Friday, February 22, 2013

ദൈവത്തെ ആര് സൃഷ്ടിച്ചു?

"ദൈവം എല്ലാം സ്രിഷ്ടിച്ചുവെങ്കില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു?" 

സാധാരണ ചിലര്‍ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ആദ്യമേ പറയട്ടെ ഈ ചോദ്യം തന്നെ തെറ്റാണ് കാരണം പദാര്‍ത്ഥ ലോകത്തിന്‍റെ സവിശേഷതകള്‍ക്കതീതനായ ഒരു ശക്തിയെയാണ് വിശ്വാസികള്‍ ദൈവം എന്ന് വിളിക്കുന്നത്‌.. ..ദൈവം പദാര്‍ത്ഥ ലോകത്തിനതീതനായതിനാല്‍ തന്നെ പദാര്‍ത്ഥ ലോകത്തിനോട് ബന്ധപ്പെടാതെ തന്നെ അസ്ഥിത്വം ഉള്ള ശക്തിയാണ്.ഇക്കാര്യം ഖുറാനില്‍ അദ്ധ്യായം 112 ല്‍ രണ്ടാം വചനത്തില്‍ വ്യക്തമാണ്.

അനാദിയായ പ്രപഞ്ചം (Eternity )

നമ്മുടെ പരിമിത യുക്തിക്ക് ഉള്‍കൊള്ളാന്‍ കൊള്ളാന്‍ കഴിയാത്തതായി ചില കാര്യങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ട്.അത് നമ്മുടെ പരിമിതിയാണ്. ഉദാഹരണത്തിന് പ്രപഞ്ചം അനാദിയാണ് എന്ന് വിശ്വസിക്കുന്നവരാണ് യുക്തിവാദികളില്‍ ഏറെ പേരും. അതായത് പ്രപഞ്ചത്തിനു ഒരു തുടക്കം ഇല്ലെന്നു അവര്‍ വിശ്വസിക്കുന്നു.പ്രപഞ്ചം ഈ രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു  രൂപത്തില്‍  എന്നെന്നും നില നിന്നിരുന്നു എന്നവര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തെ കുറിച്ച് നാം ഒന്ന് കൂടി ചിന്തിച്ചു നോക്കൂ. നാം അധിവസിക്കുന്ന ഭൂമി, നാം ഉപയോഗിക്കുന്ന വെള്ളം, വായൂ, ഉപകരണങ്ങള്‍ എല്ലാം അനാദിയായിരുന്നുവത്രേ. അവ ഇന്ന് കാണുന്ന രൂപത്തില്‍ അല്ലെങ്കില്‍ മറ്റു രൂപങ്ങളില്‍ ഇവിടെ ഒരു തുടക്കമില്ലാതെ നില നിന്നിരുന്നുവെന്നാണ് ഇവരുടെ വിശ്വാസം.


അനാദിയായ ഒന്ന് എക്കാലത്തും നില നിന്നിരുന്നു തരത്തിലുള്ള എന്ന ചിന്തകള്‍ പുരാതന ഗ്രീക്ക്‌ ഫിലോസഫിയിലും ഉണ്ടായിരുന്നു. മഹാനായ അരിസ്റ്റോട്ടിലിനെ പോലുള്ള തത്വ ജ്ഞാനികള്‍ ഈ അനാദിയെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കാനാവില്ല. ഇന്നും ശാസ്ത്രഞ്ഞന്മാരില്‍ ഏറിയ പങ്കും പ്രപഞ്ചം മറ്റൊരു രൂപത്തില്‍ അനാദിയായി ഇവിടെ നില നിന്നിരുന്നു എന്ന് വിശ്വസിക്കുന്നവരാണ്. ചുരുക്കത്തില്‍ 'അനാദി' എന്നത് കേവലം മത വിശ്വാസികളുടെ മാത്രം കാഴ്ചപ്പാടല്ല. ഭിന്ന രൂപത്തിലാണെങ്കിലും നിരീശ്വര വാദികള്‍ക്കിടയിലും ഈ വിശ്വാസം നില നില്‍ക്കുന്നു എന്നതാണ് വസ്തുത. ദൈവമാണോ പ്രകൃതിയാണോ അനാദി എന്നത് മാത്രമാണ് നില നില്‍ക്കുന്ന തര്‍ക്കം.രണ്ടില്‍ ഒന്ന് അനാദിയായി ഇവിടെ നില നില്‍ക്കുന്നു എന്ന് ഫിലോസഫിയില്‍ പൊതു സമ്മതം നേടിയ കാര്യമാണ്.

അനാദിയായ ദൈവം: 

ദൈവം പദാര്‍ത്ഥ ലോകത്തിന്‍റെ പ്രാപഞ്ചിക നിയമങ്ങള്‍ ബാധകമല്ലാത്ത ശക്തിയാണ്. സമയം പദാര്‍ത്ഥ ലോകവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഭാവിയും ഭൂതവും വര്‍ത്തമാനവും പദാര്‍ത്ഥ ലോകത്ത് മാത്രമെയെയുള്ളൂ.

ഇക്കാണുന്നതിന്‍റെ എല്ലാത്തിന്‍റെയും പുറകില്‍ ഒരു കാരണമുണ്ടാകും. ഉദാഹരണത്തിന് നാം ഉപയോഗിക്കുന്ന പേന ഇക്കാണുന്ന രൂപത്തില്‍ ആവുന്നതിനു മുന്‍പ് ഏതെങ്കിലും നിര്‍മ്മാണ ശാലയില്‍ അസംസ്കൃത വസ്തുക്കളുടെ രൂപത്തിലായിരുന്നു. ഈ അസംസ്കൃത വസ്തുക്കള്‍ ഏതെങ്കിലും മൂലക രൂപത്തില്‍ ഇവിടെ നില നിന്നിരുന്നു. മഹാ വിസ്ഫോടനത്തിനു മുന്‍പ് പിണ്ഡമില്ലാതെ ഈ മൂലകങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ടായിരുന്നു.തിനു മുന്‍പോ ?  പദാര്‍ത്ഥ വാദികള്‍ പറയുന്നത്  അനാദിയായി പ്രപഞ്ചം ഇവിടെ നില നിന്നിരുന്നു എന്നാണ് .

അപ്പോള്‍  ദൈവ നിഷേധികള്‍ പ്രപഞ്ചം അനാദി ആയിരുന്നു എന്ന് വിശ്വസിക്കുമ്പോള്‍ ദൈവ വിശ്വാസികള്‍ പ്രപഞ്ചം അല്ല മറിച്ച്  അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ദൈവം എന്ന  ശക്തിയാണ് അനാദി എന്ന് വിശ്വസിക്കുന്നു. ശാസ്ത്ര ഗവേഷണങ്ങള്‍ എത്ര കണ്ടു പുരോഗതി പ്രാപിച്ചാലും 'അനാദി' എന്ന  ഒരു പോയന്‍റില്‍  ഊന്നി നില്‍ക്കേണ്ടി വരുന്നു എന്നതാണ് സത്യം . മനുഷ്യ യുക്തിയുടെ ദയനീയ പരിമിതി നമുക്ക് ബോധ്യമാവുന്ന  മറ്റൊരു  മുഹൂര്‍ത്തം  ആണത്.  നമ്മുടെ സാമാന്യ യുക്തിക്ക് അപ്പുറവും വിശാലമായ ഒരിടം ബാക്കി ഉണ്ട് എന്ന് ബോധ്യമായാല്‍ തന്നെ ഒരാള്‍ ദൈവത്തെ കണ്ടെത്തും. അപ്പോഴാണ്‌ ഒരാള്‍ യഥാര്‍ത്ഥ യുക്തിവാദി ആവുന്നത്. ദൈവ വിശ്വാസിയേക്കാള്‍ മികച്ച ഒരു യുക്തിവാദി വേറെയുണ്ടോ ?

ഫിലോസഫിയിലെ  ഈ പൊതു തത്വം അറിയുന്നവര്‍  'ദൈവത്തെ' ആര് സൃഷ്ടിച്ചു എന്ന  ചോദ്യം ചോദിക്കില്ല. കാരണം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനാദി എന്ന  മഹാ സത്യത്തെ നമുക്ക് അന്ഗീകരിക്കേണ്ടി വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം . 

പ്രപഞ്ചം അനാദിയല്ല !

ലഭ്യമായ ശാസ്ത്ര  വിവരങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തിയാല്‍  പ്രപഞ്ചം അനാദി ആയിരുന്നില്ല  എന്ന് മനസ്സിലാകാന്‍  പ്രയാസമുണ്ടാവില്ല. തെര്‍മോ ടയനാമിക്സ് പ്രപഞ്ചം അനാദി എന്ന  നിഗമനം ഒരു തരത്തിലും സാധൂകരിക്കും എന്ന്  തോന്നുന്നില്ല . പ്രപഞ്ചം നില  നില്‍ക്കുന്നത്  ഒരു സൈക്ലിക്കല്‍  (ചാക്രികം ) ആയ മാറ്റങ്ങളിലൂടെ ആണ്. അഥവാ ഈ പ്രപഞ്ചം   ഉണ്ടായത്  മറ്റൊരു പ്രപഞ്ചം അവസാനിച്ച  ശേഷം ആണ് , ഈ പ്രപഞ്ചം അവസാനിക്കുമ്പോള്‍ മറ്റൊരു പ്രപഞ്ചം ഈ സൈക്ലിക്ക് പ്രതിഭാസത്തിലൂടെ ഉണ്ടാവും .അങ്ങനെ  ചിന്തിച്ചാല്‍  പ്രപഞ്ചം  അനാദി ആയിരുന്നു  എന്ന് വിശ്വസിക്കുന്നവരുണ്ട് . അവര്‍ക്ക്  അഴിയാ കുരുക്കാണ്‌  തെര്‍മോ  ടയനാമിക്സിലെ  നിയമങ്ങള്‍... 

തെര്‍മോ ടയനാമിക്സിലെ  രണ്ടാം നിയമം നിര്‍വചിക്കപ്പെട്ടിരിക്കുന്നത്  കാണുക : 

"In any closed system, a process proceeds in a direction such that the unavailable energy (the entropy) increases."

ഒരു അടഞ്ഞു   കിടക്കുന്ന വ്യവസ്ഥിതിയില്‍ ഊര്‍ജ്ജം ഇല്ലായ്മ (എന്ട്രോപി) എന്ന സ്ഥിതി വിശേഷതിലേക്ക്  ആണ് കാര്യങ്ങള്‍ നീങ്ങുന്നത്‌ .  ലളിതമായി പറഞ്ഞാല്‍ ഒരു മുറിയില്‍  ഒരു  ഗ്ലാസില്‍ ചൂടുള്ള ഒഴിച്ച്   സാവകാശം നിരീക്ഷിച്ചാല്‍  ആ ചൂട്  സമീപമുള്ള  വായുവിനെ ചൂടാക്കുകയും ആ ഗ്ലാസിലെ  ചായയുടെ ചൂട് അന്തരീക്ഷത്തില്‍ പരക്കുകയും  ചായയുടെ  ചൂടും അന്തരീക്ഷത്തിലെ ഊഷ്മാവും ഒന്നാവുന്നത് വരെ ആ പ്രക്രിയ തുടരുകയും ചെയ്യുന്നു .  ചായ തണുക്കുമ്പോള്‍  ചൂടിന്‍റെ  അഭാവം   ആണ് അവിടെ  സംഭവിക്കുന്നത്‌ . ചുരുക്കത്തില്‍ ഊര്‍ജ്ജം ഉള്ള  ഭാഗത്ത്‌  നിന്ന്  ചൂടില്ലാത്ത  ഭാഗത്തേക്ക്  ആണ്  ഈ പ്രതിഭാസത്തിന്റെ  ഒഴുക്ക് .  നേരെ എതിര്‍ ദിശയില്‍  ഈ ഒഴുക്ക് സംഭവിക്കില്ല എന്നോര്‍ക്കുക . ചൂട് അഥവാ  എനര്‍ജി  പൂര്‍ണ്ണമായി ഇല്ലാതാവുന്നത്  വരെ ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു . 

ഇനി പ്രപഞ്ചം ഒരു മുറിയെ   പോലെ  സങ്കല്പ്പിചാലും  നമുക്ക്   ഇക്കാര്യം ബോധ്യപ്പെടും . ഊര്‍ജ്ജ സ്രോതസ്സുകള്‍ ആയ സൂര്യനും നക്ഷത്രങ്ങളും  അവയുടെ  ഊര്‍ജ്ജം   സ്പൈസിലേക്ക്  ഒഴുക്കുകയാണ് . തന്നിമിത്തം അവയിലെ ഊര്‍ജ്ജത്തിന്റെ അളവ് കുറഞ്ഞു വരികയും  മൊത്തം പ്രപ നജത്തില്‍  ഊര്‍ജ്ജമില്ലായ്മ  കൂടി വരുകയും ചെയ്യുന്നു.  ഈ  ഒഴുകി തീരുന്ന ഊര്‍ജ്ജം ഒരു ക്ലോക്ക്  ആയി സങ്കല്‍പ്പിച്ചാല്‍  ആ ക്ലോക്കിന്റെ സൂചിക  കറങ്ങുന്നതിനൊപ്പം  ആ  ക്ലോക്കിലെ ഊര്‍ജ്ജം കുറയുകയും ഊര്‍ജ്ജം അവസാനിക്കുമ്പോള്‍ ആ കറക്കം അവസാനിക്കുകയും ചെയ്യുന്നു. 

സാമാന്യ ലോജിക്  ഉപയോഗിച്ചാല്‍  ആ  കറക്കത്തിന്‌ ഒരു തുടക്കം ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാവും . ആ  കറക്കം ആരംഭിച്ചപ്പോള്‍  വളരെയധികം  ഊര്‍ജ്ജം അവിടെ സംഭരിക്കപ്പെട്ടിരുന്നു . എവിടെ നിന്നാണ് ആ ഊര്‍ജ്ജം ഉണ്ടായത് ? തെര്‍മോ ദയനാമിക്സ് നിയമങ്ങള്‍ പ്രകാരം  ഊര്‍ജ്ജം ഉണ്ട്  എന്ന സ്ഥിതി വിശേഷത്തില്‍ നിന്നാണ്   ഊര്‍ജ്ജം ഇല്ല എന്ന  സ്ഥിതിവിശേഷ ത്തിലേക്ക്  കാര്യങ്ങള്‍ നീങ്ങുന്നത്‌.. .  നേരെ തിരിച്ച് അത് സംഭവിക്കുകയുമില്ല !!

അപ്പോള്‍ ഊര്‍ജ്ജമില്ലാത്ത പ്രപന്ജ്ത്തില്‍ ഊര്‍ജ്ജമുണ്ടായത് എങ്ങനെയാണ് ?  പദാര്‍ത്ഥ ലോകത്തിന്‍റെ  സവിശേഷതകളില്‍ നിന്ന് മുക്തനായ ഒരു ശക്തിയാണ്  അതിനു പിന്നില്‍ എന്ന് യുക്തി പൂര്‍വ്വം ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാവും. ആ ശക്തിയെയാണ് നാം ദൈവം എന്ന് വിളിക്കുന്നത്‌ .







11 comments:

  1. This comment has been removed by the author.

    ReplyDelete
  2. ദൈവാസ്തിത്വത്തിനു കോസ്മോളജിക്കല്‍ "തെളിവുകളോ",ഭൗതികശാസ്ത്ര "തെളിവുകളോ" എന്തിനാണു?,ദൈവാസ്തിത്വത്തിന്റെ തെളിവു ഖുറാന്‍ തന്നെയാണെന്നു ഖുറാന്‍ തന്നെപറയുന്നില്ലേ.

    വസ്തുതാപരമായ ഒരുപാട് പിഴവുകളുണ്ട് ഈ ലേഖനത്തില്‍. എല്ലാം അക്കമിട്ട് നിരത്തുന്നില്ല.

    പൊതുവായിപ്പറയുകയാണെങ്കില്‍: പ്രാപഞ്ചിക നിയമങ്ങള്‍ മനസ്സിലാക്കാന്‍ സാമാന്യ ബോധമോ, സാമന്യ ലോജിക്കോ പോരാ അതിനു ഭൗതികശാസ്ത്ര നിയമങ്ങളറിഞ്ഞിരിക്കണം. vacuum polarization പോലെയുള്ള പ്രതിഭാസങ്ങള്‍ സാമാന്യ ബോധത്തിനോ സാമാന്യ യുക്തിക്കോ ഒട്ടും നിരക്കുന്നതല്ല.

    കോസ്മോളജിയിലെ കാര്യങ്ങള്‍ പടിക്കാനും, അറിയാനും, വ്യ്കതമായി മനസ്സിലാക്കാനും ഐന്സ്റ്റൈന്റെ പൊതു ആപേക്ഷികതാ സിദ്ദാന്തം (General theory of relativity)അറിഞ്ഞിരിക്കണം. പലപ്പോഴും അതിന്റെ വിലയിരുത്തല്‍ സാമാന്യ യുക്തിക്കു നിര്ക്കുന്നതല്ല്. സ്ഥലകാലങ്ങളുടെ വ്ക്ര്ത മുതലായ കാര്യങ്ങള്‍. അതുകൊണ്ടു തന്നെ സാമാന്യ ബോധത്തില്‍ നിന്നു പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ സാധിക്കുമെന്ന വാദം പൊളിയുകയാണിവിടെ.

    ഇന്നു ലഭയമായ cosmic microwave background anisotropy വിവരങ്ങളില്‍ നിന്നും ഒരു കാര്യം വ്യ്ക്തമാണ്. നാം ജീവിക്കുന്ന പ്രപഞചം പരന്നതാണെന്നും(universe is flat) അതേകാരണം കൊണ്ടു തന്നെ പ്രപഞ്ചത്തിന്റെ മൊത്തം ഊര്ജ്ജം പൂജ്യമാണെന്നും. ഈ പൂജ്യം ഊര്ജ്ജത്തില്‍ നിന്നെങിനെ ഇക്കാണുന്ന സംഭവങളുണ്ടായെന്നു താങ്കള്ക്കു ന്യായമായും തോന്നാം. കൂടുതല്‍ വായിക്കുക എന്നേ എനിക്കു പറയാനുള്ളൂ.

    വസ്തുതാപരമായ ഒരു തെറ്റു ചൂണ്ടിക്കാണിച്ചുകൊണ്ടു ഞാന്‍ നിര്ത്തുന്നു.
    //അപ്പോള്‍ ഊര്‍ജ്ജമില്ലാത്ത പ്രപന്ജ്ത്തില്‍ ഊര്‍ജ്ജമുണ്ടായത് എങ്ങനെയാണ് ? പദാര്‍ത്ഥ ലോകത്തിന്‍റെ സവിശേഷതകളില്‍ നിന്ന് മുക്തനായ ഒരു ശക്തിയാണ് അതിനു പിന്നില്‍ എന്ന് യുക്തി പൂര്‍വ്വം ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാവും. ആ ശക്തിയെയാണ് നാം ദൈവം എന്ന് വിളിക്കുന്നത്‌//

    ഊര്ജ്ജമില്ലാത്ത അവസ്ഥയില്‍ നിന്നും ഊര്ജ്ജ ഉണ്ടാക്കിയതാരോ അയാളാണു താങ്കളുടെ ദൈവമെന്നു പറഞ്ഞാല്‍ ഭൗതികശാസ്ത്രം പറയുന്നു ആ ദൈവം ഐന്സ്റ്റൈന്‍ ഫീല്ഡ് ഇക്ക്വേഷനും(Einstein Field Equation), അനിശ്ചിതത്വ സിദ്ദാന്തവുമാണെന്നു (uncertainty principle) . ഒന്നു കൂടി ആലോചിച്ചുനോക്കൂ, അതു തന്നെയാണോ താങ്കളുടെ ദൈവം/അള്ളാഹു ?

    ReplyDelete
    Replies
    1. can i contact you.......smsbkpgd@gmail.com
      fb.com/shammas.bk.9

      Delete
    2. Yes....ee Einstein equation കണ്ട് പിടിക്കുന്നതിനും മുൻപ് ആ പ്രതിഭാസം അവിടെ സംഭവിച്ച് കൊണ്ടിരുന്നു എങ്കിൽ...അത് സംഭവിക്കാൻ കാരണക്കാരൻ ആയ ശക്തി തന്നെയാണ് ദൈവം... ഇത് പോലെ എല്ലാ കാര്യത്തിലും Equations, Principles ഒക്കെ ഉണ്ട് ...അതൊക്കെ കണ്ട് പിടിച്ചത് ചില മനുഷ്യർ ആണെങ്കിലും അവർക്ക് കണ്ട് പിടിക്കാൻ അതൊക്കെ നിർമ്മിച്ചത് ദൈവം എന്ന ശക്തി തന്നെയാണ്

      Delete
  3. "ദൈവം എല്ലാം സ്രിഷ്ടിച്ചുവെങ്കില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു?"

    സാധാരണ ചിലര്‍ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ആദ്യമേ പറയട്ടെ ഈ ചോദ്യം തന്നെ തെറ്റാണ് കാരണം പദാര്‍ത്ഥ ലോകത്തിന്‍റെ സവിശേഷതകള്‍ക്കതീതനായ ഒരു ശക്തിയെയാണ് വിശ്വാസികള്‍ ദൈവം എന്ന് വിളിക്കുന്നത്‌.. ..ദൈവം പദാര്‍ത്ഥ ലോകത്തിനതീതനായതിനാല്‍ തന്നെ പദാര്‍ത്ഥ ലോകത്തിനോട് ബന്ധപ്പെടാതെ തന്നെ അസ്ഥിത്വം ഉള്ള ശക്തിയാണ്.ഇക്കാര്യം ഖുറാനില്‍ അദ്ധ്യായം 112 ല്‍ രണ്ടാം വചനത്തില്‍ വ്യക്തമാണ്.
    ദൈവം പദാർത്ഥ ലോകത്തിനതീതനായതിനാൽ തന്നെ പദാർത്ഥ ലോകത്തിനോട് ബന്ധപ്പെടാതെ തന്നെ അസ്ഥിത്വം ഉള്ള ശക്തിയാണ് ഇക്കാര്യം 112 മത്തെ ഈ നാല് സൂക്തങ്ങളിൽ കാണുന്നില്ലല്ലൊ കൂട്ടുകാരാ .. ചുമ്മാ സ്വയം വ്യാഖ്യാനം സൃഷ്ടിച്ച് ആളുകളെ മണ്ടന്മാരാക്കല്ലേ .. 112 മത് അദ്ധ്യായത്തി ൽ നാല് സൂക്തങ്ങളാണ് 1) പറയുക : കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു 2) അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാവുന്നു . 3 അവൻ ( ആർക്കും ) ജന്മം നൽകിയിട്ടില്ല ( ആരുടേയും സന്തതിയായി ) ജനിച്ചുട്ടുമില്ല . 4) അവന് തുല്യനായി ആരുമില്ലതാനും

    ഇങ്ങനെ നാല് വരി എഴുതി വെച്ചു എന്ന് കരുതി എല്ലാം ആയോ ? അതിനെന്താ തെളിവ് ?

    ഈ അല്ലാഹു ഒരു പദാർത്ഥ വസ്തു ആണന്ന് താങ്കൾ പറയുന്നു , പിന്നെ എന്തിനാണു അചേതനവും , കാണാൻ കഴിയാത്തതും കേൾക്കാൻ കഴിയാത്തതുമായ ഈ ദൈവത്തെ കാണാൻ മുഹമദ് ബുരാക്ക് എന്ന കുതിരയുടെ മേൽ ആകാശത്തേക്ക് പോയത് , അപ്പോൾ താങ്കൾ പറയുന്നത് സത്യമെങ്കിൽ ദൈവത്തെ നേരിട്ട് കണ്ടു എന്നവകാശപ്പെടുന്ന മുഹമദിന്റെ വാദം തെറ്റാവുമല്ലോ ?

    ചുമ്മാ വാചക കസർത്ത് നടത്തുമ്പോൾ താങ്കളുടെ യുക്തിക്കല്ല മതം എഴുതിവെച്ച യുക്തിപരമായ മണ്ടത്തരങ്ങൾക്കാണ്‍ വില എന്ന് താങ്കള് മനസ്സിലാക്കണം .

    ReplyDelete
  4. അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട് “നമ്മുടെ റബ്ബ് തന്റെ കണങ്കാലുകളില്‍നിന്ന് തുണി പൊക്കിപ്പിടിക്കും. സത്യവിശ്വാസികളായ എല്ലാ സ്ത്രീ പുരുഷന്മാരും അവന്റെ മുമ്പില്‍ സുജൂദ് ചെയ്യും. പേരിനും കീര്‍ത്തിക്കും വേണ്ടി സാഷ്ടാംഗം ചെയ്തിരുന്നവരെല്ലാവരും അവശേഷിക്കും. അവര്‍ സുജൂദ് ചെയ്യാനൊരുങ്ങുമ്പോള്‍ മുതുക് വളഞ്ഞു കിട്ടുകയില്ല.[ബുഖാരി] //

    ReplyDelete
  5. നമ്മുടെ പരിമിത യുക്തിക്ക് ഉള്‍കൊള്ളാന്‍ കൊള്ളാന്‍ കഴിയാത്തതായി ചില കാര്യങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ട്.

    // ആഹാ മുൻകൂർ ജാമ്യം എടുത്തല്ലോ കോയാ!! ഇനി അനക്ക് logical evidence തന്നിട്ട് കാര്യമില്ല.. താൻ പറയുന്നത് സാമാന്യ ലോജിക്കും അല്ലെന്ന് മുൻകൂർ ജാമ്യോം എടുത്തു... ഇനി ഇപ്പൊള്‍ തർക്കം ഇല്ലല്ലോ... കഷ്ടായി പോയി... എന്തായാലും അനുവാദം തന്നാൽ ഞാന്‍ ബാലരമയിൽ പ്രസിദ്ധീകരിക്കാം :)

    ReplyDelete
  6. നമ്മുടെ പരിമിത യുക്തിക്ക് ഉള്‍കൊള്ളാന്‍ കൊള്ളാന്‍ കഴിയാത്തതായി ചില കാര്യങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ട്.

    // ആഹാ മുൻകൂർ ജാമ്യം എടുത്തല്ലോ കോയാ!! ഇനി അനക്ക് logical evidence തന്നിട്ട് കാര്യമില്ല.. താൻ പറയുന്നത് സാമാന്യ ലോജിക്കും അല്ലെന്ന് മുൻകൂർ ജാമ്യോം എടുത്തു... ഇനി ഇപ്പൊള്‍ തർക്കം ഇല്ലല്ലോ... കഷ്ടായി പോയി... എന്തായാലും അനുവാദം തന്നാൽ ഞാന്‍ ബാലരമയിൽ പ്രസിദ്ധീകരിക്കാം :)

    ReplyDelete
  7. നമ്മുടെ പരിമിത യുക്തിക്ക് ഉള്‍കൊള്ളാന്‍ കൊള്ളാന്‍ കഴിയാത്തതായി ചില കാര്യങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ട്.

    // ആഹാ മുൻകൂർ ജാമ്യം എടുത്തല്ലോ കോയാ!! ഇനി അനക്ക് logical evidence തന്നിട്ട് കാര്യമില്ല.. താൻ പറയുന്നത് സാമാന്യ ലോജിക്കും അല്ലെന്ന് മുൻകൂർ ജാമ്യോം എടുത്തു... ഇനി ഇപ്പൊള്‍ തർക്കം ഇല്ലല്ലോ... കഷ്ടായി പോയി... എന്തായാലും അനുവാദം തന്നാൽ ഞാന്‍ ബാലരമയിൽ പ്രസിദ്ധീകരിക്കാം :)

    ReplyDelete
  8. how the world is developed from zero...? suggest me any atticle..?

    ReplyDelete
  9. can i contact mr rohit who commented before //? fb mail call ....pls mail me smsbkpgd@gmail.com

    ReplyDelete