'മുസ്ലിംകള്‍ എല്ലാവരും തീവ്രവാദികളല്ല എന്നാല്‍ തീവ്ര വാദികളില്‍ അധികം പേരും മുസ്ലിംകളാണ് '
സാധാരണ നാം കേള്‍ക്കുന്ന ഒരു പ്രസ്താവനയാണ് മേല്‍ കൊടുത്തത്. ഇസ്ലാമില്‍ തീവ വാദം ഇല്ലാ എന്ന് മനസിലാക്കിയവര്‍ പോലും ഈ നിലപാടുകാരാണ്. ലോകത്ത് എവിടെ തീവ്ര വാദി ആക്രമണം നടന്നാലും ആ സംഭവത്തെ ഇസ്ലാമിക തീവ്രവാദവുമായി ചേര്‍ത്ത് വായിക്കാനാണ് എല്ലാവര്ക്കും തിടുക്കം. ആഗോള മാധ്യമ ഭീമന്മാര്‍ ഇസ്ലാമോ ഫോബിയ വളര്‍ത്തുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പെരുപ്പിച്ചു കാണിക്കുകയും മറ്റു ചില വാര്‍ത്തകള്‍ക്ക് തമസ്കരിക്കുകയും ചെയ്തു ഇത്തരം ഒരു ആഗോള മന:സ്ഥിതി സൃഷ്ടിച്ചെടുത്തിരിക്കുന്നു. നമ്മുടെ ചിന്തകള്‍ നമ്മുടെ ചിന്തകളല്ല ;മറിച്ച് നിക്ഷിപ്ത താല്പര്യക്കാരും ഇസ്ലാമോ ഫോബിയയുടെ വിപണനക്കാരുമായ വാര്‍ത്താ ഏജന്‍സികളുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന കുതന്ത്രശാലികളുടെ മനോ വ്യാപാരങ്ങളാണ്.
ഇസ്ലാമില്‍ തീവ്രവാദമില്ലെന്നു മാത്രമല്ല തീവ്രവാദികളില്‍ പോലും മുസ്ലിംകള്‍ ന്യൂന പക്ഷമാണ്. വ്യക്തമായ കണക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക് ഇക്കാര്യം ബോധ്യപ്പെടും. ചില കണക്കുകള്‍ കാണുക:
FBI റിപ്പോര്‍ട്ട് (1980 മുതല്‍ 2005 വരെ)
അമേരിക്കയില്‍ 1980 മുതല്‍ 2005 വരെ ( 35 വര്‍ഷത്തെ ) തീവ്ര വാദി അക്രമങ്ങളുടെ റിപ്പോര്‍ട്ട് അമേരിക്കയിലെ അന്വേഷണ എജെന്‍സിയായ FBI യുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം തയ്യാറാക്കിയ ചാര്‍ടാണ്ഇവിടെ കൊടുത്തിരിക്കുന്നത്.. ഈ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ മൊത്തം നടന്ന തീവ്ര വാദി ആക്രമണത്തിന്‍റെ 94 ശതമാനവും നടത്തിയിരിക്കുന്നത് മുസ്ലിം തീവ്രവാദികളല്ലാത്ത മറ്റു തീവ്ര വാദി സംഘടനകളും അതില്‍ തന്നെ 7% ആക്രമങ്ങളും നടത്തിയിരിക്കുന്നത് ജൂതന്മാരുമാണ്. ഇസ്ലാമിക തീവ്ര വാദികള്‍ നടത്തിയ അക്രമങ്ങള്‍ ആകെ 6% മാത്രമാണ് എന്നോര്‍ക്കുക . (തീവ്ര വാദത്തെ ന്യായീകരിക്കുകയല്ല. എത്ര കുറഞ്ഞ അക്രമം ആണെങ്കിലും തീവ്ര വാദം അപലപനീയം തന്നെയാണ്. പക്ഷെ വസ്തുതകള്‍ അറിഞ്ഞിരിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.) FBI റിപ്പോര്‍ട്ട് പ്രകാരം, നടന്ന 318 തീവ്രവാദി അക്രമങ്ങളുടെ ആക്രമണ രീതി താഴെ കാണുന്ന തരത്തിലാണ്.നിസ്സാര കുറ്റ കൃത്യങ്ങള്‍ അല്ല ഈ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തം.
തീവ്രവാദികള്‍ എല്ലാവരും മുസ്ലിംകളാണ് എന്ന തരത്തിലാണ് മാധ്യമ ഭീകരന്മാര്‍ വാര്‍ത്തകളെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൊടുക്കുന്ന കവറേജും പ്രാധാന്യവും വെവ്വേറെയാണ്. തീവ്ര വാദികള്‍ എല്ലാവരും മുസ്ലിംകളാണ് എന്ന പൊതു ധാരണ സൃഷ്ടിച്ചെടുക്കലാണ് ഇവരുടെ ലക്‌ഷ്യം. എന്നാല്‍ വസ്തുതകള്‍ നിക്ഷ്പക്ഷമായി വിലയിരുത്തിയാല്‍ നാം എത്തിച്ചേരുന്നതാവട്ടെ ഈ പൊതു ധാരണയ്ക്ക് വിപരീതമായ ഒരു നിലപാടിലേക്കും. ഈ വസ്തുതാ കണക്കുകള്‍ നമ്മെ അമ്പരപ്പിചേക്കാം. പക്ഷെ സത്യം സത്യമായി മനസ്സിലാക്കാന്‍ ഈ കണക്കുകള്‍ നമ്മെ സഹായിക്കും. തീവ്ര വാദത്തിന്‍റെ മൊത്തം കുത്തക ഇസ്ലാമിന് മേല്‍ കെട്ടി വെക്കാന്‍ പാട് പെടുന്ന മാധ്യമങ്ങളും ഭരണകൂടങ്ങളും കടുത്ത അനീതിയാണ് കാണിക്കുന്നത്. യഥാര്‍ത്ഥ തീവ്ര വാദികളെ സംരക്ഷിക്കുകയും ഒരു ജന വിഭാഗത്തെ മുഴുവന്‍ തീവ്ര വാദികളാക്കുകയും ചെയ്യുന്ന ഈ കുതന്ത്രത്തെ നാം ഇനിയും തിരിച്ചറിഞ്ഞില്ലെങ്കില്‍ പണം പറ്റി വാര്‍ത്ത സൃഷ്ടിക്കുന്ന ഇസ്ലാമോഫോബിയക്കാരുടെ പ്രചാരണ വേലകളില്‍ നാം ഇനിയുമിനിയും കുടുങ്ങും.
EU Terrorism Situation and Trend Report.
Europol വര്‍ഷംതോറും പ്രസിദ്ധീകരിക്കുന്ന പഠനങ്ങളും മറ്റൊരു വസ്തുതയല്ല വെളിച്ചത്ത് കൊണ്ടു വരുന്നത്.(റിപ്പോര്‍ട്ട് കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) . റിപോര്‍ട്ടുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ കാണുക:
വര്‍ഷം 2006:
യൂറോപ്യന്‍ രാജ്യങ്ങളില്‍ മൊത്തം നടന്ന 498 തീവ്ര വാദി അക്രമങ്ങളില്‍ ഒന്ന് മാത്രമാണ് ഇസ്ലാമിക തീവ്ര വാദികള്‍ ചെയ്തത്.( അതായത് മൊത്തം അക്രമങ്ങളുടെ 0.2008 ശതമാനം മാത്രം). ബാക്കി വരുന്ന 497 തീവ്ര വാദി ആക്രമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇസ്ലാമോഫോബിയ ബാധിച്ചവര്‍ കാണുന്നില്ല.തീവ്ര വാദി അക്രമങ്ങളുടെ 99.79% വരുന്ന തീവ്ര വാദി ആക്രമങ്ങളെ കാണാതെ പോകുന്നത് ഇസ്ലാമോ ഫോബിയ കൊണ്ട് മാത്രമാണ് എന്ന് പകല്‍ പോലെ വ്യക്തം.
വര്‍ഷം 2008:
സാധാരണ നാം കേള്‍ക്കുന്ന ഒരു പ്രസ്താവനയാണ് മേല്‍ കൊടുത്തത്. ഇസ്ലാമില്‍ തീവ വാദം ഇല്ലാ എന്ന് മനസിലാക്കിയവര്‍ പോലും ഈ നിലപാടുകാരാണ്. ലോകത്ത് എവിടെ തീവ്ര വാദി ആക്രമണം നടന്നാലും ആ സംഭവത്തെ ഇസ്ലാമിക തീവ്രവാദവുമായി ചേര്‍ത്ത് വായിക്കാനാണ് എല്ലാവര്ക്കും തിടുക്കം. ആഗോള മാധ്യമ ഭീമന്മാര്‍ ഇസ്ലാമോ ഫോബിയ വളര്‍ത്തുന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പെരുപ്പിച്ചു കാണിക്കുകയും മറ്റു ചില വാര്‍ത്തകള്‍ക്ക് തമസ്കരിക്കുകയും ചെയ്തു ഇത്തരം ഒരു ആഗോള മന:സ്ഥിതി സൃഷ്ടിച്ചെടുത്തിരിക്കുന്നു. നമ്മുടെ ചിന്തകള്‍ നമ്മുടെ ചിന്തകളല്ല ;മറിച്ച് നിക്ഷിപ്ത താല്പര്യക്കാരും ഇസ്ലാമോ ഫോബിയയുടെ വിപണനക്കാരുമായ വാര്‍ത്താ ഏജന്‍സികളുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന കുതന്ത്രശാലികളുടെ മനോ വ്യാപാരങ്ങളാണ്.
ഇസ്ലാമില്‍ തീവ്രവാദമില്ലെന്നു മാത്രമല്ല തീവ്രവാദികളില്‍ പോലും മുസ്ലിംകള്‍ ന്യൂന പക്ഷമാണ്. വ്യക്തമായ കണക്കുകള്‍ പരിശോധിച്ചാല്‍ നമുക്ക് ഇക്കാര്യം ബോധ്യപ്പെടും. ചില കണക്കുകള്‍ കാണുക:
FBI റിപ്പോര്‍ട്ട് (1980 മുതല്‍ 2005 വരെ)
FBI റിപ്പോര്‍ട്ട് പ്രകാരം തയ്യാറാക്കിയ ചാര്‍ട്ട് |
ആക്രമണ രീതികള്‍ :FBI Database |
EU Terrorism Situation and Trend Report.
Europol വര്‍ഷംതോറും പ്രസിദ്ധീകരിക്കുന്ന പഠനങ്ങളും മറ്റൊരു വസ്തുതയല്ല വെളിച്ചത്ത് കൊണ്ടു വരുന്നത്.(റിപ്പോര്‍ട്ട് കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) . റിപോര്‍ട്ടുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ കാണുക:
വര്‍ഷം 2006:
യൂറോപ്യന്‍ രാജ്യങ്ങളില്‍ മൊത്തം നടന്ന 498 തീവ്ര വാദി അക്രമങ്ങളില്‍ ഒന്ന് മാത്രമാണ് ഇസ്ലാമിക തീവ്ര വാദികള്‍ ചെയ്തത്.( അതായത് മൊത്തം അക്രമങ്ങളുടെ 0.2008 ശതമാനം മാത്രം). ബാക്കി വരുന്ന 497 തീവ്ര വാദി ആക്രമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇസ്ലാമോഫോബിയ ബാധിച്ചവര്‍ കാണുന്നില്ല.തീവ്ര വാദി അക്രമങ്ങളുടെ 99.79% വരുന്ന തീവ്ര വാദി ആക്രമങ്ങളെ കാണാതെ പോകുന്നത് ഇസ്ലാമോ ഫോബിയ കൊണ്ട് മാത്രമാണ് എന്ന് പകല്‍ പോലെ വ്യക്തം.
വര്‍ഷം 2007:
മൊത്തം നടന്ന 583 ആക്രമങ്ങളില്‍ 4 എണ്ണം മാത്രമാണ് ഇസ്ലാമിക തീവ്ര വാദവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍. .
വര്‍ഷം 2008:
2008 ല്‍ മേഖലയില്‍ നടന്ന 515 തീവ്ര വാദി അക്രമങ്ങളില്‍ ഒന്ന് പോലും ഇസ്ലാമിക തീവ്ര വാദികള്‍ ചെയ്തതല്ല. പക്ഷെ ആ വര്‍ഷവും ഇസ്ലാമോ ഫോബിയ ബാധിച്ച മാധ്യമങ്ങള്‍ ഇസ്ലാമിനെതിരെ കഥകള്‍ പടച്ചു വിട്ടിരിക്കാം. ഈ വസ്തുത മൂടി വെക്കാന്‍ വേറെ എന്തുണ്ട് മാര്‍ഗ്ഗം?
2006 മുതല്‍ 2008 വരെ നടന്ന തീവ്ര വാദി ആക്രമങ്ങളുടെ ചാര്‍ട്ട് |
- വര്‍ഷം 2009:
- 2009 ല്‍ മൊത്തം നടന്ന 294 തീവ്ര വാദി ആക്രമങ്ങളില്‍ ഒന്ന് മാത്രമാണ് ഇസ്ലാമിക തീവ്ര വാദികളുടെത്.
- വര്‍ഷം 2010:
- 2010 ല്‍ മൊത്തം നടന്ന 249 തീവ്ര വാദി ആക്രമങ്ങളില്‍ 3 എണ്ണത്തില്‍ മാത്രമാണ് ഇസ്ലാമിക തീവ്ര വാദികള്‍ക്ക് പങ്കുള്ളത്.കാണുക:
7 comments:
കണക്കുകള്‍ ഇവിടെ ആര്‍ക്കു വേണം?,,,
ReplyDeleteഎല്ലാവര്ക്കും കേള്‍ക്കേണ്ടത് ബോംബ് ആണോ അത് വെച്ച ആള്‍ മുസ്ലിം നാമധാരിയാണോ എങ്കില്‍ തീവ്രവാദി.. ഇനി മറിച്ചാണെങ്കില്‍ അത് വ്യക്തിവൈരാഗ്യം..
എന്തായാലും ഇത്തരം ഒരു സംരംഭം ആളുകള്‍ക്കുള്ള സംശയങ്ങള്‍ക്ക് ഒരു പരിധിവരെ മാറ്റം ഉണ്ടാകും...
വീണ്ടും തുടരുക.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
This comment has been removed by the author.
ReplyDeleteGood effort.. may allah make this effort as a Righteous Deed.. ameen
ReplyDeleteഒരു തരത്തിലും തീവ്ര വാദത്തെ ന്യായീകരിക്കാനല്ല ഈ പോസ്റ്റ് ഇട്ടത്. പക്ഷെ ഈ കണക്കുകള്‍ക്കും ചിലത് പറയാനുണ്ട്. ആ വര്‍ത്തമാനങ്ങള്‍ പറയാന്‍ മീഡിയകളെ കിട്ടില്ല
ReplyDeleteThis comment has been removed by the author.
ReplyDeleteപുതിയ വിവരങ്ങള് തന്ന നസ്രുദീന് സാറിന് വളരെ അധികം നന്ദി
ReplyDeleteലോകത്ത് വിവിധ പേരുകളിൽ വിവിധ ആവശ്യങ്ങള്ക്ക് തീവ്രവാദ സങ്കടനകൾ ഉണ്ട്. പക്ഷെ വലിയൊരു അളവ് വരെ അവരുടെ ആവശ്യങ്ങൾ പ്രാദേശികം ആണ്, പ്രവർതന്നവും അങ്ങനെ തന്നെ. ഇന്ത്യയിലെ മവൊഇസ്റ്റ്കൾ ആയാലും സ്പൈനിലെ കറ്റലൻസ് ആയാലും ഇടി എ എല്ലാം അങ്ങനെ തന്നെ. പക്ഷെ അതിനു ഇസ്ലാമിനെ കൂട്ട് പിടിക്കുന്നവർക്ക് ലോകത്ത് എല്ലായിടത്തും ഏകദേശം ഒരേ ലക്ഷ്യങ്ങൾ ആണ്.അതതു സ്ഥലങ്ങളിലെ ജനാധിപത്യമോ അല്ലാതയോ തിരെഞ്ഞെടുക്കപെട്ട സംവിധാനങ്ങളെ എതിർക്കുക, തിരച്ചടി കിട്ടുമ്പം അത് ഇസ്ലാമിന് എതിര് എന്ന് വരുത്തി തീർക്കുക,പിന്നെ ഇരവാദം പറഞ്ഞു കരയുക അങ്ങനെ കൂടുതൽ ആളെ ചേർക്കുക. സാമ്രാജ്യത്വത്തിന് എതിര് എന്ന് കുറച്ചു പേര് പറയുമ്പം അൽ ശബാബ് ബോക്കോ ഹറം തുടങ്ങിയവർ പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലാതെ ആളുകളെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്നു.
ReplyDelete