Saturday, August 31, 2013

ഇസ്ലാമിന്റെ ചരിത്രപരമായ പങ്ക്-എം എന്‍ റോയി മനസ്സിലാക്കിയതും വിമര്‍ശകര്‍ അറിയാന്‍ ശ്രമിക്കാത്തതും








"ഇസ്ലാം ചരിത്രത്തിന്‍റെ അനിവാര്യമായ ഒരു ഉല്‍പ്പന്നമായിരുന്നു. അത് മനുഷ്യ പുരോഗതിയുടെ ഒരു ഉപകരണം കൂടിയായിരുന്നു. മനുഷ്യ മനസ്സുകളെ വിപ്ലവകരമായ പരിവര്‍ത്തനത്തിന് വിധേയമാക്കിയ പുതിയ സാമൂഹിക ബന്ധങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്‍റെ പിറവി ഇവിടെ സംഭവിച്ചു"

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും റാഡിക്കല്‍ ഹ്യുമനിസത്തിന്‍റെ സ്ഥാപകനും കമ്യൂണിസ്റ്റ്‌ ഇന്‍റര്‍ നാഷണലില്‍ അംഗത്വം നേടിയ ആദ്യ ഇന്ത്യക്കാരനുമായ എം എന്‍ റോയി 1939 ല്‍ എഴുതിയ 'Historical Role of Islam' (ഇസ്ലാമിന്‍റെ ചരിത്രപരമായ പങ്ക്) എന്ന പുസ്തകത്തില്‍ നിന്നാണ് മുകളില്‍ കൊടുത്ത അഭിപ്രായം ഉദ്ദരിച്ചത്.

ഒരു ഘട്ടത്തില്‍ പോലും ആത്മീയതയില്‍ താല്പര്യം കണ്ടെത്താത്ത ഭൌതിക വാദി ആയിരുന്ന എം എന്‍ റോയി പ്രാഥമികമായി തന്നെ ആത്മീയതയെ സ്വാഭാവികമായും നിരാകരിച്ചു കൊണ്ടാണ് തന്‍റെ അഭിപ്രായങ്ങള്‍ പങ്കു വെക്കുന്നത് . ഇസ്ലാമിന്‍റെ ചരിത്രപരമായ പ്രാധാന്യം വളരെ വിശദമായിത്തന്നെ വരച്ചു കാട്ടുന്ന ഈ കൃതി വേണ്ടത്ര ചരിത്ര ബോധമില്ലാതെ കേവലം ഇസ്ലാം വിമര്‍ശനമെന്ന നുകത്തിനു താഴെ അനുസരണയോടെ നടക്കുന്ന ആധുനിക വിമര്‍ശകരുടെ ആശയ പാപ്പരത്തം തുറന്നു കാട്ടുന്നതോടൊപ്പം ഇസ്ലാമെന്ന മഹത്തായ ആദര്‍ശം പോലെ മറ്റൊരു ആദര്‍ശം ചരിത്രത്തിലുടനീളം പരതിയാലും എങ്ങും കാണാന്‍ കഴിയില്ലെന്ന് അടിവരയിട്ടു സ്ഥാപിക്കുകയും ചെയ്യുന്നു. 

ഇസ്ലാം ഇന്ത്യയില്‍! 

ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട മതമാണ്‌ ഇസ്ലാം. അതിനു കാരണം മുസ്ലിം ഭരണാധികാരികള്‍ ജേതാക്കളായി കൊണ്ടാണ് ഇന്ത്യയിലേക്ക്‌ വന്നത് എന്ന ഒറ്റക്കാരണം കൊണ്ടാണ്. എന്നാല്‍ ഇസ്ലാമിന്‍റെ വളര്‍ച്ചയുടെ കാരണം തേടേണ്ടത് ഇന്ത്യ ഭരിച്ച മുസ്ലിം ഭരണാധികാരികളുടെ ആയുധപ്പുരയിലല്ല, മറിച്ച് ഇന്ത്യയില്‍ നില നിന്നിരുന്ന നീചമായ ജാതി വ്യവസ്ഥിതിയിലാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു.

ഇസ്ലാമിന്‍റെ ഇന്ത്യയിലേക്കുള്ള വരവ് ചരിത്രത്തിലെ അതിന്‍റെ പുരോഗമനപരമായ ദൌത്യങ്ങള്‍ നിറവേറ്റിയ ശേഷമാണ് എന്നദ്ദേഹം നിരീക്ഷിക്കുന്നു.

"പണ്ഡിതരും സംസ്കാര സമ്പന്നരുമായ അറബികളില്‍ നിന്ന് വേണ്ടതെല്ലാം പിടിച്ചു പറ്റിയ നേതൃത്വമാണ് അക്കാലത്ത് ഇസ്ലാമിനുണ്ടായിരുന്നത്. ഇസ്ലാമിന്‍റെ ഉദ്ഭവകാലത്ത് അതിനെ ഉത്തെജിപ്പിച്ചിരുന്ന വിപ്ലവ തത്വങ്ങളും പടിപടിയായി ആര്‍ജ്ജിച്ച വിജയാനുഭവങ്ങളും ഇസ്ലാം ഇന്ത്യയിലേക്ക്‌ വരുന്ന കാലത്ത് അതിന്‍റെ പതാകയില്‍ ആലേഖനം ചെയ്തിരുന്നു.പേര്‍ഷ്യയിലുംയൂറോപ്പിലെ കൃസ്ത്യന്‍ രാജ്യങ്ങളിലും ഇസ്ലാം വിജയക്കൊടി പാറിച്ചത് എങ്ങനെയോ അങ്ങനെ തന്നെയുള്ള സാമൂഹിക പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ഇസ്ലാം അതിന്‍റെ വേരുകളിറക്കിയത്. ദീര്‍ഘ കാലത്തെ ചരിത്രവും പൌരാണികവുമായ ഒരു സംസ്കാരവും സ്വന്തമായുള്ള ഒരു രാജ്യവും പെട്ടന്നുണ്ടാകുന്ന ഒരു വിദേശാക്രമണത്തിനു മുമ്പില്‍ തലകുനിച്ചു കൊടുക്കാറില്ല.കുറഞ്ഞ പക്ഷം ആക്രമണത്തിനിരയാകുന്ന ജനതയുടെ ആദരവും സംതൃപ്തിയും ആര്ജ്ജിക്കാതെ ഇത്തരം ഒരു കീഴടങ്ങല്‍ നടക്കുക എന്നത് സ്വാഭാവികമല്ല. ബ്രാഹ്മണ മത യാതാസ്തികതക്കെതിരെ ബുദ്ധമതം അഴിച്ചു വിട്ട വിപ്ലവം, 11 ആം നൂറ്റാണ്ടിലും 12 ആം നൂറ്റാണ്ടിലും വേദ വിപരീതികളെന്നു മുദ്ര കുത്തിയിരുന്ന വിപ്ലവകാരികള്‍ ഉള്‍പ്പടെയുള്ള ബഹുജനങ്ങളെ നന്നായി സ്വാധീനിച്ചു. അവര്‍ ഇസ്ലാമിന്‍റെ സന്ദേശത്തെ ഹൃദയം തുറന്നു സ്വാഗതം ചെയ്തു ( ഇസ്ലാമിന്‍റെ ചരിത്രപരമായ പങ്ക്, പേജ് 72)

ബ്രാഹമണ മത മേധാവികളുടെ കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അസംതൃപ്തരായ കീഴാള ജനത ഒരു മോചന മാര്‍ഗ്ഗമായാണ് ഇസ്ലാമിനെ പുല്‍കിയത് എന്ന ചരിത്ര വസ്തുതയ്ക്ക് അദ്ദേഹം അടിവരയിടുന്നു. ഇസ്ലാമിനെതിരെ ഒരു പ്രതി വിപ്ലവം നടക്കാതെ പോയത് അത് കൊണ്ടാണ്. അടിച്ചമര്‍ത്തപ്പെട്ട ജന വിഭാഗം ഇസ്ലാമില്‍ തങ്ങളുടെ രക്ഷ ദര്‍ശിച്ചു. അവര്‍ ഇസ്ലാമിന്‍റെ കൊടിക്കീഴില്‍ അണിനിരന്നു. ഇസ്ലാം അവര്‍ക്ക് രാഷ്ട്രീയ സമത്വം വാഗ്ദ്ദനം ചെയ്തു. ഇന്ത്യയിലെ കീഴാള ജനതയ്ക്ക് അന്നത്തെ സാമൂഹ്യ പരിത സ്ഥിതിയില്‍ രണ്ടു മാര്‍ഗ്ഗങ്ങളാണ് ഉണ്ടായിരുന്നത് എന്ന് പൌരാണിക ഹിന്ദു സംസ്കാരത്തിന്‍റെ ചരിത്രമെഴുതിയ ഹാവെലിന്‍റെ വാക്കുകള്‍ ഉദ്ദരിച്ചു കൊണ്ട് അദ്ദേഹം വിശദീകരിക്കുന്നു. ഒന്നുകില്‍ ഇസ്ലാമിക നിയമ സംഹിതകളുടെ സര്‍വ്വ പരിരക്ഷ, അല്ലെങ്കില്‍ കൂടുതല്‍ പ്രാകൃതമായ ആര്യന്‍ നിയമ സംഹിത.

പ്രവാചകന്‍റെ ഒട്ടേറെ അനുയായികളുടെ മാതൃഭൂമിയായ ഇന്ത്യയില്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും ജനസംഖ്യയില്‍ ഗണ്യമായ മുസ്ലിംകളെ ഒരു വിദേശീയ ജനത എന്ന നിലയ്ക്ക് പരിഗണിക്കപ്പെടുന്നതിനെതിരെ അദ്ദേഹം ആഞ്ഞടിക്കുന്നു. ഭൂതകാലത്തെ അസുഖകരമായ ഓര്‍മ്മകള്‍ വിസ്മരിക്കാന്‍ കാലമായിരിക്കുന്നു എന്നദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പ്രത്യേകിച്ചും ദീര്‍ഘ കാലത്തെ ബ്രിട്ടീഷ് ഭരണം ഹിന്ദുക്കളെയും മുസ്ലിംകളെയും ഒരു പോലെ അടിമകളാക്കിയ പശ്ചാത്തലത്തില്‍..!!. ., .ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതകള്‍ക്ക് വിധേയമായവരില്‍ ഹിന്ദുക്കളോട് ഒപ്പമോ അതിലധികമോ വരും മുസ്ലിംകളുടെ എണ്ണം. മുസ്ലിം ഭരണം ഇന്ത്യാ ചരിത്രത്തില്‍ ശരിയായി രേഖപ്പെടുത്തക്ക വിധം മുസ്ലിംകള്‍ ഇന്ത്യന്‍ ദേശീയതയുടെ അവിഭാജ്യ ഘടകമായി തീര്‍ന്നിട്ടുണ്ട്. (പേജ് 16)

യാഥാസ്ഥിക ഇന്ത്യന്‍ സമൂഹം ഇസ്ലാമിനെ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ലെന്നു അദ്ദേഹം തുറന്നു പറയുന്നു. ഇസ്ലാമിന്‍റെ പ്രവാചകനെ കുറിച്ചോ ഇസ്ലാമിന്‍റെ ചരിത്രപരമായ നിയോഗത്തെ കുറിച്ചോ ലോകത്ത് ഇസ്ലാം കൊണ്ടുവന്ന പുരോഗമനപരമായ മാറ്റങ്ങളെ കുറിച്ചോ നമ്മുടെ സമൂഹത്തിന് യാതൊരു അറിവുമില്ലെന്ന് അദേഹം വിഷധീകരിക്കുന്നുണ്ട്.

ഇസ്ലാമിക ചരിത്രവും പ്രവാചകന്‍ മുഹമ്മദിന്‍റെ മത സിദ്ധാന്തങ്ങളും ലോകത്തിലെ ഏതു പരിഷ്കൃത ജനതയ്ക്കും നന്നായി അറിയാം. എന്നാല്‍ ഇതേ കുറിച്ച് ഒരറിവും ഇല്ലാത്ത ഒരേയൊരു ജന സമൂഹം ഇന്ത്യയിലെ യാഥാസ്ഥിക ഹിന്ദുക്കള്‍ മാത്രമായിരിക്കും. നമ്മുടെ ദേശീയാദര്‍ശത്തിന്റെ എടുത്തു പറയാവുന്ന പ്രത്യേകത അതുയര്‍ത്തി കാണിക്കുന്ന ആത്മീയ സാമ്രാജ്യമാണ്‌. പക്ഷെ , മലീമസമായ ഈ ആവേശം ഇസ്ലാമിന്‍റെ നേര്‍ക്കാണ് ഏറ്റവും കൂടുതല്‍ . പ്രവാചകന്‍ മുഹമ്മദിന്‍റെ അധ്യാപനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ആത്മീയതയെ കുറിച്ച് ഈ ദേശീയ വാദികള്‍ ഒട്ടുംന്‍ തന്നെ മനസ്സിലാക്കുന്നില്ല. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വളരെയേറെ തെറ്റിധരിക്കപ്പെട്ടിട്ടുള്ള പ്രവാചകനാണ്‌ മുഹമ്മദ്‌ നബി. ഒരു ശരാശരി ഹിന്ദുവിന് മുഹമ്മദിനെ കുറിച്ച് വളരെ കുറച്ച് അറിവേയുള്ളൂ.ഇസ്ലാമിന്‍റെ വിപ്ലവകരമായ പ്രാധാന്യത്തെക്കുറിച്ചോ ഇസ്ലാമിക വിപ്ലവം ലോകത്തില്‍ കെട്ടഴിച്ചു വിട്ട സാംസ്കാരിക സംഭാവനകളെക്കുറിച്ചോ അയാള്‍ക്ക്‌ ഒരു ആദരവുമില്ല. ശാസ്ത്രീയ സത്യങ്ങളുടെയും ചരിത്ര സത്യങ്ങളുടെയും പരിശുദ്ധി കാത്തു സൂക്ഷിക്കുന്നതിനെന്ന പോലെ ഇന്ത്യന്‍ ജനതയുടെ ഭാവി ഭാഗധേയത്തെ കരുതിയും മേല്‍ പറഞ്ഞ തരത്തിലുള്ള ധാരണകളെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടതുണ്ട്. (പേജ് ,17 )


ഇസ്ലാമിന്‍റെ മുന്നേറ്റം അറേബ്യയിലും യൂറോപ്പിലും 

ലോകത്ത്ചു രുങ്ങിയ കാലം കൊണ്ട് ഇസ്ലാം നേടിയ നേട്ടങ്ങളെ അദ്ദേഹം അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. അവ കേവലം സൈനികമായ മുന്നേറ്റങ്ങളായി കാണാന്‍ അദ്ദേഹം തയ്യാറായില്ല. കാലഘട്ടത്തിന്‍റെ അനിവാര്യതയായിരുന്നു ഇസ്ലാമിന്‍റെ മുന്നേറ്റം എന്നദേഹം വിലയിരുത്തുന്നു. പുരാതന സംസ്കാരങ്ങളുടെ ജീര്‍ണ്ണതയും നില നിന്നിരുന്ന കടുത്ത അസമത്വവും ഇസ്ലാമിന്‍റെ ജൈത്ര യാത്ര സുഖമമാക്കി. എം എന്‍ റോയി എഴുതി

" അറേബ്യന്‍ മരുഭൂമിയിലെ ഒരു പറ്റം നാടോടികള്‍ ഒരു പുതിയ വിശ്വാസത്താല്‍ ആവേശഭരിതരായി പ്രബലമായ രണ്ടു സാമ്രാജ്യങ്ങളെ തകിടം മറിച്ച അവിശ്വസനീയ ധീരത ആരെയാണ് അത്ഭുതാപ്പെടുത്താതിരിക്കുക.!വാള്‍ മുന ചൂണ്ടി സമാധാനത്തിന്‍റെ ദൂത് പ്രചരിപ്പിച്ചു കൊണ്ട് രംഗ പ്രവേശനം ചെയ്ത പ്രവാചകന്‍ മുഹമ്മദ്‌ അല്ലാഹുവിന്‍റെ പ്രവാചകനെന്ന സ്ഥാനം സ്വയം ഏറ്റെടുത്തു കൊണ്ട് രംഗത്ത് വന്നു കഷ്ടിച്ച് 50 വര്‍ഷം പിന്നിട്ടതോടെ അദ്ദേഹത്തിന്‍റെ അനുയായികള്‍ ഇസ്ലാമിന്‍റെ ബാനര്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിന്‍റെ തീരം മുതല്‍ അറ്റ്‌ലാന്റിക്കിന്റെ തീരം വരെയും വിടര്‍ത്തിക്കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ദമാസ്കസിലെ ആദ്യത്തെ ഖലീഫമാര്‍ സ്ഥാപിച്ച ഭരണ സീമയുടെ വിസ്തൃതി തരണം ചെയ്യാന്‍ ഒട്ടകപ്പുറത്ത്‌ സഞ്ചരിക്കുന്ന ഒരു വ്യാപാരി സംഘത്തിന്അഞ്ചു മാസത്തെ യാത്ര വേണ്ടിയിരുന്നു. ഹിജ്ര വത്സരത്തിന്‍റെ ആദ്യനൂറ്റാണ്ടു അവാസാനിക്കുമ്പോള്‍ വിശ്വാസികളുടെ കമാണ്ടര്മാര്‍ എന്നറിയപ്പെട്ടിരുന്ന ഇസ്ലാമിക ഭരണാധികാരികള്‍ ആയിരുന്നു അക്കാലത്ത് ലോകത്തെ ഏറ്റവും ശക്തരായ ഭരണാധികാരികള്‍ "(പേജ് , 17)

അത്ഭുതകരമായ ഈ പ്രതിഭാസം എങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിന് മുമ്പില്‍ ചരിത്രകാരന്മാര്‍ പരിഭ്രമിച്ചു നില്‍ക്കുകയാണ്. ശാന്തതയും സഹിഷ്ണുതയും പുലര്‍ത്തിയിരുന്ന ജന വിഭാഗങ്ങളെ ഇസ്ലാമിക മത ഭ്രാന്തിന്‍റെ പിന്‍ബലത്തോടെ ആക്രമിച്ചു കീഴ്പ്പെടുത്തിയാണ് ഇസ്ലാമിന് മേല്‍പ്പറഞ്ഞ വിജയം കൈവരിക്കാന്‍ കഴിഞ്ഞത് എന്ന അസംബന്ധ സിദ്ധാന്തം അഭ്യസ്തവിദ്യരായ പരിഷ്കൃത ലോകം തള്ളിക്കളഞ്ഞതാണ്. ഇസ്ലാമിന്‍റെ വിജയമെന്ന ഈ അത്ഭുത പ്രതിഭാസം പ്രാഥമികമായും അതിലന്തര്‍ഭവിച്ചിരുന്ന വിപ്ലവസ്വഭാവം കൊണ്ടും ഗ്രീസ്, റോം, പേര്‍ഷ്യ തുടങ്ങിയ പുരാതന സംസ്ക്രുതികളുടെ മാത്രമല്ല ഇന്ത്യ, ചൈന തുടങ്ങിയ സംസ്കാരങ്ങളുടെ ജീര്‍ണ്ണത കൊണ്ടും സംഭവിച്ചതാണെന്ന് കാണാം (പേജ് , 19) 

ഇസ്ലാമിന്‍റെ മുന്നേറ്റം കേവലം സൈനികമായ മുന്നേറ്റമായിരുന്നില്ല എന്നദ്ദേഹം വസ്തുതകളുടെ പിന്‍ ബലത്തോടെ സമര്‍ത്ഥിച്ചു:


നാടോടി വര്‍ഗ്ഗങ്ങളായിരുന്ന താത്താരി, ഗോത്തുകള്‍,ഹൂണന്മാര്‍ ,മംഗോളുകള്‍ തുടങ്ങി ഗോത്ര വര്‍ഗ്ഗ സമൂഹങ്ങള്‍ പുരാതന ജനപദങ്ങളെ കൊള്ളയടിച്ച് നേടിയ വിജയം അവരുടെ സൈനിക ശക്തിയുടെ വിജയമായിരുന്നില്ല. അവരെ വിജയത്തിലേക്ക് നയിച്ച വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ചരിത്രത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുമില്ല. യൂറോപ്പിന്‍റെ പശ്ചിമ, പൂര്‍വ്വ, ദക്ഷിണ മേഖലകളെ പ്രകമ്പനം കൊള്ളിച്ച ഒരു ചുഴലിക്കാറ്റായിരുന്നു അറേബ്യന്‍ തീരങ്ങളില്‍ നിന്ന് ഇസ്ലാമിന്‍റെ പേരില്‍ അങ്ങോട്ട്‌ വീശിയടിച്ച മത പരമായ ഉന്മത്തത. മുകളില്‍ സൂചിപ്പിച്ച സാരസന്മാര്‍ , ഹൂണന്മാര്‍ തുടങ്ങിയവരുടെ ആക്രമണവും ഇസ്ലാം നേടിയ ദിഗ്വിജയവും പരസ്പരം താരതമ്യപ്പെടുതുംബോഴാണ് രണ്ടിന്‍റെയും വ്യത്യാസം ചരിത്ര വിദ്യാര്‍ഥിക്ക് മനസ്സിലാവുക. ആദ്യത്തേത് മരണവും നാശവും മറ്റത്യഹിതങ്ങളുമാണ്. രണ്ടാമത്തേത് മാനവികതയുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കുകയാണ് ചെയ്തത്. ഇതോട് ബന്ധപ്പെട്ട് സംഭവിചിരിക്കാവുന്ന നാശങ്ങള്‍ മഹത്തായ ഒരു ചരിത്ര ദൌത്യത്തിന്‍റെ അനുബന്ധം മാത്രമായിരുന്നു. മനുഷ്യ ചരിത്രത്തിലെ ഈ നൂതന ദൌത്യം എല്ലാ പഴമകളുടെയും ഉചാടനവും അനിവാര്യമായ പുതുമകളുടെ പ്രകാശനവുമായിരുന്നു.സ്വേച്ഛാപ്രമത്തരായ ഭരണാധികാരികളുടെ രമ്യഹര്‍മങ്ങളും ദുരാചാര കേന്ദ്രങ്ങളുടെ ശ്രീകോവിലുകളും ഇസ്ലാമിന്‍റെ ജൈത്ര യാത്രയ്ക്കിടെ തൂത്തെറിയപ്പെട്ടു. എന്നാല്‍ അത് വരെ ആര്‍ജ്ജിതമായിരുന്ന സര്‍വ്വ വിജ്ഞാന സമ്പത്തുക്കളും അനേകമടങ്ങായി വര്‍ധിപ്പിച്ചു കൊണ്ട് ഭാവി തലമുറയ്ക്ക് കൈമാറുക എന്ന ദൌത്യം ഇസ്ലാം ഭംഗിയായി നിറവേറ്റി (പേജ് 20-21)

മുസ്ലിംകളുടെ സംസ്കാരം, പെരുമാറ്റം,ലക്ഷ്യബോധം :

ജേതാക്കളായി ഓരോ ദേശങ്ങളിലും കടന്നു ചെന്ന മുസ്ലിംകളുടെ ചരിത്രത്തില്‍ മറ്റു മാതൃകകള്‍ ഇല്ലാത്ത മഹനീയമായ പെരുമാറ്റ രീതികളെ കുറിച്ച് അദ്ദേഹം പറയുന്നത് കാണുക:

ഉന്നതമായ സാംസ്കാരിക നിലവാരം പുലര്‍ത്തിയവര്‍ ആയിരുന്നു മുഹമ്മദിന്‍റെപിന്‍ഗാമികള്‍ . ഉയര്‍ന്ന സ്വഭാവ ശുദ്ധി,മികച്ച ലക്ഷ്യ ബോധം,ഉന്നതമായ ആത്മീയ നിലവാരം ഇത്തരം ഘടകങ്ങളാല്‍ നയിക്കപ്പെട്ടവരായിരുന്നു ഇസ്ലാമിക വിപ്ലവകാരികള്‍ . അതില്‍ നിന്ന് അതിര് കവിഞ്ഞ അവരുടെ അര്‍പ്പണ ബോധം അന്ധ വിശ്വാസങ്ങളില്‍ അധിഷ്ടിതമായിരുന്നു എന്ന് സമര്‍ഥിക്കുമ്പോള്‍ തന്നെ അതൊരിക്കലും കാപട്യങ്ങളാല്‍ ആവൃതമായിരുന്നില്ല. അവരുടെ മതാന്ധതയുടെ തീവ്രത അവരുടെ ഉദാര മനസ്കത കൊണ്ടും സാമാന്യ ബോധം കൊണ്ടും ലളിതവത്കരിക്കപ്പെട്ടിരുന്നു. അവരുടെ മോഹങ്ങളില്‍ ഒരിക്കലും സ്വാര്‍ഥതയുടെ കറ പുരണ്ടിരുന്നില്ല .അവരുടെ ദൈവികത അഹങ്കാരത്തിന്‍റെ മൂടുപടമായിരുന്നില്ല. (പേജ് 23)

വിശ്വാസികളുടെ ആദ്യത്തെ കമാന്ഡര്‍ എന്നറിയപ്പെട്ടിരുന്ന അബൂബക്കറിനെ പോലെ അങ്ങേയറ്റം കാല്‍പ്പനികനും ആത്മാര്‍ഥതയുടെ നിറ കുടവും മര്യാദാ സമ്പന്നനുമായ അപൂര്‍വ്വം വ്യക്തികളെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളൂ. അല്ലാഹുവിന്‍റെ പട്ടാളക്കാര്‍ എന്ന് അദ്ദേഹം വിളിച്ചിരുന്ന സ്വന്തം അനുയായികളോട് അബൂബക്കര്‍ പറഞ്ഞ വാക്കുകള്‍ ഇവിടെ സ്മരണീയമാണ് : "നീതിക്കായി നില കൊള്ളുക, അനീതി പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും അഭിവൃദ്ധിപ്പെടുകയില്ല.ധീരന്മാരായിരിക്കുക. കീഴടങ്ങുന്നതിനേക്കാള്‍ മരിക്കുന്നതാണ് ഉചിതം, കരുണയുള്ളവരായിരിക്കുക. വൃദ്ധന്മാര്‍, സ്ത്രീകള്‍ , കുട്ടികള്‍ ഇവരെ ഉപദ്രവിക്കവിക്കരുത്.ഫലങ്ങളും ധാന്യ വിളകളും നശിപ്പിക്കരുത്.കന്നുകാലികളെ ദ്രോഹിക്കരുത്. ശത്രുവിനോട് പോലും പറഞ്ഞ വാക്കുകള്‍ പാലിക്കണം " ഇത്തരം ആഹ്വാനങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ടാണ് അബൂബക്കറും അദ്ദേഹത്തിന്‍റെ അനുയായികളും തങ്ങളുടെ ജൈത്ര യാത്ര തുടരുന്നത് (പേജ് 23)

രണ്ടാം ഖലീഫ ഉമറിന്‍റെ സാഹസികരായ ആശ്വ ഭടന്മാര്‍ അവരുടെ ജൈത്ര യാത്ര , ഒരു വശത്ത് പേര്‍ഷ്യന്‍ സാമ്രാജ്യത്തിലൂടെ ഓക്സസ് നദിയുടെ വിദൂര തീരം വരെ എത്തുകയും മറുവശത്ത് റോമാ സാമ്രാജ്യത്തിന്‍റെ രണ്ടാം തലസ്ഥാനമായ അലക്സാണ്ട്രിയയുടെയും ജേതാക്കളുമായി തീര്‍ന്നു. ചരിത്രകാരനായ ഗിബ്ബണ്‍ ഈ വിജയ ഘോഷയാത്രയുടെ ലാളിത്യത്തെ കുറിച്ച് ഒട്ടേറെ പ്രകീര്‍ത്തിച്ചിരുന്നു. എവിടെയൊക്കെ ഖലീഫാ ഉമറും സംഘവും പ്രവേശിച്ചുവോ അവിടെയൊക്കെ ജനങ്ങള്‍ അവരെ ആഹ്ലാദാരാവങ്ങളോടെ അവരെ സ്വാഗതം ചെയ്തു. സാമൂഹിക നീതിയുടെ പരിപാലനത്തിന് അവര്‍ പ്രത്യേകം ഊന്നല്‍ നല്‍കി. (പേജ് 24)

"ഏതെങ്കിലുമൊരു രാജ്യം അറബികളുടെ അധീനതയില്‍ വന്നാല്‍ ആ രാജ്യം പെട്ടന്ന് സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ചിരുന്നു"(പേജ് 27)

അന്യ മതക്കാരോട് അങ്ങേയറ്റം സഹിഷ്ണുത പുലര്ത്തിയിരുന്നവരായിരുന്നു മുസ്ലിംകള്‍ എന്ന് ചരിത്ര ശകലങ്ങള്‍ ഉദ്ദരിച്ച്‌ കൊണ്ട് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു :

ഖലീഫാ ഉമര്‍ ജറൂസലം പിടിച്ചടക്കിയപ്പോള്‍ തോല്‍പ്പിക്കപ്പെട്ട ജനങ്ങള്‍ക്ക്‌ അവരുടെ ഭൌതിക സ്വത്തുക്കള്‍ അവരുടെ ഉടമസ്ഥതയില്‍ വെക്കുന്നതിനും അവര്‍ക്കിഷ്ടമുള്ള മതവിശ്വാസം പിന്തുടരുന്നതിനും സ്വാതന്ത്ര്യം നല്‍കിയിരുന്നു. നഗരത്തിന്റെയൊരു പ്രത്യേക ഭാഗം കൃസ്ത്യാനികള്‍ക്ക് പതിച്ചു നല്‍കുകയുണ്ടായി . അവിടെ അവര്‍ക്ക് സ്വന്തം പാത്രിയാര്‍ക്കീസും പുരോഹിത ഗണങ്ങളും ഉണ്ടായിരുന്നു. ഭരണ കൂടം അവര്‍ക്ക് നല്‍കിയിരുന്ന സംരക്ഷണത്തിന് പ്രതിഫലം എന്ന നിലയില്‍ നാമ മാത്രമായ ഒരു നികുതി ശേഖരിച്ചിരുന്നു. വിശുദ്ധ നഗരമായ ജരുസലേമിലെക്കുള്ള ക്രൈസ്തവ തീര്‍ഥാടനതെ ഇസ്ലാമിക ഭരണാധികാരികള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിരുന്നത്. (പേജ് 40)

പ്രസിദ്ധ വൈദിക ചരിത്രകാരനായ റീനോഡോട്ട് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "പാത്രിയാര്‍ക്കീസുമാര്‍, വിവിധ പുരോഹിതസ്ഥാനികള്‍ ഇവരുടെ അധികാര അതിര്‍ത്തികളും അവകാശാധികാരങ്ങളും മുസ്ലിം ഭരണാധികാരികള്‍ കൃത്യമായും സംരക്ഷിച്ചിരുന്നു" ബാഗ്ദാദിലെ ഒരു ഖലീഫ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി "പേര്‍ഷ്യന്‍ സാമ്രാജ്യ സീമകളില്‍ ഏറ്റവും വിശ്വസ്തരായ പൌരന്മാര്‍ ക്രിസ്ത്യാനികളാണ്" (പേജ് 41)

അതേ പ്രദേശങ്ങളിലേക്ക് ക്രിസ്ത്യന്‍ ആക്രമണകാരികള്‍ കടന്നു ചെന്നപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ സംഭവങ്ങളാണ് നടമാടിയത്. ജേതാക്കളുടെ കാട്ടു നീതിയെന്ന പതിവ് ക്രൂരതകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അവര്‍ക്കായില്ല എന്ന് മാത്രമല്ല ക്രൂരതയുടെ പര്യായമായി അവര്‍ മാറുന്നതായാണ് പിന്നീട് ലോകം കണ്ടത്. 

"എന്നാല്‍ നാന്നൂറ്റരുപത് വര്‍ഷങ്ങള്‍ക്കപ്പുറം ജറുസലം അധീനപ്പെടുത്തിയ കുരിശു യുദ്ധ ശില്പ്പികലായ യൂറോപ്പ്യന്‍ പ്രഭുക്കന്മാരുടെ അഴിഞ്ഞാട്ടം മുസ്ലിംകളെ മാത്രമല്ല, പൌരസ്ത്യ ക്രിസ്ത്യാനികളെയും വേട്ടയാടുകയുണ്ടായി.അറേബ്യന്‍ ഖലീഫമാരുടെ മത സഹിഷ്ണുതയെ പൌരസ്ത്യ ക്രിസ്ത്യാനികള്‍ പോലും പ്രശംസിചിരുന്നതായിട്ടാണ് പ്രസിദ്ധ ചരിത്രകാരനായ ഗിബ്ബണ്‍ 'റോമാ സാമ്രാജ്യത്തിന്‍റെ അധപ്പതനവും വീഴ്ചയും ' എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിചിരിക്കുന്നത്. കുരിശു യുദ്ധം നടത്തിയ അക്രമികള്‍ എന്തൊക്കെയാണ് ചെയ്തു കൂട്ടിയത്? ഗിബ്ബണ്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു :" സ്വകാര വ്യക്തികളുടെ മാത്രമല്ല പൊതു സമ്പത്തും കൊള്ളയടിക്കപ്പെട്ടു.തങ്ങളുടെ ദൈവത്തിന് എന്ന പേരില്‍ വലിയൊരു രക്ത ചോരിചില്‍ തന്നെ അവര്‍ക്ക് നടത്തേണ്ടി വന്നു. ചെറുത്തു നില്‍പ്പുകളെ രൂക്ഷമായി അടിച്ചമര്‍ത്തി. പ്രായം, ലിംഗം ഇത്തരം പരിഗണനകള്‍ ഒന്നും കൂടാതെ അക്രമത്തിന്‍റെ ഇരയായി.ഏതാണ്ട് 70,000 മുസ്ലിംകള്‍കള്‍ കൊല്ലപ്പെട്ടു. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത അനേകായിരം യഹൂദന്മാര്‍ അവരുടെ ആരാധനാലയങ്ങള്‍ക്കുള്ളില്‍ വെച്ച് പോലും അഗ്നിക്കിരയാക്കപ്പെട്ടു" ആധികാരികമായ ചരിത്ര രചന നടത്തിയ കൃസ്ത്യാനികളും മുസ്ലിംകളും ഗിബ്ബണിന്റെ മേല്‍പ്പറഞ്ഞ വിവരണങ്ങളെ ശരി വെക്കുകയാണ് ചെയ്യുന്നത്. (പേജ് 41)



കൃസ്ത്യന്‍ രാജ്യങ്ങളിലേക്ക് ഇസ്ലാം കടന്നു കയറിയത് എങ്ങനെ ?

കൃസ്ത്യന്‍ മേഖലകളെ സാംസ്കാരികമായാണ് ഇസ്ലാം കീഴ്പ്പെടുത്തിയത്. ലോകത്ത് ഒരു ജനതയും തങ്ങളുടെ ദേശം കീഴടക്കാന്‍ ഒരു അധിനിവേശ സേനയോട് യാചിച്ച ചരിത്രം അന്നുവരെ ചരിത്രത്തില്‍ കേട്ട് കേള്‍വി പോലുമില്ലാത്ത സംഭവമാണ്. മുസ്ലിം അധിനിവേശം ആഗ്രഹിച്ചവരായിരുന്നു ആ പ്രദേശങ്ങളിലെ ജനങ്ങള്‍.. 

"കൃസ്തീയ അന്ധവിശ്വാസങ്ങളുടെയും പേര്‍ഷ്യന്‍ സ്വേചാധിപത്യ വാഴ്ചയുടേയും ബൈസാന്തിയന്‍ അഴിമതികളുടെയും പിടിയിലമര്‍ന്ന് ശ്വാസം മുട്ടിക്കഴിഞ്ഞിരുന്ന സാമാന്യ ജനങ്ങള്‍ വിമോച്ചകരായാണ് ഈ സാരസന്‍ അക്രമകാരികളെ ഉള്ളുതുറന്ന് സ്വാഗതം ചെയ്തത്. പ്രവാചകന്‍ മുഹമ്മദിന്റെ വിപ്ലവകരമായ അധ്യാപനങ്ങളോട് അവര്‍ അന്ധമായ വിശ്വസ്തത പുലര്‍ത്തി. ഖലീഫമാരുടെ ഉത്തരവുകളെ അവര്‍ കൃത്യമായി പാലിച്ചു . ചുരുക്കത്തില്‍ സാരസന്മാര്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ചരിത്രത്തില്‍ ഇതിനു മുന്‍പൊരിക്കലും പുറമേ നിന്നെത്തിയ അധിനിവേശക്കാര്‍ തദ്ദേശീയ ജനതയാല്‍ ഇതുപോലെ സ്വീകരിക്കപ്പെട്ട അനുഭവം വേറെ ഉണ്ടായിട്ടില്ല" (പേജ് , 23)

ഇസ്ലാം കടന്നു ചെല്ലുമ്പോള്‍ കൃസ്തുമതം അതിന്‍റെ ജീര്‍ണ്ണതയുടെ മൂര്‍ധന്യത്തില്‍ ആയിരുന്നുവെന്ന് എം എന്‍ റോയി നിരീക്ഷിക്കുന്നു. "കൊലപാതകങ്ങള്‍, ചതിച്ചു കൊല്ലല്‍,വിഷ പ്രയോഗങ്ങള്‍ തുടങ്ങിയ ദുഷ് കൃത്യങ്ങളില്‍ ബിഷപ്പുമാര്‍ പോലും പങ്കാളികളായിരുന്നു.പാത്രിയാര്‍ക്കീസുമാരും , കത്തോലിക്കന്മാരും പരസ്പരം പുറം തള്ളുക, ബഹിഷ്കരണം പ്രഖ്യാപിക്കുക, ശപിച്ചു തള്ളുക തുടങ്ങിയവ പതിവാക്കി. സ്വന്തം അധികാരാവകാശങ്ങള്‍ ഉറപ്പിച്ചു നിറുത്താന്‍ എന്ത് അതിക്രമവും ചെയ്യുന്നതിന് ഇവര്‍ക്കൊന്നും ഒരു മടിയും ഉണ്ടായിരുന്നില്ല. കൈക്കൂലി കൊടുത്തും ഷണ്ടന്‍മാരെയും വേശ്യകളെയും അസാന്മാര്‍ഗ്ഗിക വൃത്തികള്‍ക്ക് വശപ്പെടുത്തി കൊടുത്തും രാജ കൊട്ടാരത്തിലെ സ്ത്രീകളെ പോലും സ്വാധീനിച്ചു കൂടെ നിറുത്തിയും താന്‍ പിടിച്ച മുയലിന് രണ്ടു കൊമ്പുണ്ടെന്നു സമര്‍ഥിക്കാന്‍ പരിശ്രമിച്ചവരായിരുന്നു ദൈവ പ്രതിപുരുഷന്മാരെന്നവകാശപ്പെട്ടിരുന്ന അക്കാലത്തെ സഭാധ്യക്ഷന്മാര്‍ (പേജ്44)


കൃസ്തു മതം അതിന്‍റെഅന്ത സത്തയില്‍ നിന്നും അധ്യാപനങ്ങളില്‍ നിന്നും അങ്ങേയറ്റം വ്യതിചലിച്ച സാഹചര്യമാണ് അന്ന് നിലവിലുണ്ടായിരുന്നത്. എം എന്‍ റോയിയുടെ വാക്കുകള്‍ തന്നെ ഉദ്ദരിക്കട്ടെ!

"തങ്ങളുടെ ഗുരു റോമന്‍ നുകത്തിനെതിരെ പ്രബോധനം നടത്തിയ വ്യക്തിയായിരുന്നു എന്നാ കാര്യം പോലും സഭാ പിതാക്കന്മാര്‍ സൌകര്യ പൂര്‍വ്വം മറന്നു. സീസറിനുള്ളത് സീസറിനു നല്‍കുക എന്ന നാണം കേട്ട ഒത്തു തീര്‍പ്പിന് വിധേയനായ ശാന്തനായ കുഞ്ഞാടായി യേശുവിനെ ചിത്രീകരിക്കാന്‍ അവര്‍ക്ക് ഒരു ലജ്ജയും ഉണ്ടായില്ല. ഇത്തരം ഒരു ഒത്തു തീര്‍പ്പ് ക്രിസ്തു മത രൂപ വത്കരണത്തിന് പശ്ചാത്തലമായി വര്‍ത്തിച്ച യഹൂദ മതത്തിന്റെ വിപ്ലവ പാരമ്പര്യത്തിന്റെ ന്നഗ്നമായ ലംഘനമായിരുന്നു. ഇത് വഴി ,അന്നത്തെ സമൂഹത്തിന്റെ നീറുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമായ ഒരു പുതിയ സാന്മൂഹിക വ്യവസ്ഥയ്ക്ക് അടിതറ ഇടാനുള്ള നീക്കത്തെ തടയുക മാത്രമല്ല അത്തരം സ്വപ്നങ്ങള്‍ സൂക്ഷിചിരുന്നവരെ വഞ്ചിക്കുക കൂടി ചെയ്തു. തങ്ങള്‍ക്കുള്ളതെല്ലാം കവര്‍ച്ച ചെയ്യപ്പെട്ട സാധുക്കളെ ചൂഷണം നടത്തി കൊഴുത്തു വീര്‍ക്കുന്നതിനും സമ്പന്നര്‍ക്ക് അവസരം ലഭിച്ചു. (പേജ് 46

ക്രുസ്തുമതത്തിനു സംഭവിച്ച ഈ അപചയത്തിന് പരിഹാരം എന്ന നിലയ്ക്ക് മറ്റൊരു മതം ഉയര്‍ന്നുവരിക എന്നത് ചരിത്രപരമായ ഒരു അനിവാര്യതയായിരുന്നു. അതായിരുന്നു ഇസ്ലാം (പേജ് 44)

അതിനാല്‍ തന്നെ തങ്ങളുടെ പ്രദേശങ്ങള്‍ ഇസ്ലാമിക ഭരണത്തിന് കീഴില്‍ കൊണ്ടുവരാന്‍ അക്കാലത്തെ കൃസ്ത്യാനികള്‍ ആഗ്രഹിച്ചിരുന്നതായി എം എന്‍ റോയി ചരിത്ര രേഖകളുടെ വെളിച്ചത്തില്‍ സമര്‍ഥിക്കുന്നു.

"സാരസിയന്‍ പടയാളികള്‍ ഓരോ കൃസ്ത്യന്‍ രാജ്യങ്ങളുടെ മേലും കൈവരിച്ച വിജയം ചരിത്രത്തിന്‍റെ നിര്‍ഭാഗ്യകരമെന്ന് തന്നെ പറയാവുന്ന വെളിപ്പെടുത്തലുകള്‍ പ്രകാരം തോല്‍പ്പിക്കപ്പെട്ട രാജ്യങ്ങളിലെ ജന സാമാന്യത്തിന്‍റെ പ്രീതിക്കത് പാത്രീഭവിച്ചു എന്നതാണ്. അറബികളായ ആക്രമണകാരികളുടെ ഭരണതെക്കാള്‍ കൂടുതല്‍ കിരാതവും സ്വേചാധിപത്യപരവും ആയിരുന്നു മിക്ക ക്രൈസ്തവ രാജ്യങ്ങളിലെയും ഭരണം, സിറിയന്‍ ഭൂ പ്രദേശത്തെ തദ്ദേശവാസികള്‍ മുഹമ്മദിന്‍റെ അനുയായികളെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ സ്വാഗതം ചെയ്യുകയായിരുന്നു. ഈജിപ്തിലെ കോപ്റ്റിക് വംശജര്‍ തങ്ങളുടെ രാജ്യത്തെ അറബ് അധിനിവേശത്തിനു കീഴില്‍ കൊണ്ടുവരാന്‍ വളരെയേറെ സംഭാവനകള്‍ ചെയ്യുകയുണ്ടായി.കൃസ്ത്യാനികളായ ആഫ്രിക്കന്‍ ബെര്‍ബറുകള്‍ ഇസ്ലാമിന്‍റെ ആഫ്രിക്കന്‍ അധിനിവേശം വളരെ എളുപ്പമാക്കി. കൊന്‍സ്ടാണ്ടിനോപ്പിള്‍ കേന്ദ്രീകരിച്ച് കൃസ്ത്യന്‍ ഭരണാധികാരികള്‍ നടത്തിയിരുന്ന തേര്‍വാഴ്ച്ചയെ മേല്‍ പറഞ്ഞ രാജ്യങ്ങളിലെ എല്ലാ ജന വിഭാഗങ്ങളും ശക്തമായി എതിര്‍ത്തിരുന്നു. നാടുവാഴികളായ പ്രഭുക്കന്മാരുടെ വഞ്ചനയും സാമാന്യ ജനത്തിന്‍റെ അസംതൃപ്തിയും സ്പൈനിനെയും തെക്കന്‍ ഫ്രാന്‍സിനെയും സാരസിയന്‍ അധിനിവേശത്തിനു അധിവേഗം ഇരകളാക്കി (Finaly-History of the Byzantine Empire) -പേജ് 47

ഇസ്ലാം കടന്നു ചെന്ന പ്രദേശങ്ങള്‍ ഇസ്ലാമിലേക്ക് അലിഞ്ഞു ചേരുകയായിരുന്നു എന്നതാണ് ശ്രദ്ധേയമായ വിലയിരുത്തല്‍. .!!.,. തദേശവാസികളുടെ മനസ്സുകളെ കീഴ്പ്പെടുത്തിയാണ് ഇസ്ലോം അത് സാധിച്ചത് എന്നദ്ദേഹം എഴുതുന്നു:

" അറേബ്യന്‍ മണ്ണില്‍ ഇസ്ലാം കൈവരിച്ച പുരോഗതി വാളിന്‍റെ വായ്ത്തലകൊണ്ട് വെട്ടിപ്പിടിച്ചതാണെന്ന് തികച്ചും തെറ്റായ ഒരു ധാരണ ഇന്ന് ലോകത്താകെ പരന്നിട്ടുണ്ട്. വാള് കൊണ്ട് ഒരുപക്ഷെ ഒരു രാജ്യത്തിന്‍റെ അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ അവിടത്തെ ജനങ്ങളുടെ മനസ്സ് കീഴടക്കാന്‍ കഖ്‌ഴിയുകയില്ല. ഏഷ്യയുടെയും ആഫ്രിക്കയുടെയും സാമാന്യ ജനജീവിതവുമായി ഇസ്ലാം ഇണങ്ങി ചേര്‍ന്ന സംഭവം അത്യന്തം ഗഹനമായി വിലയിരുത്തപ്പെടെണ്ട ഒന്നാണ്"(പേജ് 43)


ശാസ്ത്ര -വൈജ്ഞാനിക മേഖലകളില്‍ ഇസ്ലാമിന്‍റെ പങ്ക്!

വൈജ്ഞാനിക മേഖലയ്ക്കു 500 വര്‍ഷക്കാലം ഇസ്ലാം നല്‍കിയ സംഭാവനകളെ കുറിച്ച് എം എന്‍ റോയി സവിസ്തരം വിവരിക്കുന്നുണ്ട്. "അബ്ബാസികള്‍ , ഫാത്തിമികള്‍, അമവികള്‍ ത്ടങ്ങിയ വ്യത്യസ്ത ഇസ്ലാമിക ഭരണാധികാരികളുടെ കീഴില്‍ വിജ്ഞാനവും സംസ്കാരവും ഏഷ്യ, വടക്കേ ആഫ്രിക്ക,സ്പൈന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ യഥാക്രമം പോഷിപ്പിക്കപ്പെട്ടുപ്പോന്നിരുന്നു. സമര്‍ഖന്ദും ബുഖാറയും മുതല്‍ ഫാസും കോര്ടോവയും വരെയുള്ള സ്ഥലങ്ങളില്‍ ഒട്ടേറെ പണ്ഡിതന്മാര്‍ ജ്യോതിശാസ്ത്രം, ഗണിത ശാസ്ത്രം,ഊര്‍ജജ തന്ത്രം, രസതന്ത്രം, വൈദ്യ ശാസ്ത്രം, സംഗീതം തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു വന്നിരുന്നു.ഗ്രീക്ക് തത്ത്വചിന്തയുടെയും പാണ്ടിത്യതിന്റെയും വിലമതിക്കാനാവാത്ത നിധിശേഖരം ഒന്നടങ്കംതന്നെ ക്രൈസ്തവ സഭയുടെ അന്ധവിശ്വാസങ്ങളുടെയും അസഹിഷ്ണുതകളുടെയും ആഘാതമേറ്റ് മറഞ്ഞുകിടക്കുകയായിരുന്നു. അറബ് പണ്ഡിത ശ്രേഷ്ടന്മാര്‍ ഇവയെ പുറത്തു കൊണ്ടുവരാന്‍ മെനക്കെട്ടില്ലായിരുന്നുവെങ്കില്‍ അതോന്നടങ്കം ലോകത്തിനു എന്നെന്നേക്കുമായി നഷ്ടമാകുമായിരുന്നു. അങ്ങനെ സംഭവിച്ചെങ്കില്‍ ഉണ്ടാകുമായിരുന്ന നഷ്ടം നമുക്ക്സ ഭാവന ചെയ്യാന്‍ കഴിയുന്നതിനും എത്രയോ അപ്പുറത്തായിരിക്കും (പേജ് 57)


അറബികള്‍ - ശാസ്ത്രത്തിന്‍റെ മുന്‍ഗാമികള്‍ 


നമ്മളിന്നു കരുതുന്നതു പോലുള്ള ഭൌതിക ശാസ്ത്രത്തിന്റെ സ്ഥാപകരെന്നു വിളിക്കാവുന്നത് അറബികളെയാണ്. പരീക്ഷണനിരീക്ഷണങ്ങളാണ് പുരോഗതിയുടെ പാതയൊരുക്കുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തം മുതല്‍ ഗ്രീക്കുകാരുടെ ശാസ്ത്രീയ നേട്ടങ്ങള്‍ വരെ മാത്രമല്ല ആധുനികകാലം വരെയുള്ള എല്ലാ ശാസ്ത്രീയ നേട്ടങ്ങളും അറബികളോട് കടപ്പെട്ടിരിക്കുന്നു. (പേജ്-58)

പുരാതന ഗ്രീസിലെ ലോക ഗുരുക്കന്മാരുടെ രചനകള്‍ സംരക്ഷിക്കുക മാത്രമല്ല മറഞ്ഞു കിടന്നവയെ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതില്‍ അറബികള്‍ ഉത്സാഹം കാണിച്ചു. പ്ലേടോ, അരിസ്ടോട്ടില്‍,യൂക്ലിഡ്, അപ്പോലോനിയസ്, ടോളമി, ഹിപ്പോക്രട്ടസ്, ഗാലന്‍ തുടങ്ങിയ പ്രമുഖരുടെ സമ്പൂര്‍ണ്ണ കൃതികള്‍ ആധുനിക യൂറോപ്പിന്‍റെ പിതാക്കന്മാര്‍ക്കു [പോലും ലഭ്യമായത് അറബി ഭാഷയില്‍ മാത്രമായിരുന്നു. അറബികള്‍ ഇവയ്ക്കെല്ലാം പണ്ഡിതോചിതമായ വ്യാഖ്യാനങ്ങളും നല്‍കിയിരുന്നു. ആധുനിക യൂറോപ്പ് അറബികളില്‍ നിന്ന് ഔഷധ വിദ്യയും ഗണിത ശാസ്ത്രവും മാത്രമല്ല ജ്യോതിശാസ്ത്രവും പഠിച്ചു. ജ്യോതിശാസ്ത്ര പഠനം പാശ്ചാത്യലോകത്തിന്‍റെ വീക്ഷണ ചക്രവാളം വിപുലമാകുന്നതിന് സഹായകമായി. പ്രകൃതിയുടെ യാന്ത്രികമായ നിയമങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ പുതിയ വെളിപാടുകള്‍ തന്നെ തുറന്നുകൊടുത്തു. ശാസ്ത്ര ബോധാതിലധിഷ്ടിതമായ ഈ നൂഇതന സംസ്കാരത്തിന്‍റെ പിതൃത്വം തീര്‍ച്ചയായും അറബികല്‍ക്കവകാശപ്പെട്ടതാണ്. ദൂരദര്‍ശിനി പോലുള്ള ആധുനികൊപകരണങ്ങളുടെ സഹായത്തോടെ അറബ് ചിന്തകന്മാര്‍ ഭൂമിയുടെ യഥാര്‍ത്ഥ പരിധിയും വ്യാപ്തിയും ക്രുസ്ത്യമായി കണക്കുകൂട്ടുക മാത്രമല്ല ചെയ്തത് , ഭൂമിയെ ചുറ്റുന്ന ഗ്രഹങ്ങളുടെ എണ്ണവും സ്ഥാനവും വരെ നിര്‍ണ്ണയിചു. പൌരസ്ത്യ രാജ്യങ്ങളിലെ പുരോഹിതന്മാരും മറ്റും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി സ്വരൂപിച്ച ജ്യോതിഷം പോലുള്ള വ്യാജ ശാസ്ത്രങ്ങളുടെ ഉള്ളുകള്ളികള്‍ പോളിയുക തന്നെ ചെയ്തു. ജ്യോതിഷം ശരിയായ ജ്യോതിശാസ്ത്രത്തിനു മുമ്പില്‍ വഴിമാറിക്കൊടുക്കാന്‍ നിര്‍ബന്ധിതമായി.ബീജഗണിതം അഥവാ അല്‍ ജിബ്രാ അലക്സാണ്ടിരിയയിലെ ഡയോഫാന്ടസ് ഇതിനകം കണ്ടുപിടിച്ചിരുന്നു. എങ്കിലും അറേബ്യന്‍ വിജ്ഞാനം ബലപ്പെടുന്നതുവരെയും അല്‍ ജിബ്രാ പൊതുവില്‍ അന്ഗീകരിക്കപ്പെട്ട ഒരു പഠന വിഷയമായി മാറിയിരുന്നില്ല.ഈ ശാസ്ത്ര ശാഖയുടെ പേരു തന്നെ, സൂചിപ്പിക്കുന്നതനുസരിച്ച് ഇതിന്‍റെ അറേബ്യന്‍ ഉത്ഭവം സംബന്ധിച്ച സിദ്ധാന്തം ശരിയാണെന്ന് വരുന്നു.അല്‍ ജിബ്രയുടെ കാര്യത്തില്‍ തങ്ങള്‍ക്കു ഗ്രീക്ക് ഗുരുക്കന്മാരോടുള്ള കടപ്പാട് അറബികള്‍ തന്നെ മാന്യമായ രീതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വൈദ്യ ശാസ്ത്ര വിദ്യാര്‍ഥികളെ ബോട്ടണി അഭ്യസിപ്പിചിരുന്നെങ്കിലും ഡയസ്കോരൈഡസ് എന്ന അറബ് പണ്ഡിതന്‍ 2000 ഇനം ചെടികളെ വര്‍ഗ്ഗീകരിച്ച് പട്ടികയുണ്ടാക്കിയതോടെ ഒരു പുതിയ ശാസ്ത്രശാഖയുടെ പിറവി തന്നെയാണ് സംഭവിച്ചത്.പുരാതന ഈജിപ്തിലെ പുരോഹിതന്മാര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു വിദ്യയായിരുന്നു അതുവരെയും രാസവിദ്യ അഥവാ കെമിസ്ട്രി എന്ന പേരില്‍ നമുക്കിന്നു സുപരിചിതമായ രസതന്ത്ര പഠന ശാഖ. ഈ വിജ്ഞാന ശാഖ പുരാതന ബാബിലോണിയയില്‍ ഒരിക്കല്‍ പ്രയോഗതിലുണ്ടായിരുന്നു. അല്‍പ്പം കൂടി പിന്നിട്ട ഒരു കാലത്ത് കെമിസ്ട്രിയുടെ ചില വശങ്ങള്‍ ഇന്ത്യയിലെ ഭിശ്വഗരന്മാര്‍ക്കും പരിചിതമായിരുന്നു എന്നതിന് തെളിവുകളുണ്ട്. എങ്കില്‍ തന്നെ കെമിസ്ട്രി ഒരു ശാസ്ത്ര വിഷയമെന്ന നിലയില്‍ അതിന്‍റെ ആവിര്‍ഭാവത്തിനും പ്രഥമ ഘട്ട വികാസത്തിനും ഏറെ കടപ്പെട്ടിരിക്കുന്നത് അറബികളോടാണ്."അവരാണാദ്യമായി ദ്രാവകങ്ങള്‍ ഡിസ്ടല്‍ ചെയ്യുന്നതിനുള്ള പാത്രം കണ്ടു പിടിച്ചത്. ഔഷധ നിര്‍മ്മാണമായിരുന്നു ഈ കണ്ടുപിടുതതിലേക്ക് അവരെ നയിച്ചത്. ആസിഡുകളെന്നും ആല്ക്കാലികളെന്നും ദ്രാവകങ്ങളെ വേര്‍തിരിച്ചതും അവയുടെ പരസ്പരബന്ധം ആദ്യമായി മനസ്സിലാക്കിയതും അവരായിരുന്നു. ദ്രാവകങ്ങളില്‍ അന്തര്‍ലീനമായിരുന്ന രാസ പദാര്‍ഥങ്ങളെ വേര്‍തിരിച്ചെടുത്തു വിലപ്പെട്ട ഔഷധങ്ങള്‍ ആക്കി മാറ്റാന്‍ അവരുടെ ഈ പരിശ്രമത്തിനു കഴിഞ്ഞു എന്ന കാര്യം ഗിബ്ബണ്‍ തന്‍റെ ചരിത്ര പഠനത്തില്‍ വിശദീകരിക്കുന്നുണ്ട് (പേജ് 63)


ഔഷധ ശാസ്ത്രത്തിന്‍റെ വിഷയത്തിലാണ് അറബികള്‍ അവരുടെ മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചത്. മാസുവായും ജബറും ഗാലന്റെ യോഗ്യരായ ശിഷ്യന്മാരായിരുന്നു.അവര്‍ തങ്ങളുടെ ശ്രേഷ്ടനായ ഗുരുവില്‍ നിന്നു പഠിക്കുക മാത്രമല്ല പഠിചതിനോട് കൂടി സ്വന്തമായി പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അവിസെന്ന വിദൂരമായ ബുഖാരയിലാണ് ജനിച്ചത്‌. അദ്ദേഹത്തിന്റെ ജീവിതകാലം 10 ആം നൂറ്റാണ്ടിലായിരുന്നു . യൂറോപ്പില്‍ 10 മുതല്‍ 15 വരെ നൂറ്റാണ്ടുകളില്‍ വൈ ദ്യ ശാസ്ത്രത്തിന്‍റെ ചോദ്യം ചെയ്യാനാകാത്ത ആധികാരിക പണ്ഡിതനായി അദ്ദേഹം പരിലസിച്ചിരുന്നു. (പേജ് 64)

അവിറോസ്,അല്‍ കിന്തി, അല്‍ ഫാറാബി,അല ഗസ്സാലി, ഇബ്നു സീന , അല്‍ ഹസ്സന്‍ തുടങ്ങിയ ശാസ്ത്ര പ്രതിഭകളെ കുറിച്ച് അദ്ദേഹം സവിസ്തരം പരാമര്ഷിച്ചിരിക്കുന്നു. എല്ലാ കാലത്തേയും മൌലിക ശാസ്ത്ര പ്രതിഭകളുടെയും മുന്‍ നിരയില്‍ നിരുത്താവുന്ന ശാസ്ത്ര പ്രതിഭയായാണ് അല്‍ഹസ്സനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. പ്രകാശ രശ്മികള്‍ കണ്ണില്‍ നിന്നാണ് പുറപ്പെടുന്നത് എന്ന ഗ്രീക്കുകാരുടെ അബദ്ധ വാദം തിരുത്തിയത് അല്‍ ഹസ്സന്‍ ആണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ശരീര ശാസ്ത്രപരമായും ക്ഷേത്ര ഗണിത നിയമപ്രകാരവും പ്രകാശ രശ്മികള്‍ നമ്മുടെ കാഴ്ചയ്ക്ക് വിധേയമാകുന്ന പദാര്‍ത്ഥത്തില്‍ നിന്ന് പുറപ്പെട്ട് നമ്മുടെ കണ്ണിന്‍റെ റെറ്റിനയില്‍ തട്ടി സംഘട്ടനം സംഭവിക്കുമ്പോഴാണ് കാഴ്ച എന്ന പ്രതിഭാസം സംഭവിക്കുന്നത്‌ എന്ന് അല്‍ ഹസ്സന്‍ തെളിയിച്ചു. കെപ്ലരുടെ കാഴ്ച സംബന്ധിച്ചുള്ള സിദ്ധാന്തങ്ങള്‍ അത്രയും അദ്ദേഹം അറബികളായ തന്‍റെ പൂര്വ്വഗാമികളില്‍ നിന്ന് കടം കൊണ്ടതാണ് എന്നാണ് പല ചരിത്രകാരന്മാരും സമര്തിചിരിക്കുന്നത്. (പേജ് -68)

12 ആം ശതകത്തില്‍ ജീവിച്ചിരുന്ന അബൂബക്കര്‍ ആയിരുന്നു ജോതിര്‍ ഗോളങ്ങളെ സംബന്ധിച്ച ടോളമിയുടെ സിദ്ധാന്തങ്ങളെ ആദ്യമായി നിരസിച്ച ജ്യോതിശാസ്ത്രന്ജന്‍. ഗ്രഹങ്ങളുടെ സ്ഥാനത്തെ സംബന്ധിച്ച് പിന്നീട് വന്ന ജിയോര്‍ദാനോ ബ്രൂനോയ്ക്കും ഗലീലിയോയ്ക്കും കോപ്പര്നിക്കസിനും ജ്യോതിര്‍ വിജ്ഞാനത്തോട്‌ ബന്ധപ്പെടുത്തി താന്താങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ എളുപ്പമാക്കുന്ന പ്രാഥമിക ജോലികള്‍ അബൂബക്കര്‍ പൂര്‍ത്തിയാക്കിയിരുന്നു (പേജ് 70)

മുസ്ലിം ഭരണാധികാരികളും മുസ്ലിം പണ്ഡിതന്മാരും ശാസ്ത്ര ലോകത്തിന് നല്‍കിയ സംഭാവനകളെ അതിരുകളില്ലാതെ അഭിനന്ദിക്കുകയാണ് എം എന്‍ റോയി. അറബികളുടെ സംഭാവന ഇല്ലായിരുന്നുവെങ്കില് ഈ മേഖലയുടെ അവസ്ഥ അങ്ങേയറ്റം പുറകോട്ടു പോകുമായിരുന്നു എന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ശ്രദ്ദേയനായ ഒരു ഭൌതികവാദിയുടെ നിഷ്പക്ഷമായ വിലയിരുത്തല്‍ തുടര്‍ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അവസാനമായി വിമര്‍ശകരോട് : 

ഇസ്ലാം കേവലം അനുഷ്ടാനങ്ങളുടെ മതമല്ല. അതിനു ചരിത്രപരമായ ഒരു നിയോഗമുണ്ട്. സാമൂഹ്യ മണ്ഡലങ്ങളില്‍ പരിവര്‍ത്തനത്തിന്‍റെ ശംഖൊലി മുഴക്കിയ നൂറ്റാണ്ടുകളുടെ അനുഭവ കരുത്താര്‍ജ്ജിച്ച മഹിതമായ ആദര്‍ശമാണ് ഇസ്ലാം. അന്ധമായ ഇസ്ലാം വിമര്‍ശനം കണ്ണ് മൂടി കെട്ടിയ കുതിരകളെ പോലെ നിങ്ങളെ ഓടിക്കുമെന്ന് മനസ്സിലാക്കുക. ചുരുങ്ങിയ പക്ഷം ഇസ്ലാമിനെ വിമര്‍ശിക്കാന്‍ വേണ്ടിയെങ്കിലും ഇന്നലെകളിലെ ചരിത്രം പഠിക്കുക.

Friday, July 26, 2013

സവര്‍ക്കര്‍ കഴുമരത്തില്‍ നിന്ന് രക്ഷപ്പെട്ടത് എങ്ങനെ ?


1948 ജനുവരി 20  ല്‍ ഗാന്ദിജിയുടെ ജീവന്‍ അപഹരിക്കാന്‍ മദന്‍ലാല്‍ പഹവ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് തന്നെ ആ കുറ്റകൃത്യം ആസൂത്രണം ചെയ്തത് വി ഡി സവര്‍ക്കര്‍  ആണെന്ന സംശയം ബലപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആ സംശയം ശരിയാണെന്ന് സ്ഥിരീകരിക്കുകയും വിചാരണാ കോടതിയില്‍ ഹാജരാക്കപ്പെട്ട തെളിവുകള്‍ അദ്ദേഹത്തിന്‍റെ പങ്ക് തെളിയിക്കുകയും ചെയ്തിരുന്നു. പക്ഷെ തനിക്കനുകൂലമായ ഒരു വിധിയിലൂടെ അദ്ദേഹം രക്ഷപ്പെടുകയാണ് ഉണ്ടായത്.

ഇന്ത്യയുടെ അന്നത്തെ ഡെപ്യൂട്ടി പ്രധാന മന്ത്രി ആയിരുന്ന വല്ലഭായി പട്ടേലിന് അദ്ദേഹം കുറ്റക്കാരന്‍ ആണെന്ന് ബോധ്യപ്പെട്ടിരുന്നു. 1965 മാര്‍ച്ച് 22ന്  ബഹുമാന്യനായ സുപ്രീം കോടതി ന്യായാധിപന്‍ ജെ.കെ കപൂര്‍  അടങ്ങുന്ന അന്വേഷണ സമിതി രൂപീകരിക്കുകയും ആ സമിതികൊണ്ട് വന്ന വസ്തുതകള്‍ സവര്‍ക്കറും സംഘവും നടത്തിയ ഗൂഡാലോചന ഒഴികെയുള്ള മുഴുവന്‍ ആരോപണങ്ങളെയും തിരസ്കരിക്കാനുതകുന്നതായിരുന്നു.

വിചാരണ വേളയില്‍ ഗോട്സെ (ഇടത്) ,ആപ്തെ , കര്‍ക്കരെ
Larry Collins ന്‍റെയും Dominique Lapierre യുടെയും Freedom At Midnight (1976) ല്‍ ഒരുപാട് വിലപ്പെട്ട വിവരങ്ങള്‍ ഉണ്ടായിരുന്നു കാരണം  മുഖ്യ അസൂത്രകരുടെ മൊഴികള്‍ക്കു പുറമേ  അവര്‍ക്ക് പോലീസ് റെക്കോര്‍ഡുകളും ഇന്റലിജന്‍സ് റെക്കോര്‍ഡുകളും ലഭ്യമായിരുന്നു. തന്‍റെ ഉദ്യമത്തിന് മുന്പ് താന്‍ സവര്‍ക്കരുമായി കൂടി കാഴ്ച നടത്തിയിരുന്നതായി അറസ്റ്റ് ചെയ്യപ്പെട്ട മദന്‍ലാല്‍ പോലീസിനോട് സമ്മതിച്ചിക്കുകയും  പൂനെയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഹിന്ദു രാഷ്ട്ര'എന്ന പത്രത്തിന്‍റെ എഡിറ്റര്‍ ആയ N. V. ഗോട്സേയെ കുറിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.  സവര്‍ക്കറിന്റെ സംഘത്തിന്‍റെ പത്രത്തിന്‍റെ നടത്തിപ്പുകാരന്‍ N.D. ആപ്തെ എന്നാ ഒരാള്‍ ആയിരുന്നു എന്നും മദന്‍ലാല്‍ വെളിപ്പെടുത്തുകയുണ്ടായി . മദന്‍ ലാലിന്‍റെ പരാജയപ്പെട്ട ഉദ്യമത്തിന് ശേഷം അയാളുടെ കൂട്ട് പ്രതികള്‍ ഉപേക്ഷിച്ചു പോയ വസ്ര്‍=ത്രങ്ങളില്‍ N.V.G  എന്ന ഒരു പൊതു മുദ്രയുമുണ്ടായിരുന്നു.

കൂടുതല്‍ അറിയാന്‍ ഒരു പോലീസുകാരനും ആഗ്രഹിച്ചിരുന്നില്ല. വളരെ നന്നായി തുടങ്ങിയ അന്വേഷണം  ഒരു വ്യക്തമായ ലക്ഷ്യമില്ലാതെ നിഷ്ഫലമായി മാറി എന്നാണ് Collins ഉം Lapierre ഉം വിശേഷിപ്പിക്കുന്നത്. ഡല്‍ഹിയിലെ കഴിവ് കെട്ട സീനിയര്‍  പോലീസ് ഓഫീസര്‍മാരില്‍ നിന്ന് വ്യത്യസ്തമായിയിരുന്നു കാര്യ പ്രാപ്തിയുള്ള ബോംബെ പോലീസ്.മദന്‍ലാലിന്‍റെ കേസ് അന്വേഷിക്കാന്‍ ബോംബെയുടെ അഭ്യന്തര മന്തി മൊറാര്‍ജി ദേശായ് ചുമതലപ്പെടുത്തിയത് ജംഷീദ് നഗന്‍വല്ല എന്ന്‍ എന്ന ഡെപ്യൂട്ടി കമ്മീഷ്ണരെ ആയിരുന്നു. ബോംബെ സി ഐ ഡി സ്പെഷല്‍ ബ്രാഞ്ചിന്‍റെ ഇന്‍ ചാര്‍ജ് ആയിരുന്നു അദേഹം'.  മദന്‍  ലാലിന്‍റെ കുറ്റ സമ്മതത്തെ തുടര്‍ന്ന്  സവര്‍ക്കരെ അറസ്റ്റ് ചെയ്യുവാന്‍ അനുവാദം ചോദിച്ച അദേഹത്തെ മൊറാര്‍ജി ദേശായി കോപാകുലനായി വിലയ്ക്കുകയാണ് ഉണ്ടായത്.  സവര്‍ക്കറുടെ  വീട് നാഗന്‍വല്ലയുടെ നിരീക്ഷണ വിഭാഗത്തിന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നു.  ഗാന്ധി വധത്തെ തുടര്‍ന്ന് ഫെബ്രുവരി 22 ന്  യാതൊരു രാഷ്ട്രീയ -പൊതു ചടങ്ങുകളിലും സംബന്ധിക്കുകയില്ലെന്ന ഉറപ്പ് സവര്‍ക്കര്‍ പോലീസിനു നല്‍കിയിരുന്നു. 


എല്ലാവരെയും പോലെ സവര്‍ക്കാരും പ്രോസീക്യൂട്ട് ചെയ്യപ്പെട്ടു. മാപ്പ് സാക്ഷിയായ ദിഗംബര്‍ ബാദ്ഗെ ആയിരുന്നു സവര്‍ക്കെതിരെയുള്ള പ്രധാന സാക്ഷി. താന്‍ സവര്‍ക്കറുടെ വീട്  സന്ദര്‍ശിച്ചിരുന്നു എന്ന അയാളുടെ മൊഴിയെ മറ്റു രണ്ടു സാക്ഷി മൊഴികള്‍ കൂടി ബലപ്പെടുത്തിയിരുന്നു. ന്യായാധിപന്‍ ആയ ആത്മ ചരണ്‍ അദേഹത്തെ വിശ്വസനീയന്‍ ആയ സാക്ഷിയായായാണ് കണ്ടിരുന്നത്‌.

അദേഹത്തിന്റെ സാക്ഷി മൊഴിയിലെ ഏതാണ്ട് മുഴുവന്‍ കാര്യങ്ങളും മറ്റു തെളിവുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ടിരുന്നു എങ്കിലും ജനുവരി 14  നും 17 നും ഗോട്സെയും നാരായണ്‍ ആപ്തെയും സവര്‍ക്കരെ അദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ചു എന്ന മൊഴിയെ ബലപ്പെടുത്തുന്ന മറ്റു തെളിവുകള്‍ ഒന്നും കോടതിയില്‍ ഹാജരാക്കപ്പെട്ടില്ല. ഈ രണ്ടു സന്ദര്‍ഭങ്ങളിലും ബാദ്ഗെയോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടാമത്തെ അവസരത്തില്‍ സവര്‍ക്കര്‍ ഗോട്സേയോടും ആപ്തെയോടും  "വിജയിച്ചു  വരൂ" എന്ന്  പറയുന്നത് കേള്‍ക്കുകയുണ്ടായിഎന്നും അയാള്‍ മൊഴി നല്‍കി . രണ്ടു സാക്ഷി മൊഴികള്‍ ഇത് ആവര്‍ത്തിച്ചില്ല. മാപ്പ് സാക്ഷി മൊഴി മറ്റൊരാള്‍ കൂടി ബാലപ്പെടുത്തണം എന്ന്  നിയമം അനുശാസിച്ചതിനാല്‍ സവര്‍ക്കര്‍ കുറ്റ വിമുകതനാക്കപ്പെട്ടു.




പക്ഷെ  സവര്‍ക്കറുടെ മരണത്തിനു ഒന്ന് രണ്ടു വര്‍ഷത്തിനു ശേഷം; അദേഹത്തിന്റെ ബോഡി ഗാര്‍ഡ് ആയിരുന്ന ആപ്തെ രാമാ ചന്ദ്ര കസര്‍, സവര്‍ക്കറുടെ സെക്രട്ടറി ആയിരുന്ന ഗജ്നന്‍ വിഷ്ണു ദംലെ എന്നിവര്‍ കപൂര്‍ കമ്മീഷന് മുന്‍പാകെ പഴുതുകള്‍ അടച്ചു മൊഴി നല്‍കി . ഇവരുടെ സാക്ഷി മൊഴികള്‍ പ്രകാരം ഗോട്സെയും ആപ്തെയും സവര്‍ക്കറുടെ മുംബൈയിലെ വസതിയില്‍ നിത്യ സന്ദര്ശകര്‍ ആയിരുന്നു എന്നും അവിടെ യോഗങ്ങള്‍ നടക്കാറുണ്ടായിരുന്നു എന്നും എല്ലാ യോഗങ്ങളിലും സവര്‍ക്കരുടെ ഇവരെ കാണാറുണ്ടായിരുന്നു എന്നും ഇവരുടെ മൊഴി രേഖകളില്‍ രേഖപ്പെടുത്തപ്പെട്ടു. കര്‍ക്കരെ സവര്‍ക്കര്‍ക്ക് ഏറെ സുപരിചിതന്‍ ആയിരുന്നു എന്നും അയാള്‍ സവര്‍ക്കറുടെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു എന്നും ഈ തെളിവുകള്‍ തെളിയിക്കുന്നു. ബാദ്ഗെ ഡോ. പര്ച്ചുരെ തുടങ്ങിയവര്‍  സവര്‍ക്കരെ സന്ദര്ശിച്ചിരുന്നു എന്നും ഈ മൊഴികളില്‍ ഉണ്ട്. ഇതെല്ലാം തെളിയിക്കുന്നത് മഹാത്മാ ഗാന്ധിജിയുടെ കൊലയാളികള്‍ ഇടയ്ക്കിടെ ഒത്തു കൂടാറുണ്ടായിരുന്നു എന്നും അവര്‍ സവര്‍ക്കറുടെ വസതിയില്‍ അദേഹവുമായി സന്ധിക്കാരുണ്ടായിരുന്നു എന്നുമാണ്.  പരമ പ്രധാനമായത്, മദന്‍ലാലും കര്‍ക്കരെയും ഡല്‍ഹിയിലേക്ക് തിരിക്കുന്നതിനു മുന്‍പും  ഗോട്സെയുംആപ്തെയും ഗാന്ധിജിയെ കൊലപ്പെടുത്തുന്നതിനു മുന്‍പും സവര്‍ക്കരുമായി സന്ധിച്ചിരുന്നു എന്നതാണ്. മാത്രമല്ല, 1946, 47, 48 വര്‍ഷങ്ങളില്‍ പലയിടങ്ങളിലായി ചേര്‍ന്ന ഒട്ടനവധി പൊതു യോഗങ്ങളിലും ഗോട്സെയും ആപ്തെയും സവര്‍ക്കര്‍ക്കൊപ്പം പങ്കെടുത്തിരുന്നു. 

സവര്‍ക്കര്‍ കുറ്റ സമ്മതം നടത്തുമെന്നും ഇരുവരും കോടതിയില്‍  മൊഴി നല്‍കിയിരുന്നു. ജനുവരി 14 നും 17 നും ഗോട്സെയും ആപ്തെയും സവര്‍ക്കാരെ സന്ദര്‍ശിച്ചിരുന്നു എന്ന കാര്യത്തില്‍ ഒരു അവ്യക്തതയും നില നില്‍ക്കുന്നുണ്ടായിരുന്നില്ല. സവര്‍ക്കറുടെ അംഗ രക്ഷകന്‍ ആയ കസര്‍ അന്വേഷണ കമ്മീഷന് നല്‍കിയ മൊഴിയില്‍  ബോംബേറിന് ശേഷം 23 നോ 24 നോ ഇരുവരും സവര്‍ക്കരുമായി കണ്ടു മുട്ടിയിരുന്നതായി പറയുന്നു. മാത്രമല്ല സവര്‍ക്കറുടെ സെക്രട്ടറി ദംലെയുടെ മൊഴിയില്‍ ജനുവരി പകുതിയില്‍ ഇരുവരും സവര്‍ക്കരുമായി അദേഹത്തിന്റെ പൂന്തോട്ടത്തില്‍ സന്ധിചിരുന്നതായി പറയുന്നു. 

നഗര്‍വാലയുടെ ക്രൈം റിപ്പോര്‍ട്ട് 1 ല്‍   സവര്‍ക്കര്‍ ആയിരുന്നു ഗൂടാലോചനയുടെ പിന്നില്‍ എന്നും അദേഹം രോഗി ആയി അഭിനയിക്കുകയായിരുന്നു എന്നും പറയുന്നുണ്ട്. ഗാന്ധിജിയുടെ കൊലപാതകത്തിന് പിറ്റേന്ന് നഗര്‍വാല എഴുതിയ കത്തില്‍  (January 31, 1948)   ഗോട്സെയും ആപ്തെയും തങ്ങള്‍ ഡല്‍ഹിക്ക് തിരിച്ച സായാഹ്നത്തില്‍ സവര്‍ക്കരോടൊപ്പം 40  മിനുട്ട് ചെലവഴിച്ചതായി എഴുതിയിട്ടുണ്ട്.സവര്‍ക്കറുടെ വസതിയില്‍ യാതൊരു തടസ്സങ്ങളുമില്ലാതെ പ്രവേശനം അനുവദിക്കപ്പെട്ടിരുന്ന കസര്‍, ദംലെ എന്നിവര്‍ നഗര്‍വാലയോട് വെളിപ്പെടുതിയതനുസരിച്ചാണ് ഈ കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തില്‍  ബാദ്ഗെയെ കൂടാതെ ജനുവരി 14n  നും  17  നും പുറമേ സവര്‍ക്കരുമായി ഗോട്സെയും ആപ്തെയും കണ്ടു മുട്ടിയിരുന്നു. പക്ഷെ എന്ത് കൊണ്ട് ഇക്കാര്യത്തില്‍ ഇവരെ കോടതിയില്‍ സാക്ഷികള്‍ ആക്കിയില്ല എന്നത് ദുരൂഹമാണ് .


വല്ലഭായി പട്ടേലിന് ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമായിരുന്നു. 1948 ഫെബ്രുവരി 27  നു അദേഹം നെഹ്രുവിന് ഇപ്രകാരം എഴുതി "  ബാപ്പുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞാന്‍ ഏതാണ്ട് ദിനേനയെന്നോണം ബന്ധപ്പെടുന്നുണ്ട്" അദേഹത്തിന്റെ നിഗമനം ഇങ്ങനെ ആയിരുന്നു " സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഉള്ള ഹിന്ദു മഹാ സഭയാണ് ഈ ഗൂഡാലോചന നടത്തിയതും നടപ്പാക്കിയതും " 


വര്‍ഷങ്ങള്‍ക്കു ശേഷം ബി ജെ പി സവര്‍ക്കറുടെ ചിത്രം ഇന്ത്യയുടെ പാര്‍ലമെന്റില്‍ തൂക്കിയിരിക്കുന്നു. !!! 



Friday, March 22, 2013

എന്താണ് ബനൂഖൈറൈളിയില്‍ സംഭവിച്ചത് ?- ഭാഗം 2

ഇസ്ലാം വിമര്ശകര് ദുരുപയോഗം ചെയ്യുന്ന ചരിത്രത്തിന്റെ ഒരേട് ആണ് ബനൂ ഖുറൈളയുടെ സംഭവം. നിങ്ങള് ഒരു സത്യാന്വേഷി ആണെങ്കില് സംഭവത്തിന്റെ യഥാര്ത്ഥ പശ്ചാത്തലം മനസ്സിലാകണമെങ്കില് ഈ പോസ്റ്റും ഇതിന്റെ ഒന്നാം  ഭാഗവും തീര്ച്ചയായും വായിച്ചിരിക്കണം .(മലയാളത്തിലെ മികച്ച ഇസ്ലാമിക് ബ്ലോഗ്ഗര് ആയ സി . കെ ലത്തീഫ് സാഹിബിന്റെ ബ്ലോഗ്ഗില് നിന്നുള്ള ലേഖനം അദേഹത്തിന്റെ സമ്മതത്തോടെ  പകര്ത്തിയത്. അല്ലാഹു അദേഹത്തെ അനുഗ്രഹിക്കട്ടെ.. അമീന്))  )

(ചരിത്രം തുടരുന്നു...)
യുദ്ധം നടക്കാതെ പോയതില് ശൈത്യകാലത്തിന്റെ പങ്ക് ചെറുതായിരുന്നില്ല. ശൈത്യകാലം കഴിയുമ്പോള് ജൂതന്മാര്ക്ക് ഈ സംഖ്യകക്ഷികളെ വീണ്ടും ഒരുമിച്ചുകൂട്ടുക എളുപ്പമായിരുന്നു. ശത്രുക്കള് അല്പം ഇഛാഭംഗത്തോടെ പിരിഞ്ഞുപോയതാണ്. അവരിലെ നേതാക്കള്ക്ക് പ്രതികാരദാഹം വര്ദ്ധിക്കുയല്ലാതെ അല്പം പോലും കുറവ് വരാനുള്ള ഒരു സാധ്യതയും ഉണ്ടായിരുന്നില്ല. മുസ്ലിംകളെ ഉന്മൂലനാശം വരുത്തുന്ന കാര്യത്തില് ഇതോടെ ജൂതസഖ്യം ഒറ്റക്കെട്ടായി മാറിയിരിക്കുന്നു. അവര് അതിനുള്ള തയ്യാറെടുപ്പുമായി തന്നെ മുന്നോട്ട് പോകാനുള്ള നല്ല സാധ്യതയും ഉണ്ടായിരുന്നു. ഇത്തരം ഒരു സന്നിഗ്ദ സന്ദര്ഭത്തില് യുക്തിമാനായ ഒരു നേതാവ് എടുക്കുന്ന തീരുമാനം എന്തായിരിക്കും. തന്നെ വിശ്വസിച്ച് പിന്നില് അണിനിരന്ന അനുയായികളെ ശത്രുക്കളുടെ മുന്നിലേക്ക് വിട്ടുകൊടുക്കുമോ. അതോ അത്തരം ഒരു ഭീഷണിയില് നിന്ന് അവരെ രക്ഷപ്പെടുത്താന് ശ്രമിക്കുമോ. യുക്തിവാദികള് ഞങ്ങളോട് പറയുന്നു പ്രവാചകന് അവരുടെ വാക്കുകള് കേട്ട് നളീര് ഗോത്രം എന്ത് ആപത്തിന് കൂട്ടുനിന്നുവോ അതുപോലെ അവരുടെ സമ്പത്ത് വാരിക്കൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോകാന് അവരെ അനുവദിക്കണമായിരുന്നു എന്ന്. സംഭവിച്ചതെന്തെന്ന് നോക്കാം. ശേഷമുള്ള സംഭവം മൗലാനാ മൗദൂദി വിവരിക്കട്ടേ. 

'നബി(സ) കിടങ്ങില്നിന്ന് മടങ്ങി വീട്ടിലെത്തിയ ളുഹര് സമയത്ത് ജിബ്രീല് ആഗതനായി ഇപ്രകാരം വിധിയറിയിച്ചു: 'ഇപ്പോഴും ആയുധം വെക്കാറായിട്ടില്ല. ബനൂ ഖുറൈളയുടെ പ്രശ്നം ബാക്കിനില്ക്കുന്നു. അവരുടെ കാര്യം ഇപ്പോള് തന്നെ തീര്ക്കേണ്ടിയിരിക്കുന്നു.' ഈ വിധി കേട്ട ഉടനെ നബി(സ) പ്രഖ്യാപിച്ചു: 'കേള്ക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളുന്നവരാരും ബനൂ ഖുറൈളയുടെ പ്രദേശത്തെത്താതെ അസ്വര് നമസ്കരിക്കരുത്.' ഈ പ്രഖ്യാപനത്തോടൊപ്പം ഹ: അലിയെ ഒരു കൊടിയുമായി പടയുടെ മുന്നോടിയെന്ന നിലയില് ബനൂ ഖുറൈളയിലേക്കയക്കുകയും ചെയ്തു. അദ്ദേഹം അവിടെ എത്തിയപ്പോള് ജൂതന്മാര് കോട്ടകളില് കയറി നബി(സ)യെയും മുസ്ലിംകളെയും ഭര്ത്സിച്ചുകൊണ്ടിരുന്നു. പക്ഷേ, ഈ പുലഭ്യംപറച്ചിലുണ്ടോ അവര് ചെയ്ത വന് കുറ്റത്തിന്റെ ദുഷ്ഫലത്തില്നിന്ന് അവരെ രക്ഷിക്കുന്നു! യുദ്ധസമയത്തുതന്നെ അവര് കരാര് ലംഘിച്ചു. ശത്രുക്കളുമായി ചേര്ന്ന് മദീനയിലെ ജനങ്ങളെ മുഴുവന് അപകടത്തിലകപ്പെടുത്തി. അലിയുടെ പതാക കണ്ട് അതൊരു ഭീഷണി മാത്രമാണെന്നാണ് അവര് കരുതിയത്. എന്നാല്, തുടര്ന്ന് നബി(സ)യുടെ നേതൃത്വത്തില് മുസ്ലിം ഭടന്മാര് മുഴുക്കെ അവിടെ എത്തിച്ചേരുകയും ആ പ്രദേശത്തെ ഉപരോധിക്കുകയും ചെയ്തു. ഇതവരെ ആശങ്കാകുലരാക്കി. രണ്ടുമൂന്നാഴ്ചകളിലധികം ഉപരോധത്തെ അതിജീവിക്കാന് അവര്ക്കായില്ല. ഒടുവില് ഔസ് ഗോത്രത്തിന്റെ നായകനായ സഅ്ദുബ്നുമുആദ് അവരെ സംബന്ധിച്ചെടുക്കുന്ന ഏതു തീരുമാനവും ഇരുകക്ഷികള്ക്കും സ്വീകാര്യമായിരിക്കും എന്ന വ്യവസ്ഥയില് അവര് നബി(സ)യുടെ മുമ്പില് കീഴടങ്ങി. അവര് സഅ്ദിനെ (റ) വിധികര്ത്താവാക്കിയത് ഈ പ്രതീക്ഷയോടു കൂടിയായിരുന്നു: ജാഹിലിയ്യാ കാലത്ത് ബനൂ ഖുറൈളയും ഔസ് ഗോത്രവും തമ്മില് ദീര്ഘകാലം സന്ധികളുണ്ടായിരുന്നു. അദ്ദേഹം അത് പരിഗണിക്കും. അതുകൊണ്ട് ഖൈനുഖാഅ്-നളീര് ഗോത്രങ്ങളെ ചെയ്തതുപോലെ തങ്ങളെയും നാടുകടത്തും. ഔസ് ഗോത്രത്തിലെ അംഗങ്ങള്തന്നെയും തങ്ങളുടെ പഴയ സഖ്യക്കാരായിരുന്ന ബനൂ ഖുറൈളയോട് ദാക്ഷിണ്യം കാണിക്കണമെന്ന് സഅ്ദിനോട് (റ) ശിപാര്ശ ചെയ്തിട്ടുമുണ്ടായിരുന്നു. പക്ഷേ, സഅ്ദ് (റ) സ്ഥിതിഗതികള് നന്നായി പഠിച്ചു. മുമ്പ് നാടുവിട്ടു പോകാന് അവസരം നല്കിയ ജൂതഗോത്രങ്ങള് പിന്നീട് ചുറ്റുമുള്ള ഗോത്രങ്ങളെയെല്ലാം ചേര്ത്ത് പത്തുപന്തീരായിരം വരുന്ന സൈന്യങ്ങളുമായി മദീനയെ ആക്രമിച്ച കാര്യം അദ്ദേഹം സഗൗരവം വീക്ഷിച്ചു. അവശേഷിച്ച അവസാനത്തെ ജൂതഗോത്രവും വിദേശാക്രമണത്തിന്റെ പ്രതിസന്ധിഘട്ടത്തില് മദീനയെയും മദീനാവാസികളെയും നശിപ്പിക്കാനുള്ള ഉപകരണമായിത്തീര്ന്ന യാഥാര്ഥ്യം അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം വിധിച്ചു: 'ബനൂ ഖുറൈളയിലെ പുരുഷന്മാരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരാക്കുകയും ചെയ്യുക. അവരുടെ സ്വത്തുക്കള് മുസ്ലിംകള് വീതിച്ചെടുക്കുക!' ഈ തീരുമാനം നടപ്പാക്കപ്പെട്ടു. ബനൂ ഖുറൈളയുടെ കോട്ടകളില് കടന്ന മുസ്ലിംകള് ആ വഞ്ചകര് അഹ്സാബ് യുദ്ധത്തില് പങ്കെടുക്കുവാന് സജ്ജീകരിച്ചുവെച്ച 1500 വാളുകളും 300 പടയങ്കികളും 2000 കുന്തങ്ങളും 1500 പരിചകളും കണ്ടെടുക്കുകയുണ്ടായി. മുസ്ലിംകള്ക്ക് അല്ലാഹുവിന്റെ പിന്ബലം ലഭിച്ചില്ലായിരുന്നുവെങ്കില് ഈ യുദ്ധസാമഗ്രികളത്രയും സഖ്യകക്ഷികള് കിടങ്ങുകടന്ന് പോരാടാന് ഒരുമ്പെടുന്ന അതേ സമയത്തുതന്നെ മദീനയെ പിന്നില്നിന്ന് ആക്രമിക്കാന് ഉപയോഗിക്കപ്പെടുമായിരുന്നു. ഹ: സഅ്ദ് (റ) അവരുടെ കാര്യത്തിലെടുത്ത തീരുമാനം ന്യായമായിരുന്നുവെന്നതില്, ഈ വസ്തുത വെളിപ്പെട്ടശേഷം യാതൊരു സംശയത്തിനും പഴുതില്ല.'

ഖുറൈളഗോത്രത്തിനെതിരായ നടപടിയുടെ സംക്ഷിപ്തരൂപമാണിത്. പ്രസ്തുത സന്ദര്ഭത്തില് അവര്ക്കിടയില് നടന്ന ചര്ച്ച എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ചരിത്രകാരന്മാര് ഹൃദയസ്പൃക്കായ രീതിയില് അവ വിശദീകരിച്ചിട്ടുണ്ട്. എന്നാല് അത് അപ്രതീക്ഷമായിരുന്നു എന്ന് അതിനുപിന്നിലുള്ള ചരിത്രം വായിക്കുന്ന ആരും പറയില്ല. ഖുറൈള സംഭവം തനതായ രൂപത്തില് അവര് ഉദ്ധരിച്ചിരുന്നുവെങ്കില് സമ്മതിക്കാമായിരുന്നു. അതിലും ധാരാളം തെറ്റിദ്ധരിപ്പിക്കുന്ന അവ്യക്തതകള് അവര് വരുത്തിയിട്ടുണ്ട്. ഏതൊക്കെയെന്ന് പിന്നീട് നമ്മുക്ക് പരിശോധിക്കാം. ഖുറൈളക്കാരുടെ മനസ്സുമായി ഇസ്ലാമിനെതിരെ പൊരുതുന്നവരില് നിന്ന് ഇതല്ലാതെ നാമെന്താണ് പ്രതീക്ഷിക്കുന്നത്. ഈ സംഭവത്തെ പ്രവാചകന്റെ ക്രൂരതക്കും കൊള്ളക്കും മാത്രകയാക്കുന്നവരുടെ തൊലിക്കട്ടി അപാരമാണെന്ന് പറയാതിരിക്കാനാവില്ല. പ്രവാചകനെ വാളുമായി നേരിട്ടവരെ അതേപോലെ തന്നെ പ്രവാചകന് പ്രതിരോധിച്ചു. ആക്ഷേപഹാസ്യകവിതയിലൂടെ പ്രവാചകനെ ആക്ഷേപിച്ചപ്പോള് അതേ മാര്ഗത്തിലൂടെ അഥവാ കവിതയിലൂടെ അവരെ പ്രതിരോധിക്കാന് ഹസ്സാനുബ്നുസാബിത്തിനെ പ്രവാചകന് ഏല്പിച്ചു. 

അഹ്സാബ് യുദ്ധം ശത്രുക്കള് ഉദ്ദേശിച്ചവിധം നടക്കാതെ പോയതിന് മുഖ്യകാരണം മുസ്ലിംകളില് രണ്ടേരണ്ടു വ്യക്തികളുടെ സമയോജിതമായ ഇടപെടലായിരുന്നു എന്ന് നാം മനസ്സിലാക്കുന്നു. പേര്ഷ്യക്കാരനായ സല്മാനുല് ഫാരിസി, അശ്ജഅ് ഗോത്രക്കാരനായ നഊമുബ്നു മസ്ഊദ്. പ്രവാചകന് അവരുടെ അഭിപ്രായങ്ങള് അംഗീകരിക്കുകയും അതിനവരെ സഹായിക്കുകയും ചെയ്തു. യുക്തിവാദികള് ആഗ്രഹിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രവാചകന്റെ ആകെയുള്ള ആയുധം വാളായിരുന്നു എന്ന് വരുത്തിതീര്ക്കാനാണ്. ഇവിടെ ഇസ്ലാമിന്റെ ശത്രുക്കള് എന്ന് പറയുമ്പോള് ബിംബാരാധകരാണെന്നും അവര് ചെയ്ത ആകെയുള്ള തെറ്റ് ഇസ്ലാം ആവശ്യപ്പെടുന്ന ഏകദൈവത്വം അംഗീകരിക്കാത്തതാണെന്നും ബ്ലോഗ് വായനക്കാരില് വലിയ ഒരു വിഭാഗം വിശ്വസിക്കുന്നു. ഇസ്ലാമിനെ ഒരു സമഗ്രജീവിത പദ്ധതിയായി അവതരിപ്പിക്കുന്നത് ഏതാനും ചിലഗ്രൂപ്പുകളാണെന്നും അവര് തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. അതിനാല് പ്രവാചകന് യുദ്ധം നയിച്ചിട്ടുണ്ടെങ്കില് അത് മതത്തില് ചേര്ക്കാനല്ലെങ്കില് പിന്നെ എന്തിന് എന്നാണ് അവര് യുക്തിമാന്മാരെപ്പോലെ ചോദിക്കുന്നത്. പ്രവാചകനെ പൂര്ണമായി മനസ്സിലാക്കണമെങ്കില് അദ്ദേഹം ഒരു അറബി ഗോത്രനേതാവ് എന്ന നിലയില് കണ്ടാല് മതിയാവില്ല. മറിച്ച് മുഹമ്മദ് നബിയെക്കുറിച്ച്, ജനങ്ങള്ക്ക് ദൈവികദര്ശനം നല്കാന് വന്ന ലോകത്തിന് കാരുണ്യമായ പ്രവാചകന് എന്നുതന്നെ അറിയാന് കഴിയണം.




ബനൂഖുറൈള സംഭവത്തിലേക്ക് നയിച്ച കാരണങ്ങള്‍ -ഭാഗം 1

ഇസ്ലാം വിമര്ശകര് ദുരുപയോഗം ചെയ്യുന്ന ചരിത്രത്തിന്റെ ഒരേട് ആണ് ബനൂ ഖുറൈളയുടെ സംഭവം. നിങ്ങള് ഒരു സത്യാന്വേഷി ആണെങ്കില് സംഭവത്തിന്റെ യഥാര്ത്ഥ പശ്ചാത്തലം മനസ്സിലാകണമെങ്കില് ഈ പോസ്റ്റും ഇതിന്റെ രണ്ടാം ഭാഗവും തീര്ച്ചയായും വായിച്ചിരിക്കണം .(മലയാളത്തിലെ മികച്ച ഇസ്ലാമിക് ബ്ലോഗ്ഗര് ആയ സി . കെ ലത്തീഫ് സാഹിബിന്റെ ബ്ലോഗ്ഗില് നിന്നുള്ള ലേഖനം അദേഹത്തിന്റെ സമ്മതത്തോടെ  പകര്ത്തിയത്. അല്ലാഹു അദേഹത്തെ അനുഗ്രഹിക്കട്ടെ.. അമീന്))  )


മുസ്ലിംകളോടുള്ള ജൂതരുടെ ശത്രുത

ഈ തലക്കെട്ട് ജൂതരോടുള്ള മുസ്ലിംകളുടെ ശത്രുത എന്നായിക്കൂടെ എന്ന് ഒരാള്ക്ക് സ്വാഭാവികമായും തോന്നാവുന്നതാണ്. എന്നാല് ചരിത്രപരമായോ മതപരമായോ ജൂതന്മാരെ ശത്രുപക്ഷത്ത് നിര്ത്താവുന്ന പ്രേരകങ്ങളൊന്നുമുണ്ടായിരുന്നില്ല ഇസ്ലാമിന്. പ്രവാചകന്മാര് ഏതെങ്കിലും മതത്തെ ശത്രുപക്ഷത്ത് നിര്ത്തിയല്ല പ്രബോധനപ്രവര്ത്തനങ്ങള് ആരംഭിക്കുന്നത്. എന്റെ സമുദായമേ.. എന്നാണ് അവരിരോരുത്തരും തങ്ങളുടെ പ്രബോധിത സമൂഹത്തെ അഭിസംബോധന ചെയ്തത്. പ്രബോധിത സമൂഹം എപ്പോഴും പ്രബോധകരെ ശത്രുപക്ഷത്തേക്ക് മാറ്റി നിര്ത്തുകയാണ് ചെയ്യുന്നത്. നൂഹ്, ലൂത്ത്, മൂസാ, ഈസാ എന്നീ പ്രവാചകന്മാര്ക്കൊക്കെ തങ്ങളുടെ പ്രബോധിത സമൂഹത്തില് നിന്ന് ശത്രുക്കളുണ്ടായത് അവര് അതിക്രമമോ അനീതിയോ പ്രവര്ത്തിച്ചത് കാരണമായിരുന്നില്ല. പ്രവാചകന് മക്കയില് ആഗതനായപ്പോഴും തന്റെ സമൂഹത്തെ അത്യന്തം ഗുണകാംക്ഷയോടെയാണ് ദിവ്യസന്ദേശത്തിലേക്ക് ക്ഷണിച്ചത്. പതിമൂന്ന് വര്ഷം ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗം നടത്തി എന്ന് ഏറ്റവും കടുത്ത ഒരു ഇസ്ലാം വിമര്ശകന് പോലും പറയാനാന് കഴിയില്ല. പ്രവാചകന് അവരോട് ചെയ്ത ‘തെറ്റ്’ ദൈവദര്ശനം അവര്ക്ക് പ്രബോധനം ചെയ്തു എന്നതായിരുന്നു. അവരുടെ ദൈവങ്ങളെ ആക്ഷേപിക്കുകയോ കഅ്ബയില് പ്രതിഷ്ടിച്ചിരുന്ന വിഗ്രങ്ങളിലൊന്നിനെപ്പോലും പോറലേല്പിക്കുകയോ ചെയ്തില്ല. സത്യസന്ദേശം സ്വീകരിച്ച വിശ്വാസികളെ അവര് കഴിയാവുന്ന വിധത്തിലെല്ലാം ഉദ്രവിച്ചതും തങ്ങള്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അവരുണ്ടാക്കിയതുകൊണ്ടല്ല. അവസാനം മദീനയിലെത്തിയപ്പോഴും പ്രവാചകന് സമാധാനത്തിന്റെ മാര്ഗമാണ് അവലംബിച്ചത്. ഒരു ഘട്ടത്തിലും മതപ്രചരണത്തിന് ബലപ്രയോഗത്തിന്റെ മാര്ഗം സ്വീകരിച്ചിട്ടില്ല. മദീനയിലെ പ്രബലവിഭാഗമായിരുന്നു ജൂതന്മാര്. മുമ്പ് വിവരിച്ച് കഴിഞ്ഞ സംഭവങ്ങളോടെ ജൂതന്മാരുടെ പക വീണ്ടും വര്ദ്ധിച്ചുകൊണ്ടേയിരുന്നു. ഒരോ പുതിയ സംഭവങ്ങളും ജൂതന്മാരുടെ ശത്രുത വര്ദ്ധിപ്പിക്കുയാണുണ്ടായത്. 

മുഹമ്മദ് നബിയെയും മുസ്ലിംകളെയും ഉന്മൂലനം ചെയ്യുകയല്ലാതെ തങ്ങളുടെ മുമ്പില് മറ്റുമാര്ഗമില്ല എന്ന നിഗമനത്തിലാണ് അവര് എത്തിച്ചേര്ന്നത്. തങ്ങള് മാത്രം വിചാരിച്ചാല് അതിന് സാധ്യമല്ലെന്നും കിട്ടാവുന്ന മുഴുവന് അറബിഗോത്രങ്ങളെയും മക്കാനിവാസികളെയും സംഘടിപ്പിക്കുയും ചെയ്ത് മാത്രമേ ഇനി മുസ്ലിംകളെ തോല്പിക്കാനാവൂ എന്നവര് കണക്കുകൂട്ടി. ഇതിന് മുന്നിട്ടിറങ്ങിയത് ബനൂനളീര് തലവനായ ഹുയയ്യുബ്നു അഖ്തബാണ്. മുഹമ്മദ് നബിയുടെ ഔദാര്യത്താന് കൈനിറയെ സമ്പത്തുമായി മദീനയില് നിന്ന് മാറിതാമസിക്കാന് അനുവാദം ലഭിച്ചുവെങ്കിലും ബനൂനളീറുകാരില് പ്രതികാരത്തിന്റെ മനസ്സ് എരിയുകയായിരുന്നു. ജൂതഗോത്രങ്ങളില്പെട്ട മദീനക്ക് സമീപം താമസിക്കുന്ന ബനൂഖുറൈള ഇത് വരെ മുസ്ലിംകളുടെ ശത്രുപക്ഷത്ത് ചേര്ന്നിരുന്നില്ല. എങ്കിലും അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാനുതകുന്ന ഒരു സംഭവം തുടര്ന്നുണ്ടായി. അതാണ് ഇനിപറയാന് പോകുന്നത്. 

ബനൂ നളീറിന്റെ 'പ്രത്യുപകാരം' അഥവാ അഹ്സാബ് യുദ്ധം 


(മക്കയില് നിന്ന് വന്ന മുശ്രിക്കുകളുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം വിശ്വാസികളോട് ഏറ്റുമുട്ടിയതാണ് അഹ്സാബ് യുദ്ധം എന്നാണ് ലളിതമായി നാം മനസ്സിലാക്കി വരുന്നത്. ബദറും ഉഹദും അവരുടെ കാരണത്താലായിരുന്നതിനാല് അഹസാബ് (ഖന്ദഖ്)യുദ്ധവും ആ ഗണത്തില് പെടുത്താറാണ് പതിവ്. ഇതില് ജൂതന്മാരുടെ പങ്ക് കരാര്ലംഘിച്ച് ശത്രുസൈന്യത്തില് ചേര്ന്നെന്ന് നാം ചുരുക്കിപ്പറയുകയും ചെയ്യും. അല്പം വിശദമായി നാം ചരിത്രം വായിച്ചാല് ലഭിക്കുന്നത്, ഈ യുദ്ധം സ്പോണ്സര് ചെയ്തതും അതിന് മുന്കൈയ്യെടുത്തതും ജൂതന്മാരായിരുന്നു വിശിഷ്യാ ബനുനളീര് എന്ന ജൂതഗോത്രം. അവര് മക്കാനിവാസികളെ ഉപയോഗപ്പെടുത്തുകയായിരുന്നു.)


ബനൂനളീര് ഗോത്രതലവനായ ഹുയയ്യ്ബിന് അഖതബ്, സലാം ബിന് അബൂഹുഖൈഖ്, കിനാനബിന് അല്ഹുഖൈഖ തുടങ്ങിയവര് മക്കയിലെ അറബികളെ യുദ്ധസന്നദ്ധരാക്കുന്നതിന് വേണ്ടി അവിടെയെത്തി. ഇവരോടൊപ്പം ചില അറബിഗോത്രങ്ങളിലെ നേതാക്കളുമുണ്ടായിരുന്നു. മക്കക്കാര് ഹുയയ്യിനോട് ജൂതന്മാരെ പറ്റിചോദിച്ചു. അപ്പോള് അദ്ദേഹം പറഞ്ഞു. "ഞാന് അവരെ ഖൈബറിനും മദീനക്കുമിടയില് നിര്ത്തിയിരിക്കുകയാണ്. മുഹമ്മദിനെതിരെ പുറപ്പെടാന് നിങ്ങളുടെ ആഗമനവും പ്രതീക്ഷിച്ചിരിക്കുകയാണ്." ഖുറൈളയെക്കുറിച്ച് ചോദിച്ചപ്പോള് അദ്ദേഹത്തിന്റെ മറുപടി പ്രത്യേകം ശ്രദ്ധയര്ഹിക്കുന്നു. "മുഹമ്മദിനെ കെണിയില് പെടുത്താന് അവര് മദീനയില് തന്നെ നില്ക്കുകയാണ്. നിങ്ങള് അവിടെയെത്തേണ്ട താമസം അവര് നിങ്ങളോടൊപ്പം ചേരും." ഹുയ്യയിന്റെ ഈ അഭിപ്രായം ശരിവെക്കുന്ന തരത്തിലായിരുന്നു ഖുറൈളക്കാര് പിന്നീട് അവസരം ലഭിച്ചപ്പോള് പെരുമാറിയത്.

ഹുയയ്യിന്റെ ഒരോ വാക്കും ഖുറൈശികള്ക്ക് ആവേശം പകരുന്ന വിധത്തിലായിരുന്നു. ഞങ്ങളുടെ മതമോ മുഹമ്മദിന്റെ മതമോ നല്ലത് എന്ന് ചോദിച്ചപ്പോള് അദ്ദേഹം നല്കിയ മറുപടി നിങ്ങളുടെ മതമാണ് എന്നായിരുന്നു. ഇതില് പല അമുസ്ലിം ചരിത്രകാരന്മാര് പോലും അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. കാരണം ബഹുദൈവത്വം ഒരു നിലക്കും പൊറുപ്പിക്കാത്തവരാണ് ജൂതന്മാര് മുഹമ്മദ് നബിയാകട്ടേ പ്രബോധനം ചെയ്യുന്നത് തങ്ങളുടെ അതേ ഏകദൈവത്വവും എന്നിരിക്കെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഹുയയ്യ് നടത്തിയ അഭിപ്രായ പ്രകടനം മുസ്ലികളോട് അദ്ദേഹത്തിനുണ്ടായിരുന്ന അടക്കാനാവാത്ത അമര്ഷത്തിന്റെ ലക്ഷണമായിക്കാണാം. യുദ്ധത്തിന് ഒരു ദിവസവും നിശ്ചയിച്ചാണ് അദ്ദേഹം മടങ്ങിയത്. അതോടൊപ്പം അദ്ദേഹവും സംഘവും ഗത്ഫാന്, മുര്റ, ഫസാറ, അശ്ജഅ്, സുലൈ, സഅ്ദ് എന്നീ ഗോത്രങ്ങളുടെ സഹായം കൂടി മുസ്ലിംകള്ക്കെതിരെയുള്ള യുദ്ധത്തില് ഉറപ്പുവരുത്തി. അതോടെ രൂപപെട്ട സംഖ്യകക്ഷികളുടെ സൈന്യം പതിനായിരത്തോളം പേര് അടങ്ങിയതായിരുന്നു. പുറത്താക്കപ്പെട്ട ബനൂനളീര് ആണ്, ഇത്രവലിയ ഒരു സൈന്യത്തെ സജ്ജീകരിച്ചതിലെ മാസ്റ്റര് ബ്രൈന് എന്ന് പ്രത്യേകം ഓര്ക്കേണ്ടതാണ്. 

ഈ യുദ്ധം മൂലം തങ്ങള് തോല്പ്പിക്കപ്പെടുക മാത്രമല്ല വേരോടെ പിഴുതെറിയപ്പെടും എന്ന് വിശ്വാസികള് കണക്കുകൂട്ടി. ഉഹദില് തങ്ങളെ പരാജയപ്പെടുത്തിയത് ഇതിലും എത്രയോ ചെറിയ സൈന്യമായിരുന്നു എന്ന വസ്തുത അവരുടെ പരിഭ്രമം ഒന്നുകൂടി വര്ദ്ധിപ്പിച്ചു. ശക്തമായ ഒരു യുദ്ധതന്ത്രം ഉടനെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. പ്രവാചകന് കൂടിയാലോചിച്ചു, പേര്ഷ്യക്കാരനായ സല്മാന്(റ) ഒരു മാര്ഗം നിര്ദ്ദേശിക്കുകയും പ്രവാചകന് അംഗീകരിക്കുകയും ചെയ്തു. ശത്രുക്കള് മദീനയില് പ്രവേശിക്കാതിരിക്കാന് കിടങ്ങ് കീറുക എന്നതായിരുന്നു അദ്ദേഹം നിര്ദ്ദേശിച്ച തന്ത്രം. ഖുറൈളക്കാരുടെ താമസസ്ഥലം വരെ ഇപ്രകാരം വലിയ ഒരു കിടങ്ങ് കീറി. അതുവരെ കരാര് ലംഘിക്കാതിരുന്ന ഖുറൈളക്കാരെ വിശ്വാസത്തിലെടുക്കുകയാണ് പ്രവാചകന് ചെയ്തത്. കേവലം ഊഹത്തിന്റെയും സംശയത്തിന്റെയും അടിസ്ഥാനത്തില് ഒരു വിഭാഗവുമായി ചെയ്ത കരാര് ഇല്ലായ്മ ചെയ്യാന് ശ്രമിക്കുന്നത് പ്രവാചകന് പ്രതിനിധാനം ചെയ്യുന്ന നീതിക്കെതിരാണ്. ആ സന്നിഗ്ദ ഘട്ടത്തില്പോലും അതില് അദ്ദേഹം ഉറച്ചുനില്ക്കുന്നത് നാം കാണുന്നു. ഈ സന്ദര്ഭത്തിലെങ്ങാനും ഖുറൈള കരാര് ലംഘിക്കുന്ന പക്ഷം ഗുരുതരമായ പ്രത്യാഘാതമാണ് മുസ്ലിംകള് നേരിടേണ്ടിവരിക. അതോടെ മാസങ്ങള് നീണ്ട് നിന്ന കിടങ്ങ് അപ്രസക്തമായി മാറുകയും ശത്രുസൈന്യത്തിന് നിഷ്പ്രയാസം ഖുറൈളക്കാരുടെ വാസസ്ഥലത്തുകൂടെ മദീനയില് പ്രവേശിക്കാന് സാധിക്കുകയും ചെയ്യും. 

വര്ദ്ധിതആവേശത്തോടെയാണ് സഖ്യസൈന്യം മദീനയിലേക്കടുത്തത്. ഇനിയൊരിക്കലും മുസ്ലിംകളുമായി മറ്റൊരു യുദ്ധം വേണ്ടിവരില്ലെന്നാണ് അവര് വിചാരിച്ചിരുന്നത്. ഇതില് പരാജയപ്പെടുന്ന പക്ഷം ഇനി ഇപ്രകാരം ഒരു സൈന്യത്തെ ഒരുമിച്ചുകൂട്ടുക സാധ്യമല്ലെന്ന് അവര്ക്കറിയാമായിരുന്നു. കാരണം വിജയത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷ എമ്പാടും നല്കിയിട്ടാണ് അറബി ഗോത്രങ്ങളടക്കമുള്ള വിഭാഗത്തെ ഹുയയ്യ് ഒരുമിച്ച് അണിനിരത്തിയത്. മദീനയെ സമീപിച്ചപ്പോള് അവര് അമ്പരന്ന് പോയി. അത്തരമൊരു യുദ്ധതന്ത്രം ഒരിക്കലും അവര് പ്രതീക്ഷിച്ചതല്ല. അറബികള്ക്ക് ആ തന്ത്രം ഒട്ടും പരിചിതമായിരുന്നില്ല. ഒരു സൈന്യാധിപന് എന്ന നിലക്ക് മുഹമ്മദ് നബിയുടെ വിജയമായിരുന്നു അത്. തന്നെ ഒരു ശിഷ്യന്റെ അഭിപ്രായം സ്വീകരിക്കാനും അതില് തീരുമാനമെടുത്ത് സ്വന്തം പക്ഷത്തെ അതില് സഹകരിപ്പിക്കാനും സാധിച്ചു എന്നത് ഒരു വലിയ കാര്യമായിരുന്നു. ശത്രുക്കളെ അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കുമാര് പ്രതിരോധിക്കാന് സഹായിച്ചത് ഈ ആസൂത്രണമായിരുന്നു. കിടങ്ങ് ചാടിക്കടക്കാനുള്ള അവരുടെ ശ്രമം പലരുടെയും മരണത്തിലാണ് കലാശിച്ചത്. ചാടികടന്ന് വന്നവരെ നിഷ്പ്രയാസം നേരിടാന് മുസ്ലിംകള്ക്ക് കഴിഞ്ഞു. ദിവസങ്ങള് നീണ്ടുപോയി. വളരെ പെട്ടെന്ന് യുദ്ധം അവസാനിപ്പിച്ച് പോകാന് ഉദ്ദേശിച്ചുവന്നവര്, നേരിടേണ്ടിവന്നപ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ പകച്ചുനിന്നു. അതിശൈത്യം അവരുടെ ആവേശം കെടുത്തി. ഖുറൈശികള് തിരിച്ചുപോകാന് ആലോചിച്ചു. പക്ഷേ ഈ യുദ്ധം നടക്കേണ്ടത് ജൂതന്മാരുടെ ആവശ്യമായിരുന്നു. അതിനാല് ഹുയ്യയ് ഈ പ്രതിസന്ധിമറികടക്കാനുള്ള വഴികളെക്കുറിച്ച് ആലോചിച്ചു. ഖുറൈള ഗോത്രത്തെ അദ്ദേഹം മുമ്പെതന്നെ കണ്ടുവെച്ചതാണ്. അദ്ദേഹത്തിന്റെ പരിശ്രമം വിജയം കണ്ടു. ഖുറൈള ഗോത്രം പ്രവാചകനുമായുള്ള കരാര് ലംഘിക്കാന് തീരുമാനിച്ചു. 

ഖുറൈളക്കാര് കരാര് ലംഘിക്കുന്നു

മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വളരെ ഭയാനകമായിരുന്നു ആ വാര്ത്ത എന്ന് പറയേണ്ടതില്ല. സംഗതിയുടെ വിശദവിവരങ്ങള് അറിയാനായി പ്രവാചകന് മൂന്നംഗസംഘത്തെ ഖുറൈളയിലേക്ക് അയച്ചു. കാര്യങ്ങള് വളരെ മോശമായതായി അവര്ക്കനുഭവപ്പെട്ടു. അവരുടെ തീരുമാനത്തില് നിന്ന് പിന്തിരിപ്പിക്കാന് സഅദുബ്നു മുആദിന്റെ നേതൃത്വത്തിലുള്ള സംഘം ആവുന്നത്ര ശ്രമിച്ചു. അവരുമായി സംഖ്യത്തിലുള്ള ഔസ് ഗോത്രത്തലവന് സഅദ് പ്രവാചകനുമായുള്ള കരാര് ഈ ഘട്ടത്തില് ലംഘിക്കുന്ന പക്ഷം, നളീര് ഗോത്രത്തിന് നേരിട്ടതിനേക്കാള് ഭയാനകമായ വിപത്ത് അവരെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്കിയെങ്കിലും. ഈയൊരു യുദ്ധത്തിന് ശേഷം മുസ്ലിംകള് ബാക്കിയുണ്ടാവില്ല എന്ന അറിയുന്നത് കൊണ്ടാവും ഖുറൈള ഗോത്രത്തലവനായ കഅ്ബ് പ്രതികരിച്ചത് ഇങ്ങനെയാണ്: "ആരാണീ ദൈവദൂതന് ഞങ്ങളും മുഹമ്മദുമായി ഒരു സംഖ്യവുമില്ല." ഇതോടെ തങ്ങള് ഇനിയവിടെ നില്ക്കുന്നതില് അര്ഥമില്ലെന്ന് മനസ്സിലാക്കി സംഘം പ്രവാചകന്റെ അടുത്തേക്ക് മടങ്ങി. പ്രവാചകന്റെ നിര്ദ്ദേശപ്രകാരം, കേട്ടത് സത്യമായത് കൊണ്ട് അവര് പ്രവാചകനെ മാത്രം അറിയിച്ചു. 

ഖുറൈളഗോത്രത്തെ വിശ്വാസത്തിലെടുത്താണ് പ്രവാചകന് അഹ്സാബ് യുദ്ധതന്ത്രം രൂപപ്പെടുത്തിയത് എന്ന നാം കണ്ടുകഴിഞ്ഞു. ഖുറൈള ഗോത്രം കരാര് ലംഘിച്ചത്തോടെ കിടങ്ങെന്ന പ്രതിസന്ധി തരണം ചെയ്യാന് ശത്രുസൈന്യത്തിന് നിഷ്പ്രയാസം സാധിച്ചു. യുദ്ധം അവസാനിപ്പിക്കാന് തീരുമാനിച്ചശത്രുക്കള്ക്ക് ഇതോടെ പുതുജീവന് വെച്ചു. ശത്രുക്കള് ആര്ത്തിരമ്പി വരുന്നതും തങ്ങളെ ഉന്മൂലനം ചെയ്യുന്നതും മുസ്ലിംകള് ഭാവനയില് കണ്ടു. വഞ്ചകരായ ഖുറൈളഗോത്രത്തിന്റെ ഭവനങ്ങളില് പതിയിരിക്കുന്ന മരണം തങ്ങളിലേക്ക് നടന്നടുക്കുന്നതായി അവര്ക്ക് തോന്നി. നളീര് ഗോത്രത്തെ കൈനിറയെ സമ്പത്തുമായി മദീനവിട്ടുപോകാന് അനുവദിച്ച പ്രവാചകന്റെ തീരുമാനം തെറ്റായിരുന്നെന്ന് ചിലരെല്ലാം ചിന്തിച്ചുപോയി. തങ്ങള് വെറുതെവിട്ട ഹുയയ്യ് എന്ന മനുഷ്യന്റെ കാരണത്താല് തങ്ങള്ക്ക് സംഭവിക്കാന് ഇടവന്ന ദുര്യോഗവും അവര് അറിഞ്ഞു. സര്വശക്തനായ രക്ഷിതാവിന് മാത്രമേ ഇനി തങ്ങളെ രക്ഷിക്കാന് കഴിയൂ എന്നവര് മനസ്സിലുറപ്പിച്ചു. ഈ സന്ദര്ഭം കപടവിശ്വാസികള് നന്നായി ഉപയോഗപ്പെടുത്തി. എന്നത്തെയും പോലെ ശക്തമായ മനശാസ്ത്രയുദ്ധത്തിലാണ് അവര് ഏര്പ്പെട്ടത്. ദുര്ബലവിശ്വാസികളുടെ മനസ്സിളക്കാന് തക്ക കാര്യങ്ങളൊക്കെ അവര് ചെയ്തു. 

യുദ്ധം വീണ്ടും ആരംഭിച്ചു. ഖുറൈളക്കാര് സ്വന്തം കൊട്ടയില് നിന്നിറങ്ങി മുസ്ലിംഭവനങ്ങളില് ചെന്ന് ഭീഷണിപ്പെടുത്താന് തുടങ്ങി. മദീനാവാസികള് പരിഭ്രാന്തിയില് കഴിയവെ പ്രവാചകന് രക്ഷാമാര്ഗങ്ങളെക്കുറിച്ചോര്ത്തു. യുദ്ധത്തില്നിന്ന് പിന്തിരിയുന്ന പക്ഷം മദീനയുടെ ഉല്പന്നത്തിന്റെ മൂന്നിലൊന്ന് നല്കാമെന്ന് ഗത്ഫാന് ഗോത്രത്തെ അറിയിച്ചെങ്കിലും അവര് വഴങ്ങിയില്ല. ഗത്ഫാന് ഗോത്രത്തിന്റെ ഉപഗോത്രമായ അശ്ജഅ് ഗോത്രത്തില് പെട്ട നഈമുബ്നു മസ്ഊദ് എന്ന വ്യക്തി ഇസ്ലാം സ്വീകരിച്ച് പ്രവാചകന്റെ സന്നിധിയില് വന്നു. അദ്ദേഹത്തിന്റെ തന്ത്രപൂര്വമായ ഇടപെടല് യുദ്ധഗതിയെ പിന്നെയും മുസ്ലിംകള്ക്ക് അനുകൂലമാക്കി മാറ്റി. അതോടൊപ്പം അല്ലാഹുവിന്റെ സഹായവും വിശ്വാസികളുടെ രക്ഷക്കെത്തി ശക്തമായ ഇടിയും മിന്നലും കാറ്റും സംഖ്യസൈന്യത്തെ ചിന്നഭിന്നമാക്കി. അവര് യുദ്ധത്തില് നിന്ന് പിന്തിരിയാന് നിര്ബന്ധിതരായി. അഹ്സാബ് യുദ്ധമെന്നും ഖന്ദഖ് യുദ്ധമെന്നും അറിയപ്പെട്ട ആ സുപ്രധാന സംഭവം അങ്ങിനെ പര്യവസാനിച്ചു.  (തുടരും)




Friday, February 22, 2013

ദൈവത്തെ ആര് സൃഷ്ടിച്ചു?

"ദൈവം എല്ലാം സ്രിഷ്ടിച്ചുവെങ്കില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു?" 

സാധാരണ ചിലര്‍ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ആദ്യമേ പറയട്ടെ ഈ ചോദ്യം തന്നെ തെറ്റാണ് കാരണം പദാര്‍ത്ഥ ലോകത്തിന്‍റെ സവിശേഷതകള്‍ക്കതീതനായ ഒരു ശക്തിയെയാണ് വിശ്വാസികള്‍ ദൈവം എന്ന് വിളിക്കുന്നത്‌.. ..ദൈവം പദാര്‍ത്ഥ ലോകത്തിനതീതനായതിനാല്‍ തന്നെ പദാര്‍ത്ഥ ലോകത്തിനോട് ബന്ധപ്പെടാതെ തന്നെ അസ്ഥിത്വം ഉള്ള ശക്തിയാണ്.ഇക്കാര്യം ഖുറാനില്‍ അദ്ധ്യായം 112 ല്‍ രണ്ടാം വചനത്തില്‍ വ്യക്തമാണ്.

അനാദിയായ പ്രപഞ്ചം (Eternity )

നമ്മുടെ പരിമിത യുക്തിക്ക് ഉള്‍കൊള്ളാന്‍ കൊള്ളാന്‍ കഴിയാത്തതായി ചില കാര്യങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ട്.അത് നമ്മുടെ പരിമിതിയാണ്. ഉദാഹരണത്തിന് പ്രപഞ്ചം അനാദിയാണ് എന്ന് വിശ്വസിക്കുന്നവരാണ് യുക്തിവാദികളില്‍ ഏറെ പേരും. അതായത് പ്രപഞ്ചത്തിനു ഒരു തുടക്കം ഇല്ലെന്നു അവര്‍ വിശ്വസിക്കുന്നു.പ്രപഞ്ചം ഈ രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു  രൂപത്തില്‍  എന്നെന്നും നില നിന്നിരുന്നു എന്നവര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തെ കുറിച്ച് നാം ഒന്ന് കൂടി ചിന്തിച്ചു നോക്കൂ. നാം അധിവസിക്കുന്ന ഭൂമി, നാം ഉപയോഗിക്കുന്ന വെള്ളം, വായൂ, ഉപകരണങ്ങള്‍ എല്ലാം അനാദിയായിരുന്നുവത്രേ. അവ ഇന്ന് കാണുന്ന രൂപത്തില്‍ അല്ലെങ്കില്‍ മറ്റു രൂപങ്ങളില്‍ ഇവിടെ ഒരു തുടക്കമില്ലാതെ നില നിന്നിരുന്നുവെന്നാണ് ഇവരുടെ വിശ്വാസം.


അനാദിയായ ഒന്ന് എക്കാലത്തും നില നിന്നിരുന്നു തരത്തിലുള്ള എന്ന ചിന്തകള്‍ പുരാതന ഗ്രീക്ക്‌ ഫിലോസഫിയിലും ഉണ്ടായിരുന്നു. മഹാനായ അരിസ്റ്റോട്ടിലിനെ പോലുള്ള തത്വ ജ്ഞാനികള്‍ ഈ അനാദിയെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കാനാവില്ല. ഇന്നും ശാസ്ത്രഞ്ഞന്മാരില്‍ ഏറിയ പങ്കും പ്രപഞ്ചം മറ്റൊരു രൂപത്തില്‍ അനാദിയായി ഇവിടെ നില നിന്നിരുന്നു എന്ന് വിശ്വസിക്കുന്നവരാണ്. ചുരുക്കത്തില്‍ 'അനാദി' എന്നത് കേവലം മത വിശ്വാസികളുടെ മാത്രം കാഴ്ചപ്പാടല്ല. ഭിന്ന രൂപത്തിലാണെങ്കിലും നിരീശ്വര വാദികള്‍ക്കിടയിലും ഈ വിശ്വാസം നില നില്‍ക്കുന്നു എന്നതാണ് വസ്തുത. ദൈവമാണോ പ്രകൃതിയാണോ അനാദി എന്നത് മാത്രമാണ് നില നില്‍ക്കുന്ന തര്‍ക്കം.രണ്ടില്‍ ഒന്ന് അനാദിയായി ഇവിടെ നില നില്‍ക്കുന്നു എന്ന് ഫിലോസഫിയില്‍ പൊതു സമ്മതം നേടിയ കാര്യമാണ്.

അനാദിയായ ദൈവം: 

ദൈവം പദാര്‍ത്ഥ ലോകത്തിന്‍റെ പ്രാപഞ്ചിക നിയമങ്ങള്‍ ബാധകമല്ലാത്ത ശക്തിയാണ്. സമയം പദാര്‍ത്ഥ ലോകവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഭാവിയും ഭൂതവും വര്‍ത്തമാനവും പദാര്‍ത്ഥ ലോകത്ത് മാത്രമെയെയുള്ളൂ.

ഇക്കാണുന്നതിന്‍റെ എല്ലാത്തിന്‍റെയും പുറകില്‍ ഒരു കാരണമുണ്ടാകും. ഉദാഹരണത്തിന് നാം ഉപയോഗിക്കുന്ന പേന ഇക്കാണുന്ന രൂപത്തില്‍ ആവുന്നതിനു മുന്‍പ് ഏതെങ്കിലും നിര്‍മ്മാണ ശാലയില്‍ അസംസ്കൃത വസ്തുക്കളുടെ രൂപത്തിലായിരുന്നു. ഈ അസംസ്കൃത വസ്തുക്കള്‍ ഏതെങ്കിലും മൂലക രൂപത്തില്‍ ഇവിടെ നില നിന്നിരുന്നു. മഹാ വിസ്ഫോടനത്തിനു മുന്‍പ് പിണ്ഡമില്ലാതെ ഈ മൂലകങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ടായിരുന്നു.തിനു മുന്‍പോ ?  പദാര്‍ത്ഥ വാദികള്‍ പറയുന്നത്  അനാദിയായി പ്രപഞ്ചം ഇവിടെ നില നിന്നിരുന്നു എന്നാണ് .

അപ്പോള്‍  ദൈവ നിഷേധികള്‍ പ്രപഞ്ചം അനാദി ആയിരുന്നു എന്ന് വിശ്വസിക്കുമ്പോള്‍ ദൈവ വിശ്വാസികള്‍ പ്രപഞ്ചം അല്ല മറിച്ച്  അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ദൈവം എന്ന  ശക്തിയാണ് അനാദി എന്ന് വിശ്വസിക്കുന്നു. ശാസ്ത്ര ഗവേഷണങ്ങള്‍ എത്ര കണ്ടു പുരോഗതി പ്രാപിച്ചാലും 'അനാദി' എന്ന  ഒരു പോയന്‍റില്‍  ഊന്നി നില്‍ക്കേണ്ടി വരുന്നു എന്നതാണ് സത്യം . മനുഷ്യ യുക്തിയുടെ ദയനീയ പരിമിതി നമുക്ക് ബോധ്യമാവുന്ന  മറ്റൊരു  മുഹൂര്‍ത്തം  ആണത്.  നമ്മുടെ സാമാന്യ യുക്തിക്ക് അപ്പുറവും വിശാലമായ ഒരിടം ബാക്കി ഉണ്ട് എന്ന് ബോധ്യമായാല്‍ തന്നെ ഒരാള്‍ ദൈവത്തെ കണ്ടെത്തും. അപ്പോഴാണ്‌ ഒരാള്‍ യഥാര്‍ത്ഥ യുക്തിവാദി ആവുന്നത്. ദൈവ വിശ്വാസിയേക്കാള്‍ മികച്ച ഒരു യുക്തിവാദി വേറെയുണ്ടോ ?

ഫിലോസഫിയിലെ  ഈ പൊതു തത്വം അറിയുന്നവര്‍  'ദൈവത്തെ' ആര് സൃഷ്ടിച്ചു എന്ന  ചോദ്യം ചോദിക്കില്ല. കാരണം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനാദി എന്ന  മഹാ സത്യത്തെ നമുക്ക് അന്ഗീകരിക്കേണ്ടി വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം . 

പ്രപഞ്ചം അനാദിയല്ല !

ലഭ്യമായ ശാസ്ത്ര  വിവരങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തിയാല്‍  പ്രപഞ്ചം അനാദി ആയിരുന്നില്ല  എന്ന് മനസ്സിലാകാന്‍  പ്രയാസമുണ്ടാവില്ല. തെര്‍മോ ടയനാമിക്സ് പ്രപഞ്ചം അനാദി എന്ന  നിഗമനം ഒരു തരത്തിലും സാധൂകരിക്കും എന്ന്  തോന്നുന്നില്ല . പ്രപഞ്ചം നില  നില്‍ക്കുന്നത്  ഒരു സൈക്ലിക്കല്‍  (ചാക്രികം ) ആയ മാറ്റങ്ങളിലൂടെ ആണ്. അഥവാ ഈ പ്രപഞ്ചം   ഉണ്ടായത്  മറ്റൊരു പ്രപഞ്ചം അവസാനിച്ച  ശേഷം ആണ് , ഈ പ്രപഞ്ചം അവസാനിക്കുമ്പോള്‍ മറ്റൊരു പ്രപഞ്ചം ഈ സൈക്ലിക്ക് പ്രതിഭാസത്തിലൂടെ ഉണ്ടാവും .അങ്ങനെ  ചിന്തിച്ചാല്‍  പ്രപഞ്ചം  അനാദി ആയിരുന്നു  എന്ന് വിശ്വസിക്കുന്നവരുണ്ട് . അവര്‍ക്ക്  അഴിയാ കുരുക്കാണ്‌  തെര്‍മോ  ടയനാമിക്സിലെ  നിയമങ്ങള്‍... 

തെര്‍മോ ടയനാമിക്സിലെ  രണ്ടാം നിയമം നിര്‍വചിക്കപ്പെട്ടിരിക്കുന്നത്  കാണുക : 

"In any closed system, a process proceeds in a direction such that the unavailable energy (the entropy) increases."

ഒരു അടഞ്ഞു   കിടക്കുന്ന വ്യവസ്ഥിതിയില്‍ ഊര്‍ജ്ജം ഇല്ലായ്മ (എന്ട്രോപി) എന്ന സ്ഥിതി വിശേഷതിലേക്ക്  ആണ് കാര്യങ്ങള്‍ നീങ്ങുന്നത്‌ .  ലളിതമായി പറഞ്ഞാല്‍ ഒരു മുറിയില്‍  ഒരു  ഗ്ലാസില്‍ ചൂടുള്ള ഒഴിച്ച്   സാവകാശം നിരീക്ഷിച്ചാല്‍  ആ ചൂട്  സമീപമുള്ള  വായുവിനെ ചൂടാക്കുകയും ആ ഗ്ലാസിലെ  ചായയുടെ ചൂട് അന്തരീക്ഷത്തില്‍ പരക്കുകയും  ചായയുടെ  ചൂടും അന്തരീക്ഷത്തിലെ ഊഷ്മാവും ഒന്നാവുന്നത് വരെ ആ പ്രക്രിയ തുടരുകയും ചെയ്യുന്നു .  ചായ തണുക്കുമ്പോള്‍  ചൂടിന്‍റെ  അഭാവം   ആണ് അവിടെ  സംഭവിക്കുന്നത്‌ . ചുരുക്കത്തില്‍ ഊര്‍ജ്ജം ഉള്ള  ഭാഗത്ത്‌  നിന്ന്  ചൂടില്ലാത്ത  ഭാഗത്തേക്ക്  ആണ്  ഈ പ്രതിഭാസത്തിന്റെ  ഒഴുക്ക് .  നേരെ എതിര്‍ ദിശയില്‍  ഈ ഒഴുക്ക് സംഭവിക്കില്ല എന്നോര്‍ക്കുക . ചൂട് അഥവാ  എനര്‍ജി  പൂര്‍ണ്ണമായി ഇല്ലാതാവുന്നത്  വരെ ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു . 

ഇനി പ്രപഞ്ചം ഒരു മുറിയെ   പോലെ  സങ്കല്പ്പിചാലും  നമുക്ക്   ഇക്കാര്യം ബോധ്യപ്പെടും . ഊര്‍ജ്ജ സ്രോതസ്സുകള്‍ ആയ സൂര്യനും നക്ഷത്രങ്ങളും  അവയുടെ  ഊര്‍ജ്ജം   സ്പൈസിലേക്ക്  ഒഴുക്കുകയാണ് . തന്നിമിത്തം അവയിലെ ഊര്‍ജ്ജത്തിന്റെ അളവ് കുറഞ്ഞു വരികയും  മൊത്തം പ്രപ നജത്തില്‍  ഊര്‍ജ്ജമില്ലായ്മ  കൂടി വരുകയും ചെയ്യുന്നു.  ഈ  ഒഴുകി തീരുന്ന ഊര്‍ജ്ജം ഒരു ക്ലോക്ക്  ആയി സങ്കല്‍പ്പിച്ചാല്‍  ആ ക്ലോക്കിന്റെ സൂചിക  കറങ്ങുന്നതിനൊപ്പം  ആ  ക്ലോക്കിലെ ഊര്‍ജ്ജം കുറയുകയും ഊര്‍ജ്ജം അവസാനിക്കുമ്പോള്‍ ആ കറക്കം അവസാനിക്കുകയും ചെയ്യുന്നു. 

സാമാന്യ ലോജിക്  ഉപയോഗിച്ചാല്‍  ആ  കറക്കത്തിന്‌ ഒരു തുടക്കം ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാവും . ആ  കറക്കം ആരംഭിച്ചപ്പോള്‍  വളരെയധികം  ഊര്‍ജ്ജം അവിടെ സംഭരിക്കപ്പെട്ടിരുന്നു . എവിടെ നിന്നാണ് ആ ഊര്‍ജ്ജം ഉണ്ടായത് ? തെര്‍മോ ദയനാമിക്സ് നിയമങ്ങള്‍ പ്രകാരം  ഊര്‍ജ്ജം ഉണ്ട്  എന്ന സ്ഥിതി വിശേഷത്തില്‍ നിന്നാണ്   ഊര്‍ജ്ജം ഇല്ല എന്ന  സ്ഥിതിവിശേഷ ത്തിലേക്ക്  കാര്യങ്ങള്‍ നീങ്ങുന്നത്‌.. .  നേരെ തിരിച്ച് അത് സംഭവിക്കുകയുമില്ല !!

അപ്പോള്‍ ഊര്‍ജ്ജമില്ലാത്ത പ്രപന്ജ്ത്തില്‍ ഊര്‍ജ്ജമുണ്ടായത് എങ്ങനെയാണ് ?  പദാര്‍ത്ഥ ലോകത്തിന്‍റെ  സവിശേഷതകളില്‍ നിന്ന് മുക്തനായ ഒരു ശക്തിയാണ്  അതിനു പിന്നില്‍ എന്ന് യുക്തി പൂര്‍വ്വം ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാവും. ആ ശക്തിയെയാണ് നാം ദൈവം എന്ന് വിളിക്കുന്നത്‌ .







Friday, February 1, 2013

മദനിക്കെതിരെ കള്ള തെളിവുകള്‍ ഉണ്ടാക്കിയത് എങ്ങനെ ? വീഡിയോ കാണാം




പി ഡി പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ ആയ അബ്ദു നാസര്‍ മദനി  കോയമ്പത്തൂര്‍ ബോംബ്‌ സ്ഫോടന കേസില്‍ കുറ്റക്കാരന്‍ ആണെന്ന് ആരോപിക്കപ്പെട്ട് പത്തു വര്‍ഷത്തോളം ജയിലില്‍ അടയ്ക്കപ്പെട്ടു ഒടുവില്‍ നിരപരാധിയായി കണ്ടു മോചിപ്പിക്കപ്പെടുകയുണ്ടായി. വൈകി കിട്ടിയ നീതി പക്ഷെ നിരപരാധിയായ ആ മനുഷ്യന്‍റെ ജീവിതത്തിലെ വിലപ്പെട്ട പത്തു വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തി എന്നത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്നമായി പൊതു സമൂഹം വിലയിരുത്തുന്നു.

ഭരണ കൂട ഭീകരതയുടെ രണ്ടാം ഊഴം തുടങ്ങുന്നത് രണ്ടു വര്ഷം മുന്‍പാണ്. ബാന്ഗ്ലൂര്‍ സ്ഫോടന കേസില്‍ പ്രതിയാക്കപ്പെട്ട് മറ്റൊരു അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ വീണ്ടും വിചാരണ തടവുകാരന്‍ ആയി ജയിലില്‍ അടക്കപ്പെടുകയുണ്ടായി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള അദ്ദേഹം ജാമ്യം പോലും നിഷേധിക്കപ്പെട്ടു ജയില്‍ വാസം തുടരുന്നു. പ്രമേഹ രോഗിയായ അദേഹത്തിന് കൃത്യ സമയത്ത് ചികിത്സ നിഷേധിക്കുകയും ചികില്‍സ നല്‍കിയതായി വ്യാജ സര്ട്ടിഫികട്ടുകള്‍ ഉണ്ടാക്കി കോടതിയെ തെറ്റി ധരിപ്പിക്കുകയും ചെയ്തു കൊണ്ട് കര്‍ണ്ണാടക സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച്ച പൂര്‍ണ്ണമായും രണ്ടാമത്തെ കണ്ണിന്‍റെ കാഴ്ച്ച 80% വും  ഇതിനകം നഷ്ടപ്പെടുത്തി.

തീയില്ലാതെ പുകയുണ്ടാവുമോ ?

ഒരാള്‍ ഒരു കേസില്‍ പിടിയില്‍ ആവുമ്പോള്‍ സ്വാഭാവികമായും പൊതു സമൂഹം ചിന്തിക്കുന്നത് ഈ വിധമാണ്. പ്രത്യക്ഷമായ തെളിവുകള്‍ ഇല്ലാതെ പോലീസ്‌ ഒരാളെ പിടി കൂടുമോ ? കോടതി ജാമ്യം നിഷേധിക്കുമോ ?

അങ്ങനെ സംഭവിക്കും എന്ന് ഈ അടുത്ത കാലത്ത് നടന്ന ചില സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. ISRO ചാര കേസില്‍ നമ്പി നാരായണന്‍ എന്ന നിരപരാധിയായ മനുഷ്യന്‍ വേട്ടയാടപ്പെട്ടത് രണ്ടു പതിറ്റാണ്ട് കാലമാണ്. രണ്ടു ദശാബ്ദ കാലം ഒരു മനുഷ്യന്‍ പൊതു സമൂഹത്തില്‍ കളങ്കിതന്‍ ആയി അറിയപ്പെട്ടു എന്ന് മാത്രമല്ല അദ്ദേഹത്തിന്‍റെ കുടുംബ ജീവിതം , പൊതു ജീവിതം, സല്‍ പേര് അങ്ങനെ  സകലതും നശിപ്പിച്ചു.

ഈ അടുത്ത കാലത്ത് നടന്ന ചില തീവ്രവാദി അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ നൂറു കണക്കിന് നിരപരാധികളായ മുസ്ലിം ചെറുപ്പക്കാര്‍ അന്യായമായി ജയിലില്‍ അടയ്ക്കപ്പെടുകയും വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ നിരപരാധികള്‍ ആണെന്ന് കണ്ടു വിട്ടയക്കപ്പെടുകയും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണം എന്ന് കോടതി വിധികള്‍ വരികയും ചെയ്തതായി കാണാം . രാജ്യത്ത് നടന്ന പ്രമാദമായ അജ്മീര്‍ , സംജോത എക്സ്പ്രസ്‌, മാലേഗാവ്‌ സ്ഫോടനങ്ങള്‍ക്ക് പുറകില്‍ ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ ആയിരുന്നു എന്ന് എന്‍ ഐ എ ഈയിടെ കണ്ടെത്തുകയും പ്രതികള്‍ കുറ്റ സമ്മതം നടത്തുകയും ചെയ്തു.

സമാനമായ രീതിയില്‍ അന്യായമായ അറസ്റ്റും വിചാരണ തടവുമാണ് മദനിയുടെ കാര്യത്തിലും സംഭവിച്ചത് എന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇതാ പുറത്തു വന്നിരിക്കുന്നു. മാതൃ ഭൂമി ചാനല്‍ സംപ്രേക്ഷണം ചെയ്ത അകം പുറം എന്ന പരിപാടിയിലൂടെ ഭരണ കൂട ഭീരതയുടെ ഭയാനക രൂപമാണ് പുറം ലോകമറിഞ്ഞത് . മദനിയെ ബാന്ഗ്ലൂര്‍ സ്ഫോടന കേസുമായി പോലീസ്‌ ബന്ധിപ്പിക്കുന്ന മൂന്നു പ്രധാന തെളിവുകള്‍ വെറും കെട്ടിച്ചമച്ചത് ആണെന്ന് ഈ  വിഡിയോ കാണുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും.


മാതൃ ഭൂമി ചാനലിന്‍റെ അകം പുറം പ്രോഗ്രാം 


  • വാഗമണ്ണില്‍ ഒരു ഇഞ്ചി തോട്ടത്തില്‍ ഗൂഡാലോചന നടത്തുവാന്‍ വേണ്ടി മദനി വന്നത് താന്‍ കണ്ടു എന്ന് ഒരു ആര്‍ എസ് എസ്സുകാരന്‍ മൊഴി നല്‍കിയതായി  കര്‍ണ്ണാടക പോലീസ്‌ പറയുന്നു. സംഭവത്തിന്‍റെ സത്യാവസ്ഥ അന്വേഷിച്ച തെഹല്‍ക്കാ റിപ്പോര്‍ടര്‍ ആയ ഷാഹിനയോട് അങ്ങനെ ഒരാളെ താന്‍ ഇന്ന് വരെ നേരിട്ട് കണ്ടിട്ടേയില്ല എന്ന് ഇതേ സാക്ഷി യാതൊരു പര പ്രേരണയും ഇല്ലാതെ സ്വാഭാവികമായ സംഭാഷണ മദ്ധ്യേ തുറന്നു പറയുകയുണ്ടായി. ആ വീഡിയോ മാതൃ ഭൂമി ചാനല്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്. ഈ വീഡിയോ റിപ്പോര്‍ട്ട് ചെയ്തതിനു ഷാഹിന എന്ന മാധ്യമ പ്രവര്‍ത്തക രാജ്യ ദ്രോഹ കുറ്റം ആരോപിക്കപ്പെട്ടു കര്‍ണ്ണാടക പോലീസിനാല്‍ വേട്ടയാടപ്പെടുകയാണ്. 
  • മദനിയുടെ വീട്ടുടമസ്ഥന്‍ ആയിരുന്ന ജോസ്‌ എന്ന് പേരുള്ള ഒരാളുടെ വ്യാജ മൊഴിയാണ് പോലീസ്‌ മദനിയെ കുടുക്കാന്‍ കെട്ടി ചമച്ച മറ്റൊരു തെളിവ്. മദനിയും തടിയന്ടവിട നസീറും സര്ഫ്രാസും ബാന്ഗ്ലൂര്‍ സ്ഫോടനം ആസൂത്രണം ചെയ്യുന്നത് ഇദ്ദേഹം കണ്ടു എന്നാണു കര്‍ണ്ണാടക പോലീസ്‌ പറയുന്നത്. എന്നാല്‍ തന്‍റെ പേരില്‍ പോലീസ്‌ പറയുന്നത് വെറും പച്ച കള്ളം ആണെന്ന് ജോസ് വെളിപ്പെടുത്തുന്നത് മാതൃ ഭൂമി ചാനല്‍ പുറത്തു വിട്ട വീഡിയോയില്‍ നമുക്ക് കാണാം. വീട്ടുടമസ്ഥന്‍ ആയ തനിക്ക് പോലും അകത്തു പ്രവേശിക്കാന്‍ മദനിക്ക് കാവല്‍ നില്‍ക്കുന്ന പോലീസുകാര്‍ അനുവാദം നല്‍കിയിരുന്നില്ലെന്നും അവരുടെ സമ്മതത്തോടെ വെറും രണ്ടു പ്രാവശ്യം മാത്രമാണ് മദനിയെ താന്‍ കണ്ടതെന്നും ജോസ്‌ തുറന്നു പറയുന്നു. തന്‍റെ പേരില്‍ കന്നഡ ഭാഷയില്‍ എഴുതിയുണ്ടാക്കിയ വ്യാജ മൊഴിയില്‍ തന്നെ ഭീഷണി പ്പെടുത്തി പോലീസ്‌ ഒപ്പ് വെപ്പിക്കുകയായിരുന്നു എന്ന് ജോസ് വെളിപ്പെടുത്തുന്നു. 
  • ബാന്ഗ്ലൂര്‍ സ്ഫോടന കേസിലെ പ്രതികളെ ഒളിപ്പിക്കാന്‍ മദനി തന്നോട് ഫോണില്‍ ആവശ്യപ്പെട്ടു എന്ന് മദനിയുടെ സഹോദരന്‍ മൊഴി നല്‍കിയതായി കര്‍ണ്ണാടക പോലീസ്‌ പറയുന്നു. തന്‍റെ പേരില്‍ പോലീസ്‌ കൊടുത്ത മൊഴി വെറും പച്ച കള്ളം ആണെന്നും തന്‍റെ കയ്യൊപ്പ് പോലും ഇല്ലാത്ത വെറും വ്യാജ മൊഴിയാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് എന്ന് അദ്ദേഹവും പറയുന്നു. ഇത്തരം വ്യാജ മൊഴികള്‍ക്ക് എതിരെ നിയമ യുദ്ധം നടത്തണം എന്ന് കേരളാ അഭ്യന്തര മന്ത്രി തിരുവന്ജൂര്‍ രാധാ കൃഷ്ണന്‍ അഭിപ്രായപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ കാണാം. 
കേരളാ അഭ്യന്തര മന്ത്രി തിരുവന്ജൂര്‍ രാധാ കൃഷ്ണന്‍, മുന്‍ മന്ത്രിയും സി പി എം നേതാവുമായ എം എ ബേബി എന്നിവര്‍ പങ്കെടുത്ത ചര്‍ച്ചയും വീഡിയോയും കാണുക. വിമര്‍ശിക്കാന്‍ വേണ്ടിയാണെങ്കില്‍ കൂടി ഈ വീഡിയോകള്‍ എല്ലാവരും കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. 

വീഡിയോ : ഭാഗം ഒന്ന് 





വീഡിയോ : ഭാഗം രണ്ട് (ഷാഹിന റിപ്പോര്‍ട്ട് ചെയ്ത ആര്‍ എസ് എസ് കാരന്‍റെമൊഴി കാണാം 






വീഡിയോ : ഭാഗം മൂന്ന് (ജോസ്‌ എന്ന സാക്ഷിയുടെ വെളിപ്പെടുത്തല്‍ കാണാം )



ഈ വീഡിയോയുടെ മൂന്ന് ഭാഗങ്ങളും കൂടി ഇരുപത്തഞ്ചു മിനുട്ട് വരും. മദനിയെ കുറിച്ച് നമ്മള്‍ വായിച്ചു തള്ളിയ പത്ര വാര്‍ത്തകള്‍ക്ക് വേണ്ടി മണിക്കൂറുകള്‍   നാം ചെലവഴിച്ചു കാണും. അതിന്‍റെ ഒരു ശതമാനം സമയം പോലും ഈ റിപ്പോര്‍ട്ട് ഒന്ന് കാണുവാന്‍ നാം ചെലവഴിക്കെണ്ടതില്ല . ഒരായിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും അന്യായമായി ശിക്ഷിക്കപ്പെടരുത് എന്ന മഹത്തായ ആപ്തവാക്യം എത്ര നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാവും.