Friday, July 26, 2013

സവര്‍ക്കര്‍ കഴുമരത്തില്‍ നിന്ന് രക്ഷപ്പെട്ടത് എങ്ങനെ ?


1948 ജനുവരി 20  ല്‍ ഗാന്ദിജിയുടെ ജീവന്‍ അപഹരിക്കാന്‍ മദന്‍ലാല്‍ പഹവ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തന്നെ ആ കുറ്റകൃത്യം ആസൂത്രണം ചെയ്തത് വി ഡി സവര്‍ക്കര്‍  ആണെന്ന സംശയം ബലപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആ സംശയം ശരിയാണെന്ന് സ്ഥിരീകരിക്കുകയും വിചാരണാ കോടതിയില്‍ ഹാജരാക്കപ്പെട്ട തെളിവുകള്‍ അദ്ദേഹത്തിന്‍റെ പങ്ക് തെളിയിക്കുകയും ചെയ്തിരുന്നു. പക്ഷെ തനിക്കനുകൂലമായ ഒരു വിധിയിലൂടെ അദ്ദേഹം രക്ഷപ്പെടുകയാണ് ഉണ്ടായത്.

ഇന്ത്യയുടെ അന്നത്തെ ഡെപ്യൂട്ടി പ്രധാന മന്ത്രി ആയിരുന്ന വല്ലഭായി പട്ടേലിന് അദ്ദേഹം കുറ്റക്കാരന്‍ ആണെന്ന് ബോധ്യപ്പെട്ടിരുന്നു. 1965 മാര്‍ച്ച് 22ന്  ബഹുമാന്യനായ സുപ്രീം കോടതി ന്യായാധിപന്‍ ജെ.കെ കപൂര്‍  അടങ്ങുന്ന അന്വേഷണ സമിതി രൂപീകരിക്കുകയും ആ സമിതികൊണ്ട് വന്ന വസ്തുതകള്‍ സവര്‍ക്കറും സംഘവും നടത്തിയ ഗൂഡാലോചന ഒഴികെയുള്ള മുഴുവന്‍ ആരോപണങ്ങളെയും തിരസ്കരിക്കാനുതകുന്നതായിരുന്നു.

വിചാരണ വേളയില്‍ ഗോട്സെ (ഇടത്) ,ആപ്തെ , കര്‍ക്കരെ
Larry Collins ന്‍റെയും Dominique Lapierre യുടെയും Freedom At Midnight (1976) ല്‍ ഒരുപാട് വിലപ്പെട്ട വിവരങ്ങള്‍ ഉണ്ടായിരുന്നു കാരണം  മുഖ്യ അസൂത്രകരുടെ മൊഴികള്‍ക്കു പുറമേ  അവര്‍ക്ക് പോലീസ് റെക്കോര്‍ഡുകളും ഇന്റലിജന്‍സ് റെക്കോര്‍ഡുകളും ലഭ്യമായിരുന്നു. തന്‍റെ ഉദ്യമത്തിന് മുന്പ് താന്‍ സവര്‍ക്കരുമായി കൂടി കാഴ്ച നടത്തിയിരുന്നതായി അറസ്റ്റ് ചെയ്യപ്പെട്ട മദന്‍ലാല്‍ പോലീസിനോട് സമ്മതിച്ചിക്കുകയും  പൂനെയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഹിന്ദു രാഷ്ട്ര'എന്ന പത്രത്തിന്‍റെ എഡിറ്റര്‍ ആയ N. V. ഗോട്സേയെ കുറിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.  സവര്‍ക്കറിന്റെ സംഘത്തിന്‍റെ പത്രത്തിന്‍റെ നടത്തിപ്പുകാരന്‍ N.D. ആപ്തെ എന്നാ ഒരാള്‍ ആയിരുന്നു എന്നും മദന്‍ലാല്‍ വെളിപ്പെടുത്തുകയുണ്ടായി . മദന്‍ ലാലിന്‍റെ പരാജയപ്പെട്ട ഉദ്യമത്തിന് ശേഷം അയാളുടെ കൂട്ട് പ്രതികള്‍ ഉപേക്ഷിച്ചു പോയ വസ്ര്‍=ത്രങ്ങളില്‍ N.V.G  എന്ന ഒരു പൊതു മുദ്രയുമുണ്ടായിരുന്നു.

കൂടുതല്‍ അറിയാന്‍ ഒരു പോലീസുകാരനും ആഗ്രഹിച്ചിരുന്നില്ല. വളരെ നന്നായി തുടങ്ങിയ അന്വേഷണം  ഒരു വ്യക്തമായ ലക്ഷ്യമില്ലാതെ നിഷ്ഫലമായി മാറി എന്നാണ് Collins ഉം Lapierre ഉം വിശേഷിപ്പിക്കുന്നത്. ഡല്‍ഹിയിലെ കഴിവ് കെട്ട സീനിയര്‍  പോലീസ് ഓഫീസര്‍മാരില്‍ നിന്ന് വ്യത്യസ്തമായിയിരുന്നു കാര്യ പ്രാപ്തിയുള്ള ബോംബെ പോലീസ്.മദന്‍ലാലിന്‍റെ കേസ് അന്വേഷിക്കാന്‍ ബോംബെയുടെ അഭ്യന്തര മന്തി മൊറാര്‍ജി ദേശായ് ചുമതലപ്പെടുത്തിയത് ജംഷീദ് നഗന്‍വല്ല എന്ന്‍ എന്ന ഡെപ്യൂട്ടി കമ്മീഷ്ണരെ ആയിരുന്നു. ബോംബെ സി ഐ ഡി സ്പെഷല്‍ ബ്രാഞ്ചിന്‍റെ ഇന്‍ ചാര്‍ജ് ആയിരുന്നു അദേഹം'.  മദന്‍  ലാലിന്‍റെ കുറ്റ സമ്മതത്തെ തുടര്‍ന്ന്  സവര്‍ക്കരെ അറസ്റ്റ് ചെയ്യുവാന്‍ അനുവാദം ചോദിച്ച അദേഹത്തെ മൊറാര്‍ജി ദേശായി കോപാകുലനായി വിലയ്ക്കുകയാണ് ഉണ്ടായത്.  സവര്‍ക്കറുടെ  വീട് നാഗന്‍വല്ലയുടെ നിരീക്ഷണ വിഭാഗത്തിന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നു.  ഗാന്ധി വധത്തെ തുടര്‍ന്ന് ഫെബ്രുവരി 22 ന്  യാതൊരു രാഷ്ട്രീയ -പൊതു ചടങ്ങുകളിലും സംബന്ധിക്കുകയില്ലെന്ന ഉറപ്പ് സവര്‍ക്കര്‍ പോലീസിനു നല്‍കിയിരുന്നു. 


എല്ലാവരെയും പോലെ സവര്‍ക്കാരും പ്രോസീക്യൂട്ട് ചെയ്യപ്പെട്ടു. മാപ്പ് സാക്ഷിയായ ദിഗംബര്‍ ബാദ്ഗെ ആയിരുന്നു സവര്‍ക്കെതിരെയുള്ള പ്രധാന സാക്ഷി. താന്‍ സവര്‍ക്കറുടെ വീട്  സന്ദര്‍ശിച്ചിരുന്നു എന്ന അയാളുടെ മൊഴിയെ മറ്റു രണ്ടു സാക്ഷി മൊഴികള്‍ കൂടി ബലപ്പെടുത്തിയിരുന്നു. ന്യായാധിപന്‍ ആയ ആത്മ ചരണ്‍ അദേഹത്തെ വിശ്വസനീയന്‍ ആയ സാക്ഷിയായായാണ് കണ്ടിരുന്നത്‌.

അദേഹത്തിന്റെ സാക്ഷി മൊഴിയിലെ ഏതാണ്ട് മുഴുവന്‍ കാര്യങ്ങളും മറ്റു തെളിവുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിരുന്നു എങ്കിലും ജനുവരി 14  നും 17 നും ഗോട്സെയും നാരായണ്‍ ആപ്തെയും സവര്‍ക്കരെ അദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ചു എന്ന മൊഴിയെ ബലപ്പെടുത്തുന്ന മറ്റു തെളിവുകള്‍ ഒന്നും കോടതിയില്‍ ഹാജരാക്കപ്പെട്ടില്ല. ഈ രണ്ടു സന്ദര്‍ഭങ്ങളിലും ബാദ്ഗെയോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടാമത്തെ അവസരത്തില്‍ സവര്‍ക്കര്‍ ഗോട്സേയോടും ആപ്തെയോടും  "വിജയിച്ചു  വരൂ" എന്ന്  പറയുന്നത് കേള്‍ക്കുകയുണ്ടായിഎന്നും അയാള്‍ മൊഴി നല്‍കി . രണ്ടു സാക്ഷി മൊഴികള്‍ ഇത് ആവര്‍ത്തിച്ചില്ല. മാപ്പ് സാക്ഷി മൊഴി മറ്റൊരാള്‍ കൂടി ബാലപ്പെടുത്തണം എന്ന്  നിയമം അനുശാസിച്ചതിനാല്‍ സവര്‍ക്കര്‍ കുറ്റ വിമുകതനാക്കപ്പെട്ടു.




പക്ഷെ  സവര്‍ക്കറുടെ മരണത്തിനു ഒന്ന് രണ്ടു വര്‍ഷത്തിനു ശേഷം; അദേഹത്തിന്റെ ബോഡി ഗാര്‍ഡ് ആയിരുന്ന ആപ്തെ രാമാ ചന്ദ്ര കസര്‍, സവര്‍ക്കറുടെ സെക്രട്ടറി ആയിരുന്ന ഗജ്നന്‍ വിഷ്ണു ദംലെ എന്നിവര്‍ കപൂര്‍ കമ്മീഷന് മുന്‍പാകെ പഴുതുകള്‍ അടച്ചു മൊഴി നല്‍കി . ഇവരുടെ സാക്ഷി മൊഴികള്‍ പ്രകാരം ഗോട്സെയും ആപ്തെയും സവര്‍ക്കറുടെ മുംബൈയിലെ വസതിയില്‍ നിത്യ സന്ദര്ശകര്‍ ആയിരുന്നു എന്നും അവിടെ യോഗങ്ങള്‍ നടക്കാറുണ്ടായിരുന്നു എന്നും എല്ലാ യോഗങ്ങളിലും സവര്‍ക്കരുടെ ഇവരെ കാണാറുണ്ടായിരുന്നു എന്നും ഇവരുടെ മൊഴി രേഖകളില്‍ രേഖപ്പെടുത്തപ്പെട്ടു. കര്‍ക്കരെ സവര്‍ക്കര്‍ക്ക് ഏറെ സുപരിചിതന്‍ ആയിരുന്നു എന്നും അയാള്‍ സവര്‍ക്കറുടെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു എന്നും ഈ തെളിവുകള്‍ തെളിയിക്കുന്നു. ബാദ്ഗെ ഡോ. പര്ച്ചുരെ തുടങ്ങിയവര്‍  സവര്‍ക്കരെ സന്ദര്ശിച്ചിരുന്നു എന്നും ഈ മൊഴികളില്‍ ഉണ്ട്. ഇതെല്ലാം തെളിയിക്കുന്നത് മഹാത്മാ ഗാന്ധിജിയുടെ കൊലയാളികള്‍ ഇടയ്ക്കിടെ ഒത്തു കൂടാറുണ്ടായിരുന്നു എന്നും അവര്‍ സവര്‍ക്കറുടെ വസതിയില്‍ അദേഹവുമായി സന്ധിക്കാരുണ്ടായിരുന്നു എന്നുമാണ്.  പരമ പ്രധാനമായത്, മദന്‍ലാലും കര്‍ക്കരെയും ഡല്‍ഹിയിലേക്ക് തിരിക്കുന്നതിനു മുന്‍പും  ഗോട്സെയുംആപ്തെയും ഗാന്ധിജിയെ കൊലപ്പെടുത്തുന്നതിനു മുന്‍പും സവര്‍ക്കരുമായി സന്ധിച്ചിരുന്നു എന്നതാണ്. മാത്രമല്ല, 1946, 47, 48 വര്‍ഷങ്ങളില്‍ പലയിടങ്ങളിലായി ചേര്‍ന്ന ഒട്ടനവധി പൊതു യോഗങ്ങളിലും ഗോട്സെയും ആപ്തെയും സവര്‍ക്കര്‍ക്കൊപ്പം പങ്കെടുത്തിരുന്നു. 

സവര്‍ക്കര്‍ കുറ്റ സമ്മതം നടത്തുമെന്നും ഇരുവരും കോടതിയില്‍  മൊഴി നല്‍കിയിരുന്നു. ജനുവരി 14 നും 17 നും ഗോട്സെയും ആപ്തെയും സവര്‍ക്കാരെ സന്ദര്‍ശിച്ചിരുന്നു എന്ന കാര്യത്തില്‍ ഒരു അവ്യക്തതയും നില നില്‍ക്കുന്നുണ്ടായിരുന്നില്ല. സവര്‍ക്കറുടെ അംഗ രക്ഷകന്‍ ആയ കസര്‍ അന്വേഷണ കമ്മീഷന് നല്‍കിയ മൊഴിയില്‍  ബോംബേറിന് ശേഷം 23 നോ 24 നോ ഇരുവരും സവര്‍ക്കരുമായി കണ്ടു മുട്ടിയിരുന്നതായി പറയുന്നു. മാത്രമല്ല സവര്‍ക്കറുടെ സെക്രട്ടറി ദംലെയുടെ മൊഴിയില്‍ ജനുവരി പകുതിയില്‍ ഇരുവരും സവര്‍ക്കരുമായി അദേഹത്തിന്റെ പൂന്തോട്ടത്തില്‍ സന്ധിചിരുന്നതായി പറയുന്നു. 

നഗര്‍വാലയുടെ ക്രൈം റിപ്പോര്‍ട്ട് 1 ല്‍   സവര്‍ക്കര്‍ ആയിരുന്നു ഗൂടാലോചനയുടെ പിന്നില്‍ എന്നും അദേഹം രോഗി ആയി അഭിനയിക്കുകയായിരുന്നു എന്നും പറയുന്നുണ്ട്. ഗാന്ധിജിയുടെ കൊലപാതകത്തിന് പിറ്റേന്ന് നഗര്‍വാല എഴുതിയ കത്തില്‍  (January 31, 1948)   ഗോട്സെയും ആപ്തെയും തങ്ങള്‍ ഡല്‍ഹിക്ക് തിരിച്ച സായാഹ്നത്തില്‍ സവര്‍ക്കരോടൊപ്പം 40  മിനുട്ട് ചെലവഴിച്ചതായി എഴുതിയിട്ടുണ്ട്.സവര്‍ക്കറുടെ വസതിയില്‍ യാതൊരു തടസ്സങ്ങളുമില്ലാതെ പ്രവേശനം അനുവദിക്കപ്പെട്ടിരുന്ന കസര്‍, ദംലെ എന്നിവര്‍ നഗര്‍വാലയോട് വെളിപ്പെടുതിയതനുസരിച്ചാണ് ഈ കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തില്‍  ബാദ്ഗെയെ കൂടാതെ ജനുവരി 14n  നും  17  നും പുറമേ സവര്‍ക്കരുമായി ഗോട്സെയും ആപ്തെയും കണ്ടു മുട്ടിയിരുന്നു. പക്ഷെ എന്ത് കൊണ്ട് ഇക്കാര്യത്തില്‍ ഇവരെ കോടതിയില്‍ സാക്ഷികള്‍ ആക്കിയില്ല എന്നത് ദുരൂഹമാണ് .


വല്ലഭായി പട്ടേലിന് ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമായിരുന്നു. 1948 ഫെബ്രുവരി 27  നു അദേഹം നെഹ്രുവിന് ഇപ്രകാരം എഴുതി "  ബാപ്പുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞാന്‍ ഏതാണ്ട് ദിനേനയെന്നോണം ബന്ധപ്പെടുന്നുണ്ട്" അദേഹത്തിന്റെ നിഗമനം ഇങ്ങനെ ആയിരുന്നു " സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഉള്ള ഹിന്ദു മഹാ സഭയാണ് ഈ ഗൂഡാലോചന നടത്തിയതും നടപ്പാക്കിയതും " 


വര്‍ഷങ്ങള്‍ക്കു ശേഷം ബി ജെ പി സവര്‍ക്കറുടെ ചിത്രം ഇന്ത്യയുടെ പാര്‍ലമെന്റില്‍ തൂക്കിയിരിക്കുന്നു. !!! 



3 comments:


  1. വര്‍ഷങ്ങള്‍ക്കു ശേഷം ബി ജെ പി സവര്‍ക്കറുടെ ചിത്രം ഇന്ത്യയുടെ പാര്‍ലമെന്റില്‍ തൂക്കിയിരിക്കുന്നു. !!!

    ReplyDelete

  2. വര്‍ഷങ്ങള്‍ക്കു ശേഷം ബി ജെ പി സവര്‍ക്കറുടെ ചിത്രം ഇന്ത്യയുടെ പാര്‍ലമെന്റില്‍ തൂക്കിയിരിക്കുന്നു. !!!

    ReplyDelete