Thursday, November 15, 2012

നന്മയിലേക്ക് മിഴി തുറന്ന് സകീന്‍ ഓണ്‍ലൈന്‍ ഇസ്ലാമിക്‌ ചാനല്‍

Zakeen ചാനലിന്‍റെ  വെബ്സൈറ്റ്‌


തിന്മയുടെ അതിപ്രസരം മലീമസമാക്കിയ ഓണ്‍ലൈന്‍ ലോകത്ത് നിന്ന് ഇതാ നന്മയുടെ ഒരു പുതു കാല്‍ വെയ്പ്പ്! മലയാളത്തിനു സ്വന്തമായി  ഒരു സ്വതന്ത്ര ഇസ്ലാമിക്‌ ഓണ്‍ലൈന്‍ ചാനല്‍..!! വാര്‍ത്തകള്‍ വിസ്മരിക്കപ്പെടുകയും വസ്തുതകള്‍ മൂടി വെക്കപ്പെടുകയും തങ്ങള്‍ക്കാവശ്യമുള്ള തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് വാര്‍ത്തകളിലെ വസ്തുത അറിയാനുള്ള അവകാശം നമുക്ക് നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയാണല്ലോ? നമുക്ക് അറിയാനുള്ള അവകാശം അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടിരിക്കുന്ന ഈ വേളയില്‍ നേരറിവിലേക്ക് തുറക്കുന്ന നമ്മുടെ 'കണ്ണ്' ആവുകയാണ് സകീന്‍..

സകീന്‍ ഒരു സ്വതന്ത്ര മലയാളം ഇസ്ലാമിക്‌ ഓണ്‍ലൈന്‍ ചാനലാണ്. മുകളില്‍ കൊടുത്ത ചിത്രത്തില്‍ കാണുന്നത് പോലെ കേരളത്തിലെ എല്ലാ പ്രമുഖ ഇസ്ലാമിക സംഘടനകളുടെ നേതൃത്വങ്ങളും ഈ ചാനലിനോട് സഹകരിച്ചു കൊണ്ടിരിക്കുന്നു. പ്രാരഭ ദശയിലാണ് ചാനലിന്‍റെ പ്രവര്‍ത്തനങ്ങള്‍ എങ്കിലും ഇതിനകം തന്നെ അനേകായിരം ഓണ്‍ലൈന്‍ പ്രേക്ഷകരുടെ മനസ്സുകളില്‍ ഇടം നേടാന്‍ സകീനിന്നു കഴിഞ്ഞു. ഈയിടെ സകീന്‍ നിര്‍മ്മിച്ച വീഡിയോകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടവരുടെ എണ്ണം പതിനായിരത്തിനു മുകളിലാണ്. ഇപ്പോഴും നിരന്തരം ഷെയര്‍ ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു. 

ആത്മാര്‍ഥത മാത്രം കൈമുതലാക്കിയ ഏതാനും യുവാക്കളുടെ മനസ്സിലുദിച്ച ആശയമാണ് സകീന്‍.. നിരന്തര അന്വേഷണങ്ങളും യാത്രകളും നടത്തി; ഒട്ടനവധി വൈതരണികളെ അര്‍പ്പണ ബോധത്തോടെ നേരിട്ട് ഇവര്‍ ഏറ്റെടുത്ത ദൌത്യം  നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ കൂടി ഏറ്റെടുത്തപ്പോള്‍ സകീന്‍ പിറവിയെടുക്കുകയായിരുന്നു.വന്നു ചേര്‍ന്നവരും സഹകരിച്ചവരും സഹചരിച്ചവരുമൊന്നും മുന്‍പ് നേരിട്ടരിയുന്നവരോ പരിചയം ഉള്ളവരോ ആയിരുന്നില്ല. സകീനിന്‍റെ പ്രവര്‍ത്തന രീതി സകീന്‍ പ്രവര്‍ത്തകര്‍ തന്നെ വിശദീകരിച്ചത് ഇപ്രകാരമാണ്:

പ്രവര്‍ത്തന രീതി

"Zakeen ഒരു സ്വതന്ത്ര സംരംഭമാണ്. ഒരു വ്യക്തിയേയോ ഒരു പ്രസ്ഥാനത്തേയോ അത് പ്രതിനിധാനം ചെയ്യുന്നില്ല. ഏതെങ്കിലും ഒരു പ്രത്യേക മതരാഷ്ട്രീയ സംഘടനയുടെയോ വിഭാഗത്തിന്‍റെയോ കീഴില്‍ അല്ല സകീനിന്‍റെ പ്രവര്‍ത്തനം. പ്രമാണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സകീനിന്‍റെ പ്രവര്‍ത്തനങ്ങള്‍. വിദ്വേഷവും ഭിന്നതയുമുണ്ടാക്കുന്ന തര്‍ക്ക വിഷയങ്ങളും പ്രവര്‍ത്തനങ്ങളും Zakeen ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നതല്ല.

മുസ്ലീങ്ങള്‍ക്കിടയില്‍ സ്വന്തം ദീനിനെ പറ്റിയുള്ള അറിവ് വര്‍ധിപ്പിക്കുവാനും, ഇസ്ലാമിന്‍റെ സന്ദേശം മറ്റുള്ളവരില്‍ എത്തിക്കുവാനും, വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കെത്തന്നെ നന്മയില്‍ എല്ലാവര്‍ക്കും ഒരുമിച്ച് സഹകരിക്കുവാനും ഇന്‍ശാ അല്ലാഹ് Zakeen വേദിയാകും

ഇസ്ലാമിക ക്ലാസുകള്‍, ചര്‍ച്ചകള്‍, ആനുകാലിക വിഷയങ്ങള്‍, കൗണ്‍സലിങ്ങ്, ചോദ്യോത്തര പരിപാടികള്‍, ആധുനിക കാലഘട്ടത്തിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും, ഡോക്യുമെന്‍റെറികള്‍, പൊതു നന്മ ഉദ്ധേശിച്ചിട്ടുള്ള വിവിധയിനം വൈജ്ഞാനപരവും വിദ്യാസംബന്ധവുമായ പരിപാടികള്‍ തുടങ്ങി പല വിഷയങ്ങളും വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുവാന്‍ Zakeen ലക്ഷ്യമിടുന്നു. ഉപകാരമില്ലാത്ത എന്‍റെര്‍റ്റൈന്മെന്‍റെിന് പകരം, അറിവിനും വിജ്ഞാനത്തിനും ആണ് Zakeen ഊന്നല്‍ നല്‍കുന്നത്.

മറ്റു പ്രവര്‍ത്തനങ്ങള്‍

സകീനിന്‍റെ പ്രവര്‍ത്തങ്ങള്‍ വീഡിയോ ചാനലില്‍ മാത്രം ഒതുങ്ങുന്നതല്ല, സെമിനാറുകള്‍, വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചുകൊണ്ടണ്ടുള്ള പരിശീലിന പരിപാടികള്‍, ദഅ്‌വ ട്രയിനിങ്ങ് പ്രോഗ്രാമ്മുകള്‍, ഇസ്ലാം സ്വീകരിച്ചവര്‍ക്ക് വേണ്ടണ്ടിയുള്ള ഓണ്‍ലൈന്‍ സംവിധാനം, ശാസ്ത്ര സാങ്കേതിക രംഗത്തെ ചലനങ്ങള്‍ പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി വിദ്യാര്‍ത്ഥികളും വിദഗ്ദ്ധരും ഉള്‍പ്പെടുന്ന സ്ഥിരം സമിതി, തുടങ്ങി സമൂഹത്തിന്‍റെ നന്മക്കും ഉന്നതിക്കും വേണ്ടണ്ടിയുള്ള മറ്റനേകം പദ്ധതികളും ഇന്‍ഷാ അല്ലാഹ് സകീനിന്‍റെ കുടക്കീഴില്‍ വരുന്നുണ്ടണ്ട്"
വീഡിയോകള്‍

നല്ല മിഴിവാര്‍ന്ന വീഡിയോകള്‍ ആണ് സകീന്‍ നിര്‍മ്മിക്കുന്നത്. നല്ല ഔട്ട്‌ ഡോര്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഡോക്യുമെന്ററികള്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്‌.. പുതുമയുള്ള അവതരണവും കാലികമായ വിഷയങ്ങളും ഓണ്‍ലൈന്‍ രംഗത്ത്  സകീനിന്നു സ്വന്തമായ ഇടം നേടി കൊടുത്തു കഴിഞ്ഞു. ഈയിടെ പുറത്തു വന്ന കുപ്രസിദ്ധമായ 'ഇന്നസന്‍സ്‌ ഓഫ് മുസ്ലിംസ്' എന്ന പ്രവാചക നിന്ദ ലക്ഷ്യമാക്കിയ സിനിമയോട് സകീനിന്‍റെ പ്രതികരണം ഏറെ ശ്രദ്ധ നേടി. അപക്വമായ പ്രതികരണങ്ങള്‍ക്ക് പകരം സമാധാനത്തോടെയുള്ള പ്രതികരണമാണ് ഇസ്ലാമിക മാതൃകയെന്ന് പ്രമാണങ്ങളുടെയും ഇസ്ലാമിക ചരിത്രത്തിന്റെയും  വെളിച്ചത്തില്‍ വിശദീകരിക്കുന്ന വീഡിയോ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടത് പതിനായിരം പേരാണ്. മാത്രമല്ല നൂറു കണക്കിന് പേര്‍ ഇപ്പോഴും ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നു. 



അണിയറയില്‍ ഒരുങ്ങുന്ന ഒരു പിടി നല്ല പ്രോജക്ടുകള്‍ തീര്‍ച്ചയായും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് സകീന്‍ ഉറച്ചു വിശ്വസിക്കുന്നു. സകീന്‍ ഏറ്റെടുത്തു നടത്തിയ ഒന്നിലധികം സെമിനാറുകളില്‍ സംസാരിക്കാന്‍ വിനീതനായ എനിക്കും അവസരം ലഭിക്കുകയുണ്ടായി. സകീനിനോട് സഹകരിക്കുന്ന പലരും ഓണ്‍ലൈന്‍ രംഗത്ത് നിന്ന് മാത്രം പരസ്പരം പരിചയപ്പെട്ടവരാണ്. ഒരു കൊമേര്‍സിയല്‍ സംരംഭം അല്ലെങ്കിലും ഒട്ടനവധി പേര്‍ യാതൊരു ഭൌതിക താല്‍പര്യങ്ങളും ഇല്ലാതെ ഇതിലേക്ക് വന്നു ചേരുന്നു.സകീന്‍ വിജയിക്കുക തന്നെ ചെയ്യും. ഇന്‍ഷാ അല്ലാഹ്


സകീന്‍ ഒരു പൂമരമാണ്! നന്മയുടെ പൂമരം. അതിന്‍റെ വേരുകള്‍ ആഴ്ന്നിറങ്ങി കിടക്കുന്നത്  നിസ്വാര്‍ത്ഥതയുടെ പച്ച മണ്ണിലേക്കാണ്. അതിന്‍റെ ശിഖിരങ്ങള്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നത് ആത്മാര്‍പ്പണത്തിന്‍റെ വിഹായസ്സിലേക്കാണ്. ആ മരത്തില്‍ നിന്ന് പുഷ്പ്പിക്കുന്ന നറു കുസുമങ്ങള്‍ നന്മയുടെ വസന്തമുണ്ടാക്കട്ടെ!

എല്ലാ വിജയാശംസകളും!









5 comments:

  1. വിജയാശംസകള്‍ ....

    ReplyDelete
  2. എല്ലാ വിജയാശംസകളും!

    ReplyDelete
  3. "ഈ ദീനില്‍ ഭിന്നിച്ചവരും കക്ഷികളുമായി പിരിഞ്ഞവരുമായി രസുലെ നിനക്ക് യാതൊരു ബന്ധവും ഇല്ല " "സത്യം അസത്യവുമായി കൂട്ടിക്കുഴക്കുകയോ അറിഞ്ഞ സത്യം മറച്ചു വെള്ളണോ പാടുള്ളതല്ല " "അല്ലാഹുവിലേക്ക് "വിളിക്കുന്നവനെക്കാള്‍ (ഒരു ദൈവത്തിലേക്ക് , ഒരുപ്രപഞ്ച നാധനിലേക്ക് വിളിക്കുന്നവനെക്കാള്‍ ആരുണ്ട്‌ നല്ലവന്‍ " (വി.ഖു.) അള്ളാഹു അനു ഗ്ര ഹിക്കുമാരാകട്ടെ .......!

    ReplyDelete
  4. വിജയാശംസകള്‍

    ReplyDelete
  5. Top Casinos in San Jose, CA | MapYRO
    Looking 창원 출장마사지 for San Jose Casino? Find the 서귀포 출장안마 best casinos in San Jose, CA 고양 출장안마 and get their reviews, photos, directions, and 경상남도 출장안마 more from 부산광역 출장마사지 MapYRO.

    ReplyDelete