ഖുര്‍ആന്‍ വിമര്‍ശകര്‍ ഇടയ്ക്കിടെ ആരോപിക്കുന്ന മറ്റൊരു ആരോപണത്തിന്‍റെ സത്യാവസ്ഥ നമുക്കൊന്ന് പരിശോധിക്കാം. സൂര്യന്‍ ചെളിവെള്ളത്തില്‍ ആണ് അസ്തമിക്കുന്നത് എന്ന് ഖുര്‍ആന്‍ പറയുന്നു എന്നാണ് ആരോപണം. അതിനവര്‍ ഉദ്ദരിക്കുന്ന വചനമിതാണ്:
حَتَّىٰ إِذَا بَلَغَ مَغْرِبَ الشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ قُلْنَا يَا ذَا الْقَرْنَيْنِ إِمَّا أَن تُعَذِّبَ وَإِمَّا أَن تَتَّخِذَ فِيهِمْ حُسْنًا ﴿٨٦﴾
"അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു. അതിന്‍റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി.(അദ്ദേഹത്തോട്) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്‍മയുണ്ടാക്കാം" (18:86)
ഈ വചനം കാണിച്ചു കൊണ്ടാണ് ഇത് ശാസ്ത്ര വിരുദ്ധമായതിനാല്‍ ഖുര്‍ആന്‍ ദൈവികവചനമല്ല എന്ന് ചിലര്‍ വാദിക്കുന്നത്.
സത്യത്തില്‍ ഖുര്‍ആന്‍ എന്താണ് പറഞ്ഞത് ?
ചെളിവെള്ളമുള്ള ജലാശയത്തില്‍ സൂര്യന്‍ മറയുന്നതായി ദുല്‍ ഖര്‍നൈന്‍ കണ്ടു എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഒരാള്‍ സൂര്യാസ്തമയത്തെ എങ്ങനെ കണ്ടു മനസ്സിലാക്കി എന്നാണ് ഖുര്‍ആന്‍ പറയുന്നത്. അല്ലാതെ ഒരു ശാസ്ത്ര വസ്തുത പറയുകയല്ല.
എന്നാല്‍ ഈ വിശദീകരണം ആധുനിക ശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ വ്യാഖ്യാനിച്ചു ഉണ്ടാക്കുകയാണ് എന്നായിരിക്കും അടുത്ത വിമര്‍ശനം . എങ്കില്‍ പണ്ട് മുതലേ മുസ്ലിംകള്‍ ഈ ആയത്തിനെ എങ്ങനെ മനസ്സിലാക്കി എന്ന് കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.
പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്നു കസീറിന്റെ തഫ്സീറിലെ വിശദീകരണം കാണുക : (ഒന്ലൈനില് പരിശോധിക്കാന്‍ ക്ലിക്ക് ചെയ്യുക)
رَأَى الشَّمْسَ فِي مَنْظَرِهِ تَغْرُبُ فِي الْبَحْرِ الْمُحِيطِ، وَهَذَا شَأْنُ كُلِّ مَنِ انْتَهَى إِلَى سَاحِلِهِ، يَرَاهَا كَأَنَّهَا تَغْرُبُ فِيهِ، وَهِيَ لَا تُفَارِقُ الْفَلَكَ الرَّابِعَ الَّذِي هِيَ مُثَبَّتَةٌ فِيهِ لَا تُفَارِقُهُ
"...... സൂര്യന്‍ കടലില്‍ അസ്തമിക്കുന്നതായി അദ്ദേഹത്തിന്‍റെ കാഴ്ചയില്‍ അദ്ദേഹം കണ്ടു. കടല്‍ കരയില്‍ തീരത്ത് പോവുന്ന ഏതൊരാള്‍ക്കും സൂര്യന്‍ കടലില്‍ അസ്തമിക്കുന്നതായി കാണുന്ന ഒരു കാര്യമാണ്. എന്നാല്‍ സൂര്യന്‍ അതിന്‍റെ നിര്‍ണ്ണിതമായ സഞ്ചാര പഥത്തില്‍ നിന്ന് വ്യതിചലിക്കുന്നില്ല എന്നതാണ് വസ്തുത"
ഇബ്നു കസീറിനു മുന്‍പും ഇസ്ലാമിക ലോകം അങ്ങനെ തന്നെയാണ് മനസ്സിലാക്കിയത് . നാസിറുദീന്‍ ബൈദാവിയുടെ വിശദീകരണം കാണുക :
ولعله بلغ ساحل المحيط فرآها كذلك إذ لم يكن في مطمح بصره غير الماء ولذلك قال { وَجَدَهَا تَغْرُبُ } ولم يقل كانت تغر
"അദ്ദേഹം കടല്‍ തീരത്ത് എത്തിയപ്പോള്‍ അദേഹത്തിന്‍റെ കാഴ്ചയില്‍ വെള്ളമല്ലാതെ മറ്റൊന്നും കണ്ടില്ല. അതിനാല്‍ ആണ് അങ്ങനെ പറഞ്ഞത് . (അസ്തമിക്കുന്നതായി കണ്ടു ). സത്യത്തില്‍ അത് സൂര്യാസ്തമയം ആയിരുന്നില്ല. ((Anwar al-Tanzil wa Asrar al-Tawil 4/14)
അപ്പോള്‍ മുസ്ലിം ലോകം ഈ വചനത്തെ പണ്ടുമുതലേ എങ്ങനെ മനസ്സിലാക്കി എന്ന് കൂടി വ്യക്തമായിരിക്കുന്നു. അതൊരു മനുഷ്യന്‍റെ കാഴ്ചയായിരുന്നു എന്ന് വളരെ വ്യക്തമായി ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
അപ്പോള്‍ മുസ്ലിം ലോകം ഈ വചനത്തെ പണ്ടുമുതലേ എങ്ങനെ മനസ്സിലാക്കി എന്ന് കൂടി വ്യക്തമായിരിക്കുന്നു. അതൊരു മനുഷ്യന്‍റെ കാഴ്ചയായിരുന്നു എന്ന് വളരെ വ്യക്തമായി ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.