേഷതകള്‍ക്ക്
അനുസരിച്ച് ചില ജീവികള്‍ മറ്റുള്ളവയെ അപേക്ഷിച്ച് ചുറ്റുപാടുകളോട് കൂടുതല്‍
പൊരുത്തപ്പെടുകയും പ്രത്യുല്പാദനം നടത്തുകയും ചെയ്യുന്നു.
- പൊരുത്തപ്പെടാന്‍ കഴിയുന്നവ
(അതിജീവിക്കാന്‍ അര്‍ഹതയുള്ളവ) അതിജീവിക്കുകയും ജീനുകളിലൂടെ അവയുടെ സ്വഭാവ
സവിശേഷതകള്‍ പുതു തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു.
- അതി ജീവിക്കാന്‍ കഴിയാത്തവ കാലാന്തരത്തില്‍ നാമാവശേഷം ചെയ്യപ്പെടുന്നു.
ജീവോല്‍പത്തിയും ജീവ വര്‍ഗ്ഗോല്‍പത്തിയും (Origin of Life & Origin of species ) രണ്ടാണെങ്കിലും ചര്‍ച്ച വേദികളില്‍ രണ്ടും ഒന്നിച്ചു ചര്‍ച്ച ചെയ്യപ്പെടെണ്ടി വരുന്നു. ജീവന്‍റെ ആവിര്‍ഭാവം ചര്‍ച്ച ചെയ്യുന്ന ജീവോല്‍ പത്തിയും ജീവികളുടെ വളര്‍ച്ചാ വികാസങ്ങളും വര്‍ഗ്ഗീകരണവും ചര്‍ച്ച ചെയ്യുന്ന പരിണാമ വാദവും ഒന്നിച്ചു ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കില്‍ ആണ് അത്ഭുതം.പരിണാമ ചര്‍ച്ചകള്‍ പലപ്പോഴും എങ്ങുമെത്താത്ത ജീവോല്‍പത്തി ചര്‍ച്ചകളില്‍ മുട്ടി നില്‍ക്കുകയാണ് പതിവ് എന്നതിനാല്‍ മിക്ക പരിണാമ വാദികളും ജീവോല്‍പത്തി ചര്‍ച്ചകള്‍ക്ക് മുതിരാതെ നേരെ പരിണാമ വാദത്തിലേക്ക് കടക്കുകയാണ് പതിവ്. സാങ്കേതികമായി ജീവോല്‍പത്തിയും ജീവ വര്‍ഗ്ഗോല്‍പത്തിയും രണ്ടാണെങ്കിലും ജീവോല്‍പത്തിയുടെ തുടര്‍ച്ചയാണ് ജീവ വര്‍ഗ്ഗോല്‍പത്തി.
ജീവോല്‍പത്തിയെ കുറിച്ച് വിശദമായി വേറെ പോസ്റ്റുകളില്‍ നമുക്ക് ചര്‍ച്ച ചെയ്യാം.
പരിണാമ വാദത്തിന്‍റെ തെളിവുകള്‍ :
പരിണാമ വാദത്തിന്‍റെ തെളിവുകള്‍ ആയി താഴെ പറയുന്ന വിവിധ മേഖലകളിലെ ചില ഉദാഹരണങ്ങള്‍ ഉദ്ദരിക്കപ്പെടാറുണ്ട്:
1. Evolution reproduced in the lab or documented in nature.
2. Fossil evidence.
3. Genetic evidence.
4. Molecular evidence (DNA).
5. Evidence from proteins
6. Vestigial and atavistic organs.
7. Embryology (how embryos develop).
8. Biogeography (locations of species on the planet).
9. Homology.
10. Bacteriology, virology, immunology, pest-control
ഈ തെളിവുകളിലേക്ക് വിമര്‍ശനാത്മകമായ ഒരെത്തി നോട്ടം നമുക്ക് തുടര്‍ പോസ്റ്റുകളിലൂടെ നടത്താം.
വംശ വൃക്ഷം (Phylogenetic tree /Evolution tree)
അനേകം ശാഖോപശാഖകളും അവയ്ക്കെല്ലാം ആധാരമായി ഒരൊറ്റ തായ്ത്തടിയുമുള്ള ഒരു രേഖാചിത്രമായാണു് വംശവൃക്ഷം അഥവാ വംശജനിതകവൃക്ഷം. പരിണാമ വാദത്തിന്റെ അടിസ്ഥാന ആശയങ്ങളുടെ രേഖാ ചിത്രമാണ് പരിണാമ വൃക്ഷം . ചാള്‍സ് ഡാര്‍വിന്റെ 'ജീവന്‍റെ വൃക്ഷം' എന്നാ അടിസ്ഥാന ആശയത്തില്‍ നിന്നാണ് വംശ ജനിതക വൃക്ഷം വികസിച്ചത്.
പരിണാമ പ്രക്രിയയെ ഒരു
മരമായി സങ്കല്‍പ്പിച്ചാല്‍ ;ഒരു
തായ് തടിയില്‍
നിന്നും അനേകം
ശാഖോപ ശാഖകള്‍
ആയി പിരിയുന്ന
ജീവി വര്‍ഗ്ഗങ്ങള്‍ ആണ് കോടാനു
കോടി വരുന്ന
ജന്തു ജാലങ്ങള്‍. തായ് തടി ജന്തു
ജാലങ്ങളുടെ പൊതു ഉത്ഭവത്തെ (common
ancestor)സൂചിപ്പിക്കുന്നു എന്ന് പരിണാമ
വാദികള്‍ വാദിക്കുന്നു.
ശാഖകള്‍ പിരിയുന്ന ഭാഗം ആ വര്‍ഗ്ഗങ്ങളുടെ തൊട്ടടുത്ത പൊതു പൂര്‍വ്വികനും ശാഖകളുടെ ആഗ്ര ഭാഗം ആ ജീവി വര്‍ഗ്ഗത്തിലെ നിലവിലെ അവസാനത്തെ കണ്ണിയുമാകുന്നു. പൊതു പൂര്‍വ്വികനിലേക്ക് ഒരു ജീവിയെ ബന്ധിപ്പിക്കുന്ന ശിഖിര ഭാഗം ഇട ജീവികളെ (transitional fossils ) സൂചിപ്പിക്കുന്നു. ശാസ്ത്രം വികസിക്കുമ്പോള്‍ ഇത്തരം ജീവികളുടെ ഫോസിലുകള്‍ കണ്ടെടുക്കുമെന്നും അതോടൊപ്പം പരിണാമത്തിന്റെ കുരുക്കുകള്‍ അഴിയുമെന്നും ഡാര്‍വിന്‍ കണക്കു കൂട്ടി. ചുരുക്കത്തില്‍ ഇന്ന് ഭൂമിയില്‍ കാണപ്പെടുന്ന ജീവി വര്‍ഗ്ഗങ്ങളെ സാങ്കല്‍പ്പിക രേഖകളിലൂടെ പൊതു പൂര്‍വികരിലെക്കും അത് വഴി പൊതു ഉത്ഭവത്തിലേക്കും സാങ്കല്‍പ്പികമായി ബന്ധിപ്പിക്കുകയായിരുന്നു വംശ വൃക്ഷത്തിന്‍റെ ഉദേശം.
ഇക്കാലത്ത് Rooted trees , Unrooted trees ,Bifurcating tree,Special trees എന്നീ വ്യത്യസ്ത മാതൃകകളില്‍ ആയി ഇത്തരം ചിത്രങ്ങള്‍ നിലവില്‍ ഉണ്ട്.
പരിണാമ വാദത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ പങ്കു വെക്കുകയായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശം. തുടര്‍ പോസ്റ്റുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് ഈ പോസ്റ്റ് തയ്യാറാക്കിയത്. പരിണാമ വാദത്തിന്‍റെ ഉള്ളറകളിലേക്ക് തുടര്‍ പോസ്റ്റുകളിലൂടെ നമുക്ക് ഇറങ്ങി ചെല്ലാം.
gud post really I reading first time ....
ReplyDeleteWldn
ReplyDeleteപരിണമിച്ചു പരിണമിച്ചു ഇങ്ങനെയായി വരുന്ന തലമുറ പറയും നമ്മുടെ പൂർവികർ മനുഷ്യൻ എന്ന vargam ആയിരുന്നെന്നു
മനുഷ്യനെപ്പയാ പരിണമിക്കുക
നസ്‌റു spprb keepitup