Thursday, November 15, 2012

നന്മയിലേക്ക് മിഴി തുറന്ന് സകീന്‍ ഓണ്‍ലൈന്‍ ഇസ്ലാമിക്‌ ചാനല്‍

Zakeen ചാനലിന്‍റെ  വെബ്സൈറ്റ്‌


തിന്മയുടെ അതിപ്രസരം മലീമസമാക്കിയ ഓണ്‍ലൈന്‍ ലോകത്ത് നിന്ന് ഇതാ നന്മയുടെ ഒരു പുതു കാല്‍ വെയ്പ്പ്! മലയാളത്തിനു സ്വന്തമായി  ഒരു സ്വതന്ത്ര ഇസ്ലാമിക്‌ ഓണ്‍ലൈന്‍ ചാനല്‍..!! വാര്‍ത്തകള്‍ വിസ്മരിക്കപ്പെടുകയും വസ്തുതകള്‍ മൂടി വെക്കപ്പെടുകയും തങ്ങള്‍ക്കാവശ്യമുള്ള തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് വാര്‍ത്തകളിലെ വസ്തുത അറിയാനുള്ള അവകാശം നമുക്ക് നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ? നമുക്ക് അറിയാനുള്ള അവകാശം അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന ഈ വേളയില്‍ നേരറിവിലേക്ക് തുറക്കുന്ന നമ്മുടെ 'കണ്ണ്' ആവുകയാണ് സകീന്‍..

സകീന്‍ ഒരു സ്വതന്ത്ര മലയാളം ഇസ്ലാമിക്‌ ഓണ്‍ലൈന്‍ ചാനലാണ്. മുകളില്‍ കൊടുത്ത ചിത്രത്തില്‍ കാണുന്നത് പോലെ കേരളത്തിലെ എല്ലാ പ്രമുഖ ഇസ്ലാമിക സംഘടനകളുടെ നേതൃത്വങ്ങളും ഈ ചാനലിനോട് സഹകരിച്ചു കൊണ്ടിരിക്കുന്നു. പ്രാരഭ ദശയിലാണ് ചാനലിന്‍റെ പ്രവര്‍ത്തനങ്ങള്‍ എങ്കിലും ഇതിനകം തന്നെ അനേകായിരം ഓണ്‍ലൈന്‍ പ്രേക്ഷകരുടെ മനസ്സുകളില്‍ ഇടം നേടാന്‍ സകീനിന്നു കഴിഞ്ഞു. ഈയിടെ സകീന്‍ നിര്‍മ്മിച്ച വീഡിയോകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടവരുടെ എണ്ണം പതിനായിരത്തിനു മുകളിലാണ്. ഇപ്പോഴും നിരന്തരം ഷെയര്‍ ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു. 

ആത്മാര്‍ഥത മാത്രം കൈമുതലാക്കിയ ഏതാനും യുവാക്കളുടെ മനസ്സിലുദിച്ച ആശയമാണ് സകീന്‍.. നിരന്തര അന്വേഷണങ്ങളും യാത്രകളും നടത്തി; ഒട്ടനവധി വൈതരണികളെ അര്‍പ്പണ ബോധത്തോടെ നേരിട്ട് ഇവര്‍ ഏറ്റെടുത്ത ദൌത്യം  നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ കൂടി ഏറ്റെടുത്തപ്പോള്‍ സകീന്‍ പിറവിയെടുക്കുകയായിരുന്നു.വന്നു ചേര്‍ന്നവരും സഹകരിച്ചവരും സഹചരിച്ചവരുമൊന്നും മുന്‍പ് നേരിട്ടരിയുന്നവരോ പരിചയം ഉള്ളവരോ ആയിരുന്നില്ല. സകീനിന്‍റെ പ്രവര്‍ത്തന രീതി സകീന്‍ പ്രവര്‍ത്തകര്‍ തന്നെ വിശദീകരിച്ചത് ഇപ്രകാരമാണ്:

പ്രവര്‍ത്തന രീതി

"Zakeen ഒരു സ്വതന്ത്ര സംരംഭമാണ്. ഒരു വ്യക്തിയേയോ ഒരു പ്രസ്ഥാനത്തേയോ അത് പ്രതിനിധാനം ചെയ്യുന്നില്ല. ഏതെങ്കിലും ഒരു പ്രത്യേക മതരാഷ്ട്രീയ സംഘടനയുടെയോ വിഭാഗത്തിന്‍റെയോ കീഴില്‍ അല്ല സകീനിന്‍റെ പ്രവര്‍ത്തനം. പ്രമാണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സകീനിന്‍റെ പ്രവര്‍ത്തനങ്ങള്‍. വിദ്വേഷവും ഭിന്നതയുമുണ്ടാക്കുന്ന തര്‍ക്ക വിഷയങ്ങളും പ്രവര്‍ത്തനങ്ങളും Zakeen ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നതല്ല.

മുസ്ലീങ്ങള്‍ക്കിടയില്‍ സ്വന്തം ദീനിനെ പറ്റിയുള്ള അറിവ് വര്‍ധിപ്പിക്കുവാനും, ഇസ്ലാമിന്‍റെ സന്ദേശം മറ്റുള്ളവരില്‍ എത്തിക്കുവാനും, വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കെത്തന്നെ നന്മയില്‍ എല്ലാവര്‍ക്കും ഒരുമിച്ച് സഹകരിക്കുവാനും ഇന്‍ശാ അല്ലാഹ് Zakeen വേദിയാകും

ഇസ്ലാമിക ക്ലാസുകള്‍, ചര്‍ച്ചകള്‍, ആനുകാലിക വിഷയങ്ങള്‍, കൗണ്‍സലിങ്ങ്, ചോദ്യോത്തര പരിപാടികള്‍, ആധുനിക കാലഘട്ടത്തിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും, ഡോക്യുമെന്‍റെറികള്‍, പൊതു നന്മ ഉദ്ധേശിച്ചിട്ടുള്ള വിവിധയിനം വൈജ്ഞാനപരവും വിദ്യാസംബന്ധവുമായ പരിപാടികള്‍ തുടങ്ങി പല വിഷയങ്ങളും വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുവാന്‍ Zakeen ലക്ഷ്യമിടുന്നു. ഉപകാരമില്ലാത്ത എന്‍റെര്‍റ്റൈന്മെന്‍റെിന് പകരം, അറിവിനും വിജ്ഞാനത്തിനും ആണ് Zakeen ഊന്നല്‍ നല്‍കുന്നത്.

മറ്റു പ്രവര്‍ത്തനങ്ങള്‍

സകീനിന്‍റെ പ്രവര്‍ത്തങ്ങള്‍ വീഡിയോ ചാനലില്‍ മാത്രം ഒതുങ്ങുന്നതല്ല, സെമിനാറുകള്‍, വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചുകൊണ്ടണ്ടുള്ള പരിശീലിന പരിപാടികള്‍, ദഅ്‌വ ട്രയിനിങ്ങ് പ്രോഗ്രാമ്മുകള്‍, ഇസ്ലാം സ്വീകരിച്ചവര്‍ക്ക് വേണ്ടണ്ടിയുള്ള ഓണ്‍ലൈന്‍ സംവിധാനം, ശാസ്ത്ര സാങ്കേതിക രംഗത്തെ ചലനങ്ങള്‍ പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി വിദ്യാര്‍ത്ഥികളും വിദഗ്ദ്ധരും ഉള്‍പ്പെടുന്ന സ്ഥിരം സമിതി, തുടങ്ങി സമൂഹത്തിന്‍റെ നന്മക്കും ഉന്നതിക്കും വേണ്ടണ്ടിയുള്ള മറ്റനേകം പദ്ധതികളും ഇന്‍ഷാ അല്ലാഹ് സകീനിന്‍റെ കുടക്കീഴില്‍ വരുന്നുണ്ടണ്ട്"
വീഡിയോകള്‍

നല്ല മിഴിവാര്‍ന്ന വീഡിയോകള്‍ ആണ് സകീന്‍ നിര്‍മ്മിക്കുന്നത്. നല്ല ഔട്ട്‌ ഡോര്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഡോക്യുമെന്ററികള്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്‌.. പുതുമയുള്ള അവതരണവും കാലികമായ വിഷയങ്ങളും ഓണ്‍ലൈന്‍ രംഗത്ത്  സകീനിന്നു സ്വന്തമായ ഇടം നേടി കൊടുത്തു കഴിഞ്ഞു. ഈയിടെ പുറത്തു വന്ന കുപ്രസിദ്ധമായ 'ഇന്നസന്‍സ്‌ ഓഫ് മുസ്ലിംസ്' എന്ന പ്രവാചക നിന്ദ ലക്ഷ്യമാക്കിയ സിനിമയോട് സകീനിന്‍റെ പ്രതികരണം ഏറെ ശ്രദ്ധ നേടി. അപക്വമായ പ്രതികരണങ്ങള്‍ക്ക് പകരം സമാധാനത്തോടെയുള്ള പ്രതികരണമാണ് ഇസ്ലാമിക മാതൃകയെന്ന് പ്രമാണങ്ങളുടെയും ഇസ്ലാമിക ചരിത്രത്തിന്റെയും  വെളിച്ചത്തില്‍ വിശദീകരിക്കുന്ന വീഡിയോ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടത് പതിനായിരം പേരാണ്. മാത്രമല്ല നൂറു കണക്കിന് പേര്‍ ഇപ്പോഴും ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നു. 



അണിയറയില്‍ ഒരുങ്ങുന്ന ഒരു പിടി നല്ല പ്രോജക്ടുകള്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് സകീന്‍ ഉറച്ചു വിശ്വസിക്കുന്നു. സകീന്‍ ഏറ്റെടുത്തു നടത്തിയ ഒന്നിലധികം സെമിനാറുകളില്‍ സംസാരിക്കാന്‍ വിനീതനായ എനിക്കും അവസരം ലഭിക്കുകയുണ്ടായി. സകീനിനോട് സഹകരിക്കുന്ന പലരും ഓണ്‍ലൈന്‍ രംഗത്ത് നിന്ന് മാത്രം പരസ്പരം പരിചയപ്പെട്ടവരാണ്. ഒരു കൊമേര്‍സിയല്‍ സംരംഭം അല്ലെങ്കിലും ഒട്ടനവധി പേര്‍ യാതൊരു ഭൌതിക താല്‍പര്യങ്ങളും ഇല്ലാതെ ഇതിലേക്ക് വന്നു ചേരുന്നു.സകീന്‍ വിജയിക്കുക തന്നെ ചെയ്യും. ഇന്‍ഷാ അല്ലാഹ്


സകീന്‍ ഒരു പൂമരമാണ്! നന്മയുടെ പൂമരം. അതിന്‍റെ വേരുകള്‍ ആഴ്ന്നിറങ്ങി കിടക്കുന്നത്  നിസ്വാര്‍ത്ഥതയുടെ പച്ച മണ്ണിലേക്കാണ്. അതിന്‍റെ ശിഖിരങ്ങള്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നത് ആത്മാര്‍പ്പണത്തിന്‍റെ വിഹായസ്സിലേക്കാണ്. ആ മരത്തില്‍ നിന്ന് പുഷ്പ്പിക്കുന്ന നറു കുസുമങ്ങള്‍ നന്മയുടെ വസന്തമുണ്ടാക്കട്ടെ!

എല്ലാ വിജയാശംസകളും!









Saturday, September 15, 2012

സീറാത്തു റസൂലുള്ള- ഇസ്ലാമോ ഫോബിയക്കാരുടെ ആശയ സ്രോതസ്സ്

ആഗോള വ്യാപകമായി ഇസ്ലാമിനെ വിമര്‍ശിച്ചു കൊണ്ട് നിരന്തരം പോസ്റ്റുകളും വ്യാജ  കഥകളും പടച്ചു വിടുന്ന ഇസ്ലാമോ ഫോബിയക്കാരുടെ പ്രധാന ആശയ സ്രോതസ്സാണ് ഇബ്നു ഇസ്ഹാക്കിന്‍റെ 'സീറാത്തു റസൂലുള്ള"എന്ന ജീവ ചരിത്രം. മുസ്ലിം ലോകം തള്ളി കളഞ്ഞ ഈ പുസ്തകം  നബിയുടെ ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ ആധികാരിക കൃതി എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് പരിചയപ്പെടുത്തുന്നത്. പ്രവാചക ചരിത്രം സത്സന്ധമല്ലാത്ത രീതിയില്‍ അവതരിപ്പിക്കുന്നത്‌ കൊണ്ട് തന്നെ ഈ പുസ്തകം ഇസ്ലാം വിമര്‍ശകരുടെ പ്രിയങ്കരമായ കൈ പുസ്തകമാണ്. കേരളത്തില്‍ ഇസ്ലാമിനെതിരെ അജണ്ടയുണ്ടാക്കി പേനയുന്തുന്ന ഓണ്‍ലൈനിലെ  ചിലരുടെയും ആധികാരിക ചരിത്ര രേഖ ഈ പുസ്തകമാണ്.

ആദ്യത്തെ ആധികാരിക ജീവ ചരിത്രമോ?

നബിയുടെ വിയോഗത്തിന് ശേഷം 120 വര്‍ഷങ്ങള്‍ക്കു ശേഷം രചിക്കപ്പെട്ട,  പ്രവാചക ജീവിതം വ്യകതമാക്കുന്ന ആദ്യത്തെ ആധികാരിക ചരിത്ര രേഖയാണ് ഇബ്നു ഇസ്ഹാക്കിന്‍റെ 'സീറാത്തു റസൂലുള്ള' എന്നാണല്ലോ പ്രചാരണം. വസ്തുതാ പരമായി ഇത് തെറ്റാണ്. കാരണം നബിയുടെ ചരിത്രം റിപ്പോര്‍ട്ട് ചെയ്ത ആദ്യ കാല ചരിത്ര രചനകള്‍ നിര്‍വ്വഹിക്കുകയും ഹദീസുകള്‍ ശേഖരിക്കുകയും ചെയ്ത പ്രമുഖരുടെ ലിസ്റ്റ് കാണുക:


ഹിജ്റയുടെ ഒന്നാം നൂറ്റാണ്ടിലെ രേഖകള്‍ 

സഹല്‍ ഇബ്നു അബി ഹത്മ (റ)(വിയോഗം :ഹിജ്ര 41) : നബിയുടെ അനുയായിയും സമകാലികനുമായിരുന്ന യുവാവായിരുന്നു ഇദ്ദേഹം. പ്രവാചക ജീവിതത്തെ രേഖപ്പെടുത്തിയ ഇദ്ദേഹത്തിന്‍റെ എഴുത്തുകള്‍ ഇബ്നു സഅദിന്‍റെ തബാഖത് ,ഇബ്നു ജരീര്‍ അല്‍ ത്വബരി എന്നിവരുടെ രചനകളില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.


അബ്ദുല്ലാഹിബ്നു അബ്ബാസ്‌ (റ) (വിയോഗം :ഹിജ്ര 78): നബിയുടെ അനുയായി ആയിരുന്ന ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ ആധികാരിക ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപെട്ടിരിക്കുന്നു.

സആദിബ്നു സആദിബ്നു ഉബയ്‌ദ അല്‍ ഖസ്രജി: നബിയുടെ അനുയായി ആയിരുന്ന ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ ഇബ്നു ഹമ്പലിന്‍റെ മുസ്നദിലും അല്‍ ത്വബരിയുടെ ത്വരീഖിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഉര്‍വ  ബ്നു സുബൈര്‍ (വിയോഗം ക്രി.713): അബ്ദുല്ലാഹിബ്നു സുബൈര്‍ (റ) ന്‍റെ സഹോദരനായ ഇദ്ദേഹം പില്‍ കാലത്ത് ഖലീഫമാര്‍ ആയിരുന്ന അബ്ദുല്‍ മാലിക്‌ ബ്നു മര്‍വ്വാന്‍, അല്‍ വലീദ് എന്നിവര്‍ക്ക് നബിയുടെ കാലത്തെ സംഭവങ്ങള്‍ വിഷധീകരിചെഴുതിയ രേഖകള്‍ ഇസ്ലാമിക ചരിത്ര രചനയിലെ ആധികാരിക രേഖകളായി കണക്കാക്കപ്പെടുന്നു.

സആദിബ്നു മിസ്‌അബു അല്‍ മഖ്സൂമി (വിയോഗം:ഹിജ്ര 97): താബിഉകളില്‍ പ്രമുഖനായ ഇദ്ദേഹം അല്‍ സുഹരിയുടെ ഗുരു നാഥനാണ്. ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ ആറു ഹദീസ്‌ ശേഖരങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

അബ്ബാന്‍ ഇബ്നു ഉസ്മാന്‍ ബ്നു അഫ്ഫാന്‍ (റ): ഖലീഫ ഉസ്മാന്‍ (റ)യുടെ പുത്രനായ ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ മാലിക്‌ ബ്നു അനസ്‌ (റ)യുടെ മുവത്വ യിലും ഇബ്നു സആദിന്‍റെ ത്വബാഖത്തിലും അല്‍ ത്വബരിയുടെയും അല്‍ യഖൂബിയുടെയും ചരിത്രങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പ്രവാചകന്‍ ജീവിച്ച അതേ നൂറ്റാണ്ടിലെ ഏതാനും ചില ചരിത്ര രേഖകളെ കുറിച്ചാണ് മുകളില്‍ പരാമര്‍ശിച്ചത്.

ഹിജ്റയുടെ രണ്ടാം  നൂറ്റാണ്ടിലെ രേഖകള്‍:

അല്‍ ഖാസിമുബ്നു മുഹമ്മദ്‌ ബ്നു അബൂബക്കര്‍ (റ):(വിയോഗം ഹിജ്ര 107):ഒന്നാം ഖലീഫ അബൂബക്കര്‍ (റ)യുടെ പേര മകനായ ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ ത്വബരി, അല്‍ ബലാതൂരി, അല്‍വഖീദി എന്നിവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.


ഇബ്നു ശിഹാബ്‌ അല്‍ സുഹരി, വിയോഗം ക്രിസ്ത. 737:പ്രമുഖനായ ഇദ്ദേഹം ഹദീസുകളും അഖ്ബാറുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വഹബു ബ്നു മുനബ്ബിഹ് (വിയോഗം ഹിജ്ര 114):നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹത്തിന്‍റെചരിത്ര രേഖകള്‍ ഇന്നും നിരവധി ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടു കിടക്കുന്നു.


മറ്റു ജീവ ചരിത്രകര്‍ :നബിയുടെ ജീവ ചരിത്രം രചിച്ച മറ്റു ജീവ ചരിത്രകാരന്മാര്‍)) ) 


Zubayr ibn al-Awam, the husband of Asma bint Abi Bakr.
Abaan ibn Uthman ibn Affan, the son of Uthman wrote a small booklet.
Al-Sha'bi.
Hammam ibn Munabbih, a student of Abu Hurayrah
Asim Ibn Umar Ibn Qatada Al-Ansari
Ma'mar Ibn Rashid Al-Azdi, pupil of Al-Zuhri
Abdul Rahman ibn Abdul Aziz Al-Ausi, pupil of Al-Zuhri
Muhammad ibn Salih ibn Dinar Al-Tammar was a pupil of Al-Zuhri and mentor of Al-Waqidi.
Hashim Ibn Urwah ibn Zubayr, son of Urwah ibn Zubayr, generally quoted traditions from his father but was also a pupil of Al-Zuhri.
Ya'qub bin Utba Ibn Mughira Ibn Al-Akhnas Ibn Shuraiq Al-Thaqafi
Abu Ma'shar Najih Al-Madani.
Ali ibn mujahid Al razi Al kindi.
Al-Bakka was a disciple of Ibn Ishaq and teacher of Ibn Hisham and thus forms a very important link in Sira between two great scholars.
Abdul Malik Ibn Hisham, his work incorporated the text of Ibn Ishaq; he was a pupil of Al-Bakka.
Salama ibn Al-Fadl Al-Abrash Al-Ansari, pupil of Ibn Ishaq.
Al-Waqidi, whose only surviving work is "Kitab alTarikh wa al-Maghazi" (Book of History and Campaigns)
Abu Isa Muhammad Al-Tirmidhi wrote compilations of Shamaail (Characteristics of Muhammad)
Ibn Sa'd wrote the 8-volume work called Tabaqat or The Book of the Major Classes; he was also a pupil of Al-Waqidi.
Imam Al-Bayhaqee, wrote Dalial An-Nabuwwah (Argument for Prophet hood).
Muhammad ibn Jarir al-Tabari wrote the well-known work History of the Prophets and Kings, whose earlier books include the life of Muhammad, which cite of Ibn Ishaq.

അപ്പോള്‍ 'സീറാത്തു റസൂലുള്ള'  മുന്‍പും ശേഷവും നബിയുടെ ജീവിതം രേഖപ്പെടുത്തപ്പെട്ട ചരിത്ര രേഖകള്‍ വേറെയുമുണ്ടായിട്ടുണ്ട് എന്ന് വ്യക്തമായില്ലേ. മാത്രമല്ല, നബിയുടെ സമകാലികരായ റിപ്പോര്‍ട്ടര്‍മാരുടെ രേഖകള്‍ വേറെയും. നബിയുടെ ജീവിത കാലത്തും ഖലീഫമാരുടെ കാലത്തും ഹദീസുകള്‍ ആധികാരികമായി സംരക്ഷിക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നു എന്നും ചരിത്ര രേഖകളില്‍ നിന്നും വ്യക്തമാണ്. അവയിലൊന്നും പരാമര്‍ശിക്കപ്പെടാത്ത, മുസ്ലിം ലോകം തള്ളിക്കളഞ്ഞ ഒരു രേഖയാണ് വിമര്‍ശകരുടെ പ്രചാരണായുധം എന്ന് വ്യക്തമാകും. ഇനി  'സീറാത്തു റസൂലുള്ള' യുടെ ആധികാരികത പരിശോധിച്ച് നോക്കാം.

ബുഖാരിക്ക് മുന്‍പുള്ള ഗ്രന്ഥം, അതിനാല്‍ ആധികാരികമോ?

ഒരു കൃതിയുടെ ആധികാരികതയും കാലപ്പഴക്കവും തമ്മില്‍ ബന്ധമുണ്ടോ? കൂടുതല്‍ കാലപ്പഴക്കമുള്ള കൂടുതല്‍ ആധികാരികം എന്ന വാദം തന്നെ ബാലിശമാണ്. ഭാരതീയ ഗ്രീക്ക് പുരാണേതിഹാസങ്ങള്‍ ആയിരക്കണക്കിന് വര്ഷം പഴക്കമുണ്ട്. ചരിത്ര പരമായി അടിസ്ഥാന രേഖകളായി ഈ ഇതിഹാസങ്ങളൊന്നും ആരും പരിഗണിക്കാറില്ല. മിത്തും യാഥാര്‍ത്യങ്ങളും ഇട കലര്‍ന്ന് കിടക്കുന്ന കഥകളായി മാത്രമാണ് ഇവയെ ഗണിക്കപെടുന്നത്. ചുരുക്കി പറഞ്ഞാല്‍ കാല പഴക്കമല്ല ആധികാരികതയുടെ മാനദണ്ഡം; വിവരങ്ങളുടെ കൃത്യതയും സ്രോതസ്സുകളുടെ ആധികാരികതയുമാണ്. ഈ രണ്ടു മാനദണ്ഡങ്ങളും പരമ പ്രധാനമാണ്. ഈ മാനദണ്ഡങ്ങളുടെ വെളിച്ചത്തിലാണ് ഇസ്ലാമിക പ്രമാണങ്ങളായ ഹദീസുകള്‍ തന്നെ സഹീഹ് ( ഏറ്റവും പ്രബലം), അഹ്സന്‍, ളഈഫ് (ദുര്‍ബലം) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്. സഹീഹായ ഹദീസുകളാണ്‌ ബുഖാരി, മുസ്ലിം റിപ്പോര്‍ട്ട് ക്രോഡീകരിച്ച ഹദീസുകള്‍..

ഹദീസ്‌ ക്രോഡീകരണം:


നബിയുടെ അനുയായികള്‍ തന്നെ ഹദീസ്‌ ശേഖരണത്തിന് മുന്നിട്ടിറങ്ങിയതായി ചരിത്രത്തില്‍ കാണാം. നബിയില്‍ നിന്ന് നേരിട്ട് ഹദീസ്‌ റിപ്പോര്‍ട്ട് ചെയ്തു ക്രോഡീകരിച്ച അബ്ദുല്ലാഹിബ്നു അമ്ര് (റ) വിന്‍റെ 'സഹിഫ  അല്‍ സാദിഖ' ഏറെ പ്രസിദ്ധമാണ്. ആ കയ്യെഴുത്ത് പ്രതി താന്‍ കണ്ടുവെന്ന് മുജാഹിദ്‌ (റ) രേഖപ്പെടുത്തിയിട്ടുണ്ട്.


അബു റാഷിദ്‌ അല്‍ ഹുരാനി (റ)പറഞ്ഞു:ഞാന്‍ അബ്ദുല്ലാഹിബ്നു അമ്രിന്‍റെ അടുക്കല്‍ ചെന്നു എന്നിട്ട് ഞാന്‍ അദ്ദേഹത്തോട്‌ പറഞ്ഞു:അല്ലാഹുവിന്‍റെ പ്രവാചകനില്‍ നിന്ന് താങ്കള്‍ കേട്ട കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തരിക!" അദ്ദേഹം എനിക്ക് ഒരു കയ്യെഴുത്ത് പ്രതി കൈമാറി എന്നിട്ട് പറഞ്ഞു "ഇതാണ് ഞാന്‍ നബി (സ)യില്‍ നിന്ന് എഴുതിയത്". (മുസ്നദ് അഹ്മദ്‌, ഹദീസ്‌:. 68517 6851). 

ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ഇദ്ദേഹത്തിന്‍റെതായി റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. നബിയുടെ മരുമകനും നാലാം ഖലീഫയുമായിരുന്ന അലി (റ)വിനും അത്തരം ഒരു കയ്യെഴുത്ത് പ്രതി ഉണ്ടായിരുന്നു. നബിയുടെ സന്തത സഹചാരിയായിരുന്ന   അബു ഹുറൈറ (റ) നബിയില്‍ നിന്ന് നേരിട്ട് ഹദീസ്‌ കേള്‍ക്കുകയും ഖിലാഫത്തിന്‍റെ  ആദ്യ വര്‍ഷങ്ങളില്‍ അവ എഴുതി സൂക്ഷിക്കുകയും ചെയ്തു. സഹീഹ് ബുഖാരിയിലെയും മുസ്ലിമിലെയും ധാരാളം ഹദീസുകള്‍ അബു ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളാണ്. ബുഖാരി, മുസ്ലിം ഹദീസുകള്‍ ആധികാരികം എന്ന് പറയുന്നതും ഇത്തരം ആധികാരിക സ്രോതസ്സുകളില്‍ നിന്ന് ക്രോഡീകരിച്ചത് കൊണ്ടാണ്. 

അനസ്‌ ബ്നു മാലിക്ക് (റ) വിന്‍റെതായി അദ്ദേഹം നബിയില്‍ നിന്ന് നേരിട്ട് ശേഖരിച്ച ഹദീസുകളെ കുറിച്ച് രേഖകളില്‍ ഇങ്ങനെ കാണാം:

മഅബദ് ബിന്‍ ഹിലാല്‍ (റ) പറഞ്ഞു:"ഞങ്ങള്‍ കുറച്ചു പേര്‍ അനസ്‌ ബ്നു മാലിക്ക് (റ)ന്‍റെ അടുക്കല്‍ ആയിരുന്നു. അദ്ദേഹം  ഒരു കയ്യെഴുത്ത് പ്രതിയുമായി ഞങ്ങളുടെ അടുക്കല്‍ വന്നു കൊണ്ട് പറഞ്ഞു: "ഇത് ഞാന്‍ നബിയില്‍ നിന്ന് കേട്ടതാണ് " ഞാന്‍ അതില്‍ നിന്ന് പകര്‍ത്തി ആ കയ്യെഴുത്ത് പ്രതി അദ്ദേഹത്തിന് തന്നെ കൊടുത്തു."((Mustadrak al-Hakim, Hadith 6452)

ഇക്കാര്യങ്ങളില്‍ നിന്നെല്ലാം മനസ്സിലാവുന്നത് നബിയുടെ കാല ഘട്ടത്തില്‍ തന്നെ ഹദീസ്‌ ക്രോഡീകരണം നടന്നിട്ടുണ്ട് എന്നാണ്. മുകളില്‍ പരാമര്‍ശിച്ച ഏതാനും ഹദീസ്‌ ക്രോഡീകരണങ്ങള്‍ കൂടാതെ ഇബ്നു അബ്ബാസ്‌ ("റ), അബ്ദുല്ലാഹി ബ്നു മസൂദ്‌ (റ), സമുരാഹ് ബ്നു ജുനുബ് (റ),ജാബിര്‍ ഇബ്നു അബ്ദുല്ലാഹ് (റ) തുടങ്ങിയവര്‍ക്കെല്ലാം സ്വന്തമായി ഹദീസ്‌ ശേഖരങ്ങള്‍ ഉണ്ടായിരുന്നു. കാല പ്പഴക്കം നോക്കിയാല്‍ ഈ ഹദീസ്‌ ശേഖരങ്ങള്‍ ആണ് ഏറ്റവും കാലപ്പഴക്കമുള്ളത്. നബിയില്‍ നിന്ന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയും ആധികാരികമെന്ന് മുസ്ലിം ലോകത്തിനു ബോധ്യപ്പെടുകയും ചെയ്ത ഈ ഹദീസുകളില്‍ നിന്നാണ് ബുഖാരി , മുസ്ലിം ഹദീസ്‌ ക്രോഡീകരണം നടന്നത്. അത് കൊണ്ട് തന്നെയാണ് ബുഖാരി , മുസ്ലിം ഹദീസുകള്‍ ആധികാരികമെന്ന് പറയുന്നതും. 

'സീറാത്തു റസൂലുള്ള'ആധികാരികമല്ലാത്തത് എന്ത് കൊണ്ട്?

ഇബ്നു ഇസ്ഹാഖ്‌ (ഹിജ്ര 85-151) യുടെ  'സീറാത്തു റസൂലുള്ള' അതിന്‍റെ ഒറിജിനല്‍ രൂപത്തില്‍ ഇന്ന് നിലവിലില്ലെങ്കിലും  ഇബ്നു ഹിഷാമിന്‍റെ പകര്‍പ്പുകളില്‍ നിന്ന് അതിന്‍റെ ഉള്ളടക്കങ്ങള്‍ വീണ്ടെടുക്കുകയാണ് ഉണ്ടായത് എന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ ഗ്രന്ഥം പുസ്തക രൂപത്തില്‍ അദ്ദേഹം എഴുതിയതാണോ എന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അദ്ദേഹത്തിന്‍റെ ശിഷ്യന്മാരുടെ നോട്ടുകളില്‍ നിന്ന് വീണ്ടെടുത്തു എന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ഇബ്നു ഹിഷാം രചിച്ച 'സിറാത്ത് മുഹമ്മദ്‌ റസൂലുള്ള'യുടെ ആമുഖത്തില്‍ തന്നെ ഇബ്നു ഇസ്ഹാക്കിന്‍റെ പുസ്തകത്തിലെ  പല ഭാഗങ്ങളും തന്‍റെ പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നെഴുതിയത് ഏറെ പ്രസക്തമാണ്. 

മൂന്നു ഭാഗങ്ങള്‍ ആയിട്ടാണ്  'സീറാത്തു റസൂലുള്ള' യിലെ ഉള്ളടക്കങ്ങള്‍ . ആദ്യ ഭാഗത്ത്‌ ബൈബിള്‍ ആധാരമാക്കി ഉല്‍പ്പത്തി മുതല്‍ സൃഷ്ടി കഥകളും പൂര്‍വ്വ പ്രവാചകന്മാരുടെ ചരിത്രങ്ങളും ഉള്‍ക്കൊള്ളുന്ന ഭാഗമാണ്. ഇബ്നു ഹിഷാമിന്‍റെ ഗ്രന്ഥത്തില്‍ പ്രവാചകന്‍റെ പൂര്‍വ്വ പിതാമഹനായ ഇബ്രാഹീം നബിയുടെ ചരിത്രം മുതലാണ്‌ പരാമര്‍ശമുള്ളത്. രണ്ടാം ഭാഗം നബിയുടെ ജനനം മുതല്‍ പ്രഥമ സമരമായ ബദര്‍ വരെയുള്ള കാര്യങ്ങളാണ്. മൂന്നാമത്തെ ഭാഗം ബദര്‍ മുതല്‍ ആരംഭിക്കുന്നു. 

600 ഹദീസുകളാണ്  'സീറാത്തു റസൂലുള്ള' യിലുള്ളത്. ഭൂരിപക്ഷം ഹദീസുകളും ദുര്‍ബലം എന്ന് വിലയിരുത്തപ്പെട്ട ഹദീസുകളാണ്.സഹീഹായ ഹദീസ്‌ ഗ്രന്ഥങ്ങളായ ബുഖാരിയിലും മുസ്ലിമിലും പരാമര്‍ശിച്ചഹദീസുകളില്‍ വിരളമായ ഹദീസുകള്‍ മാത്രമാണ്   'സീറാത്തു റസൂലുള്ള' യിലുള്ളത്. ഹദീസുകളുടെ പ്രബലതയ്ക്ക് യാതൊരു പ്രാധാന്യവും നല്‍കാതെയാണ് അദ്ദേഹം തന്‍റെ കൃതി തയ്യാറാക്കിയത്. 

അദ്ദേഹത്തിന്‍റെ വ്യക്തിത്വവും ഉദ്ദേശ ശുദ്ധിയും അദ്ദേഹത്തിന്‍റെ കാലത്ത് തന്നെ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സമകാലികനായ ഇമാം മാലിക്‌ (മാലിക്‌ ബ്നു അനസ്‌ ബ്നു മാലിക്‌ ബ്നു അബു ആമിര്‍ അസ്ബാഹി (715-801 C.E.) ഇബ്നു ഇസ്ഹാക് കളവു പറയുന്നവനും നബിയുടെ മേല്‍ കള്ള കഥകള്‍ പ്രചരിപ്പിക്കുന്നവനുമാണ് എന്ന് പ്രഖാപിച്ചിട്ടുണ്ട്.. മാത്രമല്ല അദ്ദേഹത്തിന്‍റെ രചനകളില്‍ ജൂത സ്വാധീനം പ്രകടമായിരുന്നുവെന്നും ഇമാം മാലിക്ക് അഭിപ്രായപ്പെട്ടിരിക്കുന്നു.

പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഇബ്നു തൈമിയ്യയും സമാനമായ അഭിപ്രായം അദ്ദേഹത്തെ കുറിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്.കാണുക:

"Allah has provided evidence (i.e. Isnad) establishing the authenticity or lack thereof of the narrations that are necessary in matters of the religion. It is well known that most of what was reported in aspects of Tafsir (commentaries on the Qur'an) is similar to narrations reporting Maghazi (or Seerah) and battles, promoting Imam Ahmad to state that three matters do not have Isnad: Tafsir, Mala'him (i.e. great battles), and Maghazi. This is because most of their narrations are of the Maraseel (plural for Mursal) type, such as narrations reported by Urwah Ibn az-Zubair, ash-Sha'bi, az-Zuhri, Musa Ibn Uqbah and Ibn Ishaq." 

ആധികാരികതയില്ലാത്ത, തെളിവുകള്‍ ഇല്ലാത്ത റിപ്പോര്‍ട്ടുകളാണ് ഇബ്നു ഇസ്ഹാക്കിന്‍റെ പുസ്തകത്തിലെന്നു ബോധ്യപ്പെട്ടു കഴിഞ്ഞ വസ്തുതയാണ്. അദ്ദേഹം എഴുതിയ കഥകള്‍ മറ്റു ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയാത്തതും അത് കൊണ്ട് തന്നെ. :

ഇമാം മാലിക്കിനെ കൂടാതെ അദ്ദേഹത്തിന്‍റെ സമകാലികരായ മറ്റു ചരിത്ര പണ്ഡിതന്മാരും അദ്ദേഹത്തിന്‍റെ വിശ്വാസ്യതയെ നിരാകരിച്ചിട്ടുണ്ട്.അല്‍ നിസാല്‍,യാഹ്യ തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. ഇമാം അഹമദ്‌ ബിന്‍ ഹമ്പല്‍ ഇബ്നു ഇസ്ഹാക്ക് വിശ്വാസ്യതയില്ലാതവനാണ് എന്ന് സാക്ഷ്യപ്പെടുതിയതായി കാണാം.(Tahdhib al-Tahdhib, Da’ira Ma’arif Nizamia, Hyderabad, 1326 A.H. vol.9 p.43)

'സീറാത്തു റസൂലുള്ള' യുടെ വിശ്വാസ്യത ഇല്ലാതാകുന്നത് എങ്ങനെ?


  • റിപ്പോര്‍ട്ടുകള്‍ക്ക് നിവേദകന്മാര്‍ ഇല്ലാത്ത ചരിത്രങ്ങള്‍::: :ഈ പുസ്തകത്തിലെ ധാരാളം കഥകള്‍ക്കും നിവേദകന്മാര്‍ പൂര്‍ണ്ണമല്ല. പല കഥകളിലെയും നിവേദകന്മാരുടെ പേരുകളും അവരുടെ കണ്ണികളും അപൂര്‍ണ്ണമാണ്. യഥാര്‍ത്ഥ സംഭവം ആര് കണ്ടുവെന്നോ റിപ്പോര്‍ട്ട് ചെയ്തുവെന്നോ അക്കാര്യം ആരിലേക്ക് പങ്കു വെച്ചുവെന്നോ വിശദാംശങ്ങള്‍ ലഭ്യമല്ല. സനദ്‌ ഇല്ലാത്ത ഇത്തരം കഥകള്‍ ചരിത്രപരമായ ആധികാരികതയില്ലാത്ത കേട്ട് കേള്‍വികള്‍ മാത്രമാണ്. കേട്ട് കേള്‍വികള്‍ ആധികാരികമല്ല തന്നെ. നിവേദകര്‍ ഇല്ലാത്ത റിപ്പോര്‍ട്ടുകള്‍ ആധികാരികമല്ല എന്നാണു ഇസ്ലാമിക പക്ഷം. ബുഖാരി ,മുസ്ലിം ആധികാരികം എന്ന് പറയുന്നത് വിശ്വസനീയമായ സനദ്‌ കണ്ണി മുറിയാതെ യഥാര്‍ത്ഥ സംഭവത്തിലേക്ക് എത്തുന്നത്‌ കൊണ്ടാണ്.  സ്വന്തം വളര്‍ത്തു മൃഗത്തെ കയ്യില്‍ ഭക്ഷണം ഉണ്ടെന്ന ഭാവേന കബളിപ്പിച്ച് അടുത്തേക്ക് വിളിച്ച ഒരാളുടെ പക്കല്‍ നിന്നും ഹദീസ്‌ സ്വീകരിക്കാതെ മടങ്ങി പോന്ന ഇമാം ബുഖാരി ഓരോ നിവേദകരുടെയും വ്യക്തി ജീവിതം സൂക്ഷമമായി വിലയിരുത്തിയായിരുന്നു ഹദീസുകള്‍ സ്വീകരിച്ചിരുന്നത്. അത്തരം ഒരു സൂക്ഷ്മത   'സീറാത്തു റസൂലുള്ള'  ക്ക് അവകാശപ്പെടാന്‍ കഴിയില്ല.
  • കള്ള കഥകള്‍ : 'സീറാത്തു റസൂലുള്ള' യിലെ കഥകള്‍ അധികവും വെറും കള്ള കഥകള്‍ ആയിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.ജൂത കവയത്രി ആയിരുന്ന അസ്മ നബിയെ ഇകഴ്ത്തി കവിതയെഴുതിയതിനാല്‍ വധിക്കപ്പെട്ടു എന്ന കഥ അത്തരത്തിലുള്ളതാണ്. ഈ കഥ സഹീഹായ ഒരു ഹദീസ്‌ ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല.മാത്രമല്ല ഈ സംഭവത്തിലെ നിവേദകനായ ഇബ്നു അല്‍ ഹജ്ജാജ് വ്യാജ റിപ്പോര്‍ട്ടുകളുടെ പേരില്‍ കുപ്രസിദ്ധനായിരുന്നു. അതേ പ്രകാരം തന്നെ ജൂത കവിയായ അബു അഫാകും നബിയെ കളിയാക്കി കവിതയെഴുതിയതിന്‍റെ  പേരില്‍ വധിക്കപ്പെട്ടു എന്ന കഥയും ഇത്തരത്തില്‍ യാതൊരു അടിത്തറയും ഇല്ലാത്തതാണ് 'സീറാത്തു റസൂലുള്ള'  യില്‍ ഇബ്നു ഇസ്ഹാക്ക് ഈ സംഭവത്തിന്‌ യാതൊരു സനദും പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യം ആര് കണ്ടുവെന്നോ ആര് നിവേദനം ചെയ്തുവെന്നോ തുടങ്ങി ചരിത്രപരമായ യാതൊരു വിശദാംശങ്ങളും ഈ കഥയ്ക്ക് ഇല്ല. ഹദീസ്‌ ശാസ്ത്ര പ്രകാരം യാതൊരു ആധികാരികതയുമില്ലാത്ത ഈ സംഭവം ചരിത്രം തള്ളി കളഞ്ഞ വെറും കഥയാണ്. അത് പോലെ തന്നെ ജൂത ഗോത്രമായ ബനൂ നദീര്‍ ഗോത്ര വംശജനായ കിനാനയെ അദ്ദേഹത്തിന്‍റെ പക്കലുള്ള പണത്തിനു വേണ്ടി വധിച്ചു എന്ന കഥയും വ്യാജ കഥയാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടതാണ്.കാരണം  ഈ കഥയ്ക്ക് യാതൊരു സ്രോതസ്സും  'സീറാത്തു റസൂലുള്ള' യില്‍ പരാമര്‍ശിച്ചിട്ടില്ല. അതായത് ചരിത്രപരമായ യാതൊരു ആധികാരികതയും റിപ്പോര്‍ട്ടിന് ഇല്ല.ഒരു ഗ്രന്ഥം കാലപ്പഴക്കം ഉണ്ട് എന്നതിന്‍റെ പേരില്‍ മാത്രം ആധികാരികമാവണം എന്നില്ല. ഒരു നിവേദകനെ പോലും പേരെടുത്തു പരാമര്‍ശിക്കാത്ത ഈ കഥയ്ക്ക് എന്ത് ആധികാരികതയാണ്? മക്കക്കാര്‍ ആയ ആറു പുരുഷന്മാരും നാല് സ്ത്രീകളും നബിയെ കളിയാക്കിയതിന്‍റെ പേരില്‍ വധിക്കപ്പെട്ടിട്ടുണ്ട് എന്ന മറ്റൊരു കഥയും 'സീറാത്തു റസൂലുള്ള'  യിലുണ്ട്.ആധികാരികമായ ഒരു ഹദീസ്‌ ഗ്രന്ഥത്തില്‍ പോലും ഈ സംഭവം പരാമര്‍ശിക്കപ്പെട്ടിട്ടില്ല.ഈ സംഭവത്തിന്‌ നേര്‍ ദ്രിസാക്ഷികള്‍ ആരും തന്നെയില്ല . മാത്രമല്ല ഈ സംഭവം റിപ്പോര്‍ട്ട് ചെയ്ത അല്‍ വാഖിദി കള്ള കഥകളുടെ കാര്യത്തില്‍ കുപ്രസിദ്ധനായിരുന്നു. അല്‍ വാകിദിയുടെ പുസ്തകം നുണകളുടെ ഒരു കൂമ്പാരമാണ് എന്ന് ഇമാം ശാഫി (റ) തന്നെ പ്രഖ്യാപിച്ച കാര്യമാണ്.ആധികാരികതയില്ലെന്നര്‍ത്ഥം. അബ്ദുല്ലാഹിബ്നു അലി അല്‍ മദ്നിയും അദ്ദേഹത്തിന്‍റെ പിതാവും  അല്‍ വാകിദിയുടെ  പക്കല്‍ ആരും കേള്‍ക്കാത്ത 20,000 ഹദീസുകള്‍ ഉണ്ടെന്നു അഭിപ്രായപ്പെട്ടിരിക്കുന്നു. മാത്രമല്ല യഹ്യ ബിന്‍ മുഈന്‍റെ അഭിപ്രായത്തില്‍ നബിയെ കുറിച്ച് 20,000 വ്യാജ ഹദീസുകള്‍ അല്‍ വാഖിദി പ്രചരിപ്പിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്ന് ഒരക്ഷരവും താന്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടില്ലെന്ന് ഇമാം ബുഖാരിയുംസാക്ഷ്യപ്പെടുത്തിയിരിക്കുന്നു.  ചുരുക്കി പറഞ്ഞാല്‍ 'സീറാത്തു റസൂലുള്ള'ആധികാരികമല്ലെന്നു പറയുന്നത് ഈ കളവുകള്‍ കാരണം തന്നെയാണ്. 

ലോകത്തൊരു മുസ്ലിം പണ്ഡിതന്‍ പോലും ഇബ്നു ഇസ്ഹാക്ക് നൂറു ശതമാനം വിശ്വസനീയന്‍ ആണെന്ന് അഭിപ്രായപ്പെട്ടിട്ടില്ല. മാത്രമല്ല ഇമാം  മാലിക്‌ തുടങ്ങിയ നിരവധി ചരിത്ര, ഹദീസ്‌ പണ്ഡിതര്‍ അദ്ദേഹം കളവു പ്രച്ചരിപ്പിക്കുന്നവന്‍ ആണെന്ന് സാക്ഷ്യപ്പെടുതിയിട്ടുമുണ്ട്.ആധികാരികത തീരെ അവകാശപ്പെടാന്‍ കഴിയാത്ത ഒരു കൃതിയാണ് ഇസ്ലാമിനെതിരെ പണമൊഴുക്കി കുപ്രചരണം നടത്തുന്ന ചിലരുടെ ആധികാരിക ചരിത്ര രേഖ.  നിരവധി വ്യാജ ഹദീസുകളും കള്ള കഥകളും കുത്തി നിറച്ച ഈ കൃതി ഒരു തരത്തിലും ആധികാരികത അവകാശപ്പെടാന്‍ കഴിയാത്തതാണ്. ഹദീസ്‌ ശാസ്ത്ര പ്രകാരം നിവേദക സംഘമോ വിശ്വസനീയമായ സ്രോതസ്സോ ഇല്ലാത്ത ഈ കഥകള്‍ കാലത്തിന്‍റെ ചവറ്റുകുട്ടയിലേക്ക് മുസ്ലിം ലോകം വലിചെരിഞ്ഞതാണ്. ചിലര്‍ക്കിപ്പോഴും നുണകളുടെ ചവറ്റു കുട്ടകളോടാണ് താല്പര്യം. 'ദൈവ മാര്‍ഗ്ഗം 'പ്രചരിപ്പിക്കുന്നു എന്നവകാശപ്പെടുന്ന  മിഷനറിമാര്‍ക്ക് പോലും ഈ കള്ള കഥകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കാന്‍ കൂലിയെഴുത്തുകാരുണ്ട്. അക്കൂട്ടത്തില്‍ മലയാളിയായ ഒരാളോട് ഓണ്‍ലൈനില്‍ ചര്‍ച്ച ചെയ്തപ്പോഴാണ് ഇവരുടെ വിമര്‍ശനങ്ങളുടെ സ്രോതസ്സ് മനസ്സിലായത്‌.. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ അത് സത്യസന്ധമായ രീതിയില്‍ ആയിരിക്കേണ്ടത് ആവശ്യമാണ്‌.. തങ്ങളുടെ ആശയങ്ങളുടെ മേന്മ കൊണ്ടായിരിക്കണം സംവദിക്കേണ്ടത്. അതിനു പകരം കളവുകള്‍ പറഞ്ഞു പ്രചരിപ്പിച്ചു കൊണ്ടാവരുത്. 

സത്യാന്വേഷികള്‍ക്ക് ഉപകരിക്കുമെന്ന പ്രതീക്ഷയോടെ.... 


Sunday, September 2, 2012

തീവ്രവാദികള്‍ എല്ലാവരും മുസ്ലിംകളാണോ? ഇസ്ലാമോഫോബിയക്കാരറിയാന്‍...

'മുസ്ലിംകള്‍ എല്ലാവരും തീവ്രവാദികളല്ല എന്നാല്‍ തീവ്ര വാദികളില്‍ അധികം പേരും മുസ്ലിംകളാണ് '

സാധാരണ നാം കേള്‍ക്കുന്ന ഒരു പ്രസ്താവനയാണ് മേല്‍ കൊടുത്തത്. ഇസ്ലാമില്‍ തീവ വാദം ഇല്ലാ എന്ന് മനസിലാക്കിയവര്‍ പോലും ഈ നിലപാടുകാരാണ്. ലോകത്ത് എവിടെ തീവ്ര വാദി ആക്രമണം നടന്നാലും ആ സംഭവത്തെ ഇസ്ലാമിക തീവ്രവാദവുമായി ചേര്‍ത്ത് വായിക്കാനാണ് എല്ലാവര്ക്കും തിടുക്കം. ആഗോള മാധ്യമ ഭീമന്മാര്‍ ഇസ്ലാമോ ഫോബിയ വളര്‍ത്തുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പെരുപ്പിച്ചു കാണിക്കുകയും മറ്റു ചില വാര്‍ത്തകള്‍ക്ക് തമസ്കരിക്കുകയും ചെയ്തു ഇത്തരം ഒരു ആഗോള മന:സ്ഥിതി സൃഷ്ടിച്ചെടുത്തിരിക്കുന്നു. നമ്മുടെ ചിന്തകള്‍ നമ്മുടെ ചിന്തകളല്ല ;മറിച്ച് നിക്ഷിപ്ത താല്പര്യക്കാരും ഇസ്ലാമോ ഫോബിയയുടെ വിപണനക്കാരുമായ വാര്‍ത്താ ഏജന്‍സികളുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന കുതന്ത്രശാലികളുടെ മനോ വ്യാപാരങ്ങളാണ്.

ഇസ്ലാമില്‍ തീവ്രവാദമില്ലെന്നു മാത്രമല്ല തീവ്രവാദികളില്‍ പോലും മുസ്ലിംകള്‍ ന്യൂന പക്ഷമാണ്. വ്യക്തമായ കണക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക് ഇക്കാര്യം ബോധ്യപ്പെടും. ചില കണക്കുകള്‍ കാണുക:

FBI റിപ്പോര്‍ട്ട് (1980 മുതല്‍ 2005 വരെ)


FBI റിപ്പോര്‍ട്ട്‌ പ്രകാരം തയ്യാറാക്കിയ ചാര്‍ട്ട് 
അമേരിക്കയില്‍ 1980 മുതല്‍ 2005 വരെ ( 35 വര്‍ഷത്തെ ) തീവ്ര വാദി അക്രമങ്ങളുടെ റിപ്പോര്‍ട്ട് അമേരിക്കയിലെ അന്വേഷണ എജെന്‍സിയായ FBI യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം  തയ്യാറാക്കിയ ചാര്‍ടാണ്ഇവിടെ കൊടുത്തിരിക്കുന്നത്‌.. ഈ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ മൊത്തം നടന്ന തീവ്ര വാദി ആക്രമണത്തിന്‍റെ 94 ശതമാനവും നടത്തിയിരിക്കുന്നത് മുസ്ലിം തീവ്രവാദികളല്ലാത്ത മറ്റു തീവ്ര വാദി സംഘടനകളും അതില്‍ തന്നെ 7% ആക്രമങ്ങളും നടത്തിയിരിക്കുന്നത് ജൂതന്മാരുമാണ്. ഇസ്ലാമിക തീവ്ര വാദികള്‍ നടത്തിയ അക്രമങ്ങള്‍ ആകെ 6% മാത്രമാണ് എന്നോര്‍ക്കുക . (തീവ്ര വാദത്തെ ന്യായീകരിക്കുകയല്ല. എത്ര കുറഞ്ഞ അക്രമം ആണെങ്കിലും തീവ്ര വാദം അപലപനീയം തന്നെയാണ്. പക്ഷെ വസ്തുതകള്‍ അറിഞ്ഞിരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.) FBI റിപ്പോര്‍ട്ട് പ്രകാരം, നടന്ന 318 തീവ്രവാദി അക്രമങ്ങളുടെ ആക്രമണ രീതി താഴെ കാണുന്ന തരത്തിലാണ്.നിസ്സാര കുറ്റ കൃത്യങ്ങള്‍ അല്ല ഈ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തം.


ആക്രമണ രീതികള്‍ :FBI Database
തീവ്രവാദികള്‍ എല്ലാവരും മുസ്ലിംകളാണ് എന്ന തരത്തിലാണ് മാധ്യമ ഭീകരന്മാര്‍ വാര്‍ത്തകളെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൊടുക്കുന്ന കവറേജും പ്രാധാന്യവും വെവ്വേറെയാണ്. തീവ്ര വാദികള്‍ എല്ലാവരും മുസ്ലിംകളാണ് എന്ന പൊതു ധാരണ സൃഷ്ടിച്ചെടുക്കലാണ് ഇവരുടെ ലക്‌ഷ്യം. എന്നാല്‍ വസ്തുതകള്‍ നിക്ഷ്പക്ഷമായി വിലയിരുത്തിയാല്‍ നാം എത്തിച്ചേരുന്നതാവട്ടെ ഈ പൊതു ധാരണയ്ക്ക് വിപരീതമായ ഒരു നിലപാടിലേക്കും. ഈ വസ്തുതാ കണക്കുകള്‍ നമ്മെ അമ്പരപ്പിചേക്കാം. പക്ഷെ സത്യം സത്യമായി മനസ്സിലാക്കാന്‍ ഈ കണക്കുകള്‍ നമ്മെ സഹായിക്കും. തീവ്ര വാദത്തിന്‍റെ മൊത്തം കുത്തക ഇസ്ലാമിന് മേല്‍ കെട്ടി വെക്കാന്‍ പാട് പെടുന്ന മാധ്യമങ്ങളും ഭരണകൂടങ്ങളും കടുത്ത അനീതിയാണ് കാണിക്കുന്നത്. യഥാര്‍ത്ഥ തീവ്ര വാദികളെ സംരക്ഷിക്കുകയും ഒരു ജന വിഭാഗത്തെ മുഴുവന്‍ തീവ്ര വാദികളാക്കുകയും ചെയ്യുന്ന ഈ കുതന്ത്രത്തെ നാം ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ പണം പറ്റി വാര്‍ത്ത സൃഷ്ടിക്കുന്ന  ഇസ്ലാമോഫോബിയക്കാരുടെ പ്രചാരണ വേലകളില്‍ നാം ഇനിയുമിനിയും കുടുങ്ങും. 




EU Terrorism Situation and Trend Report.

Europol വര്‍ഷംതോറും പ്രസിദ്ധീകരിക്കുന്ന പഠനങ്ങളും മറ്റൊരു വസ്തുതയല്ല വെളിച്ചത്ത് കൊണ്ടു വരുന്നത്.(റിപ്പോര്‍ട്ട് കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) . റിപോര്‍ട്ടുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ കാണുക:

വര്‍ഷം 2006: 
യൂറോപ്യന്‍ രാജ്യങ്ങളില്‍ മൊത്തം നടന്ന 498 തീവ്ര വാദി അക്രമങ്ങളില്‍ ഒന്ന് മാത്രമാണ് ഇസ്ലാമിക തീവ്ര വാദികള്‍ ചെയ്തത്.( അതായത് മൊത്തം അക്രമങ്ങളുടെ 0.2008 ശതമാനം മാത്രം). ബാക്കി വരുന്ന 497 തീവ്ര വാദി ആക്രമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇസ്ലാമോഫോബിയ ബാധിച്ചവര്‍ കാണുന്നില്ല.തീവ്ര വാദി അക്രമങ്ങളുടെ 99.79% വരുന്ന തീവ്ര വാദി ആക്രമങ്ങളെ കാണാതെ പോകുന്നത് ഇസ്ലാമോ ഫോബിയ കൊണ്ട് മാത്രമാണ് എന്ന് പകല്‍ പോലെ വ്യക്തം.   





വര്‍ഷം 2007: 
മൊത്തം നടന്ന 583 ആക്രമങ്ങളില്‍ 4 എണ്ണം മാത്രമാണ് ഇസ്ലാമിക തീവ്ര വാദവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍. .




വര്‍ഷം 2008: 
2008 ല്‍ മേഖലയില്‍ നടന്ന 515 തീവ്ര വാദി അക്രമങ്ങളില്‍ ഒന്ന് പോലും ഇസ്ലാമിക തീവ്ര വാദികള്‍ ചെയ്തതല്ല. പക്ഷെ ആ വര്‍ഷവും ഇസ്ലാമോ ഫോബിയ ബാധിച്ച മാധ്യമങ്ങള്‍ ഇസ്ലാമിനെതിരെ കഥകള്‍ പടച്ചു വിട്ടിരിക്കാം. ഈ വസ്തുത മൂടി വെക്കാന്‍ വേറെ എന്തുണ്ട് മാര്‍ഗ്ഗം?
20081b

barchart-copy
2006 മുതല്‍ 2008 വരെ നടന്ന തീവ്ര വാദി ആക്രമങ്ങളുടെ ചാര്‍ട്ട്
  1. വര്‍ഷം 2009:    
  2. 2009 ല്‍ മൊത്തം നടന്ന 294 തീവ്ര വാദി ആക്രമങ്ങളില്‍ ഒന്ന് മാത്രമാണ് ഇസ്ലാമിക തീവ്ര വാദികളുടെത്. 
  3. വര്‍ഷം 2010:  
  4. 2010  ല്‍ മൊത്തം നടന്ന 249  തീവ്ര വാദി ആക്രമങ്ങളില്‍ 3 എണ്ണത്തില്‍ മാത്രമാണ് ഇസ്ലാമിക തീവ്ര വാദികള്‍ക്ക് പങ്കുള്ളത്.കാണുക:


Friday, August 24, 2012

ഖുറാന്‍ കണക്കിലെ വിസ്മയങ്ങള്‍

ഇസ്ലാമിന്‍റെ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യിലൂടെ ലോക ജനതയ്ക്ക് അവതരിക്കപെട്ട ദൈവിക മാര്‍ഗ്ഗ ദര്‍ശനമാണ് വിശുദ്ധ ഖുറാന്‍. ഖുരാനിനു മുന്‍പ് അവതരിക്കപെട്ട മറ്റു ദൈവിക ഗ്രന്ഥങ്ങളുടെ ( തോറ, ബൈബിള്‍ ..) തുടര്‍ച്ചയും ദൈവത്തിന്‍റെ അവസാനത്തെ മാര്‍ഗ്ഗ ദര്‍ശനവുമാകുന്നു വിശുദ്ധ കുറാന്‍. 23ഇരുപത്തി മൂന്ന്വര്‍ഷങ്ങളിലായി (ക്രിസ്താബ്ദം 610 -632) നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ്‌ നബിയിലൂടെ അവതരിക്കപെട്ട വിശുദ്ധ കുറാന്‍ ആകുന്നു ഇസ്ലാം മത വിശ്വാസികളുടെ മൂല ഗ്രന്ഥവും ആധികാരിക നിയമാവലിയും. 

ഖുറാന്‍ ഒറ്റ ഗ്രന്ഥമായി ആയല്ല അവതരിച്ചത്. പല ഘട്ടങ്ങളില്‍, പല സാഹചര്യങ്ങളിലായി അവതരിക്കപ്പെട്ട വചനങ്ങളുടെ ക്രോഡീകരണമാണ് ഖുറാന്‍..പല സാഹചര്യങ്ങളിലായി  പല വിഷയങ്ങളും ഇട കലര്‍ത്തി പല അദ്ധ്യായങ്ങളിലായി അവതരിക്കപ്പെട്ട ഖുറാനിന്‍റെ ഒരു പ്രത്യേകത അതിലെ പദ വിന്യാസമാണ്. പല ഘട്ടങ്ങളില്‍ ആയി അവതരിച്ച ഗ്രന്ഥം ആയിട്ട് പോലും അതിലെ പദങ്ങള്‍ തമ്മില്‍ കണക്കുകളുടെ കാര്യത്തില്‍ ഒരു വിസ്മയകരമായ ഒരു പൊരുത്തം നില നില്‍ക്കുന്നു. 


ഉദാഹരണത്തിന് ഖുര്‍ആന്‍ ആദ്യന്ത്യം പരിശോധിച്ചാല്‍ ഇഹ ലോകത്തെ (ദുനിയാവ്) 115 പ്രാവശ്യം പരാമര്‍ശിച്ചിട്ടുണ്ട്. തുല്യ തവണ തന്നെ (115) പര ലോകത്തെ കുറിച്ചും പരാമര്‍ശിച്ചിരിക്കുന്നു. പല ഘട്ടങ്ങളിലായി ജീവിതവും മരണവും 145 തവണ വീതവും  മാലാഖമാരെ കുറിച്ച് 88 തവണയും അതേ എണ്ണം (88 തവണ ) തന്നെ പിശാചുകളെ കുറിച്ചും പരാമര്‍ശിച്ചിരിക്കുന്നു.അത് പോലെ തന്നെ സ്ത്രീയും പുരുഷനും 24 തവണ വീതം തുല്യമായി പരാമര്‍ശിച്ചിട്ടുണ്ട്. ഖുറാന്‍ നിരക്ഷരനായ പ്രവാചകന്‍റെ വാമോഴിയായിരുന്നുവെങ്കില്‍  ഈ പൊരുത്തം കാണില്ലായിരുന്നു. മാത്രമല്ല ഖുറാന്‍ കോപ്പിയടിച്ചതാണ് എന്ന് വാദിക്കുന്നവര്‍ക്കും ഇക്കാര്യത്തില്‍ മറുപടി പറയാന്‍ ഒന്നുമില്ല. 


ഖുറാന്‍ അറബി ഭാഷയിലെ നിത്യ വിസ്മയമായി നില നില്‍ക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ ഇതൊക്കെ തന്നെയാണ്. അത് കൊണ്ട് തന്നെയാണ് തത്തുല്യമായ രചനയ്ക്ക് ഖുറാന്‍ നടത്തിയ വെല്ലുവിളി ഇന്നും പ്രസക്തമായി നില നില്‍ക്കുന്നതും. കൂടുതല്‍ പദങ്ങള്‍ കാണുക:


Al-Dunya (This world) 115 

Al-Akhira (The hereafter) 115 


Al-Mala'ikah (Angles) 88 
Al-Shayateen (Satan) 88 


Al-Hayat (Life) 145 
Al-Maout (Death) 145 


Al-Rajul (Man) 24 
Al-Mar'ha (Women) 24 

Benefi't 50 . 
Corrupt 50 

People 50 
Messengers 50 


Eblees (king of devils) 11 . 
Seek refuge from Eblees 11 

Museebah (calamity) 75 . 
Thanks 75 


Spending (Sadaqah) 73 . 
Satisfaction 73 



Hardship 114
Patience 114 


Al-Shahr Month 12 


ഇത് കൂടാതെ കരയെ കുറിച്ച് സൂചിപ്പിക്കുന്ന Al-bar എന്ന പദം 13 തവണയും കരയെ സൂചിപ്പിക്കുന്ന Al-bahar എന്ന പദം 32 തവണയും പരാമര്‍ശിച്ചിരിക്കുന്നു. കണക്കുകള്‍ നോക്കിയാല്‍ കര ഭാഗം മൂന്നില്‍ ഒന്നും കടല്‍ അതിന്‍റെ മൂന്നിരട്ടിയായും പരാമര്‍ശ്ചിരിക്കുന്നു. ശതമാനം നോക്കിയാല്‍  71.11111111% കടലും 28.88888888%  കടലും പരാമര്‍ശിച്ചിരിക്കുന്നു. ഭൂമി ശാസ്‌ത്രപരമായി നോക്കിയാല്‍ കടലും കരയും തമ്മിലുള്ള അനുപാതം 71.11111111 : 28.88888888 തന്നെയാണ്.


Thursday, August 23, 2012

മുഹമ്മദ്‌ നബിയെ കുറിച്ച് മഹാന്മാരുടെ അഭിപ്രായങ്ങള്‍


പ്രവാചകനെ കുറിച്ച് നമ്മുടെ യുക്തിവാദി സുഹൃത്തുക്കള്‍ വളരെ മോശമായാണ് തങ്ങളുടെ പോസ്റ്റുകളിലും അഭിപ്രായങ്ങളിലും ചിത്രീകരിക്കാറുള്ളത്. തെല്ലുപോലും ബഹുമാനം നല്‍കാതെ വെറും പ്രാകൃതനായും ഏറെ നിന്ദ്യനായും പ്രവാചകനെ ഇവര്‍ അവതരിപ്പിക്കുമ്പോള്‍ ലോകത്ത് ഇന്ന് ജീവിക്കുന്ന നൂറ്റമ്പത് കോടിയിലധികം വരുന്ന പ്രവാചകാനുയായികളുടെ മനസ്സ് നോവുന്നത് ഇവര്‍ക്ക് വിഷയവുമല്ല. അതിലേറെ ദൌര്‍ഭാഗ്യകരമായ വസ്തുത ഇവര്‍ പ്രവാചകനെ കുറിച്ച് ഒന്നും മനസ്സിലാക്കിയിട്ടില്ല എന്നതാണ്. പ്രവാചക നിന്ദ മാത്രം ദിന ചര്യയാക്കിയ ഇവര്‍ ലോകത്തെ ഒട്ടനവധി മഹാന്മാര്‍ പ്രവാചകനെ കുറിച്ച് പഠിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്തത് കാണാതെ പോവുകയാണോ?


ബര്‍ണാഡ്‌ ഷാ അഭിപ്രായപ്പെട്ടത് ആധുനിക ലോകത്ത്  നബിയെ പോലെ ഒരാള്‍ ആണ് നായകത്വം നല്‍കുന്നതെങ്കില്‍ ലോകത്തെ സകലമാന സമസ്യകള്‍ക്കും പരിഹാരം നല്‍കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ലോകത്ത് സന്തോഷവും   സമാധാനവും കൊണ്ടു വരികയും ചെയ്യുമായിരുന്നു എന്നാണ്. അത്ര മാത്രം അനുകരണീയ മാതൃകയുള്ള പ്രവാചകനെ വെറും ഗോത്ര മനുഷ്യനായും മാനസിക വിഭ്രാന്തിയുള്ളവനായും ചിത്രീകരിക്കുന്നവരുടെ നിലവാര തകര്‍ച്ചയുടെ ആഴം വളരെ വലുതാണ്‌... നമുക്കവരോട് പറയാനുള്ളത് ഇത്ര മാത്രം : 'പഠിക്കുക, സത്യസന്ധത പുലര്‍ത്തുക'


മഹാത്മാഗാന്ധി:


ഇസ്ലാം വാള്‍ കൊണ്ട് പ്രചരിച്ച മതമല്ലെന്നു ഗാന്ധിജി പറയുന്നത് കാണുക:

"...I became more than ever convinced that it was not the sword that won a place for Islam in those days in the scheme of life. It was the ri gid simplicity, the utter self-effacement of the prophet, the scrupulous regard for his pledges, his intense devotion to his friends and followers, his intrepidity, his fearlessness, his absolute trust in God and his own mission. These, and not the sword carried everything before them and surmounted every trouble." (M.K.Gandhi, YOUNG INDIA, 1924)




നെപ്പോളിയന്‍:

മനുഷ്യനെ സന്തോഷത്തിലേക്കു നയിക്കുന്ന  ഖുര്‍ആന്‍ അധ്യാപനങ്ങള്‍ക്കനുസരിച്ചു ഒരു രാഷ്ട്രം സ്ഥാപിക്കല്‍ ആണ് തന്‍റെ ലക്ഷ്യമെന്നു നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്. 

“I hope the time is not far off when I shall be able to unite all the wise and educated men of all the countries and establish a uniform regime based on the principles of Qur'an which alone are true and which alone can lead men to happiness.”(Nepolean Bonaparte – Quoted in Christian Cherfils BONAPARTE ET ISLAM (PARIS  1914)




എഡ്വാര്‍ഡ് ഗിബ്ബണ്‍, സൈമണ്‍ ഒക്ലേ


ചരിത്രകാരനായ ഇദ്ദേഹം പറയുന്നത് കാണുക.പ്രവാചകനെ കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടാണ് അദ്ദേഹം അഭിപ്രായം പങ്കു വെച്ചത് എന്ന് വ്യക്തം.

"It is not the propagation but the permanency of his religion that deserves our wonder, the same pure and perfect impression which he engraved at Mecca and Medina is preserved, after the revolutions of twelve centuries by the Indian, the African and the Turkish proselytes of the Koran...The Mahometans have uniformly withstood the temptation of reducing the object of their faith and devotion to a level with the senses and imagination of man. 'I believe in One God and Mahomet the Apostle of God', is the simple and invariable profession of Islam. The intellectual image of the Deity has never been degraded by any visible idol; the honors of the prophet have never transgressed the measure of human virtue, and his living precepts have restrained the gratitude of his disciples within the bounds of reason and religion."(Edward Gibbon and Simon Ocklay  - History of the Saracen Empire, London, 1870, p. 54:)


 ലാമാര്‍ടിന്‍
മനുഷ്യ മഹത്വത്തിന്‍റെ മുഴുവന്‍ അളവ് കോലുകള്‍ കൊണ്ട് വിശകലനം ചെയ്താലും പ്രവാച്ചകനെക്കാള്‍ മഹാനായ ഒരാളെ കണ്ടെടുതുവാന്‍ കഴിയുമോ എന്ന് ചരിത്രകാരനായ ലാമാര്‍തിന്‍

"If greatness of purpose, smallness of means, and astounding results are the three criteria of human genius, who could dare to compare any great man in modern history with Muhammad? The most famous men created arms, laws and empires only. They founded, if anything at all, no more than material powers which often crumbled away before their eyes. This man moved not only armies, legislations, empires, peoples and dynasties, but millions of men in one-third of the then inhabited world; and more than that, he moved the altars, the gods, the religions, the ideas, the beliefs and souls... the forbearance in victory, his ambition, which was entirely devoted to one idea and in no manner striving for an empire; his endless prayers, his mystic conversations with God, his death and his triumph after death; all these attest not to an imposture but to a firm conviction which gave him the power to restore a dogma. This dogma was twofold, the unit of God and the immateriality of God; the former telling what God is, the latter telling what God is not; the one overthrowing false gods with the sword, the other starting an idea with words.
"Philosopher, orator, apostle, legislator, warrior, conqueror of ideas, restorer of rational dogmas, of a cult without images; the founder of twenty terrestrial empires and of one spiritual empire, that is Muhammad. As regards all standards by which human greatness may be measured, we may well ask, is there any man greater than he?"(Lamartine - Histoire de la Turquie, Paris 1854, Vol II, pp. 276-77:)

ബോസ്വര്‍ത്ത് സ്മിത്ത്‌

പ്രവാചകന്‍; നിലയുറപ്പിച്ച  സൈന്യമോ കാവല്‍ക്കാരോ കൊട്ടാരമോ സ്ഥിര വരുമാനമോ ഇല്ലാത്ത സീസര്‍ (സീസര്‍ ചക്രവര്‍ത്തി) ആയിരുന്നുവെന്നും  അതെ സമയം തന്നെ  അദ്ദേഹം അലങ്കാര ചമയങ്ങള്‍ ഇല്ലാത്ത പോപ്പും ആയിരുന്നുവെന്ന് ബോസ്വര്‍ത്ത് സ്മിത്ത്‌.:

"He was Caesar and Pope in one; but he was Pope without Pope's pretensions, Caesar without the legions of Caesar: without a standing army, without a bodyguard, without a palace, without a fixed revenue; if ever any man had the right to say that he ruled by the right divine, it was Mohammed, for he had all the power without its instruments and without its supports."(Rev. Bosworth Smith, Mohammed and Mohammadanism, London 1874, p. 92:)


ആനി ബസന്‍റ്
മഹാനായ പ്രവാചകനെ കുറിച്ച് ആനി ബസന്‍റ്:

"It is impossible for anyone who studies the life and character of the great Prophet of Arabia, who knows how he taught and how he lived, to feel anything but reverence for that mighty Prophet, one of the great messengers of the Supreme. And although in what I put to you I shall say many things which may be familiar to many, yet I myself feel whenever I re-read them, a new way of admiration, a new sense of reverence for that mighty Arabian teacher."(Annie Besant, The Life and Teachings of Muhammad, Madras 1932, p. 4:)

മോണ്ട്ഗോമറി വാട്ട്
ചരിത്രകാരനായ മോണ്ട്ഗോമറി വാട്ട് പറയുന്നത് കാണുക:

"His readiness to undergo persecutions for his beliefs, the high moral character of the men who believed in him and looked up to him as leader, and the greatness of his ultimate achievement – all argue his fundamental integrity. To suppose Muhammad an impostor raises more problems than it solves. Moreover, none of the great figures of history is so poorly appreciated in the West as Muhammad."(Montgomery Watt, Mohammad at Mecca, Oxford 1953, p. 52:)

ജെയിംസ്‌ മിക്നെര്‍

വിഖ്യാതനായ ജെയിംസ്‌ മിക്നെരുടെ ഈ നിരീക്ഷണം സസൂക്ഷ്മമായ പഠനത്തിന് ശേഷമാണ് എന്ന് വ്യക്തം. പ്രവാചക ജീവിതത്തിന്‍റെ സൂക്ഷ്മ തലങ്ങള്‍ വരെ അദ്ദേഹം വിശകലനത്തിന് വിധേയമാക്കിയതായി കാണാം.

"Like almost every major prophet before him, Muhammad fought shy of serving as the transmitter of God's word, sensing his own inadequacy. But the angel commanded 'Read'. So far as we know, Muhammad was unable to read or write, but he began to dictate those inspired words which would soon revolutionize a large segment of the earth: "There is one God."
"In all things Muhammad was profoundly practical. When his beloved son Ibrahim died, an eclipse occurred, and rumors of God's personal condolence quickly arose. Whereupon Muhammad is said to have announced, 'An eclipse is a phenomenon of nature. It is foolish to attribute such things to the death or birth of a human-being.'
"At Muhammad's own death an attempt was made to deify him, but the man who was to become his administrative successor killed the hysteria with one of the noblest speeches in religious history: 'If there are any among you who worshipped Muhammad, he is dead. But if it is God you worshipped, He lives forever.'"(James A. Michener, 'Islam: The Misunderstood Religion' in Reader's Digest (American Edition), May 1955, pp. 68-70:)

മൈക്കല്‍ എച്ച് ഹാര്‍ട്ട്


ലോക ചരിത്രത്തെ സ്വാധീനിച്ച 100 മഹാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത് പ്രവാചകനെ പ്രതിഷ്ടിച്ച് അമേരിക്കക്കാരനായ മൈക്കല്‍ എച്ച് ഹാര്‍ട്ട് പറയുന്നത് കാണുക

"My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level." (Michael H. Hart, The 100: A Ranking of the Most Influential Persons in History, New York: Hart Publishing Company, Inc. 1978, p. 33:)

സരോജിനി നായിഡു



ഇന്ത്യയുടെ വാനമ്പാടിയായ കവയത്രി സരോജിനി നായിഡു  :

“It was the first religion that preached and practiced democracy; for, in the mosque, when the call for prayer is sounded and worshippers are gathered together, the democracy of Islam is embodied five times a day when the peasant and king kneel side by side and proclaim: 'God Alone is Great'... “Sarojini Naidu, the famous Indian poetess says – S. Naidu, Ideals of Islam, Speeches and Writings, Madaras, 1918
തോമസ്‌ കാര്‍ലൈ


തത്വജ്ഞാനിയായ തോമസ്‌ കാര്‍ലൈല്‍ പറയുന്നത് കാണുക:

“how one man single-handedly, could weld warring tribes and Bedouins into a most powerful and civilized nation in less than two decades?”“…The lies (Western slander) which well-meaning zeal has heaped round this man (Muhammed) are disgraceful to ourselves only…How one man single-handedly, could weld warring tribes and wandering Bedouins into a most powerful and civilized nation in less than two decades….A silent great soul, one of that who cannot but be earnest. He was to kindle the world; the world’s Maker had ordered so." Thomas Caryle – Heros and Heros Worship

സ്റാന്‍ലി ലാനേ  പൂള്‍

“He was the most faithful protector of those he protected, the sweetest and most agreeable in conversation. Those who saw him were suddenly filled with reverence; those who came near him loved him; they who described him would say, "I have never seen his like either before or after." He was of great taciturnity, but when he spoke it was with emphasis and deliberation, and no one could forget what he said...”Stanley Lane-Poole – Table Talk of the Prophet
ബര്‍ണാഡ്‌ ഷാ
ആധുനിക ലോകത്തിന്‍റെ സാരഥ്യം ഏറ്റെടുക്കാന്‍ പ്രവാചകനെ പോലെ ഒരാള്‍ക്ക്‌ മാത്രമേ കഴിയൂവെന്നും  അങ്ങനെയോരാള്‍ക്ക് സമകാലിക സമസ്യകള്‍ക്ക് പരിഹാരം കാണുവാനും സമാധാനവും സന്തോഷവും സ്ഥാപിക്കാന്‍ കഴിയുമെന്നും താന്‍ വിശ്വസിക്കുന്നുവെന്ന് വിഖ്യാതനായ ബര്‍ണാഡ്‌ ഷാ.

“I believe if a man like him were to assume the dictatorship of the modern world he would succeed in solving its problems in a way that would bring much needed peace and happiness.
I have studied him - the man and in my opinion is far from being an anti–Christ. He must be called the Savior of Humanity.
I have prophesied about the faith of Mohammad that it would be acceptable the Europe of tomorrow as it is beginning to be acceptable to the Europe of today.”George Bernard Shaw - The Genuine Islam Vol.No.8, 1936.

മുകളില്‍ അഭിപ്രായം പറഞ്ഞവരില്‍ ലോക ചരിത്രം പഠിച്ചവരും ലോകം കണ്ടവരും തത്വഞാനികളും ഉണ്ട്. ലോകത്തിന്‍റെ നായകത്വം ഏറ്റെടുക്കാന്‍ മാത്രം പ്രവാചകന്‍ പ്രാപ്തനാണ് എന്ന് ബര്‍ണാഡ്‌ ഷാ പറയുമ്പോള്‍ കേരളത്തിലെ യുക്തിവാദികളുടെ മലപ്പുറത്തെ ലോകം കാണാത്ത ആചാര്യന്‍ പറയുന്നു പ്രവാചകന്‍ വെറും നിന്ദ്യന്‍ ആണെന്ന്. ഏതു അഭിപ്രായം ഉള്‍ക്കൊള്ളണം എന്ന് വിവേകമുള്ളവര്‍ തീരുമാനിക്കുക. 
നബിയെ കുറിച്ച്  കൃത്യമായി പഠിച്ചു അഭിപ്രായം രേഖപ്പെടുത്തിയ ഈ മഹാന്മാരേക്കാള്‍ നിങ്ങള്‍ക്ക് ബുദ്ധിയും വിവേകവും ഉണ്ടെന്ന് ഞങ്ങള്‍ക്കിതുവരെ ബോധ്യപ്പെട്ടിട്ടില്ല. ഞങ്ങളോട് ക്ഷമിക്കുക. ഇനി നിങ്ങള്‍ പറയുന്ന അതേ വാചകം തന്നെ കടം കൊണ്ട് പറയുകയാണെങ്കില്‍ 'ആറാം നൂറ്റാണ്ടിലെ ഈ മനുഷ്യന്' ഇത്രയധികം മഹാന്മാരെ സ്വാധീനിക്കാനും അത്ഭുതപ്പെടുതാനും കഴിഞ്ഞുവെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ഞങ്ങള്‍ക്ക് അനുകരണീയനായ നേതാവാണ്.ചരിത്രകാരനായ ലാമാര്‍ടിന്‍ അഭിപ്രായപ്പെട്ടത് പോലെ മനുഷ്യ മഹത്വത്തിന്റെ മുഴുവന്‍ മാനദണ്ടങ്ങള്‍ എടുത്ത് പരിശോധിച്ചാലും പ്രവാചനേക്കാള്‍ മഹാനായ ഒരാളെ നിങ്ങള്‍ക്ക്  ചൂണ്ടി കാണിച്ചു തരാന്‍ കഴിയുമോ? ഇല്ലെന്ന് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരു പോലെ തീര്‍ച്ചയാണ്. അതിനാല്‍ പ്രവാചകനെ സ്നേഹിക്കുന്ന  കോടാനു കോടി അനുയായികളില്‍ ഒരാളായതില്‍ ഞങ്ങള്‍ അഭിമാനിക്കട്ടെ. ഈ അഭിമാനത്തെ കവച്ചു വെക്കാനും നിറം കെടുത്താനും നിങ്ങളുടെ പരിഹാസങ്ങള്‍ക്ക് കരുത്തില്ല എന്ന് കൂടി മനസ്സിലാക്കുക.