"ദൈവം എല്ലാം സ്രിഷ്ടിച്ചുവെങ്കില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു?"
സാധാരണ ചിലര്‍ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ആദ്യമേ പറയട്ടെ ഈ ചോദ്യം തന്നെ തെറ്റാണ് കാരണം പദാര്‍ത്ഥ ലോകത്തിന്‍റെ സവിശേഷതകള്‍ക്കതീതനായ ഒരു ശക്തിയെയാണ് വിശ്വാസികള്‍ ദൈവം എന്ന് വിളിക്കുന്നത്.. ..ദൈവം പദാര്‍ത്ഥ ലോകത്തിനതീതനായതിനാല്‍ തന്നെ പദാര്‍ത്ഥ ലോകത്തിനോട് ബന്ധപ്പെടാതെ തന്നെ അസ്ഥിത്വം ഉള്ള ശക്തിയാണ്.ഇക്കാര്യം ഖുറാനില്‍ അദ്ധ്യായം 112 ല്‍ രണ്ടാം വചനത്തില്‍ വ്യക്തമാണ്.
അനാദിയായ പ്രപഞ്ചം (Eternity )
നമ്മുടെ പരിമിത യുക്തിക്ക് ഉള്‍കൊള്ളാന്‍ കൊള്ളാന്‍ കഴിയാത്തതായി ചില കാര്യങ്ങള്‍ പ്രപഞ്ചത്തില്‍ ഉണ്ട്.അത് നമ്മുടെ പരിമിതിയാണ്. ഉദാഹരണത്തിന് പ്രപഞ്ചം അനാദിയാണ് എന്ന് വിശ്വസിക്കുന്നവരാണ് യുക്തിവാദികളില്‍ ഏറെ പേരും. അതായത് പ്രപഞ്ചത്തിനു ഒരു തുടക്കം ഇല്ലെന്നു അവര്‍ വിശ്വസിക്കുന്നു.പ്രപഞ്ചം ഈ രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ എന്നെന്നും നില നിന്നിരുന്നു എന്നവര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസത്തെ കുറിച്ച് നാം ഒന്ന് കൂടി ചിന്തിച്ചു നോക്കൂ. നാം അധിവസിക്കുന്ന ഭൂമി, നാം ഉപയോഗിക്കുന്ന വെള്ളം, വായൂ, ഉപകരണങ്ങള്‍ എല്ലാം അനാദിയായിരുന്നുവത്രേ. അവ ഇന്ന് കാണുന്ന രൂപത്തില്‍ അല്ലെങ്കില്‍ മറ്റു രൂപങ്ങളില്‍ ഇവിടെ ഒരു തുടക്കമില്ലാതെ നില നിന്നിരുന്നുവെന്നാണ് ഇവരുടെ വിശ്വാസം.
അനാദിയായ ഒന്ന് എക്കാലത്തും നില നിന്നിരുന്നു തരത്തിലുള്ള എന്ന ചിന്തകള്‍ പുരാതന ഗ്രീക്ക് ഫിലോസഫിയിലും ഉണ്ടായിരുന്നു. മഹാനായ അരിസ്റ്റോട്ടിലിനെ പോലുള്ള തത്വ ജ്ഞാനികള്‍ ഈ അനാദിയെ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നതും വിസ്മരിക്കാനാവില്ല. ഇന്നും ശാസ്ത്രഞ്ഞന്മാരില്‍ ഏറിയ പങ്കും പ്രപഞ്ചം മറ്റൊരു രൂപത്തില്‍ അനാദിയായി ഇവിടെ നില നിന്നിരുന്നു എന്ന് വിശ്വസിക്കുന്നവരാണ്. ചുരുക്കത്തില്‍ 'അനാദി' എന്നത് കേവലം മത വിശ്വാസികളുടെ മാത്രം കാഴ്ചപ്പാടല്ല. ഭിന്ന രൂപത്തിലാണെങ്കിലും നിരീശ്വര വാദികള്‍ക്കിടയിലും ഈ വിശ്വാസം നില നില്‍ക്കുന്നു എന്നതാണ് വസ്തുത. ദൈവമാണോ പ്രകൃതിയാണോ അനാദി എന്നത് മാത്രമാണ് നില നില്‍ക്കുന്ന തര്‍ക്കം.രണ്ടില്‍ ഒന്ന് അനാദിയായി ഇവിടെ നില നില്‍ക്കുന്നു എന്ന് ഫിലോസഫിയില്‍ പൊതു സമ്മതം നേടിയ കാര്യമാണ്.
അനാദിയായ ദൈവം:
ദൈവം പദാര്‍ത്ഥ ലോകത്തിന്‍റെ പ്രാപഞ്ചിക നിയമങ്ങള്‍ ബാധകമല്ലാത്ത ശക്തിയാണ്. സമയം പദാര്‍ത്ഥ ലോകവുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഭാവിയും ഭൂതവും വര്‍ത്തമാനവും പദാര്‍ത്ഥ ലോകത്ത് മാത്രമെയെയുള്ളൂ.
ഇക്കാണുന്നതിന്‍റെ എല്ലാത്തിന്‍റെയും പുറകില്‍ ഒരു കാരണമുണ്ടാകും. ഉദാഹരണത്തിന് നാം ഉപയോഗിക്കുന്ന പേന ഇക്കാണുന്ന രൂപത്തില്‍ ആവുന്നതിനു മുന്‍പ് ഏതെങ്കിലും നിര്‍മ്മാണ ശാലയില്‍ അസംസ്കൃത വസ്തുക്കളുടെ രൂപത്തിലായിരുന്നു. ഈ അസംസ്കൃത വസ്തുക്കള്‍ ഏതെങ്കിലും മൂലക രൂപത്തില്‍ ഇവിടെ നില നിന്നിരുന്നു. മഹാ വിസ്ഫോടനത്തിനു മുന്‍പ് പിണ്ഡമില്ലാതെ ഈ മൂലകങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ടായിരുന്നു.അതിനു മുന്‍പോ ? പദാര്‍ത്ഥ വാദികള്‍ പറയുന്നത് അനാദിയായി പ്രപഞ്ചം ഇവിടെ നില നിന്നിരുന്നു എന്നാണ് .
അപ്പോള്‍ ദൈവ നിഷേധികള്‍ പ്രപഞ്ചം അനാദി ആയിരുന്നു എന്ന് വിശ്വസിക്കുമ്പോള്‍ ദൈവ വിശ്വാസികള്‍ പ്രപഞ്ചം അല്ല മറിച്ച് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ദൈവം എന്ന ശക്തിയാണ് അനാദി എന്ന് വിശ്വസിക്കുന്നു. ശാസ്ത്ര ഗവേഷണങ്ങള്‍ എത്ര കണ്ടു പുരോഗതി പ്രാപിച്ചാലും 'അനാദി' എന്ന ഒരു പോയന്‍റില്‍ ഊന്നി നില്‍ക്കേണ്ടി വരുന്നു എന്നതാണ് സത്യം . മനുഷ്യ യുക്തിയുടെ ദയനീയ പരിമിതി നമുക്ക് ബോധ്യമാവുന്ന മറ്റൊരു മുഹൂര്‍ത്തം ആണത്. നമ്മുടെ സാമാന്യ യുക്തിക്ക് അപ്പുറവും വിശാലമായ ഒരിടം ബാക്കി ഉണ്ട് എന്ന് ബോധ്യമായാല്‍ തന്നെ ഒരാള്‍ ദൈവത്തെ കണ്ടെത്തും. അപ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥ യുക്തിവാദി ആവുന്നത്. ദൈവ വിശ്വാസിയേക്കാള്‍ മികച്ച ഒരു യുക്തിവാദി വേറെയുണ്ടോ ?
ഫിലോസഫിയിലെ ഈ പൊതു തത്വം അറിയുന്നവര്‍ 'ദൈവത്തെ' ആര് സൃഷ്ടിച്ചു എന്ന ചോദ്യം ചോദിക്കില്ല. കാരണം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനാദി എന്ന മഹാ സത്യത്തെ നമുക്ക് അന്ഗീകരിക്കേണ്ടി വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം .
പ്രപഞ്ചം അനാദിയല്ല !

ലഭ്യമായ ശാസ്ത്ര വിവരങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തിയാല്‍ പ്രപഞ്ചം അനാദി ആയിരുന്നില്ല എന്ന് മനസ്സിലാകാന്‍ പ്രയാസമുണ്ടാവില്ല. തെര്‍മോ ടയനാമിക്സ് പ്രപഞ്ചം അനാദി എന്ന നിഗമനം ഒരു തരത്തിലും സാധൂകരിക്കും എന്ന് തോന്നുന്നില്ല . പ്രപഞ്ചം നില നില്‍ക്കുന്നത് ഒരു സൈക്ലിക്കല്‍ (ചാക്രികം ) ആയ മാറ്റങ്ങളിലൂടെ ആണ്. അഥവാ ഈ പ്രപഞ്ചം ഉണ്ടായത് മറ്റൊരു പ്രപഞ്ചം അവസാനിച്ച ശേഷം ആണ് , ഈ പ്രപഞ്ചം അവസാനിക്കുമ്പോള്‍ മറ്റൊരു പ്രപഞ്ചം ഈ സൈക്ലിക്ക് പ്രതിഭാസത്തിലൂടെ ഉണ്ടാവും .അങ്ങനെ ചിന്തിച്ചാല്‍ പ്രപഞ്ചം അനാദി ആയിരുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട് . അവര്‍ക്ക് അഴിയാ കുരുക്കാണ് തെര്‍മോ ടയനാമിക്സിലെ നിയമങ്ങള്‍...
തെര്‍മോ ടയനാമിക്സിലെ രണ്ടാം നിയമം നിര്‍വചിക്കപ്പെട്ടിരിക്കുന്നത് കാണുക :
"In any closed system, a process proceeds in a direction such that the unavailable energy (the entropy) increases."
ഒരു അടഞ്ഞു കിടക്കുന്ന വ്യവസ്ഥിതിയില്‍ ഊര്‍ജ്ജം ഇല്ലായ്മ (എന്ട്രോപി) എന്ന സ്ഥിതി വിശേഷതിലേക്ക് ആണ് കാര്യങ്ങള്‍ നീങ്ങുന്നത് . ലളിതമായി പറഞ്ഞാല്‍ ഒരു മുറിയില്‍ ഒരു ഗ്ലാസില്‍ ചൂടുള്ള ഒഴിച്ച് സാവകാശം നിരീക്ഷിച്ചാല്‍ ആ ചൂട് സമീപമുള്ള വായുവിനെ ചൂടാക്കുകയും ആ ഗ്ലാസിലെ ചായയുടെ ചൂട് അന്തരീക്ഷത്തില്‍ പരക്കുകയും ചായയുടെ ചൂടും അന്തരീക്ഷത്തിലെ ഊഷ്മാവും ഒന്നാവുന്നത് വരെ ആ പ്രക്രിയ തുടരുകയും ചെയ്യുന്നു . ചായ തണുക്കുമ്പോള്‍ ചൂടിന്‍റെ അഭാവം ആണ് അവിടെ സംഭവിക്കുന്നത് . ചുരുക്കത്തില്‍ ഊര്‍ജ്ജം ഉള്ള ഭാഗത്ത് നിന്ന് ചൂടില്ലാത്ത ഭാഗത്തേക്ക് ആണ് ഈ പ്രതിഭാസത്തിന്റെ ഒഴുക്ക് . നേരെ എതിര്‍ ദിശയില്‍ ഈ ഒഴുക്ക് സംഭവിക്കില്ല എന്നോര്‍ക്കുക . ചൂട് അഥവാ എനര്‍ജി പൂര്‍ണ്ണമായി ഇല്ലാതാവുന്നത് വരെ ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു .
ഇനി പ്രപഞ്ചം ഒരു മുറിയെ പോലെ സങ്കല്പ്പിചാലും നമുക്ക് ഇക്കാര്യം ബോധ്യപ്പെടും . ഊര്‍ജ്ജ സ്രോതസ്സുകള്‍ ആയ സൂര്യനും നക്ഷത്രങ്ങളും അവയുടെ ഊര്‍ജ്ജം സ്പൈസിലേക്ക് ഒഴുക്കുകയാണ് . തന്നിമിത്തം അവയിലെ ഊര്‍ജ്ജത്തിന്റെ അളവ് കുറഞ്ഞു വരികയും മൊത്തം പ്രപ നജത്തില്‍ ഊര്‍ജ്ജമില്ലായ്മ കൂടി വരുകയും ചെയ്യുന്നു. ഈ ഒഴുകി തീരുന്ന ഊര്‍ജ്ജം ഒരു ക്ലോക്ക് ആയി സങ്കല്‍പ്പിച്ചാല്‍ ആ ക്ലോക്കിന്റെ സൂചിക കറങ്ങുന്നതിനൊപ്പം ആ ക്ലോക്കിലെ ഊര്‍ജ്ജം കുറയുകയും ഊര്‍ജ്ജം അവസാനിക്കുമ്പോള്‍ ആ കറക്കം അവസാനിക്കുകയും ചെയ്യുന്നു.
സാമാന്യ ലോജിക് ഉപയോഗിച്ചാല്‍ ആ കറക്കത്തിന് ഒരു തുടക്കം ഉണ്ടായിരുന്നു എന്ന് നമുക്ക് മനസ്സിലാവും . ആ കറക്കം ആരംഭിച്ചപ്പോള്‍ വളരെയധികം ഊര്‍ജ്ജം അവിടെ സംഭരിക്കപ്പെട്ടിരുന്നു . എവിടെ നിന്നാണ് ആ ഊര്‍ജ്ജം ഉണ്ടായത് ? തെര്‍മോ ദയനാമിക്സ് നിയമങ്ങള്‍ പ്രകാരം ഊര്‍ജ്ജം ഉണ്ട് എന്ന സ്ഥിതി വിശേഷത്തില്‍ നിന്നാണ് ഊര്‍ജ്ജം ഇല്ല എന്ന സ്ഥിതിവിശേഷ ത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.. . നേരെ തിരിച്ച് അത് സംഭവിക്കുകയുമില്ല !!
അപ്പോള്‍ ഊര്‍ജ്ജമില്ലാത്ത പ്രപന്ജ്ത്തില്‍ ഊര്‍ജ്ജമുണ്ടായത് എങ്ങനെയാണ് ? പദാര്‍ത്ഥ ലോകത്തിന്‍റെ സവിശേഷതകളില്‍ നിന്ന് മുക്തനായ ഒരു ശക്തിയാണ് അതിനു പിന്നില്‍ എന്ന് യുക്തി പൂര്‍വ്വം ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാവും. ആ ശക്തിയെയാണ് നാം ദൈവം എന്ന് വിളിക്കുന്നത് .